www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Monday, May 30, 2011

കൂ കൂ കൂ കൂ തീവണ്ടി...

കിലുക്കം സിനിമ കണ്ട നാള്‍ മുതല്‍ എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നതാണ്  നീലഗിരിയുടെ താഴ്വാരത്തു കൂടി കൂകി പായുന്ന മൌണ്ടെയിന്‍ ട്രെയിനില്‍ യാത്ര ചെയ്യണം എന്ന്. ഇപ്പോഴാണ് അതിനു അവസരം ലഭിച്ചത്.മേട്ടുപാളയത്ത് നിന്ന് കൂനൂര്‍ വഴി ഊട്ടിയിലേക്കുള്ള യാത്ര ജീവിതത്തിലെ മനോഹരമായ അനുഭവമായിരുന്നു. 
പിറവം വലിയ പള്ളിയില്‍ നിന്നും  പ്രാര്‍ത്ഥനയോടെ  ഞങ്ങള്‍  രാത്രി 10  മണിക്ക് യാത്ര തിരിച്ചു.ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ സാബു കോട്ടയില്‍, ബോബി തച്ചാമറ്റം,ബേസില്‍ ചാലിക്കര, പ്രിന്‍സ്,ആല്‍ഫിന്‍,സിജോ പിന്നെ ഞാനും.വെളുപ്പിന്  3 മണിക്ക് ഞങ്ങള്‍ മേട്ടുപാളയത്ത് എത്തി.റെയില്‍വെ സ്റ്റേഷനിലെക്കുള്ള വഴി അത്ര പരിചയമില്ലാത്തത് കൊണ്ട് ഞങ്ങള്‍ "ചോദിച്ചു  ചോദിച്ചു " ആണ് എത്തിച്ചേര്‍ന്നത്.ഇടയ്ക്കു കുറച്ചു നേരം വണ്ടിയില്‍ കിടന്നുറങ്ങിയെങ്കിലും എനിക്ക് നല്ല ഉറക്ക ക്ഷീണമുണ്ടായിരുന്നു. മേട്ടുപാളയം റെയില്‍വെ സ്റ്റേഷനില്‍ ആരുംതന്നെയില്ല. കുറച്ചുപേര്‍ ഫ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുന്നുണ്ട്‌. ഞങ്ങള്‍ അവിടയൊക്കെ ഒന്ന് കറങ്ങി.സ്റ്റേഷന്‍ മാസ്റ്ററുടെ റൂം പൂട്ടിയിട്ടി രിക്കുന്നു.വല്ലപ്പോഴും മാത്രം ട്രെയിന്‍ വരുന്ന ഇവിടെ സ്റ്റേഷന്‍ മാസ്റ്റര്‍ എത്രനേരമ ഉറക്കളച്ചിരിക്കുന്നത്.ഭാഗ്യം ഊട്ടിക്കുള്ള ചരിത്ര പ്രസിദ്ധമായ ടോയ് ട്രെയിന്‍ അവിടെ കിടപ്പുണ്ട്.അതാ കുറച്ചു പേര്‍ വരുന്നുണ്ട്. ഏഴു മണിക്കാണ് ഊട്ടിയിലേക്കുള്ള ട്രെയിന്‍ പുറപ്പെടുന്നത് എന്ന് അവരുടെ സംസാരത്തില്‍ മനസിലായി.ഇനിയും നാല് മണിക്കൂര്‍ കാത്തു നിക്കണം.ഞങ്ങള്‍ സമയം കളയാതെ പല്ല് തേച്ചു കുളിച്ചു കുട്ടപ്പനായി വന്നു ടിക്കറ്റ്‌ കൌണ്ടറിനു സമീപം ഇരുപ്പുറപ്പിച്ചു.
തൊട്ടടുത്തു കിടക്കുന്ന ട്രെയിനില്‍ ഞാന്‍ ഇടക്കൊന്നു കയറി ഇരുന്നു. കിലുക്കം സിനിമയാണ് അന്നേരം എനിക്കോര്‍മ്മ വന്നത്. "ഊട്ടിപട്ടണം" എന്ന് തുടങ്ങുന്ന പാട്ട് ഞാന്‍ അറിയാതെ മൂളിപോയി.എല്ലാവരും ട്രെയിനിലേക്ക്‌ നോക്കി ഓരോ കമെന്റും പറഞ്ഞു ഇരുപ്പായി. അപ്പോഴാണ്‌ ഒരാള്‍ അങ്ങോട്ട്‌ വന്നു ട്രെയിന്‍ നാല് ദിവസമായി ഇല്ല എന്നാ വിവരം പറഞ്ഞത്. എഞ്ചിന്‍ കേടാണ് പോലും.അതുകൊണ്ടാണ് ഇവിടെ വലിയ തിരക്ക് ഇല്ലാത്തത്.എല്ലാവരുടെയും മുഖത്ത് മ്ലാനത പരന്നു.നിരവധി തവണ ഊട്ടിയില്‍ വന്നു പോയിട്ടുള്ള ഞങ്ങള്‍ ഈ ട്രെയിന്‍ യാത്ര മാത്രം  പ്രതീക്ഷിച്ചാണ് ഇത്തവണ വന്നിരിക്കുന്നത്.എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഒരു പോലീസുകാരന്‍ അങ്ങോട്ട്‌ വന്നു.അദ്ദേഹം ട്രെയിന്‍ ഉണ്ടന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു.
റ്റാ റ്റാ ബൈ ബൈ ...
അഞ്ചു  മണിയായപ്പോഴേക്കും അല്‍പ്പം തിരക്കൊക്കെ ആയിത്തുടങ്ങി. ഓണ്‍ലൈന്‍ ബൂക്കിങ്ങിനു ശേഷം ഉള്ള ടിക്കറ്റ്‌ മാത്രമേ  കിട്ടൂ എന്നറിഞ്ഞപ്പോള്‍ വീണ്ടും ടെന്‍ഷന്‍ ആയി. നാലു ബോഗി മാത്രം ഉള്ള ട്രെയിനില്‍ ടിക്കറ്റ്‌ കിട്ടുമെന്ന് ഉറപ്പില്ല. 5.30 നു വരുന്ന ട്രെയിനില്‍ ആണ് റിസര്‍വേഷന്‍ ചെയ്തവര്‍ വരുന്നത്.വീണ്ടും ടെന്‍ഷന്‍ ആയി.പക്ഷെ 5.15 നു ഞങ്ങള്‍ക്ക് ടോക്കന്‍ കിട്ടി.ടോക്കണുമായി ടിക്കറ്റ്‌ കൌണ്ടറിലേക്ക് ഓടി. അവിടെയും ചെറിയ ഒരു " Q ". അങ്ങനെ ടിക്കറ്റ്‌ കിട്ടി. അതുമായി വന്നു ട്രെയിനിന്റെ  മുന്‍പില്‍ വീണ്ടും ഒരു " Q ". റിസര്‍വേഷന്‍കാരെ കയറ്റിയതിനു ശേഷമേ ഞങ്ങളെ കയറ്റൂ.പോലീസ്കാരന്‍ ടിക്കറ്റ്‌ പരിശോധിച്ചാണ്  ആളെ കയറ്റുന്നത്. അങ്ങനെ ഞങ്ങളും ട്രെയിനില്‍ കയറിപറ്റി.
വെള്ളം നിറയ്ക്കുന്നതിനു  വേണ്ടി തുരങ്കത്തിനു മുന്‍പില്‍ ട്രെയിന്‍ നിറുത്തിയപ്പോള്‍ എടുത്ത ഫോട്ടോ.
ട്രെയിന്‍ പുറപ്പെടാന്‍ 1 മണിക്കൂര്‍ കൂടിയുണ്ട്.ബോബി പോയി രാവിലെ കഴിക്കാനുള്ള ഫുഡ്‌ വാങ്ങികൊണ്ട് വന്നു.എല്ലാവരും ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു. അപ്പോഴേക്കും എഞ്ചിന്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദവും, കനത്ത പുകയും കണ്ടു.അതാ കല്‍ക്കരി എഞ്ചിന്‍ ട്രെയിനില്‍ ഘടിപ്പിക്കുന്നതിനായി കൊണ്ട് വരുക യാണ്.എല്ലാവരുടെയും ശ്രദ്ധ അതിലേക്കായി.ഞാന്‍ ക്യാമറയും എടുത്തു ട്രാക്കിലെ ക്കിറങ്ങി.ആദ്യമായിട്ടാണ് ആവി എഞ്ചിന്‍ കാണുന്നത്. കല്‍ക്കരി കത്തുന്ന കനത്ത പുക അന്തരീക്ഷത്തില്‍ വട്ടം വരയ്ക്കുന്നു.എഞ്ചിന്‍ ഘടിപ്പിക്കുന്നത് ഞാന്‍ ക്യാമറയില്‍ പകര്‍ത്തി.വീഡിയോ ക്യാമറ ഉള്ളതിനാല്‍ അതികം സ്റ്റില്‍സ് എടുക്കാന്‍ സാധിച്ചില്ല.യാത്രക്കാര്‍ എല്ലാവരും തന്നെ എഞ്ചിന്റെ മുന്‍പില്‍ വന്നു നിന്ന് ഫോട്ടോ എടുത്തു. ഞാനും എടുത്തു ഒന്ന് രണ്ടെണ്ണം.
ട്രെയിന്‍ പുറപ്പെടാറായി.എല്ലാ ബോഗിയിലും ഗാര്‍ഡ്മാര്‍ ഉണ്ട്.എഞ്ചിന്‍ പുറകില്‍ ആണ് ഘടിപ്പിച്ചിരിക്കുന്നത്.വലിയ കയറ്റം കയറുവാന്‍ അതായിരിക്കും എളുപ്പം.അതാ സ്റ്റേഷന്‍ മാസ്റ്റര്‍ പച്ച കൊടി വീശിയിരിക്കുന്നു.ട്രെയിന്‍ ചൂളം വിളിച്ചു അനങ്ങിത്തുടങ്ങി.എല്ലാ ബോഗികളില്‍ നിന്നും സന്തോഷത്താല്‍ ആര്‍പ്പു വിളികള്‍ ഉയര്‍ന്നു.വളരെ പതുക്കെയാണ് ട്രെയിന്‍ പോകുന്നത്. ഊട്ടിയിലേക്കുള്ള 57 കിലോമീറ്റര്‍ 5.30 മണിക്കൂര്‍ കൊണ്ടാണ് ഓടിയെത്തുന്നത്. ചുരങ്ങളും, തുരങ്കങ്ങളും,താഴ്വാരങ്ങളും പിന്നിട്ടാണ് യാത്ര.എണ്ണിയാല്‍ ഒടുങ്ങാത്ത പാലങ്ങള്‍.ട്രെയിന്‍ ആദ്യ സ്റ്റേഷന്‍ ആയ കല്ലാറില്‍ എത്തി.എഞ്ചിനില്‍ ഇടയ് ക്കിടയ്ക്ക് വെള്ളം ഒഴിക്കണം.എഞ്ചിനിലെ  ജീവനക്കാര്‍ മുകളില്‍ കയറി വലിയ ഹോസ് ഉപയോഗിച്ച് വെള്ളം നിറയ്ക്കുകയാണ്.മറ്റു ചിലര്‍ ബ്രേക്ക് ശരിയാക്കുന്നു.ഓയില്‍ ഇടുന്നു,ആകപ്പാടെ ബഹളം. ഈ സമയം ആളുകള്‍ സ്റ്റേഷനില്‍ ഇറങ്ങി ഇതെല്ലാം കണ്ടു കൊണ്ട് കറങ്ങി നടക്കുന്നു.വീണ്ടും യാത്ര തുടര്‍ന്ന്.കയറ്റം വരുമ്പോള്‍ പലപ്പോഴും ട്രെയിന്‍ നിറുത്തുന്നു.അതിനു ശേഷം ട്രെയിന്‍ കൂടുതല്‍ ശക്തിയില്‍ മുന്‍പോട്ടു എടുക്കുമ്പോള്‍ ഉണ്ടാകുന്ന വന്‍ ശബ്ദ്ദം നമ്മളെ തീര്‍ച്ചയായും ഭയപ്പെടുത്തും.ഇതവിടെ വരെ എത്തുമോ എന്ന് പോലും ഞങ്ങള്‍ ആശങ്കപെട്ടു.ഇതിനിടയില്‍ ബേസിലിന്റെ നേതൃത്വത്തില്‍ ഗാനമേള ആരംഭിച്ചു.ഭാഗ്യം കൊണ്ട് മറ്റു മലയാളികള്‍ ആരും തന്നെയില്ലായിരുന്നു.ഞാന്‍ അപ്പോഴും ഷൂട്ടിങ്ങിന്റെ തിരക്കിലായിരുന്നു. ഇടയ്ക്കു കമ്പാര്‍ട്ടുമെന്റില്‍ നിന്നും തമിഴ് പാട്ട് പാടണമെന്ന് ആരോ ആവശ്യപെട്ടു.പിന്നെ തമിഴ് പാട്ടിന്റെ ഒരു ഘോഷയാത്ര തന്നെയായിരുന്നു.എഞ്ചിനില്‍ നിന്നും ഇടയ്ക്കു പല അപശബ്ദങ്ങളും  കേട്ട്  തുടങ്ങി യിരിക്കുന്നു.കുത്തനെയുള്ള കയറ്റങ്ങള്‍ കയറുമ്പോള്‍ നമുക്ക് പലപ്പോഴും പെടിതോന്നും. ഈ പഴയ എഞ്ചിന്‍ എങ്ങാനും നമ്മളെ ചതിക്കുമോ എന്ന ഭയം.പക്ഷെ സായിപ്പിന്റെ ബുദ്ധിയല്ലേ ഈ ട്രെയിന്‍... എഞ്ചിന്റെ ഉരുക്ക് ചക്രങ്ങള്‍ക്ക് നടുവിലുള്ള പല്‍ച്ചക്രങ്ങള്‍ നല്‍കുന്ന സുരക്ഷിതത്വം നമ്മളെ അത്ഭുതപെടുത്തും.കുതിച്ചും കിതച്ചുമുള്ള ഈ യാത്ര ആരെയും മോഹിപ്പിക്കും.പാലങ്ങളും വലിയ വളവുകളും നമ്മളില്‍ ചിലപ്പോഴൊക്കെ ഭീതിയും മറ്റു ചിലപ്പോള്‍  സാഹസികതയും ഉണര്‍ത്തും.പാലങ്ങള്‍ കടന്നു പോകുമ്പോള്‍ താഴെ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ നമുക്ക് കാണാം. പല വാഹനങ്ങളും നിറുത്തി ആളുകള്‍ ഈ യാത്ര കണ്ടു നില്‍ക്കുന്നു. കൂറ്റന്‍ മലകളെ മുറിച്ചുണ്ടാക്കിയ തുരങ്കത്തില്‍കൂടി കടക്കുമ്പോള്‍ ട്രെയിനിനു കൂടുതല്‍ ശക്തി ലഭിച്ചതുപോലെ തോന്നും.ഇടയ്ക്കു പലപ്പോഴും ട്രെയിന്‍ വെള്ളം നിറയ്ക്കാനും കല്‍ക്കരി കയറ്റാനുമായി നിറുത്തി.
ഇടവേളകള്‍ ആനന്തകരമാക്കുന്ന  യാത്രക്കാര്‍
ഈ സമയങ്ങള്‍ ഞങ്ങള്‍ ഷൂട്ടിങ്ങിനായി വിനിയോഗിച്ചു.ഒരു സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഞങ്ങളെ വരവേറ്റത് നൂറു കണക്കിന് കുരങ്ങുകളാണ്.ഭക്ഷണ സാധനങ്ങള്‍  കിട്ടുമെന്ന പ്രതീക്ഷയില്‍ അവറ്റകള്‍  ട്രെയിനിനു ചുറ്റും കൂടി.കുരങ്ങിന് തീറ്റകൊടുക്കുന്നതിനായി കുട്ടികളും ചില മുതിര്‍ന്നവരും വളരെ ഉത്സാഹം കാട്ടി. ഞങ്ങളും വടയും കാപ്പിയും കഴിച്ചു. സ്റ്റെഷനുകളില്‍ നിന്നും ആരും കയറാനില്ലങ്കിലും  വെള്ളം നിറക്കുന്നതിന് വേണ്ടി ട്രെയിന്‍ എല്ലായിടത്തും നിറുത്തുന്നു.
എഞ്ചിനില്‍ വെള്ളം നിറയ്ക്കുന്നു. 
ജോലിക്കാരുടെ മുഖത്തു യാതൊരു സന്തോഷവും കാണുന്നില്ല. അവര്‍ക്കൊരിക്കലും ഈ ജോലി ഇഷ്ട്ട പെടുവാന്‍ കഴിയില്ല. കരിപുരണ്ട അവരെ കണ്ടാല്‍ നമുക്കും സങ്കടം തോന്നും. പക്ഷെ നീലഗിരിയുടെ താഴ്വാരത്തു കൂടി കൂകി പായുന്ന ഈ കൊച്ചു ട്രെയിന്‍ മനോഹരമായ കാഴ്ചയോടൊപ്പം നമ്മുടെ അഭിമാന വുമാ ണല്ലോ? റെയില്‍വെയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ നീലഗിരി  മൌണ്ടെയിന്‍ റെയില്‍വെയുടെ  ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയുന്നത്‌ ഭാഗ്യമാണന്നു നിസംശയം പറയാം. നാലര മണിക്കൂര്‍ പിന്നിട്ടു  ഞങ്ങള്‍ കൂനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി ചേര്‍ന്നു.ഹില്‍ സ്റ്റെഷനുകളുടെ റാണിയായ ഊട്ടിയില്‍ നിന്നും 19 കിലോമീറ്റര്‍ ഇപ്പുരത്താണ് നീലഗിരിമല നിരകളുടെ രണ്ടാമത്തെ ഹില്‍ സ്റ്റേഷനായ കൂനൂര്‍. ഊട്ടിയിലേക്കുള്ള മറ്റു യാത്രക്കാരും ഇവിടെ നിന്ന് കയറി. ആകെ ബഹളമയം. ആവി എഞ്ചിന്‍ ഇവിടെ വരെയേ ഉള്ളൂ. ഇനി ഡീസല്‍ എഞ്ചിന്‍ ആണ്. അത് കൊണ്ട് തന്നെ ഇനിയുള്ള യാത്രയ്ക്ക് അല്‍പ്പം വേഗതയുമുണ്ട്. 12 .30 നു ഞങ്ങള്‍ ഊട്ടിയില്‍ എത്തിചെര്‍ന്നപ്പോള്‍ ഡ്രൈവര്‍ സിജോ വാഹനവുമായി ഞങ്ങളെ കാത്തുനിന്നിരുന്നു.

10 comments:

  1. ശ്ശോ! കഴിഞ്ഞ മാസമൊന്ന് ആ വഴിയൊക്കെ കറങ്ങിയതാരുന്നു. പക്ഷേ ഇങ്ങനൊരു സംഭവം പ്ലാനില്‍ വിട്ട് പോയത് കഷ്ടായി :(
    ആ....ഇനിയാവട്ട് :)

    57 കി.മീ 5:30 മണിക്കൂറോ? ബോറഡിക്കൂലെ. ഹ്മം..
    എന്നാ പിന്നെ കൂടുതല്‍ വിശേഷോം, വീഡിയോയും പോരട്ട് ;)

    ReplyDelete
  2. വായനയും ഒരു യാത്രപോലെ തോന്നി.

    ReplyDelete
  3. ഒരുപാട് തവണ അവിടെ പോയിട്ടുണ്ടെങ്കിലും ആ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല... ഇത് വായിച്ചപ്പോള്‍ മനസ്സില്‍ വീണ്ടും ആ മോഹം തലപൊക്കി... ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട് :)

    ReplyDelete
  4. സിനിമയില്‍ മാത്രം കണ്ട ആ ട്രെയിന്‍ യാത്ര റെജിയുടെ എഴുത്തിലൂടെ കൂടുതല്‍ ഹൃദ്യമായി. ഇനി ഊട്ടി കാഴ്ചകള്‍ കൂടി എഴുതു

    ReplyDelete
  5. വിവരണങ്ങള്‍ നന്നായിട്ടുണ്ട് .....!
    ആശംസകള്‍

    ReplyDelete
  6. ഊട്ടി ഞ്ഞങ്ങള്‍ നിലമ്പൂര്കാര്‍ക്ക് പുത്തിരിയല്ലാ...........
    ഒരു രാവിലെ ബൈക്കില്‍ പോയി വൈകുന്നേരം തിരിക്കുന്ന രീതിയിലാണ് ഞങ്ങള്‍ പോക്കാറ്.
    (അഹങ്കാരം ഇല്ലാ :))

    പക്ഷെ ഇത് ഒരു പുതുമ്മതന്നെ, ആ സിനിമയില്‍ മാത്രം കണ്ടിടുള്ള ഈ സ്ഥലത്തിലൂടെ യാത്ര ചെയ്യാന്‍ വളരെ ആഗ്രഹമുണ്ട്
    ഒരു രസ്കരമായ യാത്ര വിവരണം
    കൂടുത്തല്‍ യാത്ര ചെയ്യാന്‍ കഴിയട്ടെ

    ReplyDelete
  7. ഒരു പാട് ഇഷ്ട്ടമായി നല്ല അവതരണം കൂടുത എഴുതുക .. സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!

    http://apnaapnamrk.blogspot.com/

    ബൈ റഷീദ് എം ആര്‍ കെ

    ReplyDelete
  8. ഊട്ടി മാത്രമല്ല കാണണം എന്ന് ആഗ്രഹമുള്ളത്. ങ്ഹാ‍ാ കാണണം .കാണും. പടച്ചതമ്പുരാൻ അനുഗ്രഹിക്കുമെങ്കിൽ. നല്ല അവതരണം.

    ReplyDelete
  9. ഇത് വയിച്ചപോള്‍ നിലഗിരി ട്രെയിനില്‍ പോയ ഒരു അനുഭുതി

    ReplyDelete