www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Tuesday, March 15, 2011

മലയാളി എന്നാണു ജീവിക്കാന്‍ പഠിക്കുന്നത് ?

ഇനി എത്ര നാള്‍ ...
കേരം തിങ്ങും കേരള നാട്.....
ദൈവത്തിന്റെ സ്വന്തം നാട് ...
മരതക പട്ടുടുത്ത നമ്മുടെ സ്വന്തം നാട്... 
പച്ച പുതച്ച നെല്‍ പാടങ്ങള്‍  ഇനി എത്ര നാള്‍ നമുക്ക് കാണുവാന്‍ കഴിയും.നമുടെ കുട്ടികള്‍ക്ക് ഇതെല്ലാം അന്ന്യമായി കൊണ്ടിരിക്കുന്നു. നമ്മുടെ പൂര്‍വികര്‍ നമുക്ക് കൈമാറി തന്ന ആ പ്രകൃതി  രമണീയമായ ആ കൊച്ചു കേരളം ഇന്ന് എവിടെ ? കേരളത്തിന്റെ ഭൂപ്രകൃതി അനുദിനം മാറികൊണ്ടിരിക്കുന്നു. അന്തരീക്ഷ ഊഷ്മാവ് വളരെ കൂടി. ജല സ്രോതസ്സുകള്‍ വറ്റിവരളുന്നു. ഇതിന്റെയെല്ലാം അടിസ്ഥാന കാരണം വികസനത്തിന്റെ പേരില്‍ പ്രുകൃതിയില്‍ നടത്തുന്ന കയ്യേറ്റമാണ്. കുന്നുകളും മലകളും ,കൃഷി സ്ഥലങ്ങളും ഇടിച്ചു നിരത്തുന്നു. എവിടെയും കോണ്ക്രീറ്റ്  കെട്ടിടങ്ങള്‍. വനങ്ങള്‍ വെട്ടി നശിപ്പിക്കുന്നു.എവിടെ നോക്കിയാലും  പ്രകൃതിക്ക് നേരെയുള്ള കടന്നു കയറ്റം .  നമ്മള്‍ മലയാളികള്‍ വളരെ ബുദ്ധിമാന്മാര്‍ ആണ്. വിവരമില്ലാത്ത തമിഴനും ആന്ദ്രാക്കാരനും   കഷ്ട്ടപെട്ടു മണ്ണില്‍ പണിയെടുത്തുണ്ടാക്കുന്ന അരിയും പച്ചക്കറികളും ബുദ്ധിമാനായ  മലയാളി സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി വാങ്ങി നാല് നേരം വച്ചുണ്ടാക്കി കഴിക്കുന്നു. എന്നിട്ട് പാണ്ടികള്‍ക്ക് വിവരമില്ല എന്ന് പറയുന്നു.തമിഴ്  നാട്ടില്‍ കൃഷി ചെയ്യുന്ന പൂക്കള്‍ നമ്മള്‍  വാങ്ങി മുറ്റത്തു പൂക്കളമൊരുക്കുന്നു., പാണ്ടി കൃഷി ചെയ്യട്ടെ ... വേണമെങ്കില്‍ ഞങ്ങള്‍ വാങ്ങാം.! ലോകത്ത് ഭക്ഷ്യ സുരക്ഷ ഇല്ലാത്ത ഏക സ്ഥലം നമ്മുടെ കേരളമാണ്. നമ്മുടെ നാട്ടില്‍ കൃഷി ചെയ്യുന്ന ഒന്നും നമുക്ക് തിന്നാന്‍ കൊള്ളില്ലന്ന കാര്യം ആരെങ്കിലും ഓര്‍ക്കാറുണ്ടോ? ആകെയുണ്ടായിരുന്ന കപ്പയും ഇപ്പോള്‍ ആരും കൃഷി ചെയ്യുന്നില്ല. 
ലോക രാഷ്ട്രാങ്ങള്‍ വാങ്ങിച്ചു കൂട്ടുന്ന ആയുധങ്ങള്‍ തീര്‍ച്ചയായും എന്നെങ്കിലും പ്രയോഗിക്കാന്‍ തന്നെയാണ്. ഇനി ഒരു ലോക മഹായുദ്ധം ഉണ്ട്ടായാല്‍ നമ്മള്‍ മലയാളികള്‍ എന്ത് ചെയ്യും. ലോറി ഒരു ദിവസം സമരം ചെയ്താല്‍ നമ്മള്‍ പട്ടിണിയാകും. അപ്പോള്‍ ആഴ്ചകള്‍ നമ്മുടെ ഹൈവേകള്‍ അടച്ചിടെണ്ടി വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും. റബ്ബര്‍ പാല്‍ കുടിച്ചു ജീവിക്കാന്‍ പറ്റുമോ? കുരുമുളകും കൊക്കോയും ,അടക്കയും  തിന്നു വിശപ്പടക്കാന്‍ പറ്റുമോ? ഇനിയും നമ്മുടെ അധികാര വര്‍ഗ്ഗം എന്താണ് ഇതിനെ കുറിച്ചൊന്നും വ്യാകുലപെടാത്ത്ത്. ചാനലുകാര്‍ "സിക്സ് "പാക്കിനെകുറിച്ചും"ഫാഷന്‍ ടെക്നോളജിയെ കുറിച്ചും  ആശങ്ക പെടുമ്പോള്‍  ഇതിനെ കുറിച്ചൊക്കെ ചിന്തിക്കാന്‍ എവിടെ നേരം.   കേരളത്തില്‍ ഇന്ന് ഉണ്ടാകുന്ന വാഹനാപകടങ്ങളില്‍ ഏറിയ പങ്കും ടിപ്പര്‍ ലോറി മൂലം ഉണ്ടാവുന്നതാണ്.എന്താണ് ഇതിനു കാരണം. മനുഷ്യന്റെ അത്യാര്‍ത്തി എന്ന് തന്നെ ഉത്തരം പറയേണ്ടി വരും. നമ്മുടെ നാട്ടിലെ കുന്നുകളും മലകളും കൃഷി ഇടങ്ങളും വികസനത്തിന്റെ പേരില്‍ ഇടിച്ചു നിരത്തി ഒരു പറ്റം ആളുകള്‍ ലാഭം കൊയ്യുന്നു. J C B യും ടിപ്പറും മനുഷ്യന്റെ കാലനായി അവതരിച്ചിരിക്കുന്നു. ഒരു ദിവസം കൂടുതല്‍ ലോഡ് കയറ്റുന്നതിനു വേണ്ടി ടിപ്പറുകള്‍  മരണപാച്ചില്‍ നടത്തുമ്പോള്‍ നമ്മുടെ റോഡുകളില്‍ പിടഞ്ഞു വീഴുന്ന ജീവനുകള്‍ക്ക് ഈയാം പാറ്റകളുടെ വില പോലും അധികാര  വര്‍ഗ്ഗം കല്‍പ്പിക്കുന്നില്ല. പ്രകൃതിയോടു നമ്മള്‍ കാണിക്കുന്ന  ക്രൂരതകള്‍ക്കെല്ലാം  നമ്മള്‍ വലിയ വിലകൊടുക്കേണ്ടി വരുന്നു. പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടിയിരിക്കുന്നു. കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചിരിക്കുന്നു. അടുത്ത തലമുറയ്ക്ക് വേണ്ടി നമ്മള്‍ എന്താണ് കരുതി വച്ചിരിക്കുന്നത്. ദുരിതങ്ങളും കഷ്ടതകളും നിറഞ്ഞ  ഒരു "നാളെയാണ്" അടുത്ത തലമുറയെ കാത്തിരിക്കുന്നത്. 

1 comment:

  1. എന്തു പറയാനാ..,
    ലോകത്തിന്റെ ഏതുകോണില്‍ പോയും എന്തുപണിയും ചെയ്യാന്‍ മറ്റിയില്ലാത്ത മലയാളീ സ്വന്തം മണ്ണില്‍ ഒന്നും ചെയ്യില്ല..!

    ReplyDelete