ദൂരെ ...ഏഴാം കടലും കടന്നു
ജോലിതേടി അവന്‍ പോകുമ്പോള്‍
ഇനിയെന്ന് നമ്മള്‍ കാണും
എന്ന
പ്രിയ കാമുകിയുടെ ചോദ്യത്തിന്
അരികിലില്ലങ്കിലും സഖീ...
നീ എന്റെ കൈ വെള്ളയിലും
ഞാന്‍ നിന്‍റെ വിരല്‍ തുമ്പിലും
ഉണ്ടല്ലോ എന്ന് മൊബൈല്‍ ഫോണ്‍
നെഞ്ചോട് ചേര്‍ത്തവന്‍ പറഞ്ഞു.
ചിത്രം കടപ്പാട് : ഗൂഗിള്‍
നീ എന്റെ കൈ വെള്ളയിലും
ReplyDeleteഞാന്‍ നിന്‍റെ വിരല്‍ തുമ്പിലും
ഉണ്ടല്ലോ
ഇത് കലക്കി
ReplyDeleteകൊള്ളാലോ...
ReplyDeleteഎന്തെളുപ്പം...!!!
ReplyDeleteനാടോടുമ്പോള്‍ നമുക്കും നടുവേഓടാം
ReplyDeleteനല്ലത് രസമുണ്ട്
ReplyDeleteപരിധിക്ക് പുറത്താവരുതെന്ന് ഓര്‍മ്മിപ്പിച്ചോളൂ ;)
ReplyDeleteഒരുപാടു ദോഷവശങ്ങള്‍ ഉണ്ടെങ്കിലും മൊബയില്‍ പലപ്പോഴും നമുക്ക് ഒരുപാട് ആശ്വാസവും തരുന്നുണ്ട്. അതിനു നല്ല ഒരു ഉദാഹരണം. റെജിയുടെ തന്നെ മറ്റൊരു കവിത എസ്.എം.എസ്
ReplyDeleteഅതിന്‍റെ ദോഷവും അശ്രദ്ധമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടത്തെയും ചൂണ്ടികാണിച്ചു. നന്നായിട്ടുണ്ട് .റജി. Well done .
കുട്ടിക്കവിത നന്നായി.
ReplyDeleteസംഗതിയൊക്കെ കൊള്ളാം..പരിധിക്കു പുറത്താകാതെ നോക്കണേ..!
ആശംസകള്‍..!!
ശാസ്ത്രപുരോഗതി എല്ലാം കൈവിരല്‍ തുമ്പിലേക്ക് എത്തിച്ചിട്ടുണ്ട്. അകലം കുറയുമ്പോള്‍ തന്നെ "അടുപ്പവും" കുറയുന്നുണ്ട്...
ReplyDeleteഒരു മെസ്സേജിനോളം മാത്രം വലിപ്പമുള്ള ഈ കവിത ഒരുപാടുകാര്യങ്ങൾ വിളിച്ചു പറയുന്നുണ്ട്.
ReplyDeleteനന്നായി റെജി ചേട്ടാ.. ബന്ധങ്ങള്‍ അകലാതെ സൂക്ഷിക്കാന്‍ നിലവിലുള്ള എല്ലാ മാധ്യമങ്ങളും ഉപയോഗിച്ച് കൊണ്ടിരിക്കട്ടെ പ്രവാസികള്‍ .. കൈ ഫോണില്‍ ഒതുക്കവുന്നതല്ലല്ലോ ഈ സ്നേഹം...
ReplyDeleteസംഗതി പരിധിക്ക് പുറത്താകാതിരുന്നാല്‍ മതി. ഇല്ലെങ്കില്‍ ദേ ഇങ്ങിനെ ഈ ലിങ്കിലെ കുഴപ്പമുണ്ടാകുംhttp://sheriffkottarakara.blogspot.com/2010/07/blog-post_12.html
ReplyDeleteഎത്ര ദോഷവശങ്ങള്‍ ഉണ്ടെങ്കിലും ദൂരെയുള്ളവര്‍ക്ക് മൊബൈല്‍ ഒരാശ്വാസം തന്നെയാണ് ...
ReplyDeleteഇതാണ് രസം..നീട്ടിപ്പരത്തിപ്പറയാതെ ചെറുതാക്കി പറഞ്ഞപ്പോള്‍ സംഗതി കെങ്കേമമായി..
ReplyDeleteഎപ്പഴും മൊബൈലിനെ കുറ്റം പറയുന്നവര്‍ ഗള്‍ഫില്‍ പോയാല്‍ ആ സ്വഭാവം മാറ്റും
അല്ലേ..
ഞമ്മളും ചേര്‍ന്ന് ഈ കുന്ത്രാണ്ടത്തില്‍..
ReplyDelete