www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Monday, September 12, 2011

കണ്ണൂരിലെ സൈബര്‍ ലോകത്തിലൂടെ ....

ഇ- എഴുത്തുകാര്‍ കണ്ണൂരില്‍ ഒത്തു ചേര്‍ന്നപ്പോള്‍
കണ്ണൂര്‍: കണ്ണൂരില്‍ മീറ്റ് നടക്കുന്നു എന്ന് കേട്ടപ്പോള്‍ തന്നെ പോകണമെന്ന് മനസിലുറപ്പിച്ചു. ഞാന്‍ ഒരിക്കലും പോയിട്ടില്ലാത്ത ഒരു നാട്. പത്രത്താളുകളില്‍ എന്നും വിവാദ വാര്‍ത്തകള്‍ സമ്മാനിച്ചിട്ടുള്ള നാടിനു മറ്റൊരു മുഖമുണ്ടന്നു  ഈ യാത്രയില്‍ എനിക്ക് മനസിലായി. മാടായിപ്പാറയില്‍ മീറ്റിന്റെ തലേ ദിവസം എത്തി ചേരണമെന്നു മനസ്സില്‍ ഉറപ്പിച്ചിരുന്നു.അങ്ങനെ സെപ് 10 നു രാവിലെ  5 മണിയ്ക്ക് വീട്ടില്‍ നിന്നും കണ്ണൂര്‍ ലക്ഷ്യമാക്കി ഇറങ്ങി. 6 .55 നുള്ള  എറണാകുളത്തുനിന്നും കയറുമ്പോള്‍ സൂചികുത്താന്‍ ഇടമില്ലായിരുന്നു ട്രെയിനില്‍. വലിയ ബാഗും ചുമന്നുള്ള  നില്‍പ്പ് അസഹ്നിയമായിരുന്നു.എന്തോ ഭാഗ്യം കൊണ്ട് അങ്കമാലി കഴിഞ്ഞപ്പോള്‍ സീറ്റ്‌ ലഭിച്ചു."ബൂലോക ദൈവങ്ങള്‍ക്ക് " നന്ദി പറഞ്ഞു കൊണ്ട് യാത്ര തുടരുമ്പോള്‍ അഞ്ചോ ആറോ വയസുള്ള ഒരുകുട്ടി ട്രയിനിലെ തിക്കും തിരക്കും കാരണം വളരെ പ്രയാസപ്പെട്ടു എന്റെ സമീപം വന്നു നിന്നതിനു ശേഷം അമ്മയുടെ നേരെ തിരിഞ്ഞു നോക്കി , എന്റെ മടിയില്‍ ഇരുന്നോട്ടെ എന്ന് ആഗ്യം കാണിച്ചു.അമ്മയുടെ അനുവാദം വാങ്ങി എന്റെ അനുവാദം വാങ്ങാതെ കുട്ടി മടിയില്‍ കയറി ഒറ്റ ഇരുപ്പു. എനിക്ക് ചിരി വന്നിട്ട് ഒരു നിവൃത്തിയുമില്ല...സമീപത്തിരിക്കുന്നവരും, കുട്ടിയുടെ അമ്മയും ചിരിയില്‍ പങ്കുചേര്‍ന്നു.  കുട്ടി എന്റെ നേരെ പോലും നോക്കുനില്ല. അവസാനം ഞാന്‍  " എന്താ പേര്?" അഭിനന്ദ് ...കുട്ടി മറുപടി പറഞ്ഞു.കുട്ടി വളരെ സീരിയസായാണ് ഇരുപ്പു. അതുകൊണ്ട് ഞാന്‍ കൂടുതല്‍ വിശേഷങ്ങളൊന്നും ചോദിച്ചില്ല.
"തുചെ ദേഖാ തോയേ ജാനാസനം.... പ്യാര്‍ ഹോത്താഹെ ദിവാനാസനം... " ഹാര്‍മോണിയം വായിച്ചു കൊണ്ട് അന്യ സംസ്ഥാന കുട്ടികള്‍  കടന്നു വരുകയാണ്. ഹാര്‍മോണിയം വായിക്കുന്ന കുട്ടിക്ക് കഷ്ടി 10 വയസുകാണും  .കൂടെയുള്ളത് സഹോദരിയാണ്. ഹാര്‍മോണിയപെട്ടി തോളത്തു കിടക്കുന്നതുമൂലം വളഞ്ഞാണ് അവന്റെ നില്‍പ്പ്. പക്ഷെ അവന്റെ കൈവിരലുകള്‍ ഹാര്‍മോണിയത്തില്‍ വിസ്മയം തീര്‍ക്കുന്നു.ഇത്തരം പിരിവുകാര്‍ക്ക് ഞാന്‍ എന്നും എതിരായിരുന്നു.(ഭിക്ഷാടന മാഫിയകള്‍ ആണ് ഇവരുടെ പിന്നില്‍ ) പക്ഷെ ആ കുട്ടിയുടെ ഹാര്‍മോണിയം വായനയില്‍ മയങ്ങിയ എന്റെ കയ്യും അറിയാതെ പോക്കറ്റില്‍ ചില്ലറകള്‍ക്കായി പരതി.ഓര്‍ഗന്‍ പഠിക്കാന്‍ രണ്ടു വര്ഷം മെനക്കെട്ട് ഒന്നും ആവാന്‍ കഴിയാതിരുന്ന എനിക്ക് ആ കുട്ടി വിസ്മയം തന്നെയായിരുന്നു.എപ്പോഴോ ഉറക്കത്തിലേക്ക് ഞാന്‍ വഴുതി വീണു. 12.40 നു ഞാന്‍ കണ്ണൂരിന്റെ ചുമന്ന മണ്ണില്‍ കാലു കുത്തി.നല്ല വിശപ്പ്‌... അടുത്തു കണ്ട ഇന്ത്യന്‍ കോഫി ഹൌസില്‍ കയറി മീല്സിനുള്ള കൂപ്പന്‍ വാങ്ങി അകത്തോട്ടോ നോക്കിയ ഞാന്‍ ഞെട്ടിപ്പോയി. റെയില്‍വേ സ്റ്റേഷനില്‍ കണ്ടതിനേക്കാളും വലിയ തിരക്ക് അവിടെ. കൂപ്പന്‍ എടുത്തും പോയി,എന്താ ചെയ്യാ...അങ്ങനെ ഞാനും  മറ്റുള്ളവരെ പ്പോലെ പോലെ ഭക്ഷണം കഴിക്കുന്നവന്റെ പിന്നില്‍ അക്ഷമയോടെ കാത്തു നിന്നു , ഒരുകണക്കിന് ഭക്ഷണം കഴിച്ചു.
ഈ മാടായിപ്പാറ എനുപയുന്നത് റെയില്‍വേ സ്റ്റേഷന്റെ പിറകിലായിരിക്കും എന്ന് കരുതി ഞാന്‍ ബിജു കൊട്ടിലയെ വിളിച്ചു." പഴയ ബസ്‌ സ്ടന്റില്‍ വന്നു പഴയങ്ങാടി ബസില്‍ കയറിക്കോളാന്‍ ബിജുവിന്റെ ഓര്‍ഡര്‍. അങ്ങനെ കണ്ണൂരില്‍ നിന്നും 25 കിലോമീറ്റര്‍  കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെ ഞാന്‍ പഴയങ്ങാടിയിലെത്തി.ഇത്തവണ  കുമാരനെയാണ് വിളിച്ചത് .കുമാരന്‍ ബൈക്കുമായി വന്നു. അങ്ങനെ മാടായിപ്പാറ  PWD റസ്റ്റ്‌ ഹോസ്റ്റലില്‍ ഞാന്‍  എത്തി.ബ്ലോഗര്‍മാര്‍ ആരും തന്നെ എത്തിയിട്ടില്ല. ബ്ലോഗറാകണം എന്ന മോഹവുമായി ഒരാള്‍ എത്തിയിട്ടുണ്ട്. കുമാരന്റെ മൂന്നു നാലു കൂട്ടുകാര്‍ അവിടെയുണ്ട്.വിഭവസമൃദ്ധമായ ഭക്ഷണവുമായാണ് കൂട്ടുകാര്‍ വന്നിരിക്കു ന്നത്.ഇതിനിടയില്‍ ഹക്കിം എത്തിച്ചേര്‍ന്നു.അങ്ങനെ ഞങ്ങള്‍ ഈറ്റ് തുടങ്ങി.ഇതിനിടയില്‍ ബ്ലോഗര്‍മാര്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. കെ പി സുകുമാരന്‍ സാറും ഭാര്യയും എത്തിചേര്‍ന്നു.ബൂലോക" വിശേഷങ്ങള്‍  ഞങ്ങള്‍ പങ്കു വെക്കുന്നതിന്റെ ഇടയില്‍  കുമാരന്‍ മാടായിപ്പാറയെക്കുറിച്ച് വിശദ്ധമായി തന്നെ പറഞ്ഞു തന്നു.ബിജു പിറ്റേ ദിവസത്തെ സദ്യക്കുള്ള സാധനങ്ങളുമായി എത്തിചെര്‍ന്നു.സദ്യ റസ്റ്റ്‌ ഹൌസില്‍ തന്നെയാണ് പാകം ചെയ്യുന്നത്.തലേ ദിവസത്തേയ്ക്ക് നെയ്ച്ചോറും കോഴിയും. എന്താ വരാത്തവര്‍ക്ക് വിഷമം തോന്നുന്നുണ്ടോ?  
റസ്റ്റ്‌ ഹോസിന്റെ പിന്നിലാണ് മാടായിപ്പാറ. ചരിത്രസ്മാരകങ്ങളും ജൈവവൈവിധ്യവും ആരാധനാലയങ്ങളും അതിലുമേറെ സാംസ്കാരിക വൈവിധ്യവും കൊണ്ട് സമ്പന്നമാണ് മാടായിപ്പാറ. നാവികസേനാ ആസ്ഥാനമായ ഏഴിമലയുടെ ഇപ്പുറത്തെ കുന്ന് എന്ന നിലയില് തന്ത്രപ്രധാനവും മാടായിപ്പാറയ്ക്കുണ്ട് .വളര്‍ന്നു വരുന്ന ഒരു  വിനോദ സഞ്ചാര കേന്ദ്രമാണ് മാടായിപ്പാറ.കാക്കപ്പൂവും,കൃഷ്ണപ്പൂവും കണ്ണാന്തളിയും നിറഞ്ഞു  ഒരു നീലപരവതാനി പോലെ കാണപ്പെടുന്ന ഇവിടെയാണ്‌. പ്രസിദ്ധമായ മാടായിക്കാവ്,വടുകുന്ദ ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നത്.ഇടയ്ക്ക് പോന്മാലക്കാരന്‍ വിളിച്ചു. കോഴിക്കോട് റെയില്‍വേ സ്റെഷനില്‍ ഇരുപ്പാണ് അങ്ങേരു. ഷെരിഫ് കൊട്ടാരക്കരയും കൂടെയുണ്ട്. ശ്രീജിത്ത്‌ കൊണ്ടോട്ടി കാറുമായി വരും.ഗട്ടറില്‍ നിന്നും  ഗട്ടറി ലേക്കുള്ള അവരുടെ യാത്ര വിവരണം ഉടന്‍ ഡി സി ബുക്സ് പുറത്തിറക്കുമെന്ന് പറയുന്നത് കേട്ടു. " റോഡ്‌ ഉണ്ട് "സൂക്ഷിക്കുക എന്ന ബോര്‍ഡ്‌ വഴിയില്‍ കണ്ടു എന്ന് ശ്രീജിത്ത് പറഞ്ഞത് എല്ലാവരിലും ചിരിയുണര്‍ത്തി. ശ്രീജിത്ത് ഓണം അവധിക്കു നാട്ടില്‍ വന്നതാണ്. ആദ്യമായാണ്‌ ശ്രീജിത്തിനെ കാണുന്നത്.ബൂലോകത്ത് നിറഞ്ഞ സാന്നിദ്ധ്യമായ ശ്രീജിത്തിനെ നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ എനിക്കും വളരെയേറെ സന്തോഷം തോന്നി. 5 മണിയോട് കൂടി  ഞങ്ങള്‍ മാടായിപ്പാറ കാണാന്‍ ബിജുവിന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു.ഏക്കര്‍ കണക്കിന് പറന്നു കിടക്കുന്ന ഇവിടെയ്ക്ക് അനേകം പേര്‍ വൈകിട്ട് കടന്നു വരുന്നുണ്ട്. ചരിത്രത്തിന്റെ പല അവശേഷിപ്പുകളും ഞങ്ങള്‍ ഇവിടെ കണ്ടു. ടിപ്പുവിന്റെ കോട്ടയുടെ അവശിഷ്ട്ടവും,ജൂതകുളവും,മാടായിക്കാവും, വടുകുന്ദ ഷേത്രവും,കാക്കപ്പൂവും,ഒരിക്കലും വറ്റാത്ത അത്ഭുത കുളവും പിന്നെ പഴയങ്ങാടി പുഴയുടെ ഭംഗിയും ചേരുമ്പോള്‍ മാടായിപ്പാറ കണ്ണിനു കൂടുതല്‍ കുളിര്‍മ്മ നല്‍കുന്നു.7 മണിയോട് കൂടി ഞങ്ങള്‍ റസ്റ്റ്‌ ഹൌസില്‍ തിരിച്ചെത്തി.
കുളിയും ഭക്ഷണവും കഴിഞ്ഞു ലാപ് ടോപ്പില്‍ "ബ്ലോഗറുമായി" ചെറിയ ഒരു മല്‍പ്പിടുത്തം.ബ്ലോഗര്‍ വഴങ്ങുനില്ല. നെറ്റിനു സ്പീടില്ല.ഷെരിഫ് കൊട്ടാരക്കരയുടെ ബ്ലോഗിലെ ഫോളോവേര്സിനെ കാണാനില്ല.ഫോളോ വേര്സിനെ വീണ്ടെടുത്തു കൊടുത്തപ്പോള്‍ കൊട്ടാരക്കരയുടെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ. എറണാകുളം മീറ്റിലും ഇതേ പ്രശ്നം ഞങ്ങള്‍ കൈകാര്യം ചെയ്തതാണ്.
   ഭക്ഷണത്തിനു ശേഷം ബിജു കൊട്ടിലയുടെ നേതൃത്വത്തില്‍  കവിതാലാപനം തുടങ്ങി.ബിജുവിന്റെ  മനോഹരമായ കവിതാലാപനം ഞങ്ങളില്‍ ആശ്ചര്യം ഉണര്‍ത്തി.കവിതയില്‍ തുടങ്ങി നാടന്‍ പാട്ടിലൂടെ ഞങ്ങള്‍ കത്തികയറി. ഈ ഒച്ചപാടുകള്‍ക്കിടയിലും ഹക്കിം വളരെ മനോഹരമായി കട്ടിലില്‍ കിടന്നു ഉറങ്ങുന്നത് എല്ലാരിലും കൌതുക മുണര്‍ത്തി.രാത്രി വളരെ വൈകി ഞാനും ഉറക്കമായി.രാവിലെ ആരോ വിളിചെഴുനെല്‍പ്പിച്ചു.പൊന്‍മളക്കാരന്റെ നേതൃത്വത്തില്‍ മാടായിപ്പാറ കാണാന്‍ വൈകി വന്നവര്‍ പോവുകയാണ്. കുളത്തില്‍ കുളിക്കുകയെന്ന അവര്‍ക്കുണ്ട്. ലക്ഷ്യവും ഉണ്ട്. റസ്റ്റ്‌ ഹൌസില്‍ തന്നെ കുളിച്ചൊരുങ്ങി ഞാനും കുമാരനും മീറ്റ്‌ നടക്കുന്ന കണ്ണൂര്‍ലൈബ്രറിഹാളിലേക്ക് പോന്നു. ബാനര്‍ കെട്ടണം അത്യാവശ്യം ഒരുക്കങ്ങള്‍ ഒക്കെ ചെയ്യാനുണ്ട്. ഡോക്ടര്‍ ആര്‍ കെ തിരൂരും ,ഡോ കോയയും ആണ് ആദ്യം വന്നത്. നൌഷാദ് വടക്കേല്‍, ബിന്‍സി, ഹരിപ്രിയ, ചില്ലു, പ്രീത ,അരീകൊടന്മാഷ്, സജിം  തട്ടത്തുമല, റാംജി പട്ടേപ്പാടം,adv:സമദ്,മഹേഷ്‌ വിജയന്‍,മുരളി മുകുന്ദന്‍, പത്രക്കാ രന്‍,ചിത്രകാരന്‍,മേല്പ്പത്തൂരാന്‍,വിധു ചോപ്രാ, നമൂസ്,മിനി ടീച്ചര്‍ അങ്ങനെ ഓരോരുത്തരായി എത്തിത്തുടങ്ങി.ബിന്‍സിയുടെ നേതൃത്വത്തില്‍ രജിസ്ട്രെഷന്‍ ആരംഭിച്ചു. മീറ്റില്‍ നിറഞ്ഞ സാന്നിധ്യമായിരുന്ന നൗഷാദ് അകംബടം വന്നപ്പോള്‍ പെട്ടന്ന് മനസിലായില്ല.പക്ഷെ പറയാതെ തന്നെ എനിക്ക് അദ്ദേഹത്തെ മനസിലായി. നേരിട്ട് കണ്ടതിലുള്ള സന്തോഷം ഞങ്ങള്‍ പരസ്പ്പരം പങ്കു വച്ചു 
സമയം 10.30.മീറ്റ് ആരംഭിക്കുകയായി.ഷെരിഫ് കൊട്ടാരക്കര മീറ്റ് ഔദ്യോഗിഗമായി തുടങ്ങിവച്ചു.പരസ്പരമുള്ള പരിചയപ്പെടുത്തലോ ടെയായിരുന്നു തുടക്കം.ജനാര്‍ദ്ധനന് മാസ്റെര്‍ കുട്ടി കവിതയിലൂടെയും, മാജിക്കുമായി ബിലാത്തി പട്ടണം മുകുന്ദനും adv .സമദ് ഉം ബ്ലോഗര്‍മാരെ കൈയ്യിലെടുത്തു. 

ക്യാമറയുമായി ഞാന്‍ മീറ്റിനിടയിലെയ്ക്ക്...
ഇനി കാമറ പറയട്ടെ... 
മീറ്റില്‍ പങ്കെടുത്ത ബ്ലോഗര്‍മാരില്‍ ചിലര്‍
മാടനും മറുതയും കുടിയിരിക്കുന്ന മാടായിക്കാവ് PWD റസ്റ്റ്‌ ഹൌസ്
ബ്ലോഗര്‍മാരെയും കാത്ത്
മാടായിപ്പാറയുടെ മനോഹാരിതയില്‍ പഴയങ്ങാടി പുഴയുടെ സമീപം  ഞങ്ങള്‍.
കാക്കപ്പൂ  
ജൂതക്കുളത്തിനു സമീപം.
ജൂതക്കുളം
ഒരിക്കലും വറ്റാത്ത അത്ഭുതക്കുളം . .
കാവ്യ സന്ധ്യ
അല്‍പ്പം ബൂലോക ചര്‍ച്ച
ബിജു കൊട്ടില കവിത ആലപിക്കുന്നു

ഒന്നാം മലകയറി പോകണ്ടേ... അവിടുന്ന് തലേംകുത്തി...

ഇപ്പം ശരിയാക്കി തരാം...

നൗഷാദ് വടക്കേല്‍ , കെ പി സുകുമാരന്‍ സാര്‍
കുട്ടികളി മാറിയിട്ടില്ല. പോന്മളക്കാരന്‍ ഗെയിം കളിക്കുന്നു

നൗഷാദ് അകംബാടം
പാവം ഡോക്ടര്‍ ഉറങ്ങിപോയോ ആവോ ?
ഹും..എന്നോടാ കളി.. ഇതിലും വല്യ ബാഗ് ഞാന്‍ തുറന്നിട്ടിണ്ട്.
വെളുത്ത താടിയേക്കാളും നല്ലത് തന്റെ താടി തന്നെയാനന്നു പൊന്മളക്കാരന്‍
പത്രക്കാരന്‍, പൊന്മള ക്കാരന്‍ ,ശ്രീജിത്ത്‌ കൊണ്ടോട്ടി

ഈ പോസ് മതിയോ ?
ഞാന്‍ ശാന്ത  കാവുംഭായി  ..

ബ്ലോഗാണി മാര്‍: ശാന്ത കാവുംഭായ്, റാണിപ്രിയ ,ഹരിപ്രിയ, പ്രീതി ചേച്ചി...  
 

    ബിജു പാടുന്നു , രാജീവ്  രാഘവന്‍ ഗെയിം കളിക്കുന്നു .  
പത്രക്കാരന്‍ , പൊന്മള ക്കാരന്‍ , ശ്രീജിത്ത്‌ കൊണ്ടോട്ടി  
 മസില്‍ പിടിച്ചിട്ടു തന്നെയാ നില്‍ക്കുന്നത്... - കുമാരന്‍

തൂശനില  നിരത്തിവച്ച് ..
തുമ്പപ്പൂ  ചോറ്  വിളമ്പി  ....
ആശിച്ച  കറിയെല്ലാം നിരത്തി  വച്ച്...

ഭക്ഷണത്തിനു ശേഷം നടന്ന ക്ലാസ് ശ്രീ പ്രദീപ്‌ കുമാര്‍ (ആകാശവാണി)  നയിക്കുന്നു.
കുറെയേറെ ബ്ലോഗര്‍മാരെ പരിജയപ്പെടാന്‍  ഈ മീറ്റ്‌ എനിക്ക് സഹായകമായി. ബിജു കൊട്ടിലയും , കുമാരനും തീര്‍ച്ചയായും അഭിമാനിക്കാം കണ്ണൂര്‍ സൈബര്‍ മീറ്റ് ഇത്രയും ഭംഗിയായി നടത്തിയതിനു.സദ്യ ഒരുക്കുന്നതിന്റെ തിരക്കില്‍ ബിജുവിന് വൈകിയാണ് മീറ്റിനു എത്തുവാന്‍ പോലും സാധിച്ചത്. കൂടാതെ വളരെ ചുറു ചുറുക്കോടെ ഓടി നടന്നു ബിന്‍സി എല്ലാത്തിനും മേല്‍നോട്ടം വഹിച്ചു.മോഡറേറ്ററുടെ റോള്‍ ഭംഗിയായി ഷെരിഫ് കൊട്ടാരക്കര നിര്‍വ്വഹിച്ചു.നിങ്ങള്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍... 
ഈ പോസ്റ്റ്‌ പൂര്‍ണ്ണമല്ല .വീഡിയോയും ,കൂടുതല്‍ ഫോട്ടോസും ഉള്‍പ്പെടുത്തി വീണ്ടും അപ്ഡേറ്റ് ചെയ്യുന്നതാണ്.

47 comments:

  1. ബ്ലോഗ് മീറ്റിൽ വന്ന് കൊതി തീർന്നിട്ടില്ലെങ്കിലും , നിർഭാഗ്യവശാൽ മൂന്നാമത്തെ മീറ്റാണ് മുടങ്ങുന്നത്.. :(


    അഭിനന്ദനങ്ങൾ

    ReplyDelete
  2. നല്ല പൊസ്റ്റ്.. ഹൃദയം നിറഞ്ഞ ആശംസകൾ.. അപ്ഡേറ്റിനെ ശേഷം വീണ്ടും വരാം..

    ReplyDelete
  3. വരാൻ കഴിഞ്ഞില്ല..
    പോസ്റ്റിലേക്ക് നാളെ വീണ്ടും എത്താം..

    ReplyDelete
  4. ആക്രാന്തം മൂത്ത് പോസ്റ്റ്‌ ചെയ്യുമ്പോ സ്പെല്ലിംഗ് എങ്കിലും ചെക്ക്‌ ചെയ്തൂടെ ?
    നന്നായിടുണ്ട്. ഓടി നടന്നെടുത്ത ബാക്കി പടംസ് കൂടി വേഗം ഇടൂ

    ReplyDelete
  5. നന്നായി.

    ആ അത്ഭുതക്കുളത്തിന്റെ ചിത്രം ക്ലാസിക്!

    പിന്നെ,
    “മാടായിപ്പാറയുടെ മനോഹാരിതയില്‍ പഴവങ്ങാടി പുഴയുടെ സമീപം ഞങ്ങള്‍.” എന്നത് ഒന്നു തിരുത്തിക്കോളൂ.
    പഴവങ്ങാടി അല്ല പഴയങ്ങാടി!

    ReplyDelete
  6. നന്നായി വിവരിച്ചു. ഫോട്ടോകളും നന്നായി . ആശംസകള്‍ രജി ഭായി

    ReplyDelete
  7. ഞാന്‍ ഇവിടെ പുതുമുഖമാണ് .... ബ്ലോഗേര്‍സിന്റെ ഈ കൂട്ടായ്മ വല്ലാത്ത ഒരു ആവേശം പകരുന്നു ... എന്റെ ജോലിയുടെ ഒരു രീതി വെച്ച് നോക്കുമ്പോള്‍ അടുത്ത കാലത്തൊന്നും ഒരു മീറ്റില്‍ പങ്കെടുക്കാം എന്ന് കരുതുന്നില്ല .... നല്ല റിപ്പോര്‍ട്ട്‌ ,,, നന്ദി

    ReplyDelete
  8. കുറച്ചു ധൃതി പിടിച്ചോ എന്നൊരു സംശയം... കുറെ അക്ഷര-വ്യാകരണ പിശാചുകള്‍. തിരുത്തുമല്ലോ...
    പക്ഷെ, എന്നത്തേയും പോലെ കിടിലന്‍ റിപ്പോര്‍ട്ട്. ആ ഫോട്ടോസ് മുഴുവന്‍ വരാനായി കാത്തിരിക്കുന്നു.

    ReplyDelete
  9. കാത്തിരുന്ന പോസ്റ്റ്! വരാത്തതിന്‍റെ വിഷമം കുറച്ച് മാറിക്കിട്ടി. ഒത്തിരി ആശംസകള്‍!

    ReplyDelete
  10. റെജി, തോളോട് ചേർന്ന് നിന്ന് സഹകരിച്ചതിനും ഇത്ര നല്ലൊരു റിപ്പോർട്ടിങ്ങിനും ഒരു പാട് നന്ദി. (അന്ന് രാവിലെ നിങ്ങൾക്ക് ബ്രേക്ക് ഫാസ്റ്റ് തരാൻ ഞാൻ മറന്നു പോയി സോറി.)

    ReplyDelete
  11. മീറ്റില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും റിപ്പോര്‍ട്ട്‌ വായിച്ചപ്പോള്‍ ഞാനും അതില്‍ ഒരംഗമായി നിങ്ങളോടൊപ്പം പങ്കെടുത്ത പോലെ .........ബാക്കി ഭാഗത്തിനായി കാത്തിരിക്കട്ടെ ......ആ സചിത്ര ലേഖനം ഉടന്‍ പോസ്റ്റ്‌ ചെയ്യുക

    ReplyDelete
  12. തലേദിവസം രാത്രി പതിനൊന്നു മണിയ്ക്ക് കണ്ണൂരിൽ ബസിറങ്ങിയെങ്കിലും മാടായിപ്പാറയിലെത്താൻ കഴിഞ്ഞില്ല. അതിനുള്ള മൂടിലുമല്ലായിരുന്നു. കണ്ണൂരിൽ ബസ്സ്റ്റാൻഡിലുമല്ല, റെയില്വേ സ്റ്റേഷനിലുമല്ലാത്ത ഒരു വല്ലാത്തയിടത്താണു ബസ്കാർ കൊണ്ടിറക്കിയത്. മഴയും യാത്രാ ക്ഷീണവും ഉണ്ടായിരുന്നുതാനും. മാടായിപാറയിലെത്താൻ രണ്ടുമൂന്നു ആട്ടോകൾ വിളിച്ചു നോക്കിയെങ്കിലും ആർക്കും ഓടാൻ താല്പര്യമില്ല. പലരും പലഭാഗത്തേക്ക് പോകാൻ ഇരട്ടിക്കാശ് നൽകാമെന്ന് പറഞ്ഞ് യാചിക്കുന്നത് കാണാമായിരുന്നു. എന്നിട്ടും അവർക്ക് വയ്യ. പിന്നെ ഞാൻ വല്ലവിധേനയും റെയില്വേസ്റ്റേഷനിലാണെങ്കിൽ കൊണ്ടാക്കാം എന്നു പറഞ്ഞ ഒരാട്ടോയിൽ കയറി റെയില്വേ സ്റ്റേഷനിൽ ചെന്നിറങ്ങി. അവിടെ കുറെ ആളൂകളെങ്കിലും കാണുമല്ലോ. പിന്നെ എങ്ങനെയെങ്കിലും ഒന്നുറങ്ങാനുള്ള ത്വരയിൽ അവിടെ അടുത്തുള്ള ഒരു ട്യൂറിസ്റ്റ് ഹോമിൽ മുറിയെടുത്തുതങ്ങി എന്നു പറഞ്ഞാൽ മതിലയല്ലോ. ചുരുക്കം തലേദിവസത്തെ മീറ്റ് മിസ് ആയി! പിന്നെ രാത്രി മാടായി പാറയിലേയ്ക്ക് പോകാൻ ശ്രമിക്കാതിരുന്നത് നന്നായെന്ന് തോന്നി. കുറച്ച്കൂടി മുമ്പേ വന്ന ഷെരീഫ്ക്കയും മറ്റുംഅവിടെ എത്താൻ അല്പം ബുദ്ധിമുട്ടിയിരുന്നു. അപ്പോൾ പിന്നെ പത്ത് മണിക്ക് വന്ന എന്റെ കാര്യം പറയണോ? എന്തായാലും പിറ്റേന്ന് അല്പം നേരത്തേ തന്നെ മീറ്റിനെത്താൻ കഴിഞ്ഞു.
    September 13, 2011 10:25 AM

    ReplyDelete
  13. ഒരു പക്ഷെ ബ്ലോഗ്‌ മീറ്റുകളുടെ ഫോട്ടോകള്‍ ആയിരിക്കും ഓരോ മീറ്റ്‌ പോസ്ടിന്റെയും പ്രധാന ആകര്‍ഷണം ...ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിചയപ്പെട്ടവര്‍ ആദ്യമായി നേരില്‍ കാണുന്ന അവസരം ..അതിന്റെ ഒരു ആഹ്ലാദം , അനുഭൂതി ...അതൊക്കെ ഒപ്പിയെടുത് പങ്കു വെക്കുന്നത് വളരെ സന്തോഷകരമായ ഓര്‍മ്മകളെ സജീവമാക്കി നിര്‍ത്തും ..അതിനിടയില്‍ ഈ ഫോട്ടോ എടുക്കുന്ന ആളുടെ സന്തോഷ മുഹൂര്‍ത്തങ്ങള്‍ പങ്കു വെക്കപ്പെടാതെ പോകും ... അകംപാടവും റെജിയും ഒക്കെ അത്തരത്തില്‍ സ്വന്തം സാന്നിധ്യത്തെ അറിയിക്കാതെ മറ്റുള്ളവരുടെ സന്തോഷ മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തി പങ്കു വെച്ച് ത്യാഗം ചെയ്യുന്നവര്‍ തന്നെ ..നന്ദി റെജി ..ഈ ത്യാഗത്തിനും മധുര ഓര്‍മ്മകള്‍ക്കും ...:)

    ReplyDelete
  14. congrads
    ethan kazhinjilla..chila thirakkukal...yaathrakal ennivayilaayirunnu.
    asooya niranja abhinandanangal... :)

    ReplyDelete
  15. കണ്ടപ്പോൾ , വായിച്ചപ്പോൾ മീറ്റിൽ പങ്കെടുക്കാൻ കഴിയാഞ്ഞതിന്റെ സങ്കടം ഇരട്ടിച്ചു.

    ReplyDelete
  16. ഗൊള്ളാം......................................

    കണ്ണൂരിന്റെ പ്രകൃതിരമണീയത തീര്‍ത്തും അന്ഗീകരിക്ക പ്പെടെണ്ടത് തന്നെ .....അല്ലെ ?

    കൂടെ പോസ്റ്റും ഭംഗിയായിരിക്കുന്നു

    ReplyDelete
  17. എല്ലാവരും ബ്ലോല്ഗിലുള്ള ഫോട്ടോ മാറ്റണം.

    ബ്ലോഗില്‍ ഒരു ഫോട്ടോ നേരിട്ട് വേറൊരു സ്റ്റൈല്‍ ആകെ കന്ഫുസ്സന്‍ : -)

    ReplyDelete
  18. വളരെ നല്ല ഒരു പോസ്റ്റ്
    ഇത്തരം മീറ്റുകള്‍ ഇനിയും ഉണ്ടാകട്ടെ
    റെജി ഭായി വളരെ വ്യക്തമായി എഴുതി, ആശംസകള്‍

    ReplyDelete
  19. എന്റെ ജോലിയുടെ ഒരു രീതി വെച്ച് ഒരിക്കലും ഇത്തരം മീറ്റില്‍ പങ്കെടുക്കാന്‍ കഴിയും എന്ന് തോന്നുന്നില്ല ,സദ്യയും നെയ്ച്ചോറും കോഴിയും ഒക്കെ കഴിക്കാനും നിങ്ങളോടോത്തിരിക്കാനും.പക്ഷെ നല്ലൊരു സദ്യ ഇങ്ങനെ ആരെങ്കിലും വിളമ്പിയാല്‍ ധാരാളം ..

    ReplyDelete
  20. റെജീ...താന്കള്‍ ഫാഗ്യവാന്‍ എത്ര മീറ്റ് എത്ര ആളുകള്‍ എത്ര നാട് ..എല്ലാം കണ്ടും കേട്ടും കൊതിയായി ..എന്തേ അതെന്നെ

    ReplyDelete
  21. നല്ല പോസ്റ്റ്,,, പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഒരുപാട് വിഷമമുണ്ട്,,,, നാട്ടിലുണ്ടായിരുന്നെങ്കില്‍ വരാമായിരുന്നു,,, മീറ്റ് വിജയമാക്കിയ എല്ലാബ്ലോഗര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍,,, ഇനിയും ഇത്തരം മീറ്റുകള്‍ ഉണ്ടാകട്ടെ,,,

    ReplyDelete
  22. വിശേഷങ്ങള്‍ വളരെ ഭംഗിയായി എഴുതി,കണ്ണൂരില്‍ രണ്ടര മാസത്തോളം ഉണ്ടായിരുന്നിട്ടും മീറ്റ് നടക്കുമ്പോള്‍ അവിടെ ഇല്ലാഞ്ഞതില്‍ ഒത്തിരി സങ്കടം തോന്നി..കണ്ണൂരിലെ റോഡുകളുടെ അവസ്ഥ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ മീറ്റ് മാറ്റി വെച്ചേനെ അല്ലേ... :)

    ReplyDelete
  23. റജി...മീറ്റ് വിവരണം വളരെ നന്നായിരിക്കുന്നു...ഒരു ചെറുയാത്രാവിവരണംപോലെ മനോഹരം...പങ്കെടുക്കുവാൻ സാധിക്കാത്തതിലുള്ള വിഷമം, നിങ്ങലുടെയൊക്കെ പോസ്റ്റ് വായിക്കുമ്പോൾ കൂടിവരുന്നതുപോലെ....അപ്ഡേറ്റ് ചെയ്ത പോസ്റ്റിനായി കാത്തിരിക്കുന്നു....എല്ലാവിധ ആശംസകളും നേരുന്നു..

    ReplyDelete
  24. റെജി.. ചിത്രങ്ങള്‍ കൊള്ളാം...
    എനിക്ക് മീറ്റാന്‍ പറ്റാത്തതില്‍ വിഷമുണ്ട്‌...

    ReplyDelete
  25. കണ്ണൂരില്‍ നടന്ന മീറ്റില്‍ പങ്കുകൊള്ളാന്‍ കഴിയാത്ത ദുഃഖം ഈ കണ്ണൂര് കാരന്‍ ഇവിടെ രേഖപ്പെടുത്തുന്നു. :(. മീറ്റ് നന്നായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം......സസ്നേഹം

    ReplyDelete
  26. നന്നായി റെജീ.. എന്നാലും തലേ ദിവസം ഞാന്‍ വിളിച്ചപ്പോള്‍ എനിക്ക് ഭക്ഷണം കഴിക്കണം ഫോണ്‍ വെക്കെടോ എന്നൊക്കെ വിളിച്ച് പറഞ്ഞത് എന്തേ എഴുതിയില്ല :) കൂടൂതല്‍ വിവരങ്ങളുമായി പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യ്.. :):)

    ReplyDelete
  27. ഡോക്ടര്‍ ആര്‍ കെ തിരൂരും ,ഡോ കോയയും ആണ് ആദ്യം വന്നത്.
    നുണ നുണ പെരും നുണ..
    ആദ്യം വന്നത് ഞാനും ഹംസ ആലുങ്ങലും ആണ്..

    ReplyDelete
  28. റെജിയെ തിരൂരില്‍ വെച്ചേ കണ്ടിരുന്നു..പുപ്പുലി ആണെന്ന് കണ്ണൂരില്‍ വെച്ചാണ് മനസ്സില്‍ ആയത്...ഇത്രയും സൗഹൃദം മലയാളിക്ക് പറ്റുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല...അത്രയ്ക്കങ്ങോട്ട് ഇഷ്ട്ടം ആയി...മറക്കാന്‍ പറ്റാത്ത ഒരു മീറ്റ്‌..ഈറ്റും...ആശംസകള്‍..

    ReplyDelete
  29. എല്ലാവരേയും പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  30. മീറ്റും ഈറ്റും അനുഭവങ്ങളും ഫോട്ടോസും ഷെയര്‍ ചെയ്തതിനു നന്ദിട്ടോ :)

    ReplyDelete
  31. നല്ല പോസ്റ്റ്,,, നന്ദി

    ReplyDelete
  32. വളരെ നല്ലൊരനുഭവം തന്നെയായിരുന്നു.
    കുറെ നാളുകള്‍ക്ക് ശേഷം നാട്ടില്‍ നിന്നും പോത്തിറച്ചിയില്ലാത്തൊരു സദ്യയുണ്ടതും ഇവിടെ വെച്ച് തന്നെ..!!

    {പോത്തിറച്ചിയും സദ്യയും തമ്മിലുള്ള ബന്ധം 'ശ്രീമാന്‍ ശ്രീജിത്ത് കൊണ്ടോട്ടി' പറയുന്നതായിരിക്കും}

    ReplyDelete
  33. സ്നേഹത്തോടെ.... അഡ്വക്കേറ്റ് സമദ്

    ReplyDelete
  34. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  35. നല്ല പോസ്റ്റിനും ചിത്രങ്ങള്‍ക്കും വളരെ നന്ദി റെജീ... എല്ലാവരെയും നേരില്‍ കാണാന്‍ കഴിഞ്ഞതുപോലെ, ഒപ്പം നഷ്ടബോധവും.

    ReplyDelete
  36. മാടായി പാറയിലെ കാര്യ പരിപാടിയില്‍ രാത്രി പത്തുമണിക്ക് ശേഷം കൂര്‍ക്കം വലിച്ചു ഉറക്കം എന്ന് എഴുതിയിട്ടുണ്ടായിരുന്നു, അത് തെറ്റിക്കാന്‍ പാടില്ല എന്ന് കരുതിയാണ് ഞാന്‍ ഉറങ്ങിയത് . രാത്രി ഉത്സവ പറമ്പില്‍ കിടന്നു ഉറങ്ങിയ പ്രതീതി ആണ് എനിക്ക് ഉണ്ടായത്, റെജി അന്ന് നടന്ന കാര്യങ്ങള്‍ എല്ലാം ഓര്‍മ വെച്ച് വളരെ ഭംഗി ആയി എഴുതിയിട്ടുണ്ട് . ഇനിയും കാണാം...

    ReplyDelete
  37. റജി ഉഗ്രനായിട്ടുണ്ട് വരാൻ വൈകി അഭിനന്ദനങ്ങൾ.

    ReplyDelete
  38. നിങ്ങളെ എല്ലാവരെയും കാണാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം.. ഫോട്ടോയും വിവരണങ്ങളും നന്നായി റജി ചേട്ടാ..

    ReplyDelete
  39. ഫോട്ടൊപിടുത്തക്കാരുടെ തലതൊട്ടത്തപ്പാ വിവരണങ്ങളും ,പടങ്ങളുമടക്കം സൈബർമീറ്റിനെ ഒന്നും വിട്ടു പോകാതെ ച്ത്രീകരിച്ചിരിക്കുന്നു.
    നേരിട്ട് പരിചയപ്പെടുവാൻ സാധിച്ചതിൽ സന്തോഷം കേട്ടൊ റെജി ഭായ്
    ഒപ്പം ഈ പോസ്റ്റിനൊരു നന്ദിയും...

    ReplyDelete
  40. ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)

    കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍

    ReplyDelete
  41. കണ്ണൂര്‍ സൈബര്‍ മീറ്റിനെ പറ്റി ഞാനും ഒരു ബ്ലോഗ്‌ എഴുതുന്നുണ്ട്. പക്ഷെ വളരെ വൈകിയെ പോസ്റ്റ്‌ ചെയ്യുന്നുള്ളൂ എന്ന വാശിയിലാണ്. കാരണം എഴുതാനുള്ള സമയക്കുറവും നാല് ദിവസ്സത്തെ യാത്രാ വിവരണവുമാണ് അത്. അത് കൊണ്ടാണ്. അത് പോസ്റ്റ്‌ ചെയ്യുമ്പോഴേക്കും എല്ലാവരും കണ്ണൂര്‍ സൈബര്‍ മീറ്റിനെ കുറിച്ച് മറന്നു കാണും എന്ന് വിചാരിക്കുന്നു...

    ReplyDelete
  42. അതു ശരി..ഞമ്മള്‍ മാത്രമേ 70 എം എം ഉള്ളൂ അല്ലേ?
    ഞാനും ഇപ്പോള്‍ കണ്ണൂര്‍ മീറ്റിന്റെ പോസ്റ്റിട്ടു തുടങ്ങി!!!
    http://abidiba.blogspot.com/2011/10/blog-post_20.html

    ReplyDelete