www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Tuesday, May 24, 2011

തിരിച്ചു കിട്ടുമോ ആ ബാല്യകാലം ?

കുട്ടിക്കാലം ...ഒരിക്കലും തിരിച്ചു വരാത്ത അതിമനോഹരമായ സ്വപ്നകാലം.  അവിചാരിതമായാണ് പഴയ  ഒരു ബൂക്കിനകത്തു നിന്നും കാരിക്കോട് എല്‍ പി സ്കൂളില്‍ ആറില്‍ പഠിക്കുമ്പോഴുള്ള ഗ്രൂപ്പ്‌ ഫോട്ടോ കിട്ടിയത്.ഇതിലുള്ള ആരെയും ഞാന്‍ വര്‍ഷങ്ങളായി കണ്ടിട്ടില്ല.പക്ഷെ മിക്കവരുടെയും പേരുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു(ആറില്‍ പഠിക്കുമ്പോള്‍ ഞാന്‍ സ്കൂള്‍ മാറിയിരുന്നു).ഫോട്ടോയിലേക്ക്‌ നോക്കുമ്പോള്‍ പഴയകാല ഓര്‍മ്മകള്‍ മനസിലേക്ക് കടന്നു വരുന്നു. പാടവും പറമ്പും തോടും എല്ലാം ഉള്ള എന്റെ നാട്.ഞാന്‍ ഓടികളിച്ച വഴികള്‍ ...
മണ്ണുവാരികളിച്ചതും,കാന്നാരം പൊത്തി കളിച്ചതും, കളിവീടുണ്ടാക്കിയതും, മണ്ണപ്പം ചുട്ടതും, തോട്ടില്‍ നിന്നും പരല്‍ മീനുകളെ തോര്‍ത്തു ഉപയോഗിച്ച് പിടിച്ചതും, സ്കൂളില്‍ പോകുന്നതിനു മുന്‍പ്, സ്ലേറ്റു തുടച്ചു മിനുക്കാനുള്ള മഷിത്തണ്ട് (പച്ച) തൊടിയില്‍ നിന്നും പറിച്ചതും, വീട്ടുകാര്‍ അറിയാതെ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചതും ഇന്നലെയെന്ന പോലെ ഞാന്‍ ഓര്‍ക്കുന്നു.സ്കൂളില്‍ നിന്നും ലഭിക്കുന്ന ഉപ്പുമാവ് വട്ടയിലയിലാണ് വാങ്ങിച്ചിരുന്നത്.അതിന്റെ രുചി ഇപ്പോഴും വായിലുണ്ട്.മഴനനഞ്ഞുള്ള സ്കൂളില്‍ പോക്ക് എത്ര രസകരമായിരുന്നു.മഴക്കാലത്ത് തോടിനു സൈഡിലൂടെ നടക്കുമ്പോള്‍ ഞാന്‍ കാലു കൊണ്ട് വെള്ളം തട്ടിതെറിപ്പിച്ചിരുന്നു.ചിതറി തെറിക്കുന്ന ജലകണങ്ങള്‍....... എത്ര മനോഹരമായ കാഴ്ചയായിരുന്നു.ആദ്യ മഴയില്‍ തോട്ടിലും പാടത്തും  കയറി വരുന്ന മീനിനെ പിടിക്കാന്‍ രാത്രിയിലും ഞാന്‍  ഉറക്കമളച്ചു കാത്തിരുന്നിരുന്നു. അനിയും,ആശയും,ബീനയുമെല്ലാം എന്‍റെ കുട്ടിക്കാലത്തെ കളിക്കൂട്ടുകാരായിരുന്നു. അവധി ദിവസങ്ങള്‍ ഉത്സവപ്രതീതി ഉളവാക്കിയിരുന്നു.ഞങ്ങള്‍ ഓടിക്കളിച്ച  തെങ്ങിന്‍പറമ്പ് ഇപ്പോള്‍ അവിടെയുണ്ടോ ആവോ? കൊയ്ത്തു കഴിഞ്ഞ പാടത്ത് ഞങ്ങള്‍ ക്രിക്കറ്റ് കളിച്ചിരുന്നു.ഇന്ന് അവയെല്ലാം ഭൂമി മാഫിയകള്‍ കൈയ്യടക്കിയിരിക്കാം. അവിടെ കോണ്‍ക്രീറ്റ് വീടുകള്‍ വന്നുവോ? വളരെ വേദനയോടെയാണ് എന്‍റെ പതിനാറു വയസില്‍ ജന്മ നാട് വിട്ടു പോന്നത്. പഴയകാലം ഇന്നും സുഖമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുന്നു.ഇന്നത്തെ കുട്ടികളെ ആപേക്ഷിച്ച് എന്‍റെ കുട്ടിക്കാലം എത്ര മനോഹരമായിരുന്നു.തിരിച്ചു കിട്ടുമോ ഒരിക്കല്‍ കൂടി ആ ബാല്യകാലം. ഇന്നത്തെ കുട്ടികള്‍ ഭൂമിയില്‍ ചവിട്ടിയിട്ടുണ്ടോ, മണ്ണു വാരി കളിച്ചിട്ടുണ്ടോ, ഒരു കല്ലെടുത്ത് മാവിലേക്ക്‌ എറിഞ്ഞിട്ടുണ്ടോ? ഇല്ല... അവരുടെ ബാല്യം ചുമരുകള്‍ക്കുള്ളില്‍ തളക്കപ്പെട്ടിരിക്കുന്നു. തന്നെക്കാളും വലിയ ബാഗില്‍ എടുത്താപൊങ്ങാത്ത അത്രയും പുസ്തകങ്ങളുമായി അതിരാവിലെ തന്നെ സ്കൂള്‍ ബസ്സ് കാത്തു നില്‍ക്കാനാണ് അവന്‍റെ വിധി.

11 comments:

  1. അതേ റെജി ഭായ്,
    ഇന്നതെ കുട്ടികള്‍ മീഡിയകള്‍മാത്രം അറിയുന്ന കിണറ്റിലെ തവളകളാണ്,
    അവര്‍ക് പലര്‍കും ഒരു കായിക രംഗമൊന്നും പരിചയമില്ലാ, വെറും കമ്പ്യൂട്ടര്‍ ഗൈമുകളില്‍ നേരം ചിലവഴികുന്ന ഒരു സമൂഹമ്മാണ് വളര്‍ന്നു വരുന്നത്, അത് വലിയ പ്രശനങ്ങളാണ് വരും തലമുറക്ക് പ്രഹരമായി വരുന്നത്,

    ReplyDelete
  2. അതിമനോഹരമായ ഒരു കാലഘട്ടം, ഒന്നുകൂടി വിശദമായി എഴുതായിരുന്നു.

    ReplyDelete
  3. ഇപ്പഴത്തെ പിള്ളേര്‍ വലുതായാല്‍ അവരുടെ മനസ്സുകള്‍ പാണ്ടി ലോറി കയറിയ തവളയെ പോലെ ആയിപ്പോകും.

    ReplyDelete
  4. ശരിയാ... ഒരിക്കലും തിരികെ കിട്ടാത്ത ബാല്യം...

    ReplyDelete
  5. എന്റെ റെജീ, ഈ ഓര്‍മകള്‍ അതാണു നമ്മുടെ സമ്പത്ത്. ഞാന്‍ എന്റെ പഴയ ചങ്ങായിമാരെ അന്വേഷിച്ചു ഇപ്പോഴും നടക്കാറുണ്ട്.ചിലര്‍ മരിച്ചു പോയി എന്ന് കേല്‍ക്ക്മ്പോള്‍ വല്ലതെ വ്യഥ അനുഭവിക്കും. ശരിക്കും എന്റെ ബാല്യ കാലത്തിലെ അന്തരീക്ഷത്തിലാണു നിങ്ങള്‍ ജീവിച്ചതെന്നു കൂടി ഞാന്‍ പറഞ്ഞു വൈക്കട്ടെ. നന്ദി സുഹൃത്തേ ഇതെല്ലാം വീണ്ടും വീണ്ടും അയവിറക്കാന്‍ ഇടയാക്കിയതില്‍...

    ReplyDelete
  6. കയ്യെത്തും ദൂരെ ഒരു കുട്ടികാലം
    മഴവെള്ളം പോലെ ഒരു കുട്ടികാലം....

    :)

    ReplyDelete
  7. വഴിതെറ്റിവന്ന വൃദ്ധനായ ഒരു മനുഷ്യന്‍ സ്വന്തം നാട്ടിലേക്ക് തിരികെ യാത്രയാവാന്‍ ആഗ്രഹിക്കുന്നതുപോലെ ഞാനും എന്റെ കുട്ടിക്കാലത്തിലേക്ക് തിരികെ പോകാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
  8. http://entaythulaseevanam.blogspot.com/May 29, 2011 at 12:39 PM

    കുട്ടിക്കാലം ഏവര്‍ക്കും മനോഹരകാലം. അതു ഇന്നെത്തെ കുട്ടികള്‍ക്കും അങ്ങിനെ തന്നെയാകും നാം അന്നെത്തെ സാഹചര്യത്തില്‍ നമ്മുടെ ഇഷ്ടത്തിനു കളിച്ചു രസിച്ചു. ഇന്നുള്ളവര്‍ അവരുടെ സാഹചര്യത്തിനനുസരിച്ച് കളിക്കുന്നു. നാളെ അവര്‍ക്കും എഴുതാന്‍ ആഹ്ലാടകരമായിട്ടുള്ള ഒരു കാലം തന്നെയാവും ഇത് അവരെ അവരുടെ ഇഷ്ടത്തിനു കളിക്കാന്‍ അനുവദിച്ചാല്‍.അല്ലാതെ ചെളിയില്‍ കളിച്ചാല്‍ മാത്രമേ കുട്ടിക്കാലത്തിന് നല്ല ഓര്‍മ്മകള്‍ കാനൂ എന്നില്ല.
    ഒരിക്കല്‍ കൂടി കുട്ടിക്കാലത്തിലേക്ക് പോകാന്‍ അനുവദിച്ചതിന് ഒരുപാട് നന്ദി.

    ReplyDelete
  9. ബാല്യത്തിലെ സുന്ദരമായ ഓര്‍മ്മകള്‍ എനിക്കധികമൊന്നുമില്ലെങ്കിലും, ഈ യാന്ത്രികതയില്‍ നിന്നും സ്വാഭാവികതയിലേക്കുള്ള എളുപ്പ മാര്‍ഗ്ഗമെന്നത്.
    കുട്ടിക്കാലത്തെ കുട്ടിക്കാലത്തെന്ന പോല്‍ പറയുന്നതാണ്.

    സ്പന്ദനം ശരിക്കറിയുന്നു ഞാന്‍.
    അഭിനന്ദനങള്‍..!

    ReplyDelete
  10. ഒരു താരതമ്യത്തിന്റെ ആവശ്യമുണ്ടോ ഇന്നത്തെ കുട്ടികളെ കുറിച്ച്. അവര്‍ക്ക് കിട്ടുന്നില്ല എങ്കില്‍ നമുക്ക് നല്‍കാന്‍ കഴിയുന്നില്ല എന്നല്ലേ അര്‍ത്ഥമാക്കേണ്ടത്‌. മാറി വരുന്ന സാഹചര്യം അതിനു വഴി മുടക്കുന്നു. നമ്മള്‍ അന്ന് കംപ്യുട്ടര്‍ ഗെയിം കളിച്ചിട്ടുണ്ടോ.. ഇല്ല. പക്ഷെ എനിക്കുണ്ടായിരുന്ന ആ ബാല്യ കാലം ഇതിലുടെ ഒര്മിചെടുക്കുവാന്‍ അവസരം നല്‍കി ഈ പോസ്റ്റ്‌ .. നന്നായിരിക്കുന്നു..

    ReplyDelete