ഏഷ്യാനെറ്റില്‍
വാല്‍ക്കണ്ണാടി എന്ന പേരില്‍ നടത്തുന്ന പരിപാടി
ശരാശരിയിലും തരംതാണതാണന്നു പറയാതെ വയ്യ.കേരളത്തിലെ സ്കൂളുകളിലും
ക്യാമ്പസുകളും കടന്നു ചെന്ന് ഏഷ്യാനെറ്റ് വാല്‍ക്കണ്ണാടി എന്ന പരിപാടി
നടത്തുന്നു.അതിലെ ഗെയിം മസാല എന്ന സെഗ്മെന്റില്‍
അദ്ധ്യാപികമാരെയും പെണ്‍കുട്ടികളെയും വിഡ്ഢികളാക്കുന്ന കാഴ്ച ദയനീയം
തന്നെ.ഈ കഴിഞ്ഞ ദിവസം ഒരു കോളേജിലെ അധ്യാപികമാരെ ഈരണ്ടു പേരെ പരസ്പരം
കയറുകൊണ്ട് ബന്ധിപിച്ചു കണ്ണ് മൂടികെട്ടി കൈയ്യില്‍ ഒരു വടിയും കൊടുത്ത്
പലസ്ഥലങ്ങളിലായി വച്ചിരിക്കുന്ന മണ്ണ് കൊണ്ടുണ്ടാക്കിയ ചെറിയ കലം തല്ലി
പൊട്ടിക്കാന്‍ പറഞ്ഞു.സ്വന്തം ശിഷ്യ ഗണങ്ങളുടെ മുന്‍പില്‍ ഗുരുജനങ്ങള്‍
വിഡ്ഢിവേഷം കെട്ടി നിറഞ്ഞാടി.ചിലര്‍ നിലത്തു കിടന്നുരുണ്ടു.മറ്റു
അദ്ധ്യാപകരും കുട്ടികളും ആര്‍ത്തു ചിരിക്കുന്നു. എന്ത് നല്ല ഗെയിം ....
മറ്റു
ചില ദിവസങ്ങളില്‍ ഇതിലും ഭയങ്കരമാണ് കാഴ്ചകള്‍.പണ്ടൊരു ദിവസം ആനയെ
കൊണ്ട് നിറുത്തി പെണ്‍കുട്ടികളെ ആന പുറത്തു കയറ്റുന്ന കാഴ്ച അതിലും
ഭയങ്കരമായിരുന്നു. ഏറ്റവും സ്പീഡില്‍ കയറുന്നയാള്‍ ആള്‍ വിജയിക്കും.ഇവിടെ
പെണ്‍കുട്ടി ആനപുറത്ത് കയറുമോ എന്നുള്ളതല്ല പ്രശ്നം.പെണ്‍കുട്ടികള്‍
ആനപുറത്ത് കയറുന്നത് കാണുന്നവന് ഒരു നയന സുഖം...ടി വി യുടെ മുന്‍പില്‍
ആളുകള്‍ ഇരിക്കുകയും ചെയ്യും.ക്യാമറമാന്‍ അത് ഭംഗി യായി
നിറവേറ്റുകയും ചെയ്യുന്നുണ്ട്. വിജയിക്കുന്നവര്‍ക്ക് കൈ നിറയെ
സമ്മാനങ്ങള്‍.രണ്‍ജിനി ഹരിദാസിന്റെ മലയാളത്തെ വിമര്‍ശിക്കുന്നവരോ ,
സാംസ്ക്കാരിക നായകരോ ഇതിനെതിരെ പ്രതികരിക്കുന്നില്ല.പ്രതികരിച്ചാല്‍
ചാനല്‍ തങ്ങളെ ഭ്രഷ്ട് കല്‍പ്പിക്കുമോ എന്ന് ഇവറ്റകള്‍
കരുതുന്നുണ്ടാകും.കുട്ടികളില്‍ സാമുഹ്യവും സാംസ്കാരികബോധവും ഉയര്‍ത്തുന്ന
പരിപാടികളാണ് ക്യാമ്പസുകളില്‍ നടക്കേണ്ടത് അല്ലാതെ വാല്‍ക്കണ്ണാടി പോലുള്ള
പേക്കൂത്തുകളല്ല. വിവരവും വിദ്യാഭ്യസവുമുള്ളവര്‍ കേവലം ടി വി യില്‍ മുഖം
കാണിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കുന്നില്ല .എന്ത് വേഷം കെട്ടാനും
തയ്യാര്‍. സത്യം പറഞ്ഞാല്‍ ഇതും സ്ത്രീ പീഡനമല്ലേ? "മര്‍ഡോക്കിന്റെ" വക
വളരെ ആസൂത്രിതമായ ചാനല്‍ പീഡനം. ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന
സ്കൂളുകളിലും കോളേജുകളിലുമാണ്
ഇതൊക്കെ നടക്കുന്നത്. സാംസ്കാരികമായ അധപതനം എന്നല്ലാതെ എന്താണ് ഇതിനു
പറയുന്നത്.
ഞാന്‍ പലപ്പൊഴും മനസ്സിലോര്‍ത്ത കാര്യമാണ് റെജിക്ക് പറയാന്‍ തോന്നിയത് .താങ്ങളുടെ അഭിപ്രായം തീര്‍ത്തും ശരിയാണ്...
ReplyDeleteസാംസ്കാരിക കേരളം ചിന്തിക്കട്ടെ....
പ്രതികരണത്തിന് ആശംസകള്‍...
ഞാന്‍ ഈ പരിപാടി കഴിഞ്ഞ ദിവസം കണ്ടിരുന്നു..
ReplyDeleteഇത്രയ്ക്കും ബോധമില്ലാത്തവരുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചു പോയി...
ഈ പരിപാടി നടത്തുന്നവരെയും ഇത് കണ്ടു കൊണ്ടിരിക്കുന്നവരെയും മുക്കാലിയില്‍ കെട്ടി ചന്തിക്ക് നാല് പൊട്ടിക്കണം....
അവിടെ ഇരുന്ന ആരെങ്ങിലും പ്രതികരിക്കുമെന്ന് ഞാന്‍ വിചാരിച്ചു...
പക്ഷെ പ്രതികരിക്കാനുള്ള കഴിവ് മലയാളികള്‍ക്ക് പട്ടിണി കിടക്കുന്നവരെ പോറ്റാന്‍ മാനം വിറ്റു ജീവിക്കുന്ന പാവം വേശ്യകള്‍ക്ക് നേരെയും, ഒരു പെണ്ണിനേയും ആണിനേയും കണ്ടാല്‍ അവര്‍ക്ക് നേരെയും കാണിക്കാനേ അറിയുകയുള്ളു എന്ന കാര്യം ഞാന്‍ മറന്നു പോയി...
ഇതിനെതിരെ ആരും പ്രതികരിക്കുകയില്ല തന്റെ മുഖമൊന്നു ലോകമൊന്നു കണ്ടോട്ടെ എന്ന് കരുതുന്നവരെയാണ് ഇങ്ങനയുള്ള പരിപാടികള്‍ ഇരകളാക്കുന്നത് . അത് തിരിച്ചറിയാനുള്ള ബോധം നമുക്കില്ലതായിട്ടു കാലം കുറെ ആയി വിനോദം ആഭാസമാക്കുന്നവരും കുടുംബകലഹം റിയാലിറ്റി ഷോ ആക്കുന്നവരും ( കഥയല്ലിതു ജീവിതം ) മലയാളി മങ്കമാരുടെയും മങ്കന്‍ മാരുടെയും മാനം കവരുന്നത് കാണുന്നില്ല .....
ReplyDeleteറെജിയുടെ അഭിപ്രായത്തോട് നൂറുശതമാനം യോജിക്കുന്നു. ചില ടി.വി പരിപാടികൾ കാണുമ്പോൾ തന്നെ അറപ്പ് തോന്നുന്നു. കോളേജ് അദ്ധ്യാപകരെപ്പോലുള്ള, വിദ്യാർത്ഥികൾക്ക് മാതൃക യാവേണ്ടവർ ഈ വിഡ്ഡി വേഷങ്ങൾ കെട്ടുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു.ടി വി ക്യാമറയ്ക്കു മുന്നിൽ മുഖം കാണിക്കാന്‍ കിട്ടുന്ന അവസരത്തിനു വേണ്ടി ഏതു വേഷം കെട്ടാനും,വേണമെങ്കിൽ വേഷമൊന്നുമില്ലാതെയും തയ്യാറായി വരുന്ന സ്ത്രീകളെയോർത്ത് ലജ്ജ തോന്നുന്നു.
ReplyDeleteസ്ത്രീ കളെ കൊണ്ട് ആഭാസത്തരം കാട്ടുന്ന ഈ പ്രോഗ്രാം കാണുന്നത് അതിന്റെ ആദ്യകാലത്തില്‍ തന്നെ നിര്‍ത്തിയതാണ്. ആളുകള്‍ കാണാന്‍ ഉള്ളത് കൊണ്ടല്ലേ ഇതൊക്കെ വര്‍ഷങ്ങളായി ഒരേ ചാനലില്‍ തുടരുന്നത്.
ReplyDeleteസത്യം ആ പരിപാടികള്‍ കാണുന്നവരെല്ലാം യോജിക്കുന്ന കാര്യമാണ് റജി പറഞ്ഞത് .
ReplyDeleteഅങ്ങിനെ കൊലംകെട്ടാന്‍ നില്‍ക്കുന്ന അട്യാപകരുടെ ചെകിട്ടത്തു രണ്ടു പൊട്ടിക്കണം
സത്യം, വീട്ടില്‍ ഈ പരിപാടി വച്ചാല്‍ അമ്മയാണോ എന്നൊന്നും ഞാന്‍ നോക്കാറില്ല , ചീത്ത പറയും. . . .
ReplyDeleteടി.വി യുടെ റിമോട്ടിന്റെ ഇടത്ത് വശത്ത് ഏറ്റവും മുകളില്‍ ഒരു ചുവന്ന ബട്ടന്‍ ഉണ്ട് ,അത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി ഉള്ളതാണ് .സാംസ്കാരിക നായകള്‍ സോറി നായകര്‍ക്ക് അല്ലെങ്കിലും പൊതുജനവുമായി എന്ത് ബന്ധം ...
ReplyDeleteതെണ്ടിത്തരം തന്നെ..
ReplyDelete“രണ്‍ജിനി ഹരിദാസിന്റെ മലയാളത്തെ വിമര്‍ശിക്കുന്നവരോ , സാംസ്ക്കാരിക നായകരോ ഇതിനെതിരെ പ്രതികരിക്കുന്നില്ല.പ്രതികരിച്ചാല്‍ ചാനല്‍ തങ്ങളെ ഭ്രഷ്ട് കല്‍പ്പിക്കുമോ എന്ന് ഇവറ്റകള്‍ കരുതുന്നുണ്ടാകും.“
ReplyDeleteഭ്രഷ്ട് മഹാനവർകളായ എനിക്ക് വിഷയമല്ല; ഞാൻ വിമർശിച്ചിരിക്കുന്നു! അവർ മുഖം കാണിക്കാൻ ഇതുവരെ എന്നെ വിളിച്ചിട്ടില്ല. ഇനിയിപ്പോ നോം സാംസ്കാരികനായകനൊന്നും ആകാനും ഇടയില്ല. അതിനാൽ ഇനി വിളീക്കുമെന്നും തോന്നുന്നില്ല.അതുതന്നെ കാര്യം!
അവരുടെ ഈ പറഞ്ഞ കോപ്രായം, പിന്നെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടിയിലൂടെയുള്ള അന്ധവിശ്വാസപ്രചരണം തുടങ്ങി പല പരിപാടികളും അസഹ്യം തന്നെ!
ആനപ്പുറത്ത് കയറുന്ന പെൺകുട്ടിയുടെ രംഗവും അതെടുത്ത ആംഗിളും കണ്ടാൽ ആ ക്യാമറമാന്റെ കഴിവ് മനസ്സിലാവും. അത് കൊണ്ടായിരുന്നു പഴയ വാൽക്കണ്ണാടിയെന്ന തറ പരിപാടിയുടെ പരസ്യം. ഇപ്പോഴും മാറ്റമൊന്നുമില്ല.
ReplyDeleteക്യാമറ കണ്ടാൽ എന്തുവിഡ്ഡി വേഷവും കെട്ടുന്ന നാരീമണികളെ പറഞ്ഞാൽ മതി. കൂതറകൾ...
കറക്റ്റ് ആട്ടോ റെജി പറഞ്ഞത്. ഈ ടീമുകളെ കാംപസിനകത് കേറാന്‍ സമ്മതിക്കുന്നവരുണ്ടല്ലോ...അവരുടെ ചന്തിക്ക് ആദ്യം പൊട്ടിക്കണം..
ReplyDeleteചൂഷണം പലമാതിരി. ഇതിനൊക്കെ നിന്നുകൊടുക്കുന്ന ആദ്ധ്യാപികമാരടക്കമുള്ളവരുടെ “വിവരം” അപാരം..!!
ReplyDeleteഎന്ത് തറ പരിപാടിയായാലും മുഖമൊന്നു ചാനലില്‍ കാണിക്കാന്‍ കൊതിച്ചു നടക്കുന്ന മലയാളിയെയാണ് നാം ആദ്യം വിമര്‍ശിക്കേണ്ടത്. വാല്‍ക്കണ്ണാടിയല്ല വാളുവെക്കല്‍ ആയാലും ഇവിടെ ആളെ കിട്ടും എന്ന് ചാനലുകാര്‍ക്ക് നന്നായിഅറിയാം. മര്‍ഡോക്ക് ഇവിടുത്തെ മാര്‍ക്കറ്റും, ജനങ്ങളുടെ മനസ്സും നന്നായി പഠിച്ചിരിക്കുന്നു. അതെല്ലേ ഏഷ്യാനെറ്റ് ഇത്ര ഉയര്‍ന്നത്,
ReplyDeleteനാട്ടിന്‍പുറത്തെ പച്ചമനുഷ്യന്‍റെ സാധുത്തരം ചൂഷണം ചെയ്ത് തിന്മകള്‍ക്കെതിരെയുള്ള അയാളുടെ രോഷം ചിത്രീകരിച്ച് അവസാനം അയാളെ വിഡ്ഢിയാക്കിക്കൊണ്ട് ക്യാമറ കാണിച്ചു കൊടുക്കുന്ന ചില ചെകുത്താന്മാര്‍ നടത്തുന്ന ഇത്തരമൊരു പരിപാടി വേറെയുണ്ട്. ഇനിയൊരിക്കലും ഒരാളെ സഹായിച്ചു മാനം കെടാനാവില്ല എന്ന് തീരുമാനിക്കകയാവും ഈ സാധു പിന്നെ. അത്തരം പരിപാടി പുറത്തെടുക്കുന്ന നിമിഷത്തില്‍ തന്നെ ഈ കള്ളത്തിരുമാലികളെ ആട്ടിയടിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റ് കൂടി പ്രതീക്ഷിക്കുന്നു.
ReplyDelete'വാല്‍ക്കണ്ണാടി' മാത്രമല്ല... കഥയല്ലിതു ജീവിതം, എഫ് ഐ ആര്‍, കുറ്റപത്രം, തുടങ്ങീ ഇനിയുമുണ്ട് ധാരാളം പരിപാടികള്‍. സത്യത്തില്‍ കുറ്റം വിധിക്കേണ്ടത് ഇത് കാണാന്‍ സമയം ചിലവഴിക്കുന്ന പ്രേക്ഷകകൂട്ടത്തെയാണ്.
ReplyDeleteറെജിയുടെ ഈ പോസ്റ്റ് ഒരു കണ്ണാടിയായി മാറിയെങ്കില്‍...!!!!
ആശംസകള്‍.
വാല്‍കണ്ണാടി മാത്രമല്ല അതുപോലെ തന്നെ സമൂഹത്തില്‍ കുറ്റക്ര്ത്യങ്ങള്‍ മറ്റുള്ളവരില്‍ പ്രോല്സാഹിക്കുന്ന പ്രോഗ്രാമുകളും ഉണ്ട് പോലിസ്ഫയല്‍ ഫ് ഐ ര് എന്നിവപോലെ പിന്നെ പ്രണയിക്കാനും വിവാഹ ബന്ധം വേര്‍പ്പെടുത്താന് പ്രോത്സാഹിപ്പിക്ക പരിപാടികളും ഉണ്ട് ചാനലുകള്‍ വളരെ ആഴത്തില്‍ തരാം താഴ്ന്നതിന്റെ തെളിവാണ് ഇങ്ങിനെയുള്ള പരിപാടികള്‍ ..ഈ വിഷയം കൊണ്ടുവന്നതില്‍ റെജിക്ക് അഭിനന്തങ്ങള്‍
ReplyDeleteനന്നായി.
ReplyDeleteപക്ഷെ ഈ രീതിയിലുള്ള തരാം താണ പരിപാടികളുടെ കാര്യത്തില്‍ ചാനലുകളെ മാത്രം വിമര്‍ശിക്കുന്നതില്‍ കാര്യമില്ല എന്നാണു എന്റെ അഭിപ്രായം. ഇന്നത്തെ ചാനലുകള്‍ - കുതകയോ അല്ലാത്തതോ - എല്ലാം തന്നെ ബിസിനസ് സംരംഭങ്ങള്‍ മാത്രമാണ്. ലാഭകരമായ രീതിയില്‍ നടത്തിക്കൊണ്ട് പോയി പണമുണ്ടാക്കുക എന്നതല്ലാതെ ഇതിന്റെയൊക്കെ നടത്തിപ്പുകാര്‍ക്ക് എന്ത് സാമൂഹ്യ പ്രതിബദ്ധത? അവര്‍ ഇതുപോലെ ഏതു തരവേലയും കാണിച്ചു ആളെക്കൂട്ടും. പക്ഷെ ഇത് പോലുള്ള തറപ്പരിപാടികള്മായി ക്യാമറയും തൂക്കി വല്ലവനും വരുമ്പോഴേക്കും തലകുത്തിനിന്നോ മണ്ണില്‍ കിടന്നുരുണ്ടോ തുണി പൊക്കിക്കാണിച്ചോ എന്ത് കോപ്രായം കാണിചിട്ടായാലും തങ്ങളുടെ മരമോന്ത ചാനലിലൂടെ നാലാള്‍ കണ്ടാല്‍ മതി എന്ന ജന്മാഭിലാഷം മാത്രം കൊണ്ടുനടക്കുന്ന മലയാളിയുടെ ശരാശരി ചിന്താഗതിയെ മാത്രം പറഞ്ഞാല്‍ മതി... അത് ടീച്ചര്‍മാരായാലും ഡോക്ടര്‍മാരായാലും.
മർഡോക്കിനെ വെറുതെ വിടാം. പുള്ളി ഇനി അടുത്തതായി ഏതു ചാനൽ വാങ്ങാം എന്ന തിരക്കിലാവും.
ReplyDeleteഇരുപതോളം ചാനലുകൾ മലയാളത്തിൽ തന്നെ ഉള്ളപ്പോൾ ഒരു പരിപാടി തരം താഴുമ്പോൾ നമുക്കുടൻ ചാനൽ മാറ്റാം.. മാറ്റിക്കൊണ്ടിരിക്കാം...
സത്യം ,ഇന്നലെ അവിചാരിതമായി ആ പരിപാടി കാണുകയുണ്ടായി,അത്ഭുതം അതല്ല, ഞാന്‍ പറയാന്‍ വിചാരിച്ച കാര്യങ്ങള്‍ താങ്കള്‍ അതേപടി പറഞ്ഞിരിക്കുന്നു.
ReplyDeleteസ്വയം കുരങ്ങുകളിക്കപെടാന്‍ നിന്നുകൊടുക്കുന്ന അഭ്യസ്തവിദ്യരെ കുറിച്ച് എന്താണ് പറയുക..?
@ബൈജു സുല്‍ത്താന്‍. മലയാളത്തില്‍ 20 ചാനലുകള്‍ ഉണ്ട് , സമ്മതിച്ചു. പക്ഷെ സ്കൂളുകളിലും , കോളേജുകളിലും ഇത്തരം പരുപാടികള്‍ നടക്കുമ്പോള്‍ അത് മൂല്യച്യുതിയാണന്നു പറഞ്ഞന്നു പറഞ്ഞന്നു മാത്രം. വെളിച്ചം തെളിക്കേണ്ടവര്‍ ഇത്തരം പരിപാടികളിലൂടെ നിഴലുകള്‍ മാത്രം സൃഷ്ടിക്കുന്നു.
ReplyDeleteചിലതെല്ലാം കണ്ടില്ലാ കേട്ടില്ലാ എന്ന് നടിക്കുന്നത് നമുക്ക് ഗുണം ചെയ്യും. ചാനലിനെ നന്നാക്കാൻ അത് കാണുന്ന ആൾക്കാർ ഒന്ന് മനസ്സു വച്ചാൽ മതി.അല്ലാതെ ചാനൽ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർ നന്നായിട്ടോ,ചാനലിന്റെ സദാചാരബോധം മെച്ചപ്പെട്ടിട്ടോ നല്ല പ്രോഗ്രാം പ്രതീക്ഷിക്കേണ്ടതില്ല.എല്ലാത്തരം പ്രേക്ഷകർക്ക് വേണ്ടിയും,അവരവരുടെ ഇഷ്ടം കണ്ടെത്തി തന്നെയാണ് ചാനലുകൾ പരിപാടികൾ തയ്യാറാക്കുന്നത്. അതൊക്കെ എത്ര പേർ കാണുന്നുവെന്നറിയാൻ അവർക്ക് സൌകയ്രവുമുണ്ട്. പ്രേക്ഷകർ ഒന്ന് നന്നാവട്ടെ. തറപ്പരിപാടികൾ അപ്പോൾ നിലക്കും.പണ്ടൊക്കെ യക്ഷികളും പ്രേതങ്ങളുമൊക്കെ വല്ലപ്പോഴും അവർക്കു വേണ്ടി മനുഷ്യരെ സമീപിക്കുകയാണ് പതിവ്.ഇപ്പോൾ മനുഷ്യർ കുടുംബ സമേതം 7മുതൽ 9വരെ നിന്നു കൊടുക്കുകയല്ലേ യക്ഷികൾക്കു മുൻപിൽ!
ReplyDeleteഏഷ്യാനെറ്റ് ന്യൂസ്,ഇന്ത്യാവിഷൻ,മനോരമ ന്യൂസ് എന്നെങ്ങാനും മിണ്ടിപ്പോയാൽ അപ്പോൾ വീട്ടിലെ പെണ്ണുങ്ങൾ യക്ഷികളാകുന്ന കാലം. സാംസ്ക്കാരികതയെ പറ്റി മിണ്ടരുതിനിയാരും!!!!!
മര്‍ഡോക്കിനും മുമ്പേ തുടങ്ങിയ തറപ്പരിപാടിയല്ലേ വാല്‍ക്കണ്ണാടി. കാശ് വാരുന്നതില്‍ മര്‍ഡോക്കിനും മുമ്പുണ്ടായിരുന്നവര്‍ക്കും തത്വദീക്ഷയൊന്നും ഉണ്ടായിരുന്നില്ല. മുഖം കാണിക്കാന്‍ ഒരവസരം ലഭിച്ചാല്‍ ഏത് പീഡനത്തിനും റെഡിയായി ഗിനിപ്പന്നികളും കണ്ടാസ്വദിക്കാന്‍ പ്രേക്ഷകരും ഉള്ളിടത്തോളം ഇതൊക്കെ തുടരും. (റേറ്റിംഗ് ആണ് മോനേ താരം)
ReplyDeleteഎന്റെ അഭിപ്രായത്തില്‍ താരതമ്യേന നിലവാരമുള്ള ഒരു മലയാളം ചാനല്‍ പോലും ഇല്ല. ഞാന്‍ കൂടുതലും നമ്മുടെ ചാനലുകള്‍ കാണാന്‍ ഇരിക്കാറില്ല. എല്ലാത്തിലും മേന്മ പറഞ്ഞു നടക്കുന്ന മലയാളിക്ക് സിനിമയുടെയും ടി വി ഷോ കളുടെയും ആസ്വാദന നിലവാരം വളരെ തരാം താഴ്ന്നതാണ്. ഇതൊക്കെ പടച്ചു വിടുന്ന വരെ വേണം ആദ്യം പറയാന്‍ . നമ്മള്‍ ഇതെല്ലം കാണാതിരുന്നാല്‍ പോരെ? നമ്മളെ വീട്ടില്‍വന്നു നിര്‍ബന്ധിച്ചു ആരും ഒന്നും കാണാന്‍ പറയുന്നില്ല...
ReplyDeleteചാനലുകാര്‍ കണ്ടുപിടിച്ചു കൊണ്ടുവരുന്ന ഇത്തരം തന്തക്കു പിറക്കാഴികകളെ വായുമ്പൊളിച്ച് കാണാന്‍ നടക്കുന്ന കൂട്ടരെ വേണം ആദ്യം തല്ലാന്‍....ഇതിനെ ഞാന്‍ മധ്യമ വെഭിചാരം എന്നാ വിളിക്കാറ്..
ReplyDeleteകോളേജുകളും സ്കൂളുകളും ഇന്ന് കച്ച്ചവസ്ഥാപനങ്ങള്‍ തന്നെ. അവരും എന്ത് തറ പരിപാടിക്കും നിന്നുകൊടുത്ത് സ്ഥാപനത്തെക്കുറിച്ച് കൂടുതല്‍ പരസ്യപ്പെടുത്തി കൂടുതല്‍ ആളുകളെ അറിയിക്കാന്‍ അവരും പാട് പെടുന്നു. അവിടെ ആരുടേയും ഒരു നിലവാരവും അവര്‍ക്ക് ആവശ്യമില്ല. പബ്ലിസിറ്റി മാത്രമാണ് അവരുടെയും ലക്‌ഷ്യം. ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരിക്കുന്ന ടീച്ചേഴ്സിനു ചിലപ്പോള്‍ ജോലി തന്നെ നഷ്ടപ്പെട്ടേക്കാം. അത്തരം ഭയം കൊണ്ട് ചിലരൊക്കെ പന്കെടുക്കുണ്ടാവും എന്നും എനിക്ക് തോന്നുന്നു. ഗവന്മേന്റ്റ് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെയും ടീച്ചെഴ്സിനെയും ഇത്തരം പരിപാടികളില്‍ നിന്ന് ഒഴിവാക്കുന്നതിനു ഗവന്മേന്റ്റ് വിചാരിച്ചാല്‍ നടക്കും എന്ന് തോന്നുന്നു.
ReplyDeleteഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ ഒരാത്മപരിശോധന നടത്തുന്നത് സ്വയം ഉള്ള നാറ്റത്തില്‍ നിന്ന് മുക്തി നേടാനുള്ള വഴിയാണ്.
ഞാന്‍ ഇടക്കൊക്കെ ഈ കോമഡി പരിപാടി കാണാറുണ്ട്
ReplyDeleteഎല്ലാം അധപ്പ:തനത്തിന്റെ വക്കിലാണ്. അങ്ങേരു മർഡോക്കല്ല. ഒരു മാൻഡ്രേക്കാണ്. മൂന്നംകിട സ്ട്രീറ്റ് മാജിക്ക് കാട്ടി അങ്ങേരും അങ്ങേരുടെ ചാനലുകളും പ്രേക്ഷകനെ പറ്റിക്കുന്നു. ഈ കൺകെട്ടുകളൊക്കെ എന്ന് ഇല്ലാതാവുന്നോ അന്നേ ഇൻഡ്യക്ക് സ്വ്വതന്ത്ര്യം കിട്ടൂ
ReplyDeleteതാങ്കള്‍ സത്യം തുറന്നു പറഞ്ഞു
ReplyDeleteആശംസകള്‍ ഭായി
ഇവര്‍ മനുഷ്യരെ കുരങ്ങ് കളിപ്പിക്കുന്നു, പ്രതികരിക്കാന്‍ നമ്മുകിടയില്‍ ആളുകള്‍ ഇല്ലാ എന്നതുകൊണ്ടാണ്,ഈ ചളിയടികള്‍ വീണ്ടും വീണ്ടും നമ്മളെ വിണ്ഡിക്ളക്കുന്നത്.......
ഇത്തരം പ്രോഗ്രാമുകളില്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, കാണുകയും ചെയ്യാതിരിക്കുക
വളരെ സത്യമായ കാര്യമാണ് റജി ഇവിടെ പറഞ്ഞത് ഇത്തരം ചാനല ആഭാസങ്ങള്‍ കര്‍ശനമായും നിര്‍ത്തല്‍ ആക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
ReplyDelete