www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Monday, August 22, 2011

ജഗതി ചോദിച്ചു...രഞ്ജിനി കൊടുത്തില്ല... !

മഞ്ച് സ്റ്റാര്‍ സിങ്ങര്‍ ഫൈനലില്‍ ജഗതി രഞ്ജിനിയെ വിമര്‍ശി ക്കുകയും, ജഗതിയുടെ പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നാടുനീളെ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നു.രഞ്ജിനി ഹരിദാസിന്റെ മലയാള ഭാഷയെ ഇത്രകണ്ട് വിമര്‍ശികേണ്ട കാര്യമുണ്ടോ? കേരളത്തിലെ ജനങ്ങളെല്ലാം അച്ചടി ഭാഷ സംസാരിക്കുന്നവരാണോ? ജഗതി ശ്രീകുമാര്‍ എല്ലാം തികഞ്ഞ മലയാളം ആണോ സിനിമയില്‍ ഉപയോഗിക്കുന്നത്.എത്രയോ സിനിമയില്‍ ജഗതി "കച്ചറ" ഭാഷ ഉപയോഗിച്ചിരിക്കുന്നു. ജഗതിക്ക് എന്താണ് ഇത്ര അസഹ്ഷ്ണുത.
             ഏഷ്യ നെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ , മഞ്ച് സ്റ്റാര്‍ സിങ്ങര്‍ എന്നീ പരിപാടികള്‍ മലയാള ഭാഷയെ ഉദ്ധരിക്കാന്‍ വേണ്ടി തുടങ്ങിയ പരിപാടിയാണോ?അഭിനയത്തില്‍ ജഗതിയ്ക്ക് ഒരു സ്റ്റൈല്‍ ഉള്ള പോലെ ഇത് രഞ്ജിനി യുടെ ഒരു സ്റ്റൈല്‍ മാത്രം ആണ്.ഇതില്ലങ്കില്‍ രഞ്ജിനി ഇല്ല.വിദ്യാഭ്യാസം ഒട്ടുമില്ലത്തവര്‍ പോലും സംസാരിക്കുമ്പോള്‍ എത്രയോ ഇംഗ്ലീഷ് വാക്കുകള്‍ അറിയാതെ കടന്നു വരുന്നു.സിനിമ പോലെ തന്നെ തികച്ചും ഒരു വാണിജ്യ പരിപാടിയാണ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍.റിയാലിറ്റി ഷോ ആവശ്യപെടുന്നതെന്തോ അതാണ്‌ രഞ്ജിനി നല്‍കുന്നത്. അതില്‍ അവര്‍ വിജയിക്കുക തന്നെ ചെയ്തു.വിമര്‍ശകരും ഇതെല്ലാം ആസ്വദിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.അഭിനയം ജഗതിയ്ക്ക് ഉപജീവന മാര്‍ഗം ആണങ്കില്‍ അവതരണം രഞ്ജിനിയ്ക്കും ഉപജീവന മാര്‍ഗമാണ്.അല്ലാതെ ആത്മസാഷാല്‍ക്കാരം ആകാന്‍ വഴിയില്ല.
           അവതരണം ഒരു കലയായും ആരും അന്ഗീകരിച്ചിട്ടില്ല.നാട്യ ശാസ്ത്രത്തില്‍ മുദ്രകളും നിയമങ്ങളും ഉള്ളതുപോലെ അവതരണത്തില്‍ അതും ഇല്ല.അപ്പോള്‍ പിന്നെ ഓരോരുത്തരുടെ കഴിവ് പോലെ ചെയ്യുക തന്നെ.രഞ്ജിനി അവര്‍ക്ക് അറിയാവുന്നപോലെ ചെയ്യുന്നു.രഞ്ജിനിയുടെ മലയാളം കേട്ട് മലയാള ഭാഷ മറന്നുപോയ ഒരാളെയെങ്കിലും വിമര്‍ശകര്‍ക്ക് കാണിച്ചു തരാമോ?ഇവരുടെയൊക്കെ മക്കള്‍ നല്ല മലയാളം തന്നെയാണോ പറയുന്നത്.ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പഠിക്കുന്ന നമ്മുടെ ഭാവി തലമുറ മലയാളം "കൊരച്ചു കൊരച്ചല്ലേ "പറയുന്നത് ?ഭാഷാ സ്നേഹികള്‍ ഇതൊന്നും കാണുന്നില്ലേ? കണ്ട അളിഞ്ഞ സീരിയലുകള്‍ കണ്ടു കയ്യടിക്കുന്നവന്മാരാണ് ഭാഷാ സ്നേഹം പറഞ്ഞു നടക്കുന്നത്.സീരിയലുകള്‍ കണ്ടു അഭിനയമോഹവും തലയ്ക്കു പിടിച്ചു വഴിയാധാരമായ പെണ്‍കുട്ടികള്‍ അനേകം ഉണ്ട് നമ്മുടെ നാട്ടില്‍. അയ്യോ സോറി ഇത്തരം പെണ്‍കുട്ടികളല്ലേ നമ്മുടെ ജഗതിയെ പോലുള്ള സിനിമാക്കാരുടെ "ആശ്രയം". ജനങ്ങളെ ആകര്‍ഷിക്കുവാന്‍ വേണ്ട എല്ലാ മസാലകളും ചേര്‍ത്താണ് സിനിമകള്‍ പുറത്തിറങ്ങുന്നത്‌.അതൊക്കെ കണ്ടു എത്രയോ കുട്ടികള്‍ വഴിതെറ്റുന്നുണ്ട്.ജഗതി ശ്രീകുമാറും അതിന്റെയൊക്കെ ഭാഗമാണ്.സാമൂഹ്യ പ്രതിപത്യത ഉള്ളയാളാണ് ജഗതിയെങ്കില്‍ ജഗതി ഇത്തരം സിനിമയില്‍ അഭിനയിക്കാതിരിക്കണം.എന്നിട്ട് രണ്ജിനിയെ പോലുള്ളവരെ വിമര്‍ശിക്കണം. ജഗതിയുടെ തുടക്കക്കാലത്ത് എത്രയോ തരം താണ വേഷത്തില്‍ അദ്ദേഹം അഭിനയിച്ചിരിക്കുന്നു.രഞ്ജിനി മലയാള ഭാഷയെ വികലമാക്കിയെങ്കില്‍ ജഗതി മലയാളിയെത്തന്നെ വികലമാക്കി കാണിച്ചു.അഭിനയത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ജഗതിയെ പോലുള്ള ഒരാള്‍ സ്വന്തം മകളുടെ പ്രായമുള്ള ഒരു പെണ്‍കുട്ടിയെ, അവള്‍ തെറ്റു ചെയ്തെങ്കില്‍ ക്യാമറയ്ക്ക് മുന്‍പില്‍ അല്ലാതെ ഉപദേശിക്കണമായിരുന്നു.അല്ലാതെ വെറും കയ്യടിയ്ക്കുവേണ്ടി ഇത്രയും തരംതാണ പരിപാടി ചെയ്യരു തായിരുന്നു.
              രഞ്ജിനി കൂതറയാണന്നു ചിലര്‍ പറയുന്നു.ആണോ? എനിക്കറിയില്ല.അങ്ങനെയെങ്കില്‍ ജഗതി അതിലും കൂതറയല്ലേ ?അഭിനയകലയില്‍ ജഗതി വെക്തിമുദ്ര പതിപ്പിച്ചപോലെ, അവതരണ കലയില്‍ രഞ്ജിനിയും വെക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു.(ആര് സമ്മതിചില്ലങ്കിലും ചാനല്‍ റേറ്റിംഗ് അത് സൂചിപ്പി ക്കുന്നുണ്ട്.) അവരുടെ സ്വഭാവത്തെ കുറിച്ച് മറ്റുള്ളവര്‍ എന്തിനാണ് ഇത്ര ആകുലപ്പെടുന്നത്. നമ്മുടെ സീരിയല്‍ സിനിമാ നടീനടന്മാര്‍ ആരാ ഉത്തമന്മാര്‍ ഉള്ളത് എന്ന് രഞ്ജിനിയെ വിമര്‍ശിക്കുന്നവര്‍ ഒന്ന് പറഞ്ഞു തരാമോ?
            പണ്ട് വിതുര കേസില്‍ പെട്ട ജഗതിയ്ക്ക് ബഹുമാനപെട്ട മുന്‍ മുഖ്യമന്ത്രി വി എസ്‌ അച്ചുതാനന്ദന്‍ പൊന്നാട അണിയിക്കുന്നതിനു തയാറാകാതിരുന്നത് അദ്ദേഹത്തിന്‍റെ പെണ്‍വാണിഭക്കാരോടുള്ള വിരോധം കൊണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ പോളിസി ആയിരുന്നു. ജഗതിയെപോലുള്ള ഒരു "വാണിഭക്കാരനെ" പൊന്നാട അണിയിക്കാന്‍ വി എസ്സിന് ഒരിക്കലും കഴിയുമായിരുന്നില്ല.അന്ന് വി.എസ്‌ അങ്ങനെ പെരുമാറിയപ്പോള്‍ ജഗതിയും അദ്ദേഹത്തിന്റെ കൂട്ടാളികളും വി എസ്സിനെ വിമര്‍ശിച്ചത് ആരും മറന്നു പോകരുത്.പൊതു വേദിയില്‍ വച്ച് ജഗതിയെ അപമാനിച്ചു പോലും! അഭിനയകലയില്‍ ജഗതി പകരം ജഗതി മാത്രം ഞാനും സമ്മതിക്കുന്നു.അവതാരക ജഡ്ജ് ചെയ്യേണ്ട (രഞ്ജിനി ജഡ്ജ് ചെയ്തതായി എനിക്കറിവില്ല.)എന്ന ജഗതിയുടെ വാദം അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, ജഗതി ജഗതിയെ ഏല്‍പ്പിച്ച പണിയാണോ അന്ന് മഞ്ച് സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ ചെയ്തത്.അനവസരത്തില്‍ രഞ്ജിനിയെ വിമര്‍ശിക്കാന്‍ സമയം കണ്ടെത്തുക വഴി ജഗതി തന്നെ ക്ഷണിച്ച സംഘാടകരോട് നീതികേട്‌ കാണിച്ചു."കൊച്ചിനെ നോക്കാന്‍ വന്നവന്‍ കൊച്ചിനെ നോക്കിയാല്‍ പോരെ.തള്ളേനേം നോക്കണോ?
പരദൂഷണം: കഴിഞ്ഞ ദിവസം ഞാന്‍ എറണാകുളത്തിനു പോകുമ്പോള്‍ ബസ്സില്‍ കോളേജ് പിള്ളേര്‍ ഭയങ്കരച്ചര്‍ച്ച.ജഗതിയുടെ പ്രസംഗം തന്നെ വിഷയം.ഞാന്‍ നല്ല കേള്‍വിക്കാരനായിരുന്നു.ജഗതി ചോദിച്ച "എന്തോ " രഞ്ജിനി കൊടുത്തില്ലത്രേ? അതിന്റെ വൈരാഗ്യം തീര്‍ത്തതാണത്രെ ജഗതി പ്രസംഗത്തിലൂടെ. ഈ പിള്ളേരുടെ ഒരു കാര്യം.എന്താണ് ജഗതി ചോദിച്ചത് എന്ന് എത്ര തലപുകഞ്ഞാലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല. നിങ്ങള്ക്ക് പിടികിട്ടിയാല്‍ അറിയിക്കണേ.

36 comments:

  1. രഞ്ജിനിയല്ല തെറ്റ് ചെയ്തത്, അവളെ മാറ്റണം എന്ന് മുറവിളികൂട്ടാതിരുന്ന സ്റ്റാര്‍സിംഗര്‍ ആരാധകരാണ്. അവര്‍ പ്രതിഷേധിച്ചിരുന്നെങ്കില്‍ ഒന്നിന് പിന്നാലെ ഒന്നായി എല്ലാ എപ്പിസോഡിലും ആ കുരല്‍നാദം കേള്‍ക്കേണ്ടിവരില്ലായിരുന്നു.

    ReplyDelete
  2. ഒരുകാര്യം വ്യക്തം റെജി രഞ്ജിനി ഫാന്‍ ആണ്. എന്റെ പ്രിയ റെജീ, ഇതും മറ്റൊരു തറവേല ആണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. പരിപാടിക്ക് റേറ്റ് കൂട്ടാനുള്ള പക്കാ തറവേല; ഇതില്‍ പക്ഷം പിടിച്ച് വാദ കോലാഹലങ്ങള്‍ നടക്കുമ്പോള്‍ പരിപാടിയുടെ റേറ്റിംഗ് വര്‍ദ്ധിക്കും. ജഗതി രഞ്ജിനിയെ വിമര്‍ശിക്കാനും രഞ്ജിനി ജഡ്ജ് ചെയ്യാനും....എന്റെ പൊന്ന് ചങ്ങാതീ ഈ പരിപാടി ലൈവ് അല്ലെന്ന് അറിയാമല്ലോ.രഞ്ജിനിയെ വിമര്‍ശിച്ച് ജഗതി പറഞ്ഞത് അദ്ദേഹം പോയി കഴിയുമ്പോള്‍ അങ്ങ് എഡിറ്റ് ചെയ്താല്‍ പോരേ! ജഗതി പരിപാടിക്കാരെ തൂക്കി കൊല്ലുമോ?1 അങ്ങിനെ ചാനല്‍കാര്‍ക്ക് ഇഷ്ടമില്ലാത്ത എത്രയോ അഭിമുഖങ്ങളിലെയും വാദപ്രതിവാദങ്ങളിലെയും അഹിതമായ ഭാഗങ്ങള്‍ അവര്‍ കത്രിക വെച്ചിരിക്കുന്നു. പിന്നെയാണ് ഒരു രഞ്ജിനി സംഭവം....ഇത് ഏറ്റ് പിടിച്ചു ചര്‍ച്ച ചെയ്യുന്നവര്‍ വിഡ്ഡികള്‍..പമ്പര വിഡ്ഡികള്‍..ങ് ഏ ഞാനും അത് തന്നെ ആയോ...നിര്‍ത്തി...നിര്‍ത്തി....

    ReplyDelete
  3. ഞാൻ രഞ്ജിനി ഫാൻസോ ജഗതി ഫാൻസോ അല്ല. രഞ്ജീനിയുടെ ഇംഗ്ലിയാളത്തെ വിമർശിച്ച് ഞാനും മുമ്പ് പോസ്റ്റ് ഇട്ടിട്ടുണ്ട്. എങ്കിലും ആ എന്തോ ചോദിച്ചു കൊടുത്തില്ല എന്നൊക്കെയുള്ള പ്രയോഗങ്ങൾ നമുക്ക് വേണോ? ചോദിക്കലും നിഷേധിക്കലും കൊടുക്കലുമൊക്കെ അവരവരുടെ വ്യക്തിപരമായ കാര്യങ്ങൾ അല്ലേ?

    ചില ഇംഗ്ലീഷ് എ പടങ്ങളിൽ മതാമ്മമ്മാർ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ മലയാളമെന്ന മട്ടിൽ രഞ്ജിനി മാത്രമല്ല, മിക്ക ചാനലുകളിലെയും അവതാരികമാർ പുറപ്പെടുവിക്കുന്നുണ്ട്. അവ എന്തായാലും മലയാളമല്ല. ആണുങ്ങൾക്ക് പക്ഷെ ഈ അസുഖം കാണുന്നില്ല. നമ്മൾ ഒക്കെ സഹിക്കുന്നു!

    ReplyDelete
  4. അത്ര അരപ്പും വെറുപ്പും ഉള്ളവര്‍ കാണണ്ട... അത് കാണാന്‍ താല്പര്യം ഉള്ളവര്‍ കാണട്ടെ.. കഴിഞ്ഞില്ലേ പ്രശ്നം..

    ReplyDelete
  5. നിങ്ങളാരെങ്കിലും a walk with subaida program കാണാറുണ്ടോ? അതിലെ അവതാരികയുടെ ഭാഷയും അവതരണവും ഒന്ന് ശ്രദ്ധിക്കു . അപ്പോള്‍ മനസ്സിലാവും എങ്ങനെ അറിയാവുന്ന മലയാളം വച്ച് കൊണ്ട് ഭംഗിയായ്‌ ഒരു പ്രോഗ്രാം അവതരിപ്പിക്കാമെന്ന് , അത് മംഗ്ലീഷ് ആയാലും . അവിടെയാണ് ജഗതിയുടെ വിമര്‍ശനത്തിനു പ്രസക്തി അദേഹം തന്നെ പറഞ്ഞപോലെ രഞ്ജിനിയുടെ അവതരണം അസഹനീയമാണു . പക്ഷെ ഒരു പറ്റം ആളുകളുടെ വിചാരം അവള്‍ എന്തോ വലിയ തേങ്ങയാണ് പറയുന്നത് എന്നാണ് , ഒന്നുമല്ല. എന്നെ പോലെ ഒത്തിരി പേര്‍ പറയാന്‍ ആഗ്രഹിച്ചതാണ്‌ ജഗതി പറഞ്ഞത് .

    ReplyDelete
  6. @binoj joseph: a walk with subaida പ്രോഗ്രാം ഞാനും കാണാറുണ്ട്‌. പ്രായത്തില്‍ കവിഞ്ഞ ആര്‍ട്ടിഫിഷലായ സുബൈദയുടെ കൊഞ്ചലും, മന്ഗ്ലിഷും സഹിക്കുന്ന താങ്കള്‍ക്കു രഞ്ജിനിയെ പുച്ഛം.തീര്‍ച്ചയായും താങ്കള്‍ക്കു താങ്കള്‍ക്കു എന്തോ കുഴപ്പമുണ്ട്. രഞ്ജിനിയുടെ ഭാഷ എന്തായാലും ആ പരിപാടിയുടെ വിജയത്തിന് സഹായിച്ചിട്ടുണ്ട്.ഏഷ്യ നെറ്റ് കാര്‍ അത്ര പൊട്ടന്മാരോന്നും അല്ല.യാടിയ സ്റ്റാര്‍ സിങ്ങര്‍ കണ്ടു രഞ്ജിനിയുടെ വായി നോക്കിയിരുന്നിട്ടു ,സ്വന്തം മനസാക്ഷിയെ വന്ചിച്ചിട്ടു വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. വീട്ടില്‍ റിമോട്ട് ഇല്ലേ? വേറെ എത്രയോ ചാനല്‍ ഉണ്ട്. ചാനല്‍ ഒന്ന് മാറ്റികൂടെ. ഒരു സിനിമാക്കാരനും രഞ്ജിനിയേ വിമര്‍ശിക്കാന്‍ യോഗ്യതയില്ല.കാരണം മലയാള ഭാഷയെ ഇവര്‍ പണ്ടേ വ്യഭിചരിച്ചിരിക്കുന്നു.

    ReplyDelete
  7. പിള്ളേരു പറഞ്ഞതിലും കാര്യം ഉണ്ടാകാനിടയുണ്ട്.

    ReplyDelete
  8. റെജി,

    നാം ഒരു ചാനല്‍ കാണുന്നത്‌ അതിലെ പരിപാടിയ്ക്കു വേണ്ടി അല്ലെ
    മഞ്ച്‌ സ്റ്റാര്‍ സിംഗറിലെ കുട്ടികളുടെ പാട്ടിന്റെ മേന്മ കൊണ്ടല്ലെ അവിടെ പോകുന്നത്‌.

    അപ്പോള്‍ ഇഷ്ടമില്ലാത്തവര്‍ കാണണ്ട എന്നു പറയുന്നതിനോടു യോജിക്കാന്‍പ്രയാസം.

    <".യാടിയ സ്റ്റാര്‍ സിങ്ങര്‍ കണ്ടു രഞ്ജിനിയുടെ വായി നോക്കിയിരുന്നിട്ടു ,സ്വന്തം മനസാക്ഷിയെ വന്ചിച്ചിട്ടു വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ"

    പിന്നെ ഈ വരി താങ്കള്‍ എന്തിനാണ്‌ എഴുതിയതെന്നു മനസിലാകുന്നില്ല.

    പാട്ടു കേള്‍ക്കുന്നവരോടല്ലെ സംസാരം? എങ്കില്‍ ഞാന്‍ ഓടി

    ReplyDelete
  9. @ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage: രണ്ജിനിയെ ജഗതി വിമര്‍ശിച്ചത് അനവസരത്തിലാണ് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. രഞ്ജിനി വിമര്‍ശനത്തിനു അതീതയാണ് എന്നൊന്നും ഞാന്‍ പറഞ്ഞില്ല. ജഗതി വലിയ അഭിനേതാവാകാം, പക്ഷെ ജീവിതത്തില്‍ ഒരു മൂല്യവും കാത്തു സൂക്ഷിക്കാത്ത ജഗതിയ്ക്ക്, പരസ്യമായി രഞ്ജിനിയെ അവഹെളിക്കെണ്ടിയിരുന്നില്ല.വിമര്‍ശനം ക്രിയാത്മക മായിരുനെന്നെങ്കില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മകളുടെ പ്രായമുള്ള രണ്‍ജി നിയേ വിളിച്ചു ഉപദേശിക്കാമായിരുന്നു. അല്ലാതെ ഒരു സദസ്സില്‍ വച്ച് അപമാനിച്ചുകൊണ്ടല്ല.(" ഐഡിയ സ്റ്റാര്‍ സിങ്ങര്‍ കണ്ടു രഞ്ജിനിയുടെ വായി നോക്കിയിരുന്നിട്ടു ,സ്വന്തം മനസാക്ഷിയെ വന്ചിച്ചിട്ടു വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ" പാട്ട് കഴിയുമ്പോള്‍ രണ്ജിനിയെ കാണുമ്പോള്‍ ചാനല്‍ മാറ്റികൂടെ ? രഞ്ജിനി പോകുമ്പോള്‍ വീണ്ടും പാട്ട് കാണണം. അല്ലാതെ ഏഷ്യ നെറ്റ് കാര്‍ രണ്ജിനിയെ പറഞ്ഞു വിടുമെന്നു തോന്നുനില്ല. )

    ReplyDelete
  10. പറഞ്ഞതൊക്കെ കാര്യം തന്നെ ..പക്ഷെ പോസ്റ്റിന്റെ തലക്കെട്ടിലുള്ള ദ്വയാര്‍ത്ഥം വേണമായിരുന്നോ ?

    ReplyDelete
  11. ഗതി രണ്‍ജി നിയുടെ മലയാളത്തെ വിമര്‍ശിച്ചില്ല
    ജഡ്ജ് വിധി പറയുന്നതിന് മുന്പ് ആന്ഗ റി കമ്മന്ടരുത് എന്നാണു പറഞ്ഞത് അതില്‍ എന്താ തെറ്റുള്ളത്
    (ഇനി അഥവാ രഞ്ജിനി ജഗതിക്ക് കൊടുത്താല്‍ എനിക്കും തരേണ്ടി വരും ഉറപ്പ് )

    ReplyDelete
  12. രഞ്ജിനി മലയാളമോ, ഇഗ്ലീഷോ, തമിഴോ, ഹിന്ദിയോ ഏതു വേണമെങ്കിലും സംസാരിച്ചോട്ടെ അതിനാണല്ലോ നമുക്ക് സ്വതന്ത്ര കിട്ടിയത്, പിന്നെ തമിഴന്‍ മാര്‍ ജഡ്ജായി വാന്ന് ഒരു മാതിരി മഴലാളം സംസാരിക്കുന്നു, അപ്പോള്‍ മലായാളത്തിന് മോശമല്ലേ... ഒന്നു പ്പോപ്പാ അവനവന് ഇഷ്ടമുള്ള ഭാഷകള്‍ അവനവന്‍ സംസാരിക്കും
    രഞ്ജിനിയാണ് താരം

    ReplyDelete
  13. റജി... രഞ്ജിനിയാണു താരം..
    രഞ്ജിനിയെ കുറ്റം പറയൽ ഒരു ഫാഷനാണിപ്പോൾ.
    ജഗതി തികഞ്ഞ പുള്ളിയല്ലേ.....??

    ReplyDelete
  14. ഇതിനു മുന്‍പ് കലാഭവന്‍ മണി രഞ്ജിനിയുടെ മലയാളത്തെ വിമര്‍ശിച്ചിരുന്നു . അതും വളരെ സരസമായി ." ഈ കൊച്ചു മര്യാദക്ക് മലയാളം പറഞ്ഞിട്ട് എന്നാ കല്യാണം കഴിക്കുക " എന്നാണ് അദ്ദേഹം ചോദിച്ചത്

    ReplyDelete
  15. ജഗതി പറഞ്ഞതു പോലെ രഞ്ജിനിക്കു അഭിപ്രായം പറയൽ അൽപ്പം കൂടുതലാണു.

    ബാബുവിനെ ഔട്ട്‌ ആക്കിയപ്പോൾ ഇത്രയും നാൾ എസ്‌ എം എസ്‌ ഇന്റെ മാത്രം ബേസിസിലാണു ബാബു ഇവിടെ നിന്നതു എന്നു രഞ്ജിനി പറഞ്ഞു. അപ്പോൾ ഒരു എലിമിനേഷനിൽ സായിബാബയെപ്പറ്റി ഒരു പാട്ടു പാടി ജഡ്ജസ്‌ മുക്തകണ്ടം പ്രശംസിച്ചു ലൈഫ്‌ ലൈൻ കൊടുത്തതോ?

    സോംദാസിനോടും ഇങ്ങനെതന്നെ പറഞ്ഞു. അപ്പോൾ സോംദാസ്‌ പറഞ്ഞു 'അല്ല,നല്ല മാർക്കും ഉണ്ടായിരുന്നു' എന്നു. സോംദാസിനു ക്ലാസിക്കൽ പാടാൻ കഴിയാതെവന്നപ്പോൾ എന്തൊരു വിരട്ടായിരുന്നു?! എത്ര ക്രൂരമായി!

    പാവങ്ങളോടാനു പവറു കൂടുതൽ!
    ജഗതിക്കു അഭിനന്ദനങ്ങൾ!

    ReplyDelete
  16. ശരിയായിരിക്കാം രഞ്ജിനി മലയാളത്തെ നശിപ്പിക്കുകയും
    അനവസരത്തില്‍ അഭിപ്രായം പറയുകയും ഒക്കെ ചെയ്യുന്നുണ്ടാവാം... പക്ഷെ അതൊക്കെ പറഞ്ഞു മറ്റുള്ളവരുടെ മുന്‍പില്‍, സദസില്‍ വച്ച്, കളിയാക്കിയപ്പോള്‍ അവിടെ ചെറുതായത് രഞ്ജിനിയല്ല, മറിച്ച് ജഗതി തന്നെയാണ്. അത് പറയേണ്ട വേദി അല്ലായിരുന്നു അത് .
    പോസ്റ്റ്‌ നന്നായി റജി, എല്ലാവരും അതൊരു ആഘോഷമാക്കിയപ്പോ ഒരാളെങ്കിലും മറിച്ച് ചിന്തിച്ചല്ലോ ....

    ReplyDelete
  17. എനിക്കറിയാം ചോതിച്ചത് എന്താന്ന് .... പക്ഷെ കൊന്നാലും നുമ്മ പറയൂല.. ഹഹഹ

    ReplyDelete
  18. എന്നാലും സത്യം പറയാന്‍ ധൈര്യം കാണിച്ച ജഗതി ചേട്ടന് എന്‍റെ അഭിനന്ദങ്ങള്‍.Re-telecast ചെയ്‌തതില്‍ ഇതൊന്നും കണ്ടതുമില്ല, അടിപൊളി...... എന്തൊരു എഡിറ്റിങ്ങ്....... വെറുമൊരു അവതാരികയെ പറഞ്ഞതും വെട്ടിക്കളഞ്ഞാണോ കാണിക്കുന്നത് ഏഷ്യാനെറ്റ് പോലെയുള്ള ഒരു ചാനല്‍? കഷ്‌ടം......

    ReplyDelete
  19. ജഗതിയ്ക്കാണെന്റെ ക്ലാപ്പ്. പക്ഷേ ഈ പോസ്റ്റ് തകർതു കേട്ടോ. സൂപ്പറായിട്ടുണ്ട്. വേറിട്ട ഈ ചിന്തകൾക്കും ക്ലാപ്പ്... പോസ്റ്റ് ഒറ്റ ശ്വാസത്തിൽ പറഞ്ഞതു പോലെ തൊന്നി. രണ്ടോ മൂന്നോ പാരഗ്രാഫ് ആക്കാമായിരുന്നു.... ആശംസകൾ

    ReplyDelete
  20. ജഗതി പറഞ്ഞത് ചില മലയാളികള്‍ എങ്കിലും പറയാന്‍ ആഗ്രഹിക്കുന്നത് അത് കൊണ്ടാണ് കൈയ്യടി കിട്ടിയത് എന്ത്യേ...

    ReplyDelete
  21. എന്നാലും എന്താകും അംബിളിചെട്ടന്‍ ചോദിച്ചത്?

    ReplyDelete
  22. ജഗതി പറഞ്ഞതിൽ ശരിയോ തെറ്റോ ഉണ്ടായിക്കൊള്ളട്ടെ. എനിയ്ക്കും നിങ്ങൾക്കും ഉള്ള വിഷമം രഞ്ജിനിയ്ക്ക്‌ ഉണ്ടെന്നു തോന്നുന്നില്ല. പിന്നെന്തിനു ഈ ചർച്ച?

    തലക്കെട്ടിലെ ദ്വയാർത്ഥം കുറച്ച്‌ പേരെയെങ്കിലും ആകർഷിച്ച്‌ കാണും, എന്നെയുൾപ്പെടേ...അല്ലേ റെജീ :)

    ReplyDelete
  23. ഓ പിന്നെ .. അങ്ങനെ ഒരാള്‍ മാത്രം വിചാരിച്ചാല്‍ മലയാളം തകര്‍ന്നങ്ങു തരിപ്പണമാകും...

    ....................പോസ്റ്റ്‌ നന്നായി ..........

    ReplyDelete
  24. ഈ ഐഡിയ സ്റ്റാര്‍ സിംഗര്‍ വെറും പ്രഹസനം മാത്രം. ഇത്തവണ ഒന്നാം സമ്മാനം കിട്ടുന്നത് കല്പനയ്ക്കയിരിക്കും . കാരണം അതിന്റെ സംഗതിയുടെ കിടപ്പ് അങ്ങനെയാണ്

    ReplyDelete
  25. പിള്ളേര് പറഞ്ഞതാകനാണ് സാധ്യത

    ReplyDelete
  26. ഹ്ഹ്ഹ്ഹ്ഹ് തമാശ തന്നെ സംഭവം. ജഗതി ആരുടേയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചില്ലല്ലോ. പലപ്പോഴും പലരും പറയാന്‍ ആഗ്രഹിച്ചതും, പറഞ്ഞിട്ടുള്ളതും ഇതുപോലൊരു രംഗത്ത് ജഗതി പറഞ്ഞത് തന്നെയാണ് അതിന്‍‌റെ ശരി എന്ന് തോന്നുന്നു. മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ ഈ കണ്ടതുപോലെ എഡിറ്റിംങ്ങില്‍ അത് മുങ്ങിപോയേനെ. ആ പറഞ്ഞത് രഞ്ജിനിയെ ആണെന്ന് വരുത്തി തീര്‍ത്തത് ആ കൊച്ചും, അത് കേട്ട ജനങ്ങളുമാണ്. അല്ലാതെ ജഗതി ആരുടേ പേരും എടുത്ത് പറഞ്ഞതായി കേട്ടില്ല. മിസ്റ്റര്‍ മൂണ്‍ അപമാനിച്ചെന്ന് പറഞ്ഞ് ലേഖനം വരെ എഴുതികളഞ്ഞു കൊച്ചുകള്ളി.

    ReplyDelete
  27. പലര്‍ക്കും കൊടുക്കനമെന്നുണ്ടായിരുന്നു പക്ഷെ ആര്‍ക്കും ചന്ചെ കിട്ടിയില്ല അല്ല കിട്ടിയതായി അറിഞ്ഞില്ല ജഗതി ക്ക് കിട്ടി അങ്ങേര് കൊടുത്തു ...... ജഗത്യ്ക്ക് അഭിവാദ്യങ്ങള്‍

    ReplyDelete
  28. അവളുടെ പെയ്കൂത് കാനുന്നവനെയൊക്കെ തല്ലി കൊല്ലണം എന്നേ എനിക്ക് പറയാനുളൂ അങ്ങ് കെടന്നു അരുമാധിക്കുവല്ലേ ..... കൂതറ

    ReplyDelete
  29. അമ്മയെ തല്ലിയാലും പാര്‍ട്ടിയും ജാതിയുമൊക്കെ നോക്കി പക്ഷം ചേരുന്ന കാലമാണ് , കാര്യങ്ങള്‍ എന്ത് തന്നെ ആയാലും ഒരു വ്യക്തിയെ പൊതു വേദിയില്‍ വെച്ച് തേജോവധം ചെയ്യുന്നത് അപലപനീയം തന്നെ! അത്രേ ഇപ്പോള്‍ പറയാനുള്ളൂ.

    ReplyDelete
  30. എന്നാലും ഇത്രയ്ക്കൊക്കെ മലയാളത്തെ കളിയാക്കണോ രെന്ജിനി....

    ReplyDelete
  31. മറ്റുള്ളവര്‍ എന്താകണമെന്നു നാമല്ലല്ലോ തീരുമാനിക്കേണ്ടത്...
    അതും പൊതു വേദിയില്‍ വേണ്ടിയിരുന്നില്ല...

    ReplyDelete
  32. രജ്ജിനിയെ അത്രക്കങ്ങ് ന്യായീകരിക്കാമോ മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്ന പാട്ടുപരിപാടിയില്‍ നന്നായ് മലയാളം പറയണം എന്നുപറയുന്നതിലെന്താണ് തെറ്റ് .ഒന്നുമല്ലെങ്കില്ലും ഇതൊരു സംഗീതമാമാങ്കമല്ലെ...

    ReplyDelete
  33. ടൈറ്റില്‍ കണ്ടു വന്നതാ..
    വെറുതെ കൊതിപ്പിച്ചു..

    ReplyDelete
  34. മലയാളം അത്ര നന്നായി ഉച്ചരിക്കാന്‍ നമുടെ ഭാഷ ഗുരുക്കന്മാര്‍ മാര്‍ പോലും കഷ്ടപെടുന്ന ഈ കാലത്ത് , അത്ര കുഴപ്പം ഇല്ലാതെ ( ഇടക് ഒക്കെ തെറ്റുകള്‍ ഉണ്ട് എങ്കിലും......) മലയാളം പറയുന്ന രണ്ജിനിക്ക് എതിരെ മാത്രം എന്തിനു ഇത്ര കോലാഹലം ???നമ്മുടെ പല നടന്മാരും , ദേശ വ്യത്യാസം കഥാപാത്രങ്ങളില്‍ പ്രതിഫലിപ്പിക്കുന്നതിനു വേണ്ടി , നമ്മുടെ മലയാളത്തെ നീട്ടിയും, ചുരുക്കിയും , ഇടക് മറ്റു ഭാഷ വാക്കുകള്‍ ചേര്‍ത്തും സംഭാഷണങ്ങള്‍ അവതരിപ്പിക്കാറുണ്ട് . (ജഗതിയുടെ തന്നെ " സാഗര്‍ എല്യാസ് ജാക്കി " എന്നാ സിനിമ ഓര്‍മിക്കുക ) എല്ലാ മലയാളികളും നല്ല മലയാളം ആണ് പറയുന്നത് എങ്കില്‍ അങ്ങിനെ ഒരു അവതരണം ആവശ്യമില്ലല്ലോ ? രഞ്ജിനി യെക്കാള്‍ നന്നായി മലയാളം പറയുന്ന ഒരുപാടു അവതാരകര്‍ ഉണ്ടായിട്ടും രഞ്ജിനി വിജയിക്കുന്നു എങ്കില്‍ അത് അവരുടെ കഴിവ് തന്നെ .!! അത് അന്ഗീകരികാന്‍ എന്തിനു മടി ?പിന്നെ പൊതു വേദിയില്‍ ഒരാളെ അവഹേളിക്കാന്‍ തയ്യാറായ ജഗതി യെക്കാള്‍ എന്ത് കൊണ്ടും ഒരു വ്യക്തി എന്നാ നിലയില്‍ രഞ്ജിനി തന്നെ മിടുക്കി ..

    ReplyDelete
  35. ..അല്പം കൂടിപ്പോയോ??!

    ReplyDelete