www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Saturday, May 14, 2011

ഡിസംബറിലെ പ്രണയം

ഡിസംബറിലെ കൊടും തണുപ്പില്‍
നിശബ്ദ്ധതയ്ക്കുമേല്‍ മണിമുഴക്കം
അര്‍ദ്ധരാത്രിയില്‍, സ്നേഹ സന്ദേശമായ് 
പ്രണയാര്‍ദ്രമായ നിന്‍റെ ശബ്ദം, ഒടുവില്‍..

പ്രഭാതത്തില്‍ നിന്നെ തേടി ഞാന്‍
പ്രണയ തീക്ഷ്ണതയില്‍ 
നിന്റെ വിടര്‍ന്ന കണ്ണുകള്‍
ചുണ്ടില്‍ നിറഞ്ഞ പുഞ്ചിരി...

പ്രണയ സാഷാല്‍ക്കാരത്തിന്റെ
അനര്‍ഘ   നിമിഷങ്ങള്‍ ...
നീണ്ട യാത്രയില്‍ ഉറങ്ങാതെ ഞാന്‍
എന്‍റെ മടിയില്‍ തലചായ്ച്ചു നീ ...

പ്രണയത്തിന്റെ പൂര്‍ണതയില്‍ ,
ജീവിത യാത്രയില്‍ നാമൊരുമിച്ചു
നിറമുള്ള സ്വപ്നങ്ങള്‍ നെയ്തു നാം 
ദിനരാത്രങ്ങള്‍ കൊഴിയവേ ...

വാത്സല്യത്തിന്റെ പൂര്‍ണതയില്‍
നിന്നെ  തേടി പിതൃ സ്നേഹം, ഒടുവില്‍
കണ്ണുനീരില്‍ കുതിര്‍ന്ന  യാത്രാമൊഴി...
കാത്തിരിക്കണമെന്ന് പറഞ്ഞു, എന്നെ വിട്ടു അകന്നു നീ...

പ്രണയം എന്നെ വേട്ടയാടുന്നു
ഒളിവില്‍ കഴിഞ്ഞ ദിവസങ്ങള്‍...
ഒടുവില്‍ നീതി ദേവതയ്ക്ക് മുന്‍പില്‍ ഞാന്‍ !
എനിക്കായ് കാരാഗ്രഹം , നിനക്ക് പട്ടുമെത്ത

കാരഗ്രഹത്തിന്റെ ഇരുണ്ട ഇടനാഴിയില്‍
കൊടിയ പീഡനത്തിന് നടുവില്‍ മനസുമരവിച്ചു ഞാന്‍
നിന്‍റെ സ്നേഹം എന്നിലുണ്ടന്ന വിശ്വാസം
എന്നെ കരുത്തനാക്കിയ ദിവസങ്ങള്‍

കാലചക്രം തിരിയവേ, വിരഹം വേദനയായ്
പ്രണയം നഷ്ടപെട്ടന്ന തിരിച്ചറിവില്‍
നിന്നോട് പരിഭവം ഇല്ലാതെ
എന്നിലേക്ക്‌ സ്വയം അലിഞ്ഞു അലിഞ്ഞു ഞാന്‍ .

എങ്കിലും പ്രിയ  സഖി...നീ -
കാണാതെ പോയത് എന്റെ ഹൃദയമാണ് 
സ്നേഹിച്ചിരുന്നോ എന്നെ നീ
അതോ സ്നേഹമാണന്നു ഞാന്‍ തെറ്റിദ്ധരിച്ചതോ?
 

15 comments:

  1. പ്രിയ രജി,
    പ്രണയം, സ്നേഹം,ഇഷ്ടം ഈ വികാരങ്ങളണ്
    എന്തൊക്കെ വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും നമ്മെ മുന്നോട്ടു പോകാൻ സഹായിക്കുന്നത്. വരികൾ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ.

    ReplyDelete
  2. "എങ്കിലും പ്രിയ സഖി...നീ -
    കാണാതെ പോയത് എന്റെ ഹൃദയമാണ്
    സ്നേഹിച്ചിരുന്നോ എന്നെ നീ
    അതോ സ്നേഹമാണന്നു ഞാന്‍ തെറ്റിദ്ധരിച്ചതോ?"

    സത്യത്തില്‍ എന്താ ശരിക്കും സംഭവിച്ചത്...?
    നല്ല വരികള്‍, ഇഷ്ടായി...

    ReplyDelete
  3. അവസാന വരികള്‍ വല്ലാതിഷ്ടപ്പെട്ടു

    ReplyDelete
  4. ഈ ഡിസംബറിലും പ്രണയം പെയ്തിറങ്ങട്ടേ
    നല്ല വരികള്‍

    ReplyDelete
  5. സ്നേഹിച്ചിട്ടുണ്ടായിരിക്കാം....:)

    ReplyDelete
  6. റെജിച്ചേട്ടാ... നല്ല വരികൾ..

    ReplyDelete
  7. ഹൃദയത്തില്‍ നിന്നും ഒഴുകിഎത്തിയ ഹൃദ്യമായ കവിത. നിന്‍റെ നോവ് നന്നായി എന്നെങ്ങിനെ ഞാന്‍ പറയും.എങ്കിലും പറയട്ടെ വളരെ നന്നായി. അവള്‍ തിരിച്ചുവരാന്‍
    ഞങ്ങളും പ്രാര്‍ഥിക്കാം.

    ReplyDelete
  8. പ്രിയപ്പെട്ട ആശാ.... പൂര്‍വ്വ കാമുകിയുടെ തിരിച്ചു വരവിനായി കാത്തിരിക്കുകയല്ല ഞാന്‍. അത് അടഞ്ഞ അദ്ധ്യായമാണ്‌
    വിരഹം വേദനയും വേര്‍പാട് അസഹനീയവും ആയ അവസ്ഥയില്‍ ചുമ്മാ കുത്തികുറിച്ചത.കവിതയെന്നോന്നും ഞാന്‍ അവകാശപെടുന്നില്ല.

    ReplyDelete
  9. കൊള്ളാം നല്ല വരികള്‍

    ReplyDelete
  10. പ്രണയം അനുഭവിച്ചു കൊതിതീരാത്ത ഒരു വികാരം ....നന്നായിരിക്കുന്നു റെജി

    ReplyDelete
  11. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകുകയില്ല।പ്രണയം അക്ഷരാത്ഥത്തില്‍ സുന്ദരമായ ഒരു കവിത തന്നെയാണു.ജിവിതത്തിന്റെ ഒറ്റപ്പെടലുകള്‍ക്കിടയില്‍ എവിടെയൊ ഒരു തെളിനിരുറവപോലെ ഹൃദയബന്ധങ്ങളുടെ ഒത്തുചേരലായി പ്രണയം കടന്നു വരും.

    ReplyDelete
  12. സ്നേഹിച്ചിരുന്നോ എന്നെ നീ
    അതോ സ്നേഹമാണന്നു ഞാന്‍ തെറ്റിദ്ധരിച്ചതോ?
    ഉറപ്പായും സ്നേഹിച്ചിരിക്കും.പക്ഷേ പരിമിതികള്‍ അവരെ പലപ്പോഴും കൂച്ചുവിലങ്ങിടും.നല്ല വരികള്‍

    ReplyDelete