www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Monday, June 14, 2010

മഴയത്ത് ഒരു യാത്ര....

                                           ഞായറാഴ്ച പള്ളിയില്‍ കുര്‍ബ്ബാന കഴിഞ്ഞു യൂത്ത് അസോസിയേഷന്‍ മുറിയില്‍ വാചകമടിചിരുന്നപ്പോള്‍ ജോജിയാണ് പറഞ്ഞത് മഴയത്ത് പോകാന്‍ പറ്റിയ നല്ല ഒരു സ്ഥലമുണ്ടന്നു.ഒട്ടും മടിച്ചില്ല ജോജിയുടെ കാറില്‍ പൂത്തോട്ടക്കടുത്തുള്ള കാട്ടികുന്നിലേക്ക് പുറപെട്ടു.പിറവത്ത് നിന്ന് കേവലം പതിനെട്ടു കിലോമീറ്റര്‍ മാത്രം ദൂരമുള്ള കാട്ടിക്കുന്നു  ഞങ്ങളെ അത്ഭുതപെടുത്തി.കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ഒന്നുകൂടി എടുത്തു പറയിക്കാന്‍ ഈ കൊച്ചു പ്രകൃതിക്ക് കഴിഞ്ഞു.
എന്താണ് ഇവിടേയ്ക്ക് വരാന്‍ ഇത്ര വൈകിയത് എന്ന് പറഞ്ഞു ഞങ്ങള്‍ പരസ്പരം പരിതപിച്ചു.സോറി ഞങ്ങള്‍ ഞങ്ങള്‍ എന്ന് പറഞ്ഞു ബോറഡിപ്പിക്കുന്നില്ല, സതീഷ്‌ പാലക്കല്‍,ബോബി ‌ താച്ചമറ്റം,സാബു കോട്ടയില്‍,ജോജി പെപ്പതി,ഏലിയാസ് മാളിയേക്കല്‍  പിന്നെ ഞാനും. വേമ്പനാട്ടു കായലിന്റെ തീരത്തുള്ള നാടന്‍ ഹോട്ടലില്‍ നിന്നും നല്ല കപ്പയും കരിമീന്‍ പൊള്ളിച്ചതും, ഞണ്ടും, താറാവും കഴിച്ചു.കേട്ടിട്ട് വായില്‍ വെള്ളമൂറുന്നുണ്ടോ?ഒട്ടും താമസിക്കണ്ട വണ്ടിയെടുത്തു പുറപെട്ടോളൂ...... മത്സ്യ ഫെഡിന്റെ കീഴിലുള്ള കാട്ടികുന്നു ടൂറിസം കേന്ദ്രം തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ ഇഷ്ട്ടപെടും.വേമ്പനാട്ടു കായലിലൂടെയുള്ള ബോട്ടിംഗ് നമ്മളെ കൊടൈക്കനാലിലെ ബോട്ടിംഗ് ഓര്‍മിപ്പിക്കും.എന്തിനാണ് നമ്മള്‍ മലയാളികള്‍ കാശും മുടക്കി അകലെയുള്ള സ്ഥലങ്ങളില്‍ ടൂര്‍ പോകുന്നത്.എറണാകുളത്തു നിന്നുള്ള ഹൗസ് ബോട്ടുകളും, കമിതാക്കളും, വിവാഹം കഴിഞ്ഞു ലവ് സീന്‍ എടുക്കാന്‍ വരുന്നവരുമാണ് ഇവിടെ അധികവും  എത്തുന്നത്.വേമ്പനാട്ടു കായലിന്റെ   മനോഹാരിതയും പെരുമ്പളം ദീപിന്റെ സാമിപ്യവും ഞങ്ങളെ വല്ലാതെ ആകര്‍ഷിച്ചു.ഞണ്ട് കറിയുടെയും,താറാവിന്റെയും ,കരിമീന്‍ പൊള്ളിച്ചതിന്റെയും രുജി ഇത് എഴുതുമ്പോഴും എന്റെ വായില്‍ ഉണ്ട്.   എന്താ നിങ്ങളും വരില്ലേ ഇവിടേയ്ക്ക്......

No comments:

Post a Comment