www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Sunday, May 8, 2011

യു.എ.ഇ ബ്ലോഗേര്‍സ് മീറ്റിന്റെ പ്രസക്തി.


തുഞ്ചന്‍ പറമ്പ്  ബ്ലോഗേഴ്സ് മീറ്റിനു പിന്നാലെ ഇതാ യു.എ.ഇ മീറ്റും ഭംഗിയായി നടന്നിരിക്കുന്നു. ഇസ്മയില്‍ ചെമ്മാടിന്റെ ബ്ലോഗ്‌ പോസ്റ്റുകണ്ടു മീറ്റിന്റെ വിവരങ്ങള്‍ അറിഞ്ഞു. ഒരു ഫോട്ടോയും അവിടന്ന് അടിച്ചുമാറ്റി അല്‍പ്പം ബ്രൈറ്റ്നെസ് കൂട്ടി  ഞാന്‍ ഇവിടെ ഇട്ടിട്ടുണ്ട് എന്ന് ആദ്യമേ പറയട്ടെ. മണലാരണ്യത്തില്‍ ജീവിതം കരുപിടിപ്പിക്കാന്‍ നെട്ടോട്ടമോടുമ്പോഴും മലയാളഭാഷയെ സ്നേഹിക്കാനും അത് വഴി സ്നേഹബന്ധങ്ങള്‍ ഊട്ടി യുറപ്പിക്കാനും ഇവര്‍ കാണിച്ച ഉത്സാഹം "ബൂലോകത്തിന്" തീര്‍ച്ചയായും മുതല്‍കൂട്ടാണ്. സൈബര്‍ ലോകത്ത് വിസ്മയങ്ങള്‍ സൃഷ്ട്ടിക്കുന്ന "ബൂലോകത്തിന് " ഇത്തരം മീറ്റുകള്‍ കൂടുതല്‍ വളര്‍ച്ച നല്‍കുകയും, കൂടുതല്‍ ആളുകളെ   ഇ - എഴുത്തിലേക്ക്‌ ആകര്‍ഷിക്കുകയും ചെയ്യും. തീര്‍ച്ചയായും ഇത് ശുഭസൂചകമാണ്.വിദേശത്തു കുറച്ചുകാലം ജോലി ചെയ്താല്‍  പിന്നെ "മംഗ്ലീഷ്" പറയുകയും മലയാള ഭാഷയെ പുച്ചിക്കുകയും ചെയ്യുന്ന നാടന്‍ സായിപ്പന്മാരും മദാമമാരും ഇതൊക്കെ ഒന്ന് കണ്ടിരുനെങ്കില്‍ എന്ന് ആശിച്ചു പോകുന്നു. ഞാന്‍ മനസിലാക്കിയടുത്തോളം ഈ മീറ്റില്‍ പങ്കെടുത്ത എല്ലാവരും തന്നെ ഉയര്‍ന്ന ജോലിയും സാമ്പത്തികശേഷിയും, ഉയര്‍ന്ന വിദ്യാഭ്യാസവും ഉള്ളവരാണ്. എന്നിട്ടും  ഇവര്‍ മലയാളത്തില്‍ ബ്ലോഗ്‌ എഴുതുകയും മലയാള ഭാഷയെ സ്നേഹിക്കുകയും, ഭാഷയുടെ പേരില്‍ ഒത്തുകൂടുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇത് അഭിനന്ദനാര്‍ഹം തന്നെ.കേരളത്തില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന, പ്രത്യേകിച്ച് CBSC സിലബസില്‍ പഠിക്കുന്ന  കുട്ടികള്‍ മലയാള ഭാഷയ്ക്ക് അയിത്തം കല്പ്പിചിരിക്കുകയാണ്. തങ്ങളുടെ കുട്ടികള്‍ക്ക് മലയാളം അറിയില്ലാന്നു മാതാപിതാക്കള്‍ അഭിമാനത്തോടെ പറയുന്നു.
 ദുബായിയിലെ സബീല്‍ പാര്‍ക്കില്‍ നടന്ന മീറ്റില്‍ എഴുപതോളം ബ്ലോഗേര്‍സും അവരുടെ കുടുംബാഗങ്ങളും പങ്കെടുത്തു എന്നുളത് മീറ്റിന്റെ പ്രൌഡി വിളിച്ചോതുന്നു.തുഞ്ചന്‍ പറമ്പ് മീറ്റില്‍ പങ്കെടുത്ത  വാഴക്കോടനെയും ,കിച്ചു ചേച്ചിയെയും  യു എ ഇ മീറ്റ്‌ ഫോട്ടോയില്‍ കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഇവര്‍ തുഞ്ചന്‍ പറമ്പില്‍ മീറ്റിനു വേണ്ടി മാത്രം വന്നതായിരുന്നോ,അതോ ലീവിന് വന്നപ്പോള്‍ വന്നതാണോ? വാഴക്കോടന്റെ മാപ്പിളപ്പാട്ട് ഇവിടെയും ഉണ്ടായിരുന്നു എന്നറിഞ്ഞു.കൈരളി ചാനലിലെ "പട്ടുറുമാലില്‍ " ഒന്ന്  പരീക്ഷിച്ചുകൂടെ മിസ്റ്റെര്‍ വാഴക്കോടാ. ബൂലോകത്തിന് ഒരു അഭിമാനമാകട്ടെ.
ഇനിയും ലോകത്തിന്റെ നാനാഭാഗത്തും മലയാളം ബ്ലോഗ്‌ മീറ്റുകള്‍ നടക്കുവാന്‍ ഈ മീറ്റ് പ്രചോദനമാകും എന്ന കാര്യത്തില്‍ സംശയമില്ല.യു.എ.ഇ മീറ്റിന്റെ  പ്രസക്തിയും ഇതുതന്നെ.
സംഘാടകരായ  ഇസ്മയില്‍ ചെമ്മാട്, അനില്‍ കുമാര്‍, സി. പി. ശ്രീജിത്ത് കൊണ്ടോട്ടി, ജെഫു ജൈലെഫ്, ശ്രീക്കുട്ടന്‍ സുകുമാരന്‍ , സുള്‍ഫിക്കര്‍ , ജിഷാദ്  ക്രോണിക് , ഷബീര്‍ തിരിചിലാന്‍ എന്നിവര്‍ക്കും മീറ്റില്‍ പങ്കെടുത്ത ഏല്ലാവര്‍ക്കും എന്റെ അഭിനന്ദങ്ങള്‍.

7 comments:

 1. അതേ..മലയാളത്തോടുള്ള അഭിനിവേശം ...

  ReplyDelete
 2. ശരിക്കും ഹൃദ്യമായിരുന്നു ആ ദിവസം.. എല്ലാവരും ഒരു മരത്തണലിൽ..ഒത്തു ചേരലിനു ഒരു കാരണം.. ഒരേ ഭക്ഷണം.. ഒരേ ചിന്ത.. എത്രയോ മനോഹരം.. ആശംസകൾ പോസ്റ്റിന്‌..

  ReplyDelete
 3. തുഞ്ചന്‍ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വിഷമം യു.എ.ഇ മീറ്റില്‍ തീര്‍ന്നു.. നല്ല അനുഭവങ്ങള്‍... പോസ്റ്റിനു നന്ദി...

  ReplyDelete
 4. ആശംസകൾ, മീറ്റിനും പോസ്റ്റിനും.....

  ReplyDelete
 5. എഡിറ്റർമാരുടെ കത്രികയ്ക്കും, ചവറ്റുകൊട്ടകൾക്കും മീതെ പറക്കാൻ നമുക്കു കിട്ടിയ വരദാനമാണ് ബൂലോകം. മറ്റെല്ലാ ഭാഷകൾക്കും മീതെ മലയാളി എഴുത്തുകാർ ബൂലോകത്തും, ഭൂലോകത്തും സംഗമിച്ചുകൊണ്ടിരിക്കുകയാണ്.

  ഈ കൂട്ടായ്മ നീണാൾ വാഴട്ടെ!

  പെറ്റമ്മയും, പിറന്നനാടും, തായ്‌മൊഴിയും നീണാൾ വാഴട്ടെ!

  എല്ലാ ബൂ‍ലോക സുഹൃത്തുക്കൾക്കും ആശംസകൾ!

  ReplyDelete
 6. ഇനിയും കാണാമെന്ന മോഹത്തോടെ....

  ReplyDelete