പിറവം എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ ടൂറിസം ക്ലബ്ബിന്റെ വാര്‍ഷിക ക്യാമ്പ് മുത്തങ്ങ വന്ന്യജീവി സങ്കേതത്തില്‍ ആണന്നു ബെന്നി സാര്‍ പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ എന്റെ സന്തോഷത്തിനതിരില്ലായിരുന്നു .ഡോകുമെന്ററി ചെയ്യണമെന്നു സാര്‍ നേരത്തെ ആവശ്യപെട്ടിരുന്നു.വീഡിയോ ഷൂട്ട് ചെയ്തത് കൊണ്ട് സ്റ്റില്‍ അധികം എടുക്കുവാന്‍ പറ്റിയില്ല. എങ്കിലും കുറച്ചു ചിത്രങ്ങള്‍ എടുത്തത് നിങ്ങളുമായി പങ്കു വെക്കുകയാണ് .കൂടുതല്‍ വിവരണങ്ങള്‍ തരുന്നില്ല.കണ്ടു നോക്കൂ.
തിങ്ങിവളരുന്ന മഴക്കാടുകളുടെ സങ്കേതത്തിലാണ് വിസ്മയങ്ങളുടെ ആവാസകേന്ദ്രം. ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആനപിടിത്ത കേന്ദ്രമെന്നായിരുന്നു ഖ്യാതി. മൂന്നു സംസ്ഥാനങ്ങള്‍ അതിരിടുന്ന മുത്തങ്ങയില്‍ ആനകളുടെ പതിവു സഞ്ചാരപാതകളുണ്ട്. തീറ്റ തേടി കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും അതിര്‍ത്തികള്‍ മറികടക്കുന്നതാണ് ഇവരുടെ ശീലങ്ങള്‍. കടുവകളുടെയും പുലികളുടെയും മാനുകളുടെയും വിഹാരകേന്ദ്രമാണിത്. മൂന്നു കിലോമീറ്ററോളം ഭൂപരിധിയില്‍ വനരാജാക്കന്മാര്‍ കാടിനെ വീതിച്ചെടുക്കുന്നു. പുള്ളിപ്പുലികളും പുള്ളിമാനുകളും സൗഹൃദാന്തരീക്ഷത്തില്‍ കഴിയുന്നു.
മുതുമല, ബന്ദിപ്പുര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. യഥേഷ്ടം വനസസ്യങ്ങളും അപൂര്‍വ ജൈവവൈവിധ്യങ്ങളും ഈ മഴക്കാടിന്റെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയെ അടുത്തറിയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മനംനിറയെ കാഴ്ചകളാണ് മുത്തങ്ങ നല്കുന്നത്. മുത്തങ്ങയുടെ വിളി കേള്‍ക്കാത്തവര്‍ കുറവാണ്. വയനാട്ടിലേക്കാണ് യാത്രയെങ്കില്‍ മുത്തങ്ങയില്‍ കയറാതെ പോകുന്നത് പതിവില്ല. രാവിലെയും വൈകിട്ടുമുള്ള വൈല്‍ഡ് ലൈഫ് സഫാരിയില്‍ ഒരുകാലത്തും സഞ്ചാരികളുടെ കുറവില്ല.
മഞ്ഞുമാറുന്നതിനു മുമ്പ് കാട്ടിനുള്ളിലേക്ക് ഒരു യാത്ര. ഏതു നിമിഷവും മുന്നില്‍പ്പെടാവുന്ന കാട്ടാനകളെ കാണാനുള്ള കൗതുകയാത്രകള്‍. കാടിന്റെ കുളിരും ഇരുളും ഇടകലര്‍ന്ന യാത്രയില്‍ ഒരു ഉള്‍ക്കിടലവും കൂട്ടിനുണ്ടാകും. കാടിനെ അറിഞ്ഞുകൊണ്ടുള്ള സഫാരി അവസാനിക്കുമ്പോള്‍ കാഴ്ചകളുടെ നിറം കലര്‍ന്ന ഓര്‍മകള്‍ ബാക്കിയാകും. വയനാടന്‍ പ്രകൃതിഭംഗികളുടെ ആസ്വാദനമികവില്‍ ചുരമിറങ്ങുമ്പോള്‍ മുത്തങ്ങയെ മറക്കാന്‍ ആര്‍ക്കും കഴിയില്ല. രാജ്യത്തെ പേരുകേട്ട എലിഫന്റ് പ്രോജക്ടില്‍നിന്നും ഇനിയും തീരാത്ത വിശേഷങ്ങള്‍ പറയാന്‍ കാലങ്ങളോളം ഈ ഓര്‍മകള്‍ ഏതൊരു സഞ്ചാരിയുടെയും കൂടെയുണ്ടാകും.
ദേശീയപാത 212ല്‍ ബത്തേരി കടന്നാല്‍ മുത്തങ്ങയായി. ഇരുവശത്തും മുളങ്കാടുകള്‍ അതിരുന്ന കാഴ്ചാനുഭവങ്ങള്‍. ഇടയ്ക്കിടെ വനഗ്രാമങ്ങള്‍ പഴമയുടെ ഓര്‍മകള്‍ മുന്നിലേക്ക് കൊണ്ടുവരും. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ചെക്ക് പോസ്റ്റില്‍ ഇടതുഭാഗത്തായി പ്രവേശന കവാടം. മുളകൊണ്ട് നിര്‍മിച്ച വിശ്രമസങ്കേതങ്ങള്‍ സഞ്ചാരികളെ സ്വീകരിക്കും. കല്പറ്റയില്‍നിന്ന് 41 കിലോമീറ്റര്‍ ദൂരം. ബത്തേരിയില്‍നിന്ന് 16. മാനന്തവാടിയില്‍നിന്ന് 58 കിലോമീറ്റര്‍. കോഴിക്കോട് ടൗണില്‍നിന്ന് 96 കിലോമീറ്റര്‍ കല്പറ്റ-ബത്തേരി-മൈസൂര്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
നീലഗിരി ബയോസ്ഫിയറിനോട് ചേര്‍ന്നുള്ള സങ്കേതത്തില്‍ സഞ്ചാരികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരിക്കുന്നുണ്ട്. മൈസൂര്‍ വഴി 95 കിലോമീറ്റര്‍ വന്നാല്‍ കേരള അതിര്‍ത്തിയില്‍ എത്താം. ഊട്ടിയില്‍നിന്നും 160 കിലോമീറ്റര്‍ ദൂരമുണ്ട്. രാവിലെ ഏഴു മുതല്‍ പത്തുമണിവരെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം. വൈകിട്ട് മൂന്നു മണി മുതല്‍ 5.30വരെയും വന്യജീവി സങ്കേതത്തിനുള്ളില്‍ പ്രവേശനം ലഭിക്കും.
മുത്തങ്ങ വെടിവെപ്പ് നടന്ന താഴ്വരയില്‍ ഞങ്ങള്‍ വിശ്രമിച്ചപ്പോള്‍
നിബിഡവനങ്ങള്‍ കുടചൂടുന്ന മുത്തങ്ങ. നിലയ്ക്കാത്ത കാടിന്റെ സംഗീതം... വനചാരുത തിടമ്പേറ്റുന്ന വയനാട്ടിലെ ആദ്യത്തെ വന്യജീവിസങ്കേതമാണിത്. ഇഴപിരിയുന്ന കാട്ടുവഴികളില്‍ ആനക്കൂട്ടങ്ങള്‍ പതിവുകാഴ്ചയാണ്. കാടും സഞ്ചാരികളും തമ്മിലുള്ള മുത്തങ്ങയിലെ രമ്യതയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വാഹനത്തിന്റെ ഇരമ്പല്‍ കേട്ടാല്‍പോലും വഴിയില്‍നിന്നും അനങ്ങാതെ സഞ്ചാരികളുടെ തോഴന്മാരാവുകയാണ് ഇവിടെ വന്യജീവികള്‍. എം കെ എം ഹയര്‍ സെക്കന്ററി സ്കൂളിലെ ടൂറിസം ക്ലബ്ബിന്റെ മൂന്നു ദിവസത്തെ ക്യാമ്പ് മുത്തങ്ങ വന്ന്യജീവി സങ്കേതത്തില്‍ അനുവദിച്ചു കിട്ടിയതില്‍ ഞങ്ങള്‍ വളരെ സന്തോഷത്തിലായിരുന്നു. തിങ്ങിവളരുന്ന മഴക്കാടുകളുടെ സങ്കേതത്തിലാണ് വിസ്മയങ്ങളുടെ ആവാസകേന്ദ്രം. ഒരുകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആനപിടിത്ത കേന്ദ്രമെന്നായിരുന്നു ഖ്യാതി. മൂന്നു സംസ്ഥാനങ്ങള്‍ അതിരിടുന്ന മുത്തങ്ങയില്‍ ആനകളുടെ പതിവു സഞ്ചാരപാതകളുണ്ട്. തീറ്റ തേടി കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും അതിര്‍ത്തികള്‍ മറികടക്കുന്നതാണ് ഇവരുടെ ശീലങ്ങള്‍. കടുവകളുടെയും പുലികളുടെയും മാനുകളുടെയും വിഹാരകേന്ദ്രമാണിത്. മൂന്നു കിലോമീറ്ററോളം ഭൂപരിധിയില്‍ വനരാജാക്കന്മാര്‍ കാടിനെ വീതിച്ചെടുക്കുന്നു. പുള്ളിപ്പുലികളും പുള്ളിമാനുകളും സൗഹൃദാന്തരീക്ഷത്തില്‍ കഴിയുന്നു.
മുതുമല, ബന്ദിപ്പുര്‍ വന്യജീവിസങ്കേതങ്ങളോട് ചേര്‍ന്നാണ് മുത്തങ്ങ വനം. യഥേഷ്ടം വനസസ്യങ്ങളും അപൂര്‍വ ജൈവവൈവിധ്യങ്ങളും ഈ മഴക്കാടിന്റെ മാത്രം പ്രത്യേകതയാണ്. പ്രകൃതിയെ അടുത്തറിയാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മനംനിറയെ കാഴ്ചകളാണ് മുത്തങ്ങ നല്കുന്നത്. മുത്തങ്ങയുടെ വിളി കേള്‍ക്കാത്തവര്‍ കുറവാണ്. വയനാട്ടിലേക്കാണ് യാത്രയെങ്കില്‍ മുത്തങ്ങയില്‍ കയറാതെ പോകുന്നത് പതിവില്ല. രാവിലെയും വൈകിട്ടുമുള്ള വൈല്‍ഡ് ലൈഫ് സഫാരിയില്‍ ഒരുകാലത്തും സഞ്ചാരികളുടെ കുറവില്ല.
മഞ്ഞുമാറുന്നതിനു മുമ്പ് കാട്ടിനുള്ളിലേക്ക് ഒരു യാത്ര. ഏതു നിമിഷവും മുന്നില്‍പ്പെടാവുന്ന കാട്ടാനകളെ കാണാനുള്ള കൗതുകയാത്രകള്‍. കാടിന്റെ കുളിരും ഇരുളും ഇടകലര്‍ന്ന യാത്രയില്‍ ഒരു ഉള്‍ക്കിടലവും കൂട്ടിനുണ്ടാകും. കാടിനെ അറിഞ്ഞുകൊണ്ടുള്ള സഫാരി അവസാനിക്കുമ്പോള്‍ കാഴ്ചകളുടെ നിറം കലര്‍ന്ന ഓര്‍മകള്‍ ബാക്കിയാകും. വയനാടന്‍ പ്രകൃതിഭംഗികളുടെ ആസ്വാദനമികവില്‍ ചുരമിറങ്ങുമ്പോള്‍ മുത്തങ്ങയെ മറക്കാന്‍ ആര്‍ക്കും കഴിയില്ല. രാജ്യത്തെ പേരുകേട്ട എലിഫന്റ് പ്രോജക്ടില്‍നിന്നും ഇനിയും തീരാത്ത വിശേഷങ്ങള്‍ പറയാന്‍ കാലങ്ങളോളം ഈ ഓര്‍മകള്‍ ഏതൊരു സഞ്ചാരിയുടെയും കൂടെയുണ്ടാകും.
ദേശീയപാത 212ല്‍ ബത്തേരി കടന്നാല്‍ മുത്തങ്ങയായി. ഇരുവശത്തും മുളങ്കാടുകള്‍ അതിരുന്ന കാഴ്ചാനുഭവങ്ങള്‍. ഇടയ്ക്കിടെ വനഗ്രാമങ്ങള്‍ പഴമയുടെ ഓര്‍മകള്‍ മുന്നിലേക്ക് കൊണ്ടുവരും. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ചെക്ക് പോസ്റ്റില്‍ ഇടതുഭാഗത്തായി പ്രവേശന കവാടം. മുളകൊണ്ട് നിര്‍മിച്ച വിശ്രമസങ്കേതങ്ങള്‍ സഞ്ചാരികളെ സ്വീകരിക്കും. കല്പറ്റയില്‍നിന്ന് 41 കിലോമീറ്റര്‍ ദൂരം. ബത്തേരിയില്‍നിന്ന് 16. മാനന്തവാടിയില്‍നിന്ന് 58 കിലോമീറ്റര്‍. കോഴിക്കോട് ടൗണില്‍നിന്ന് 96 കിലോമീറ്റര്‍ കല്പറ്റ-ബത്തേരി-മൈസൂര്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.
നീലഗിരി ബയോസ്ഫിയറിനോട് ചേര്‍ന്നുള്ള സങ്കേതത്തില്‍ സഞ്ചാരികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാത്തിരിക്കുന്നുണ്ട്. മൈസൂര്‍ വഴി 95 കിലോമീറ്റര്‍ വന്നാല്‍ കേരള അതിര്‍ത്തിയില്‍ എത്താം. ഊട്ടിയില്‍നിന്നും 160 കിലോമീറ്റര്‍ ദൂരമുണ്ട്. രാവിലെ ഏഴു മുതല്‍ പത്തുമണിവരെയാണ് സഞ്ചാരികള്‍ക്ക് പ്രവേശനം. വൈകിട്ട് മൂന്നു മണി മുതല്‍ 5.30വരെയും വന്യജീവി സങ്കേതത്തിനുള്ളില്‍ പ്രവേശനം ലഭിക്കും.
മുത്തങ്ങ കാട്ടിലൂടെ |
biog super aane;best wishes
ReplyDeleteറെജി ഭായ്.. നല്ല ചിത്രങ്ങള്‍.. കഴിഞ്ഞ വെക്കേഷന് ഞാനും സുഹൃത്തുക്കളുടെ കൂടെ മുത്തങ്ങയിലും വയനാട്ടിലെ മറ്റു ചില ഭാഗങ്ങളിലും പോയിരുന്നു. പ്രകൃതി രമണീയമായ ഇടം. ഞാന്‍ അപ്പോള്‍ കിടപ്പാടത്തിനു വേണ്ടി സമരം ചെയ്ത, കൊല്ലപ്പെട്ട കാടിന്റെ മക്കളെയും ഓര്‍ത്തു. അതിനെ കുറിച്ച് ഒന്ന് രണ്ടുപെരോടൊക്കെ ചോദിക്കുകയും ചെയ്തു. തിരിച്ചുപോരുന്ന സമയത്ത് മുത്തങ്ങ ചെക്ക് പോസ്റ്റിലെ പോലീസ്‌കാരന്‍ "20" രൂപ കൈക്കൂലിയും ചോദിച്ചു. ഞാന്‍ നയാ പൈസ കൊടുത്തില്ല. അല്ല പിന്നെ..:)
ReplyDeleteമുത്തങ്ങയിലെ "ബഫര്‍" സോണിലൂടെയാണ് ഞങ്ങള്‍ സഞ്ചരിച്ചത്.സാധാരണ സഞ്ചാരികളെ ടൂറിസം മേഘലകളിലൂടെ മാത്രമേ അനുവദിക്കൂ. തോക്കുമായി ഗാര്‍ഡ് കൂടെ പോരും.
ReplyDeleteപിന്നെ നമ്മുടെ പൊലിസ് അല്ലെ ..20 രൂപയല്ലേ ആവശ്യപെട്ടോളൂ?
മാഷേ.........
ReplyDeleteഇത്തരം മനോഹര ചിത്രങ്ങളൊക്കെ ബ്ലോഗില്‍ കയറ്റി വെക്കുന്നത് നിങ്ങള്ക്ക് വലിയ സന്തോഷങ്ങള്‍ ആയിരിക്കാം ......
പക്ഷെ സ്വതന്ത്രമായി പറക്കാനുള്ള ചിറകു മുളക്കുന്നതിനു മുന്പ് ഗള്‍ഫിലേക്ക് നാട് കടത്തപ്പെട്ട ഞങ്ങള്‍ കുറച്ചു ആളുകളുണ്ട്.
ഈ മനോഹര ചിത്രങ്ങള്‍ കണ്ടു ഞങ്ങള്‍ സന്തോഷിക്കണോ...? അതോ നഷ്ട കാഴ്ചകള്‍ ഓര്‍ത്ത് നിങ്ങളോട് അസൂയപ്പെടണോ?
എന്തായാലും മനോഹരമായിരിക്കുന്നു. ആശംസകള്‍
ഒന്ന് നഷ്ടമായലേ മറ്റൊന്ന് നേടാന്‍ കഴിയൂ.അത് പ്രകൃതി നിയമമാണ്. ചിറകു മുളക്കുന്നതിന് മുന്‍പേ ഗള്‍ഫിലേക്ക് പോയാലെന്താ ...അതിന്റേതായ നേട്ടങ്ങള്‍ ജീവിതത്തില്‍ ഇല്ലേ? ഈ സ്ഥലങ്ങള്‍ എല്ലാം ഇസ്മൈലിനായി കാത്തിരിക്കുന്നു. തീര്‍ച്ചയായും ഇത് ഒരനുഭവമാണ്.
ReplyDeleteഇതില്‍ ഒരു അസ്തമയ സൂര്യന്റെ ചിത്രം കാണുന്നു. കണ്ടിട്ട് കടല്‍ തീരമാണെന്നു തോന്നുന്നു. അത് എന്തായാലും വയനാട് മുത്തങ്ങ ആയിരിക്കാന്‍ സാദ്ധ്യത ഇല്ല...
ReplyDelete