www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Monday, July 25, 2011

അനശ്വരതയുടെ തീരം തേടി

നശ്വരമായ ലോകത്തുനിന്ന്
അനശ്വരതയുടെ തീരം തേടി
ഒരിക്കലും കൂട്ടിമുട്ടാത്ത
ഉരുക്കുപാളങ്ങളില്‍ കൂടി
കൈകള്‍ പരസ്പരം കൂട്ടിപിടിച്ച്-
അവര്‍ നടക്കുമ്പോള്‍, അകലെ
മരണത്തിന്‍റെ ചൂളം വിളി...
പക്ഷെ-കാതടപ്പിക്കുന്ന തീവണ്ടിയുടെ
ശബ്ദത്തിനുമീതെ കേട്ട ആര്‍ത്തനാദം
അവളുടേതു മാത്രമായിരുന്നു.
ഇടതൂര്‍ന്നു നിന്ന
അക്വേഷ്യാമരങ്ങള്‍ക്കിടയിലൂടെ
ജീവിതത്തിന്‍റെ പച്ചപ്പു തേടി
അവന്‍ അപ്പോള്‍ തന്നെ
യാത്ര തുടര്‍ന്നിരുന്നു...
ഒന്നു പിന്തിരിഞ്ഞുപോലും നോക്കാതെ.

[ എന്‍റെ കൂടെ സ്കൂളില്‍ പഠിച്ചിരുന്ന ജോളി  എന്ന പെണ്‍ കുട്ടിയും അവളുടെ കാമുകനും (16 വര്‍ഷം മുന്‍പ് ) മുളന്തുരുത്തി  റെയില്‍ വേ സ്റ്റേഷന് സമീപം ആത്മഹത്യ ച്ചെയ്യുന്നതിനു വേണ്ടി എത്തുകയും , ട്രെയിന്‍ വന്നപ്പോള്‍ ജോളി ട്രെയിനിനു മുന്‍പില്‍ ചാടുകയും കാമുകന്‍ ഓടി രക്ഷപെടുകയും ചെയ്തു. അക്വേഷ്യാമരങ്ങള്‍ക്കിടയില്‍ വിറകു ശേഖരിക്കുകയായിരുന്ന സ്ത്രീകള്‍ ദൃക്സാക്ഷിയായിരുന്നു.  ]

15 comments:

 1. it is too much.. എന്നും പറയാറുള്ളത് ഇവിടെയും കുറിക്കുന്നു.. യഥാര്‍ത്ഥ പ്രണയം മരിക്കാന്‍ ചിന്തകള്‍ നല്‍കില്ല.. ജീവിക്കാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും..

  ReplyDelete
 2. ‘ജീവിക്കുമെങ്കിൽ നമ്മളൊരുമിച്ച്.മരിക്കുന്നതും നമ്മൾ ഒരുമിച്ച്.‘ പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ പറഞ്ഞു പോയതാണ്.പക്ഷേ അത് അറം പറ്റിയില്ല.
  പുരുഷന്റെ പ്രണയം സെക്സിനോട് മാത്രമാണ്.പ്രണയം തുടങ്ങുമ്പോൾ തന്നെ അവന്റെ ശ്രദ്ധ അതിൽ മാത്രം.സ്ത്രീയെപ്പോലെ ഉള്ളുകൊണ്ട് പ്രണയിക്കാൻ പുരുഷനു കഴിയുന്നത് വളരെ വിരളം.

  ReplyDelete
 3. മൊയ്ദീന്‍ പറഞ്ഞല്ലോ, അത് തന്നെ

  ReplyDelete
 4. അവന്‍ അപ്പോള്‍ തന്നെ
  യാത്ര തുടര്‍ന്നിരുന്നു...
  ഒന്നു പിന്തിരിഞ്ഞുപോലും നോക്കാതെ.

  എന്തരോ ഏതോ, ഞാന്‍ പല്ലിയാണ്, പുലിയല്ലാ

  അടുത്ത പ്രാമത്തിന് വേണ്ടി അല്ലേ?

  ReplyDelete
 5. അങ്ങനെ അവള്‍ തനിച്ചായി...മണ്ടി പെണ്ണ്

  ReplyDelete
 6. ഒരു നിമിഷം നന്നായി ആലോച്ചിരുന്നെങ്കില്‍.....

  ReplyDelete
 7. പ്രണയമെന്നും പറഞ്ഞ് കണ്ട കോന്തന്മാരുടെ കൂടെ ഇറങ്ങിത്തിരിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഇതൊരു പാഠമായിരിക്കട്ടെ. "പിന്തിരിഞ്ഞു നോക്കലോ" അതോ "തിരിഞ്ഞു നോക്കലോ" ശരി?

  ReplyDelete
 8. മിക്ക പ്രണയങ്ങളിലും വില്ലന്‍ പുരുഷന്‍ തന്നെ ആകുന്നതാണ് കാണുന്നത്. മറിച്ചും ഇല്ലാതില്ല എങ്കിലും. ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഒരുമിച്ചു മരിക്കാം എന്നുള്ളാ ചിന്ത
  ഇവിടെ മനക്കരുത് കൂടുതല്‍ ഉള്ള സ്ത്രീ മരിക്കുന്നു കൌശലക്കാരനായ പുരുഷന്‍ അവന്‍ ജീവിതത്തിലേക്ക്. അവന്‍ ജീവിക്കട്ടെ അവളുടെ ചോര ഔഷധംമായി സേവിച്ചുകൊണ്ട്‌....
  നല്ല എഴുത്ത്

  ReplyDelete
 9. ചീരാ മുളകു പറഞ്ഞതു തന്നെ ശരി

  ReplyDelete
 10. ആയിരം നുണകളില്‍ സത്യം നടുങ്ങവേ
  ഹൃദയം പിളര്‍ക്കുന്നു നീതിതന്‍ വാക്കുകള്‍
  ഗണിതങ്ങളാകുമീ ബന്ധങ്ങളില്‍ ,ലാഭകൊതി-
  യായിമാറുന്നു സ്നേഹത്തിന്‍ വാക്കുകള്‍..!

  ReplyDelete
 11. വരികളും കവിതയും നന്നായിരിക്കുന്നു.

  പ്രണയത്തിലെ ആത്മാര്‍ത്ഥതക്ക് ലിംഗഭേദമനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ട്., പുരുഷന് ആത്മാര്‍ത്ഥതയുടെ തീവ്രത കുറവായിരിക്കും എന്ന രീതിയില്‍ പ്രണയബന്ധങ്ങളെക്കുറിച്ച് സാമാന്യവത്കരണം നടത്തുന്നത് യുക്തിസഹമാണോ.പരിചയമുള്ള ഒരു ഉദാഹരണത്തില്‍ അത് അങ്ങിനെ ആയിരുന്നു എന്നതുകൊണ്ട് പുരുഷനെ വില്ലനായും സ്ത്രീയെ വിശുദ്ധയായും ഗണിക്കാന്‍ പറ്റുമോ.

  കവിതയെക്കുറിച്ച് നല്ല അഭിപ്രായം സൂക്ഷിച്ചുകൊണ്ടു തന്നെ കവിത ദ്യോതിപ്പിക്കുന്ന ആശയത്തോട് ചെറിയ ഒരു അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുന്നു.

  ReplyDelete
 12. @Pradeep Kumar: ആണുങ്ങള്‍ മുഴുവനും ചതിയന്‍ മാരാണന്നു ഞാന്‍ പറയില്ല. ചതിക്കാന്‍ മിടുക്കര്‍ പെണ്ണുങ്ങള്‍ തന്നെയാണ്.എന്റെ നാട്ടില്‍ നടന്ന ഒരു സംഭവം എഴുതുക മാത്രമാണ് ഞാന്‍ ചെയ്തത്. എന്നോര്‍ത്തു ആണുങ്ങള്‍ മുഴുവന്‍ ചതിയന്‍ മാരാണന്നു അര്‍ത്ഥമില്ല.

  ReplyDelete
 13. സ്‌നേഹിച്ച പെണ്ണിെന്റ നിര്‍ബന്ധത്തിനു വഴങ്ങി അവളെയും കൊണ്ട് നാടുവിടേണ്ടി വരികയും പിന്നീട് പോലീസ് സംരക്ഷണയില്‍ അവളെ തിരിച്ചേല്‍പ്പിക്കേണ്ടി വരികയും ചെയ്ത ഒരു ചെറുപ്പക്കാരന്റെ കഥ ഉടന്‍ പ്രതീക്ഷിക്കുന്നു. നാട്ടുകാര്‍ക്കൊപ്പം നിയമം കൂടി ക്രൂശിച്ച ആ ചെറുപ്പക്കാരന്റെ കഥ പുതുതലമുറയ്ക്ക് ഒരു പാഠമായിരിക്കും.

  ReplyDelete
 14. മരണം മുന്നില്‍ കണ്ടപ്പോള്‍ ഒരു നിമിഷം പേടിച്ചു പോയതും പിന്തിരിഞ്ഞോടിയതും ആയിക്കൂടെ ? മനപ്പൂര്‍വം ചതിക്കണം എന്ന തോന്നലില്‍ അല്ലാതെ ?

  ReplyDelete
 15. പാവം പെണ്‍കുട്ടി ...ടിന്റുമോന്‍ പറഞ്ഞതുപോലെ, ആത്മഹത്യ ഒന്നിനും ഒരു പരിഹാരം അല്ല..എന്നാല്‍....താല്‍ക്കാലിക ആവിശ്യത്തിന് ആത്മഹത്യ ചെയ്യാം..

  ReplyDelete