www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Friday, September 9, 2011

എന്റെ ഓണം - അന്നും ഇന്നും

    ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും പ്രതീകമായ ഓണം വീണ്ടും വന്നെത്തി.മഹത്തായ ഒരു സംസ്ക്കാരത്തിന്റെ  ഭാഗമായ ഓണം മലയാളികളില്‍ ഗ്രഹാതുരത്തത്തിന്റെ  നനുത്ത ഓര്‍മ്മകള്‍ സമ്മാനിക്കും . ലോകത്തെവിടെയാണങ്കിലും സ്വന്തം നാട്ടില്‍ എത്തിച്ചേരാന്‍ ഏതൊരു മലയാളിയും ആഗ്രഹിക്കും. കള്ളവും ചതിയും ഇല്ലാത്ത ഒരു നാട് നമ്മുടെ പൂര്‍വികരുടെ സങ്കല്‍പ്പത്തിലും ഉണ്ടായ്രുന്നു എന്ന് മാവേലി മന്നന്റെ ഐതിഖ്യ കഥകളിലൂടെ നാം മനസിലാക്കുന്നു. ഇന്ന് ഓണവും കച്ചവട താല്പര്യക്കാരുടെ കയ്യില്‍ അകപെട്ടു കഴിഞു.ഓര്‍ഡര്‍  കൊടുത്താല്‍ ഓണ സദ്യ വീട്ടില്‍ എത്തും.പ്ലാസ്റ്റിക്‌  വാഴയിലയില്‍ ഇലയില്‍ വിളമ്പുന്ന സദ്യ ഉണ്ട് ടി വിയിലെ ഓണവും കണ്ടു  അന്തം വിട്ടിരിക്കുന്ന  ഇന്നത്തെ കുട്ടികള്‍....  
         മുളന്തുരുത്തിയില്‍ താമസിച്ചിരുന്ന എന്റെ കുട്ടിക്കാലത്തെ ഓണം ഇന്നത്തെക്കാള്‍ ആവേശവും സന്തോഷവും ഉണ്ടാക്കിയിരുന്നു.ഇന്ന് രാവിലെ എഴുനേറ്റ ഉടന്‍  കൂട്ടുകാര്‍ക്ക്  എസ്.എം.എസ്  വഴി ആശംസകള്‍ നേര്‍ന്നു.പിന്നെ ടി വി ഓണ്‍ ചെയ്തു . അതോടൊപ്പം തന്നെ കമ്പ്യൂട്ടറും ഓണാക്കി ഫേസ് ബുക്കില്‍ കണ്ടവര്‍ക്കൊക്കെ ആശംസകളര്‍പ്പിച്ചു ഓണ്‍ലൈനില്‍ വായ്‌ നോക്കി ഇരുപ്പായി.  അമ്മ അടുക്കളയില്‍ എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്.പണ്ടൊക്കെ പായസത്തിനുള്ള തേങ്ങ ചിരവുന്നത് എന്റെ പണിയായിരുന്നു.ഇപ്പോള്‍ അമ്മ ഒന്നും ചെയ്യാന്‍ പറയുന്നില്ല. മകന്‍ കമ്പ്യൂട്ടറില്‍ എന്തോ വല്യ പണിയിലാണന്നു  പാവം കരുതുന്നുണ്ടാവും.
പണ്ടൊക്കെ ഓണപരീക്ഷ കഴിയാന്‍  നോക്കിയിരിക്കും  കുട്ടികള്‍. എന്തൊക്കെ കളികള്‍ ആയിരുന്നു.സന്തോഷം മാത്രം  തന്നിരുന്ന ഓണക്കാലം .അത്തം മുതല്‍ പത്തു ദിവസവും വീട്ടില്‍ പൂക്കളം ഇട്ടിരുന്നു. കൂട്ടുകാരുമൊന്നിച്ചു പൂ പറിക്കാന്‍ പോയതും , പറിക്കുന്ന പൂക്കള്‍ വട്ടയില ഉപയോഗ്ച്ചുണ്ടാക്കിയ  കൂടയില്‍ ശേഖരിക്കുന്നതും എല്ലാം ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു.തുമ്പപ്പൂവും,കോളാമ്പിയും, ബെന്തി,പൂച്ചപ്പൂ,മുക്കൂറ്റി എന്നിവയെല്ലാം അന്ന് നാട്ടില്‍ സുലഭമായിരുന്നു.രാവിലെ എഴുനേറ്റു പൂക്കള്‍ ഉപയോഗ്ച്ചു മനോഹരമായ പൂക്കളം ഒരുക്കും.അതിനു  ശേഷം  സമീപത്തെ വീടുകളിലേക്ക് ഒരോട്ടമാണ് .ആരുടെ പൂക്കളമാണ് നല്ലതന്നറിയാനുള്ള ആകാംഷ. കൈകൊട്ടി കളിയും കോല്‍ കളിയുമൊക്കെ സമീപത്തെ ക്ലബ്‌ വകയായി നാട്ടില്‍ ഉണ്ടായ്രുന്നു.ഓണ ദിവസം വഭവ സമൃദ്ധമായ സദ്യയും ഉണ്ട് ഓണക്കോടിയും ഉടുത്തു നാട്ടിലെ സാംസ്കാരിക  ഘോഷയാത്ര കാണുവാന്‍ എല്ലാവരും പോകുമായിരുന്നു.ഇന്നത്തെ പോലെ ടി വി യില്‍ കണ്ണും നാട്ടിരിക്കുന്നവര്‍  അന്ന്  കുറവായിരുന്നു . ടി വി ഉള്ള വീടുകളും  കുറവായിരുന്നു. ദൂരദര്‍ശന്‍ വക ഓണം ഒട്ടും തന്നെ ആകര്‍ഷണവും അല്ലായിരുന്നിരിക്കാം. കുട്ടികളെ ഓടിക്കളിക്കുന്നതിനും,മറ്റു കളികളില്‍ ഏര്‍പ്പെടുന്നതിനും മാതാപിതാക്കള്‍ അനുവദിച്ചിരുന്നു. അന്നത്തെ കുട്ടികളുടെ ബാല്യവും കൌമാരവും മാതാപിതാക്കള്‍ കവര്‍ന്നെടുത്തിരുന്നില്ല. നാടിന്റെ സംസ്ക്കാരവും നന്മയും ആവോളം നേടി വളര്‍ന്ന നാം ഇപ്പോഴത്തെ കുട്ടികള്‍ക്ക് അതെല്ലാം നിഷേധിക്കുന്നതിന്  എന്ത് ന്യായീകരണമാണ്‌  ഉള്ളത്. ഓണത്തിന്റെ അന്ന് പോലും എന്‍ട്രന്‍സ് കോച്ചിംഗ് ഉണ്ടന്ന് പറയുന്നത് കേട്ടു.
പൂര്‍വികര്‍ പകര്‍ന്നു തന്ന നമ്മുടെ സംസ്ക്കാരത്ത്ന്റെ പ്രതീകങ്ങളായ ആഘോഷങ്ങള്‍ പോലും തങ്ങളുടെ കുട്ടികള്‍ക്ക് നിഷേധിച്ചു  അവരെ ഉന്നതങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന നാം ഇരിക്കും കൊമ്പ് മുറിക്കുകയാണന്നു എന്നാണു മനസിലാക്കുന്നത്‌.ഇന്നത്തെ കുട്ടികളുടെ  ബാല്യവും കൌമാരവും നിഷേധിച്ച നമുക്ക് അവര്‍ എങ്ങനെ നല്ല  ഒരു വാര്‍ധക്യം നല്‍കും.പഠിച്ചു
പഠിച്ചു വെട്ടിപിടിക്കാന്‍ മാത്രം പഠിക്കുന്ന നമ്മുടെ മക്കള്‍ വിദേശത്തേക്ക്  പറക്കുമ്പോള്‍, നമുക്കായി വൃദ്ധ സദനങ്ങള്‍ അവര്‍ പണിതുയര്‍ത്തും. വാര്‍ദ്ധക്യം  സമ്മാനിക്കുന്ന ഏകാന്തതയില്‍ നമുക്ക് കൂട്ട് തീര്‍ച്ചയായും പഴയകാല ഓര്‍മ്മകള്‍ മാത്രം ആയിരിക്കും. കുട്ടിക്കാലത്ത് പൂവിറത്തതും,പൂക്കളമിട്ടതും, ഓണമുണ്ടതും എല്ലാം. 
     കുട്ടിക്കാലത്തെ ഓണവും ആഘോഷങ്ങളും ഒരു മലയാളിയും മറക്കുവാന്‍ വഴിയില്ല.അന്നും ഇന്നും മാറ്റമില്ലാതെ ഓണം ആഘോഷിക്കുന്നവര്‍ ഇന്നുമുണ്ടന്നു ബിവറേജസിനു മുന്‍പിലെ നീണ്ടനിര കാണുമ്പോള്‍ ഓര്‍മ്മവരുന്നു. ഇന്നത്തെ തലമുറയ്ക്ക് അവരുടെ വാര്‍ധക്യത്തില്‍ ഓര്‍ത്തെടുക്കാന്‍  ഫേസ് ബുക്കും,ഓര്‍ക്കുട്ടും അല്ലാതെ എന്തുണ്ട്...
നമുക്കൊരിക്കല്‍ കൂടി ആ പഴയ കാലത്തെക്കൊന്നു തിരിച്ചു പോകാം...
മാവേലി നാട് വാണീടും കാലം ...

10 comments:

  1. ഈ വികാരം ഞാനും പങ്കിടുന്നു റജീ.
    ഉത്രാടത്തിന് നാട്ടിന്‍പുറത്തെ വഴികളില്‍കൂടി നടന്നപ്പോള്‍ ഊഞ്ഞാലിന്റെ മുമ്പിലെ ശൂന്യതയും ടി.വി.യുടെ മുമ്പിലെ ആര്‍പ്പ് വിളിയും കണ്ടത്, ഉള്‍ക്കൊണ്ട് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്; സമയം കിട്ടുമ്പോള്‍ വായിക്കുക

    ReplyDelete
  2. ഓര്‍മ്മകളാണ്‌ മലയാളികളുടെ മൂലധനം .ഓണത്തെ ക്കുറിച്ച് പറയുന്നതെല്ലാംഓര്‍മകളായിട്ടാണ് .വര്‍ത്തമാന ചിന്തകളില്‍ എല്ലാം ശൂന്യമാണ്. നിങ്ങളുടെ ബ്ലോഗ്‌ വളരെ മനോഹരമായിരിക്കുന്നു.

    ReplyDelete
  3. എന്റെ കുട്ടിക്കാലത്തെ ഇത് പോലൂള്ള ഒരോണം കഴിഞ്ഞ വര്‍ഷം പോസ്റ്റ് ചെയ്തിരുന്നു..

    വൈകിയ ഓണാശംസകള്‍

    ReplyDelete
  4. ഓണാശംസകൾ.. ഈ വർഷത്തെ ഓണം ദേ ഇപ്പം തീരും.. :-)

    ReplyDelete
  5. എല്ലാവരും ഓര്‍ക്കാനിഷ്ടപെടുന്നത് ബാല്യകാലം ആയതുകൊണ്ടാകും പണ്ടത്തെ ഓണം പണ്ടത്തെ ഓണം എന്ന് പറയുന്നത്. തലമുറകളായി ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ടിവീക്ക് മുന്നിലിരിന്ന് ഓണമാഘോഷിക്കുന്ന ഇന്നത്തെ കുട്ടികളും അവരുടെ മക്കളോട് പറയുമായിരിക്കും, പണ്ടത്തെ ഓണമായിരുന്നു ഓണം എന്ന്.
    അപ്പൊ ഓണാശംസകള്‍! (വൈകി)

    ReplyDelete
  6. ആദിത്യ ജെ ആര്‍August 6, 2013 at 8:58 PM

    നന്ദി നിങ്ങളുടെ പോസ്റ്റ്‌ എനിക്ക് പ്രൊജക്റ്റ്‌ ചെയാന്‍ ഉപകരിച്ചു വളരെ നന്ദി ഇനിയും എഴുതുക

    ReplyDelete
  7. ഒാണത്തെക്കുറിച്ച് ഒാർമ്മ പുതുക്കുന്നതു നല്ലതാണ്. പഴയകാലത്തെക്കുറിച്ച് പുതുതലമുറയ്ക്ക് ധാരണയുണ്ടാക്കാം. അക്കാലമായിരുന്നു വളരെ നല്ലത് എന്നുപറയുന്നതിൽ എന്തു സ്വീകാര്യതയാണുളളത്? ഒരു പ്രത്യേകവിഭാഗം അതുകൊണ്ടു മേലനങ്ങാതെ ജീവിച്ചു. ജാതിക്കോമരങ്ങൾളുടെ കൂത്തരങ്ങായിരുന്ന കേരളത്തിലെവിടെയാണ് മാനുഷരെല്ലാരും ഒന്നുപോലെയായത്!
    അങ്ങനെയാവാൻ കവി ആഗ്രഹിച്ചു. അത്രമാത്രം,

    ReplyDelete