www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

ENTRRTAINMENT


AAA

വേലായുധത്തിന്റെ 'വിജയ്' ഗാഥ




ചെന്നൈ: 'വേലായുധം' എന്ന ചിത്രത്തിന്റെ വിജയം ഇതില്‍ നായകനായ തന്റെ പേരില്‍ മാത്രം അടിച്ചേല്‍പ്പിക്കരുതെന്ന് തമിഴകത്തെ 'ഇളയദളപതി' വിജയ്. ''സംവിധായകന്റെയും മറ്റു സാങ്കേതികപ്രവര്‍ത്തകരുടെയും ഒരു വര്‍ഷത്തിലേറെ നീണ്ടു നിന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് 'വേലായുധം' ഇപ്പോള്‍ നേടിവരുന്ന വിജയം. ഒരുവര്‍ഷം നീണ്ടു നിന്ന കഠിനാധ്വാനത്തിലൂടെ ഉരുത്തിരിഞ്ഞ ചിത്രമാണിത്. ചിത്രീകരണത്തിന്റെ 60 ശതമാനവും പിന്നിട്ടശേഷമാണ് ചിത്രത്തില്‍ തന്റെ വേഷത്തിന് ഇത്രയേറെ പൊലിമയുണ്ടെന്ന് ഞാന്‍ തന്നെ തിരിച്ചറിയുന്നത്. ഇത് സമയമെടുത്തുതന്നെ ചെയ്യണമെന്നും മനസ്സില്‍ തോന്നി. ഞാന്‍ ഇക്കാര്യം സംവിധായകന്‍ ജയം രാജയുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ എന്റെ ചിത്രം വലിയ ഹിറ്റായി മാറിയതില്‍ സന്തോഷം ചെറുതൊന്നുമല്ല'' - വിജയ് വ്യക്തമാക്കി. 
''എത്രയൊക്കെ മുന്നൊരുക്കം നടത്തിയാലും ഒരു ചിത്രത്തിന്റെ വിജയപരാജയങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കുക ബുദ്ധിമുട്ടാണ്. ഒരു ചിത്രത്തിന്റെ കരാര്‍ ഒപ്പിടുന്നതുമുതല്‍ അതില്‍ അഭിനയിച്ചു തീര്‍ക്കുന്നതു വരെയുള്ള ഘട്ടങ്ങളില്‍ പല പ്രതിസന്ധികള്‍ക്കിടയിലൂടെ പലതവണ എനിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഇതില്‍ പലപ്പോഴും ഞാന്‍ കാലിടറി വീണിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എനിക്ക് അനുകൂല കാലാവസ്ഥ തെളിഞ്ഞുവരുന്നതായി ഫീല്‍ ചെയ്യുന്നുണ്ട്. ജയംരാജ ഒരു ചിത്രം ചെയ്യണമെന്നാവശ്യപ്പെട്ട് രണ്ടുവര്‍ഷം മുമ്പ് എന്നെ സമീപിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല. ഒടുവില്‍ വേലായുധം വേണ്ടി വന്നു ഉദ്യമം സാക്ഷാത്കരിക്കാന്‍. സിനിമ എന്നു പറയുന്നത് ഇങ്ങനെയാണ്. മുന്‍ വിധികളും പ്ലാനിങ്ങും എപ്പോള്‍ ഫലിക്കുമെന്ന് ഉറപ്പു പറയാനാവില്ല'' - വിജയ് കൂട്ടിച്ചേര്‍ത്തു. 
തമിഴകത്തെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ 'നന്‍പന്‍' ആണ് വിജയിന്റെ അടുത്ത ചിത്രം. ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായ 'ത്രീ ഇഡിയറ്റ്‌സി' ന്റെ തമിഴ് പതിപ്പാണിത്. ചിത്രത്തില്‍ നിന്നും താന്‍ പിന്മാറിയതായുള്ള വാര്‍ത്ത വിജയ് നിഷേധിച്ചു. ''സംവിധായകന്‍ ശങ്കര്‍ നല്ലൊരു മനുഷ്യനാണ്. എന്റെ അച്ഛനൊപ്പം സംവിധാനസഹായിയായി പ്രവര്‍ത്തിക്കുന്ന കാലംതൊട്ട് ശങ്കറിനെ എനിക്കടുത്തറിയാം. കഴിവു കൊണ്ട് വളര്‍ന്നുവന്ന സംവിധായകനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇങ്ങനെയുള്ള ഒരു വ്യക്തിയുടെ ചിത്രത്തില്‍ നിന്നു ഞാന്‍ പിന്മാറിയെന്നുള്ള വാര്‍ത്ത ശുദ്ധനുണയാണെന്നേ എനിക്കു പറയാനുള്ളൂ. ഡേറ്റു സംബന്ധിച്ച ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. വേലായുധത്തിന്റെ ചിത്രീകരണം പാതിയില്‍ നില്‍ക്കുന്ന സമയത്താണ് 'നന്‍പനി' ലേക്കുള്ള ഓഫര്‍ വരുന്നത്. രണ്ടും തമ്മില്‍ ക്ലാഷ് ആകുമെന്ന് എനിക്കു തോന്നി. പക്ഷേ, ഇപ്പോള്‍ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുകഴിഞ്ഞു.'' സിനിമയില്‍ നിന്നും വിജയ് രാഷ്ട്രീയത്തിലേക്കു വരുമെന്ന അഭ്യൂഹം ശക്തമായിക്കൊണ്ടിരിക്കുന്ന വേളയില്‍ തൊട്ടും തൊടാതെയും ഈ ചോദ്യത്തിന് വിജയിന്റെ പ്രതികരണം ഇതാണ്: ''ചിലപ്പോള്‍ വന്നുകൂടായ്കയില്ല.''