www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Tuesday, January 26, 2010

വരയിലേക്കുള്ള വഴി

                  ചിത്രകലയിലും ശില്പകലയിലും കഴിവുളളവര്‍ക്ക് ഇക്കാലത്തു സമൂഹത്തില്‍ അംഗീകാരമുണ്ട്.എല്ലാ കുട്ടികളിലും കലാവാസനയുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. ഈ കലാവാസനയെ അലങ്കോലപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് അത്യാഗ്രഹികളായ മാതാപിതാക്കളാണ്.തങ്ങളുടെ മക്കള്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിക്കണം എന്നു പിറന്ന നാള്‍ മുതല്‍ വാശിപിടിച്ച് ഉള്‍ക്കൊള്ളാവുന്നതില്‍ കുടുതല്‍ കാര്യങ്ങള്‍ അവരില്‍ അടിച്ചേല്‍പ്പിക്കുന്ന മാതാപിതാക്കളുടെ മനോഭാവം ആദ്യം മാറണം.
ഓരോ പ്രായത്തിനും അതിന്‍റേതായ പ്രത്യേകതയുണ്ട്.മാതാപിതാക്കളും അധ്യാപകരും ഇതറിഞ്ഞുവേണം കുട്ടികളെ പ്രോല്‍സാഹിപ്പിക്കാന്‍.ഉദാഹരണത്തിന്,സാധാരണ നിലയില്‍ ഒന്‍പതു വയസാകുമ്പോഴാണ് ഒരു കുട്ടി സ്വന്തമായി ത്രിമാന രൂപങ്ങളെക്കുറിച്ചു ബോധവാനാകുന്നത്.അപൂര്‍വ്വമായി എട്ടാം വയസ്സിലും ഈ കഴിവു കണ്ടെത്തിയേക്കാം.ഏതായാലും ആറും ഏഴും വയസ്സുള്ള കുട്ടികളെ ത്രിമാന രുപസാധ്യതകള്‍ പഠിപ്പിക്കുന്നത് അനാവശ്യമാണ്.
കല ജീവിത ലക്ഷ്യമായി എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇക്കാലത്ത് അടിസ്ഥാന വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കണമെന്നും അത് നെല്ലിപടിയാക്കി വയ്ക്കണമെന്നും ഞാന്‍ വിശ്വസിക്കുന്നു.ഇനിയുള്ളകാലത്ത് ഒരു "കല" തനിച്ചു നില്‍ക്കുന്നതിനു പകരം വൈവിധ്യമാര്‍ന്ന മള്‍ട്ടിമീഡിയയിലേക്കു നീങ്ങി വരുകയാണ്.അടിസ്ഥാന കലാപഠനം ഈ വഴിക്കു തിരിഞ്ഞിരിക്കുകയാല്‍ പ്രധാനമായും ഒരു വ്യവസ്ഥാപിത കലാ വിദ്യാഭ്യാസം ഇനിയെങ്കിലും ആവശ്യമാണ്.

No comments:

Post a Comment