സമയം വൈകിട്ട് 7 മണി ...ഞാന്‍ പിറവം വലിയ പള്ളിയില്‍ നിന്നും ബൈക്കില്‍ വീട്ടിലേക്കു പുറപ്പെട്ടു. 2 കിലോമീറ്റര്‍ അകലെ കൊള്ളിക്കല്‍ വളവില്‍ വച്ച് പെട്ടന്ന് ബൈക്കിനുമുന്പിലേക്ക് ഒരാള്‍ ചാടിവീണ് കൈകാണിച്ചു. ഞാന്‍ പെട്ടന്ന് ഞെട്ടിപോയെങ്കിലും ഒരുകണക്കിന് ബൈക്ക് നിറുത്തി.നോക്കിയപ്പോള്‍ മരത്തിന്റെ മറവില്‍ പോലിസ് ജീപ്പും 3 പോലീസ് സിവില്‍ ഓഫീസര്‍മാരും ഒളിച്ചു നില്‍ക്കുന്നു.ബൈക്ക് സ്റ്റാന്റില്‍ വച്ച് ഞാന്‍ ബൈക്കില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും ഒരു സിവില്‍ പോലിസ് ഓഫീസര്‍ എന്റെ അടുക്കലേക്കു നടന്നു വന്നു.
എന്റെ മുഖത്തോടു ചേര്‍ന്ന് നിന്ന് അദ്ദേഹം ചോദിച്ചു...മദ്യപിച്ചിട്ടുണ്ടോ?
ഇല്ല....എന്റെ മറുപടി..
ഏതു ബ്രാന്റ കഴിച്ചത്...... വീണ്ടു ചോദ്യം.
ഞാന്‍ മദ്യം കഴിക്കാറില്ല... വീണ്ടും എന്റെ മറുപടി.
ഞാന്‍ പള്ളിയില്‍ നിന്നും പെരുന്നാള്‍ കഴിഞ്ഞു വരുകയാണ്....
പള്ളിയില്‍ പെരുന്നാളിന് മദ്യം ഉണ്ടായിരുന്നോ? ഒരു വല്ലാത്ത ചിരി ചിരിച്ചു പോലിസ് സിവില്‍ ഓഫീസര്‍ ചോദിച്ചു.
ഞാന്‍ മറുപടി പറഞ്ഞില്ല.
എന്റെ വായുടെ അടുത്തു അദ്ദേഹം വായ് ചേര്‍ത്തു ചോദിക്കുന്ന ചോദ്യം എന്നെ വളരെ അലോസരപ്പെടുത്തി. വായ് നാറ്റം അസഹ്നിയമായിരുന്നു.
അദ്ദേഹം എന്നെ എസ് ഐ യുടെ അടുത്തേക്ക് ആനയിച്ചു. അവിടെ സ്ത്രീകള്‍ ഉള്‍പ്പടെ വേറെയും ചിലര്‍ കൈകെട്ടി നില്‍പ്പുണ്ടായിരുന്നു.
ബൈക്ക് ആണോ ? എസ് ഐ യുടെ ചോദ്യം ....
അതെ...ഞാന്‍ മറുപടി പറഞ്ഞു....വണ്ടി നമ്പര്‍? പേര്? വീട്ടുപേര്? ...ചോദ്യം നീണ്ടു.എല്ലാത്തിനും ഞാന്‍ മറുപടി പറഞ്ഞു. 100 രൂപ അടക്കണം.എസ് ഐ പറഞ്ഞു.എന്തിനാണന്ന് ഞാന്‍ ചോദിച്ചില്ല.അവര്‍ പറഞ്ഞുമില്ല.ജീവനില്‍ ആര്‍ക്കാ കൊതിയില്ലാത്തത്. ഹെല്‍മറ്റു ഇല്ലാത്തതിനാണന്നു കരുതി 100 രൂപ കൊടുത്തു.
ഹെല്‍മറ്റു വെക്കാത്തതിനു 100 രൂപ ഫൈന്‍ അടച്ചതിനു എനിക്ക് ഒരു പരാതിയില്ല. പക്ഷെ ഇരുട്ടിന്റെ മറവില്‍ വളവുള്ള റോഡില്‍ പതുങ്ങി നിന്ന് (തിളക്കമുള്ള ഉള്ള ജാക്കറ്റ് ധരിക്കാതെ ) വണ്ടിയുടെ വട്ടം ചാടി നീതിനിര്‍വ്വഹണം നടത്തുന്ന പിറവത്തെ ജനമൈത്രി പോലിസ് ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലത്.
ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ഒരാള്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ അവന്റെ വായില്‍ വന്നു മണക്കണ്ട കാര്യമില്ല. ഇത്ര പ്രാകൃതമായ രീതിയില്‍ പരിശോധന നടത്തുന്ന രീതി ലോകത്ത് കേരളത്തില്‍ മാത്രമേ കാണുകയുള്ളൂ.മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ പിടിക്കപെടുക തന്നെ വേണം.പക്ഷെ മാര്‍ഗം ഇതല്ല. പള്ളിയില്‍ പെരുന്നാളിന് പോയിട്ട് വരുകയാണന്ന എന്റെ മറുപടിക്ക് പള്ളിയില്‍ മദ്യമുണ്ടായിരുന്നോ എന്ന മറുചോദ്യം ചോദിച്ച പോലീസ്കാരനോട് എന്ത് മറുപടി ഞാന്‍ പറയണം? ഇവനെയൊക്കെ ആരാ പോലീസില്‍ എടുത്തത്? ഇത്രയ്ക്കു സംസ്ക്കാര ശൂന്യരാണോ നമ്മുടെ പോലിസ് സേനയില്‍. അല്ലയോ പോലീസുകാരെ.......എല്ലാവരും നിങ്ങളെപോലെ മദ്യപിച്ചു നടക്കുന്നവരാണന്നു നിങ്ങള്‍ കരുതിയോ? മുളന്തുരുത്തിയില്‍ വച്ച് മദ്യപിച്ചു വണ്ടിയോടിച്ചു അപകടമുണ്ടാക്കി രണ്ടുകുട്ടികളെ കുരുതികൊടുത്ത പിറവം സ്റ്റേഷനിലെ നാല് പോലിസ്കാരെ സംരക്ഷിച്ച നിങ്ങള്‍ പാവപെട്ട വഴിയാത്രക്കാരെ തടഞ്ഞു നിറുത്തി വായ് മണത്ത് നോക്കി മദ്യപിച്ചിട്ടുണ്ടോ എന്ന് നോക്കാന്‍ നാണമില്ലേ? ഇതാണോ ഈ ജനമൈത്രീ പോലിസ്.
പലപ്പോഴും ഇവന്മാർ നെറികേടിന്റെ പര്യായമാണ്.എന്തായാലും 100 രൂപയല്ലെ പൊയൊള്ളൂ.. ഉപദ്രവിച്ചില്ലല്ലോ... ഭാഗ്യം.. അവന്മാർ ഫിറ്റിലായിരുന്നോ..?
ReplyDeleteപള്ളിയില്‍ പെരുന്നാളിന് മദ്യം ഉണ്ടായിരുന്നോ?
ReplyDeleteIvaneyokke Kettiyittu thallanam
Is this GOD'S OWN COUNTRY?
ReplyDeleteഅത്താണ് നമ്മുടെ പോലിസുക്കാര്‍, ചുമ്മ പോകുന്നവനെ പിടിച്ച പൈസവാങ്ങും
ReplyDeleteതുറന്ന ഒരു സത്യം
അതാണ് പോലീസ്! അതാവണമെടാ പ്യോലീസ്!
ReplyDeleteഇരുട്ടത്ത് പതുങ്ങിയിരിക്കുന്ന പൂച്ചപോലിസ്..!
ReplyDelete