www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Monday, August 1, 2011

ബൂലോകവാസികള്‍ തൊടുപുഴയിലും ...

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.
മൂന്നു മാസത്തിനിടയിലെ മൂന്നാമത്തെ മീറ്റില്‍ പങ്കെടുക്കുന്നതിനായി പോരുമ്പോള്‍ അമ്മയോട് ബ്ലോഗ്‌ മീറ്റിനാണ് പോകുന്നത് എന്ന് പറഞ്ഞില്ല. ഞായറാഴ്ച പള്ളിയില്‍ പോലും പോകാതെ മീറ്റ് കൂടാന്‍ പോകുന്നത് രണ്ടാമത്തെ തവണയാണ്.പള്ളിയില്‍ കാണാത്തത് കൊണ്ട് കൂട്ടുകാരില്‍ ചിലര്‍ വിളിച്ചു . അവരോടും മീറ്റിന്റെ കാര്യം പറഞ്ഞില്ല. "യെവനൊക്കെ ഭ്രാന്ത് ആണോയെന്ന് ഈയിടയായി ചിലരൊക്കെ ചോദിച്ചു തുടങ്ങി. അതുകൊണ്ടാണ് ആരോടും പറയാതിരുന്നത്. തലേ ദിവസം ചെല്ലണം എന്ന് പൊന്‍മളക്കാരന്‍ പറഞ്ഞെങ്കിലും പോകാന്‍ പറ്റിയില്ല.പൊന്‍മളക്കാരന്‍ വീട്ടില്‍ ഒരു പണിയും ഇല്ലാതെ തലേ ദിവസമേ വന്നു തോടുപുഴയില്‍ തമ്പടിച്ചിട്ടുണ്ട്‌. തുഞ്ചന്‍ പറമ്പിലും, എറണാകുളം മീറ്റിലും അദ്ദേഹം തലേദിവസം തന്നെ എത്തി.ശല്യം ഒഴിവാക്കാന്‍ ഭാര്യ ഓടിച്ചു വിടുന്നതാണോ എന്ന് സംശയമുണ്ട്‌.സത്യം പിന്നീടാണ് മനസിലായത്. തോടു പുഴയില്‍ സിനിമാ നടിമാര്‍ താമസിക്കുന്ന ഹോട്ടലില്‍ മുറി എടുത്തു കൊടുക്കാമെന്നു ഹരീഷ് പറഞ്ഞത് കൊണ്ടാണ് പാവം വന്നിരിക്കുന്നത്. "ഐശ്വര്യ റെസിഡന്‍സി"....പുള്ളി അവിടെയുണ്ട്. തൊടുപുഴയില്‍ വണ്ടിയിറങ്ങി ഞാനും ഐശ്വര്യ റെസിഡന്‍സിയില്‍ എത്തി.സിനിമ നടി പോയിട്ട് നാടക നടി പോലും ഉള്ള ലക്ഷണം കാണുന്നില്ല. നൂറ്റിയഞ്ചാം നമ്പര്‍ റൂം തപ്പി ചെല്ലുമ്പോള്‍ പൊന്‍മളക്കാരന്റെ വലിയ ഒച്ച കേള്‍ക്കുന്നുണ്ട്... ഓ! പറയാന്‍ മറന്നു പോയി നമ്മുടെ കൂതറയും തലേ ദിവസം എത്തിയിട്ടുണ്ട്. രണ്ടും കൂടി മീറ്റിനു പോകാന്‍ വേണ്ടി അണിഞൊരുങ്ങുകയാണ്. നല്ല അടിപൊളി മുറിയാണല്ലോ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആണ് പറ്റിയ അബദ്ധം പൊന്‍മളക്കാരന്‍ പറഞ്ഞത്. എങ്കിലും ഹരിഷ് ചേട്ടാ ഇങ്ങനെ ഒരാളെ പറ്റിക്കരുത്.എന്തായാലും രാവിലെ ഒരു ചായയും കുടിച്ചു മീറ്റിനായി അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയാം ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തിരിച്ചു. 
യൂസഫ്പ, പുണ്യാളന്‍,ജോ ,ഹരീഷ് പിന്നെ എനിക്കത്ര പരിചയം ഇല്ലാത്ത കുറച്ചു പേര്‍ അങ്ങനെ ചെറിയ ഒരാള്‍ കൂട്ടം ഞങ്ങള്‍ ചെന്നിറങ്ങുമ്പോള്‍ അവിടെ ഉണ്ട്.ബ്ലോഗ്ഗേര്‍സിനെയും കാത്തുള്ള നില്‍പ്പാണ്. സെക്കന്റ്‌ ഫ്ലോറിലാണ് മീറ്റ്.ഹാളിലേയ്ക്ക് കയറിയപ്പോള്‍ തന്നെ പതിവ് മുഖങ്ങള്‍ ഒക്കെ കാണുന്നുണ്ട്. മഞ്ഞുകട്ട(തുള്ളി)യും അമ്മയും ആണ് പതിവ് പോലെ ഇവിടെയും ആദ്യം എത്തിയിരിക്കുന്നത്. അദ്ധികം താമസിയാതെ ജിക്കുവും എത്തി. ലതിക ചേച്ചി ഇത്തവണ മകനെയും കൂട്ടിയാണ് വന്നിരിക്കുന്നത്.മകന്‍ പുതിയ ഒരു ഫോട്ടോ ബ്ലോഗ്‌ തുടങ്ങിയിരിക്കുന്നു.പിന്നെ എറണാകുളം മീറ്റിലെ ഫോട്ടോ ഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഹബീബ്, മത്താപ്പ് , ഷെരീഫ്‌ കൊട്ടാരക്കര,മനോരാജ്,അരുണ്‍ നെടുമങ്ങാട്, കാക്കിക്കുള്ളിലും ഒരു ബ്ലോഗര്‍ ഉണ്ടന്ന് തെളിയിച്ചു കൊണ്ട് ഹനീഷ് ലാല്‍,ഖാദര്‍ പട്ടേപ്പാടം,  വേദവ്യാസന്‍ രാകേഷ്, വ്യത്യസ്തമായ പേരിനുടമയായ ദിമിത്രോ, പ്രവീണ്‍ വട്ടപറമ്പത്ത്,"മാണിക്യം"ചേച്ചി, സജിം തട്ടത്തുമല,ഫൈസല്‍ മുഹമ്മദ്,ഒടിയന്‍ ശ്രീജിത്ത്, നന്ദകുമാര്‍, രഞ്ജിത് വിശ്വം എന്നിങ്ങനെ ബൂലോകത്തെ പുലികളും പുപ്പുലികളുമായ ബ്ലോഗേര്‍സ് എത്തികൊണ്ടിരുന്നു.രജിസ്റ്റര്‍ ചെയ്തതിനു വരുന്നവരെയൊക്കെ പരിചയപ്പെട്ടു കണ്ണില്‍ കണ്ടവരോടൊക്കെ കത്തി വച്ച് നില്‍ക്കുമ്പോഴാണ് നൌഷാദ്‌ വടക്കേല്‍ കടന്നു വരുന്നത്.ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത ഞങ്ങള്‍ ഫേസ് ബുക്കിലെ "മലയാളം ബ്ലോഗേര്‍സ് " ഗ്രൂപ്പില്‍ ഉണ്ടായ ചില വൈകാരികമായ പ്രതികരണങ്ങള്‍ കൊണ്ട് ശത്രുക്കള്‍ ആയി കഴിഞ്ഞു കൂടുന്ന അവസ്ഥയിലാണ് ഇവിടെ വച്ച് കൂടിക്കാണുന്നത്. മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ അട്മിനായിരുന്ന വടക്കേല്‍ എന്നെ ചില തെറ്റിദ്ധാരണയുടെപുറത്തു ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന്റെ ഒരു ദേഷ്യം എനിക്കുണ്ടായിരുന്നു എന്നുള്ളത് തികച്ചും സത്യമാണ്. പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് അന്ന് ഞാന്‍ "മലയാളം ബ്ലോഗ്‌ കൂട്ടം " എന്ന ഗ്രൂപ്പ്‌ ഉണ്ടാക്കിയത്.വടക്കേല്‍ എന്നെ കണ്ടു തിരിച്ചറിഞ്ഞു എന്റെ അടുത്തേക്ക്‌ വരുമ്പോള്‍ എന്ത് പറയണമെന്ന് അറിയാതെ ഞാന്‍ കുഴങ്ങി. പക്ഷെ സ്നേഹത്തോടെ വടക്കേല്‍ എന്‍റെ തോളത്തു തട്ടിയപ്പോള്‍ തന്നെ ഞങ്ങള്‍ തമ്മിലുള്ള വഴക്ക് ഇല്ലാതായി.അങ്ങനെ എനിയ്ക്ക്‌ "ബൂലോകത്ത്" ആകെയുണ്ടായിരുന്ന ശത്രുതയും തൊടുപുഴ മീറ്റില്‍ വച്ച് ഇലാതായിരിക്കുന്നു.എന്നെ സംബന്ധിച്ചിടത്തോളം തൊടുപുഴ മീറ്റ് ഈ ഒറ്റ കാരണം കൊണ്ട് തന്നെ നെട്ടമായിരിക്കുന്നു.മീറ്റ് സംഘാടകരോട് എന്‍റെ നന്ദി അറിയിക്കുന്നു.
മീറ്റിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ എഴുതുന്നില്ല."മഞ്ഞുതുള്ളി" അത് ഭംഗിയായി നിര്‍വഹിച്ചു കഴിഞ്ഞു.
കുറച്ചു ഫോട്ടോസ് ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാം .മീറ്റില്‍ വരാത്തവര്‍ കണ്ടു കൊതിക്കട്ടെ.
 മീറ്റിലെത്തിയ കുറച്ചു പേരെ ഞാന്‍ വട്ടത്തിലാക്കി.
എറണാകുളം മീറ്റില്‍ നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തില്‍ വിജയികളായവര്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കുന്നു.
വാഴക്കൊടന്റെ പോഴത്തരങ്ങള്‍
മഞ്ഞുതുള്ളി ജിക്കുവിനെ വധിക്കുന്നു.
ഇവരെന്താ സിനിമ കാണുകയാണോ?
ഞാന്‍ അങ്ങ് തട്ടത്തു മലയില്‍ നിന്നാ ... (സജിം തട്ടത്തു മല)
ജെയിന്‍ മഞ്ഞുതുള്ളിടൊപ്പം .
ഞാന്‍ അമ്മുവിന്‍റെ കുട്ടിയ.....(ജാനകി) വാരാന്‍ അല്‍പ്പം വൈകി
എന്‍റെ ഓര്‍മ്മ ശരിയാണങ്കില്‍ ...(നൌഷാദ് വടക്കേല്‍ )
ഞാന്‍ കണ്ണന്‍    .ലതിക സുഭാഷിന്റെ മകനാ..
എന്താടോ നിങ്ങളൊന്നും നന്നാവാത്തെ...

ഇങ്ങനെ ചിരിച്ചാല്‍ മതിയോ ?(ഹബീബ്)
അങ്ങനെ വലിയ "പുണ്യാളനൊന്നും" ആകണ്ട ...
നമ്മള്‍ ഇതെത്ര കണ്ടതാ ...
വട്ടമേശ സമ്മേളനം 
ശോ! ലതിക ചേച്ചിയ്ക്ക് കാണാന്‍ പറ്റുന്നില്ല
എന്ത് പറഞ്ഞാലും നിങ്ങളുടെ ഫോട്ടോ ഇതില്‍ എടുക്കാന്‍ പറ്റില്ല.
സംഗതി അത്ര ശരിയായില്ല...ശ്രുതിയാണങ്കില്‍ ഒട്ടും ഇല്ല.
ഞാനും വലുതാകുമ്പോള്‍ ബ്ലോഗ്‌ എഴുതും
അല്‍പ്പം കുടുംബ കാര്യം
വടക്കേലിനും ഷെരിഫ് കൊട്ടാരക്കരയ്ക്കും ഒപ്പം ഞാനും
ഒരു ചിരി കണ്ടാല്‍....
ദേ... ഇങ്ങനെയാണ് അത്. (പ്രവീണ്‍)
മഞ്ഞുതുള്ളി, പൊന്മളക്കാരന്‍, മഞ്ഞുതുള്ളിയുടെ അമ്മ, ഷെരിഫ് കൊട്ടാരക്കര, എന്നിവര്‍ക്കൊപ്പം ഞാനും.
തെറ്റിദ്ധരിക്കരുത്... പീഡനക്കേസിലെ പ്രതികളൊന്നും അല്ല.
പറ്റണ പണിചെയ്താല്‍ പോരെ ...(ഒടിയന്‍ ശ്രീജിത്ത് )
നാളെ പരീക്ഷ ഉള്ളത...
ഇനി വല്ലതും കഴിക്കാം
ലൈന്‍ അടിയല്ല...ഞങ്ങള്‍ ഭാര്യയും ഭര്‍ത്താവുമാണേ...
ഭക്ഷണം ചവച്ചരച്ചു  കഴിക്കണം.ദാ ഇങ്ങനെ ..
നല്ല വിശപ്പ്‌..
മനോരാജ് ഷെരിഫ് കൊട്ടാരക്കര എന്നിവര്‍ക്കൊപ്പം ഞാനും
ഐസ് ക്രീം എനിക്കൊട്ടും ഇഷ്ടമല്ല.
ദിമിത്രോ പാടുന്നു...
മീറ്റിനിടയില്‍ അല്‍പ്പം ചാറ്റിംഗ് ( വാഴക്കോടന്‍ )

പുണ്യാളനൊപ്പം നിന്നാല്‍ എല്ലാവരും പുണ്യാളന്‍ ആകുമോ ? 
ദൈവമേ...! ഇതിലെ നോക്കിയിട്ട് ഒന്നും കാണുന്നില്ലല്ലോ?

സിജീഷിനൊപ്പം  ഹരീഷ്ചേട്ടന്‍   
ലതിക ചേച്ചിയോടൊപ്പം .
കല്യാണ ആല്‍ബം ആരുടെയാണാവോ ?
എന്‍റെ നെഞ്ച്ത്തടിക്കരുത് ...
നന്ദപര്‍വ്വം, രഞ്ജിത് വിശ്വം, ഹബീബ്, സപ്തവര്‍ണ്ണങ്ങള്‍, ,അരുന്‍ നെടുമങ്ങാട്
പാവം കൊട്ടോട്ടി... ഉറങ്ങി പോയി...
ജിക്കുവും മാണിക്യം ചേച്ചിയും.
ഐസ് ക്രീമോ? ഞാന്‍ അത്തരക്കാരനല്ല...
മീറ്റില്‍ നിന്നും പുറത്തേയ്ക്ക് നോക്കിയപ്പോള്‍ കണ്ടത്  ...

മീറ്റിന്റെ ബാക്കി പത്രം   
NB: ചെണ്ടക്കപ്പ പുഴുങ്ങിയതും കാ‍ന്താരി ചമ്മന്തിയും തരാമെന്നു പറഞ്ഞു ഹരിഷ് ചേട്ടന്‍ മീറ്റിലെത്തിയവരെ പറ്റിച്ചതില്‍ പ്രധിക്ഷേധിച്ചു ബൂലോകത്ത് ഒരു ഹര്‍ത്താല്‍ നടത്തിയാലോ എന്ന് ആലോചിക്കുന്നുണ്ട്.തട്ടിപ്പിനിരയായ എല്ലാവരും അഭിപ്രായം അറിയിക്കണം.

35 comments:

 1. nice coverage in detail. good one..

  ReplyDelete
 2. റെജിചേട്ടാ.. വിവരണങ്ങളും ചിത്രങ്ങളും നന്നായിട്ടുണ്ട്. തൊടുപുഴ ബ്ലോഗ്‌ മീറ്റിനെ കുറിച്ച് വായിക്കുന്ന മൂന്നാമത്തെ പോസ്റ്റ്‌ ആണിത്. ഇത്തവണ പോസ്റ്റ്‌ കുറച്ച് വൈകിയാണല്ലോ വന്നത്. :)

  ReplyDelete
 3. അടിക്കുറിപ്പ് നന്നായി..
  നല്ല കുറിപ്പ്..

  ReplyDelete
 4. ഫോട്ടോകളും വിവരണവും നന്നായി. ചില ഫോട്ടോസ് അടിച്ചു മാറ്റുന്നു. ബാക്കിയുള്ളവ (പോസ്റ്റില്‍ ഉള്‍പ്പെടുത്താത്തവ) അയച്ചുതരുമെന്ന് കരുതുന്നു. :):)

  ReplyDelete
 5. റെജി സര്‍ കലക്കി കടുക് വരുതല്ലോ മഞ്ഞുതുള്ളി യുടേ വിവരണം വായിച്ചിരുന്നു

  ReplyDelete
 6. എല്ലാവരെയും പരിചയപ്പെടുത്താമായിരുന്നു ..രാംജി പട്ടേപ്പാടത്തിന്റെ പേര് രാംജി തട്ടേ പ്പാടം എന്നെഴുതി കണ്ടു ..ചിത്രത്തില്‍ നോക്കിയപ്പോള്‍ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ :)

  ReplyDelete
 7. എന്റെ പോന്നൂ..നിങ്ങളെ ഫാഗ്യം..എല്ലാ മീറ്റിലും ഇങ്ങനെ പോകാല്ലോ..ഇനി കണ്ണൂര്‍ ആണ് കണ്ണൂര്‍..പോകണം കേട്ടാ..

  ReplyDelete
 8. ഫോട്ടോസ് എല്ലാം നന്നായിട്ടുണ്ട് റെജി ചേട്ടാ ..വിവരണവും കലക്കന്‍ ..

  ReplyDelete
 9. ഞാനും പുതിയ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്..odiyan007.blogspot.com

  ReplyDelete
 10. പ്രിയ റെജീ,
  ആദ്യമേ തന്നെ എന്റെ പതിവു ശീലമായ ഫോട്ടോകളിലൂടെയുള്ള ഒരോട്ട പ്രദക്ഷിണമാണ് നടത്തിയത്..
  കലശലായ ദേഷ്യവും അസൂയയും കയ്യില്‍ കിട്ടിയാല്‍ തട്ടിക്കളയണോ വേണ്ടേ എന്നു വരെ ആലോചിച്ചു..
  മറ്റൊന്നുമല്ല..
  ഇത് മൂന്നാം തവണയാണ് റെജി ചിത്രവും മീറ്റും എന്നൊക്കെ പറഞ്ഞ് മനു
  ഷ്യനെ കൊതിപ്പിക്കുന്നത്..
  ഒരു മീറ്റിന്റെ (ജിദ്ദാ മീറ്റ്) ഹരം ഇപ്പൊഴും മനസ്സീന്നു പോയിട്ടില്ല..അതിനിടക്കാണ് റെജിയിങ്ങനെ മാസാമാസം മീറ്റെന്ന് പറഞ്ഞ് മനുഷ്യനെ കൊതിപ്പിച്ച് കൊല്ലുന്നത്...
  പിന്നെ ഞാനങ്ങനെയൊക്കെ ചിന്തിച്ചതില്‍ തെറ്റില്ലല്ലോ!

  വരട്ടെ..കണ്ണൂര്‍ മീറ്റില്‍ ഞാന്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത തെളിയുന്നുണ്ട്..
  ബാക്കി നമുക്ക് അവിടെ പറയാം അല്ലേ..അവിടേയും റെജി ഉണ്ടാവണം കെട്ടോ..

  പിന്നെ എഴുതിയത് വായിച്ചു..അടിക്കുറിപ്പടക്കം മനോഹരമായി എഴുതിയിരിക്കുന്നു...ഒപ്പം വല്ലാതെ ഉള്ളില്‍ തട്ടിയത് വടക്കേലിനെ കണ്ടത് വായിച്ചപ്പോഴാണ്...

  ആ സംഭവങ്ങളില്‍ ഞാനുമൊരു കണ്ണിയായിരുന്നല്ലോ...
  എന്തായാലും ആ മഞ്ഞുരുകി അവിടെ സൗഹൃദത്തിന്റെ പൂമരം വിരിഞ്ഞു നില്‍ക്കുന്നു വെന്നറിഞ്ഞതില്‍ ഏറ്റവും സന്തോഷിക്കുന്നവരില്‍ ഒരാള്‍ ഞാന്‍ തന്നെയായിരിക്കും.
  വടക്കേല്‍ ഇപ്പോള്‍ ഗ്രൂപില്‍ ഇല്ല..എന്നാല്പോലും ഞങ്ങള്‍ക്കിടയില്‍
  സൗഹൃദത്തിനു ഒരു കോട്ടവുമില്ല...

  റെജിയുടേയും വടക്കേലിന്റേയും ഒന്നിക്കല്‍ മൂലം റെജിക്ക് മാത്രമല്ല എനിക്കും ഈ തൊടുപുഴ മീറ്റ് മറക്കാനാവാത്തതായ് മാറി..
  കാരണം ബ്ലോഗ്ഗിനും ഗ്രൂപ്പിനുമൊക്കെ അപ്പുറമാണ് നമ്മുടെ സ്നേഹ സൗഹൃദത്തിന്റെ നീലാകാശം പരന്നുകിടക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു...
  നന്മകള്‍ നേര്‍ന്ന് കൊണ്ട്...

  ReplyDelete
 11. മീറ്റ്‌ പോസ്റ്റുകള്‍ വായിച്ചും ഫോട്ടോസ് കണ്ടും
  കൊതിക്കുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലല്ലോ :(
  ഏതായാലും ഇതിങ്ങനെ ഭംഗിയായി മറ്റുള്ളവരോടും കൂടി ഷെയര്‍ ചെയ്യുന്നതിന് നന്ദിയുണ്ട്ട്ടോ ...

  ReplyDelete
 12. ഫോട്ടോസും വിവരണവും കലക്കി അപ്പോള്‍ മീറ്റും കളര്‍ ആയിട്ടുണ്ടാകും അല്ലെ

  ReplyDelete
 13. കൊള്ളാം കൊള്ളാം

  എല്ലാരും നില്‍ക്കുന്ന ഫോട്ടോയിലെ അക്ഷരപ്പിശാശ് ഉടന്‍ ശരിയാക്കുമെന്ന് കരുതുന്നു...

  എന്നാലും വേദവ്യാസന്‍ അതിനിടയില്‍ പഞ്ചാരഅടിയായിരുന്നു അല്ലേ...

  ReplyDelete
 14. റെജിയേട്ടാ, അടിക്കുറിപ്പുകൾ കലക്കി.. അതിൽ റാംജി പട്ടേപ്പാടം ആളുമാറി.. ആ ഫോട്ടം നമ്മുടെ തഹസിൽദാർ സാർ ആണ്. പിന്നേ, എന്നെ വട്ടത്തിലാക്കാത്തോണ്ട് ഇത്തിരി പരിഭവം ഉണ്ട്.. ഞാനും ഒരു മീറ്റ് പോസ്റ്റിടാനുള്ള ശ്രമത്തിലാണ്. പക്ഷേ എനിക്കീ മടിയുടെ അസുഖം ഉള്ളോണ്ടാണ്.. ഒന്നുമങ്ങോട്ട് ശരിക്ക് പറ്റുന്നില്ല.. എന്നാലും ഒന്നു രണ്ടാഴ്ചകൊണ്ട്(അടുത്ത മീറ്റിനു മുമ്പെങ്കിലും) ഞാനുമൊന്ന് പോസ്റ്റും.. ങ്ഹാ...

  ReplyDelete
 15. നല്ല ഫോട്ടോകൾ.
  അസൂയ തോന്നുന്നുണ്ട്‌.
  അസൂയ ഒരു അസുഖമാണോ? ;)

  ReplyDelete
 16. എന്റെ ഭായി നിങ്ങളെ ഭാഗ്യം
  എന്തയാലും പോസ്റ്റും ഫോട്ടോയും അടിപൊളി, കിടിലന്‍
  അപ്പോ മീറ്റും അടിപൊളിയായിരിക്കും, ഈറ്റ് കൊള്ളാം അത് ഫോട്ടൊ കണ്ടപോള്‍ മനസ്സിലായി

  ReplyDelete
 17. റെജി..വളരെ നന്നായിരിക്കുന്നു...മീറ്റിൽ വരാൻ പറ്റാത്തവരെ ശരിക്കും കൊതിപ്പിക്കുന്ന ചിത്രങ്ങൾ...എനിക്കും വരാൻ പറ്റാത്തതിൽ വളരെ വിഷമമുണ്ട്....ഏതെങ്കിലും മീറ്റിൽ, എല്ലാവരെയും കാണണമെന്ന ആഗ്രഹം അങ്ങനെ തന്നെ അവശേഷിക്കുന്നു....പ്രവാസികളൂടെ ഒരു ഗതികേട്....
  എവിടെചെന്നാലും നോട്ടം, തെങ്ങിൻ മുകളീലാണല്ലെ...?

  ReplyDelete
 18. ഫോട്ടോയും പോസ്റ്റും നന്നായി. മീറ്റുകള്‍ ഇനിയും നടക്കട്ടെ. നല്ല സൌഹൃദങ്ങള്‍ ഉണ്ടാവട്ടെ. ആശംസകളോടെ.

  ReplyDelete
 19. ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെയാണിത്.
  ഇത്തരം കൂട്ടായ്മകള്‍ ഇനിയുമുണ്ടാവട്ടെ..!!

  പിന്നെ, സാബു പറയുന്ന അസുഖം അതെനിക്കുമുന്ടെന്നാണ് തോന്നുന്നത്..!!!

  ReplyDelete
 20. ആ മഴയത്ത് ഒറ്റക്ക് നിര്‍ത്തിയേച്ച് ഞാനും സജീമും ഫ്രീ ലിഫ്റ്റ് കിട്ടി അവിടെ നിന്നും പോയപ്പോള്‍ മനസിനു വിഷമം തോന്നി. “എനിക്ക് ഏതാനും മൈല്‍ പോയാല്‍ മതിയല്ലോ നിങ്ങള്‍ പോവുക“എന്ന് റജി പറഞ്ഞു എങ്കിലും മനസില്‍ വിഷമം ഉണ്ടയിരുന്നൂട്ടാ...സുഖമായി വീട്ടില്‍ എത്തി ചേര്‍ന്നു എന്ന് ഈ പോസ്റ്റ് കണ്ടപ്പോള്‍ മനസിലായി. പോസ്റ്റിനു അഭിനന്ദനങ്ങള്‍.

  ReplyDelete
 21. നല്ല വിവരണം. നല്ല ഫോട്ടോകൾ ! ഇങ്ങനെ പുകഴ്ത്തിയതിനു പ്രതിഫലമായി ഇതിലെ ഫോട്ടോകൾ എല്ലാം അടിച്ചു മാറ്റിക്കൊണ്ടു പോകുന്നു. കടപ്പാട് വച്ച് എന്റെ ഫോട്ടോ ബ്ലോഗിൽ ഇട്ട് വയ്ക്കും. റെജിയുടെ ബ്ലോഗ് നാളെ ഒരു പക്ഷെ അറിയാതെ കൈയ്യെങ്ങാനും കയറി കൊണ്ട് ഡിലീറ്റ് ആയി പോയാലും അതൊക്കെ താങ്കൾക്കും കാണാമല്ലോ. ഒരു ക്യാമറ ഇല്ലാത്തതുകൊണ്ടാണേ!

  എന്റെ പോസ്റ്റ് ഈ ലിങ്കിൽ: http://easajim.blogspot.com/2011/08/blog-post.html

  ReplyDelete
 22. വായിച്ചു ..റെജി ഭായ് ...നന്ദി ഒരായിരം നന്ദി ..നമുക്കിടയില്‍ വന്നു ചേര്‍ന്ന ചില തെറ്റിദ്ധാരണകള്‍ ,അതുണ്ടാക്കിയ മാനസിക പ്രയാസങ്ങള്‍... എല്ലാം നേരിട്ടുള്ള ഒരു കാഴ്ചയില്‍ ,ചുരുങ്ങിയ ചില വാക്കുകളില്‍ അലിഞ്ഞു പകരം സൌഹൃദത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച ഈ ബ്ലോഗ്‌ മീറ്റ്‌ എനിക്കും ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ഓര്‍മ്മകളും വാക്കുകല്‍ക്കപ്പുറമുള്ള അനുഭവങ്ങളും നല്‍കിയിട്ടുണ്ട് .തൊടുപുഴയില്‍ നടന്ന ഒരു ബ്ലോഗ്‌ മീറ്റ്‌ ആയതു കൊണ്ടാണ് അവിചാരിതമായി വന്ന ചില സാഹചര്യങ്ങള്‍ ഉണ്ടായിട്ടും പങ്കെടുക്കുവാന്‍ കഴിഞ്ഞത് ... അതിലെ ഏറ്റവും ഹൃദയത്തെ സ്പര്‍ശിച്ചതും ആഗ്രഹിച്ചതും റെജിയുമായും ,ഹരീഷ് ഭായിയുമായും ( ഒരു തൊടുപുഴക്കാരന്‍ ,മറ്റൊരു തൊടുപുഴക്കാരനെ നേരിട്ട് കാണുവാനും ബ്ലോഗ്‌ മീറ്റ്‌ വേണ്ടി വന്നു ...) ഹാഷിമുമായുമുള്ള കൂടിക്കാഴ്ചകള്‍ തന്നെ ... ഇനിയും ബ്ലോഗ്‌ മീറ്റുകള്‍ ഉണ്ടാവട്ടെ ...തീര്‍ച്ചയായും അതൊരു മറക്കാനാവാത്ത അനുഭവമാകും എന്ന് തന്നെയാണ് എന്റെ പക്ഷം ..:)

  ReplyDelete
 23. റജി നന്നായിട്ടുണ്ട്.. എന്തേ ഫോട്ടോസ് മുഴുവൻ ഇട്ടില്ലേ ഇനിയും കാണണമല്ലോ...... മനസ്സിനെ വിഷമിപ്പിച്ചിരുന്ന ഒരു കാര്യം ഇല്ലാതായില്ലേ... ആശംസകൾ.

  ReplyDelete
 24. മീറ്റിന്റെ ഓര്‍മകള്‍ക്ക് ഈ പോസ്റ്റ് ധാരാളം.
  വട്ടത്തിലാക്കിയത് ഇഷ്ട്ടായി :)

  ReplyDelete
 25. പോസ്റ്റ്‌ വായിച്ചു , സൂപ്പര്‍..
  ഫോട്ടോസും ... ഇനിയും കുറെ ഫോറ് കൂടി കാണും അല്ലെ?

  ReplyDelete
 26. റജി ചേട്ടാ ആ വട്ടത്തില്‍ ഞാന്‍ ചാടീല്ല....

  ReplyDelete
 27. ഞാനിവിടെ ഒരു കമന്റിട്ടിരുന്നു.. അതെവിടെപ്പോയി??

  ReplyDelete
 28. ഹരീഷ് ചേട്ടാ...
  കമെന്റ് ഇട്ടില്ലല്ലോ? ആരുടേയും കമെന്റ് ഞാന്‍ ഡിലീറ്റ് ചെയ്തിട്ടില്ല.

  ReplyDelete
 29. മീറ്റില്‍ വരാത്തവര്‍ കണ്ടു കൊതിക്കട്ടേന്ന്‍ അല്ലേ.

  ReplyDelete
 30. മേൽ ഞാൻ പറഞ്ഞിരുന്നതുപോലെ ഈ ഫോട്ടോകൾ മോഷ്ടിച്ചുകൊണ്ടു പോയി എന്റെ ബ്ലോഗിലും ഇട്ടിരുന്നു. അവിടെ വന്ന എട്ടൊൻപത് കമന്റുകൾ കൂടി റെജിയ്ക്കവകാശപ്പെട്ടതാണ്. അതും കൂടി കൂട്ടിക്കൊള്ളുക!അവിടുന്നിങ്ങോട്ടൊരു ലിങ്കുമുണ്ട്.

  ReplyDelete
 31. റെജീ..ഹരീഷ് ഭായിയുടെ കമന്റ് സ്പാമില്‍ നോക്കൂ....
  (എനിക്കും ഇടക്ക് അങ്ങനെ ലഭിക്കാറുണ്ട്!)

  ReplyDelete