www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Thursday, March 11, 2010

എന്‍റെ പ്രണയം..

         അല്ലയോ സഖി......  ഇപ്പോള്‍ എന്താ നിന്നെ ഞാന്‍ വിളിക്കുക എന്നറിയില്ല....കഴിഞ്ഞ ദീര്‍ഘ കാലയളവുകള്‍ക്കോ വിരഹ  വേദനയിലെ  ഒഴുകിയ  കണ്ണ് നീരിനോ ഇതുവരെ മായ്ക്കാന്‍ കഴിഞ്ഞില്ല നിന്‍റെ ഓര്‍മ്മകളെ...... നീ സമ്മാനിച്ച പ്രണയ മുഹുര്‍ത്തങ്ങളെ..............നീ കാണാതെ പോയതോ  കണ്ടില്ലന്നു  നടിച്ചതോ അതോ മറ്റെന്തങ്കിലും എന്ന് തെറ്റിധരിച്ചതോ, അത് എന്റെ ഹൃദയമായിരുന്നു, അതില്‍ എന്‍റെ സ്വപ്നങ്ങളാല്‍ തീര്‍ത്ത  കൊട്ടാരമുണ്ടായിരുന്നു. അതിന്റെ വാതില്‍ നിനക്കായി തുറന്നിട്ടതയിരുന്നു.  "ഇഷ്ടമാണ് എനിക്ക് നിന്നെ"   അങ്ങനെയല്ലേ  നീ എന്നോട് പറഞ്ഞത് ,ഇഷ്ടമായിരുന്നോ നിനക്ക് ................?, അല്ലെങ്കില്‍ സത്യമാന്നെന്നു ഞാന്‍  തെറ്റിധരിച്ചതോ.....? എന്തിനു വേണ്ടിയാണ് എന്റെ കൂടെ ഇറങ്ങിപോന്നത്. ഒരിക്കലും ഞാന്‍ ആഗ്രഹിക്കാത്ത ഒരു ഒളിച്ചോട്ടത്തിന് എന്തിനാണ് നീ എന്നെ പ്രേരിപ്പിച്ചത്. നീ ഒരിക്കലും കടന്നു വരാത്ത വഴികളില്‍ പോലും ഞാന്‍ നിനക്കായി കാത്തിരുന്നു. ഒരു നല്ല വാക്ക് പറഞ്ഞു നമുക്ക് പിരിയാമായിരുന്നില്ലേ?  എന്തിനാണ് എന്നോട് ഇത്ര ക്രൂരത നീകാട്ടിയത്. അന്നും ഇന്നും നിന്നെ വെറുക്കാന്‍ കഴിയാത്തത് കൊണ്ടു ഒരിക്കലും നിനക്ക് ഒരു ദോഷം വരാന്‍ പോലും മനസുകൊണ്ട് ഞാന്‍ ആഗ്രഹിച്ചിട്ടില്ല.  
         നീ അരികിലുള്ള നിമിഷങ്ങള്‍ ആസ്വദിച്ചിട്ടുണ്ട് ഞാന്‍ . നിന്‍റെ കൂടെ നടന്ന വഴി ഓരങ്ങള്‍ എന്തു മനോഹരമായിരുന്നു. നിന്നെ കാത്തിരുന്നത് ആനന്ദമായിരുന്നു, നിന്‍റെ വിളികള്‍ക്ക് ഞാന്‍ കാതോര്‍ത്തിരുന്നു ഒട്ടും മുഷിപ്പില്ലാതെ....., വിരഹം വേദനയോ.....? വേര്‍പാട് അസഹ്നീയമോ......? നീ ഇല്ലാത്തപ്പോള്‍ ഇത്രയും ദു:ഖമോ....? ഞാന്‍ എത്തിയത് വേദനയുടെ അതിര്‍ വരംപിലോ......? നീ ആരായിരുന്നു? എല്ലാം എന്തിനായിരുന്നു..?, നീ അറിഞ്ഞോ എട്ടു  വര്‍ഷമായി നീ ഇല്ലാതെ ഞാന്‍ ........!
        എനിക്ക് മറക്കണം നിന്നെ , നീയുള്ള എന്‍റെ ഓര്‍മകളെ എനിക്ക് നശിപ്പിക്കണം, നീ ഓടിവരുന്ന പ്രണയകാലം ഓര്‍മകളുടെ വര്‍ണങ്ങളില്‍ എനിക്ക് കൃതിമ കറുപ്പ് ചായം പൂശണം ... ജീവിതത്തില്‍ ഒരിക്കലും നിന്നെ കണ്ടു മുട്ടരുതെ....... എന്‍റെ പ്രാര്‍ത്ഥനയാണ്, നീയുള്ള വഴികളില്‍ ഞാന്‍ വരില്ല സത്യം. ആഗ്രഹമുണ്ട് പക്ഷെ കഴിയില്ല...... ശേഷി ഇല്ല .......അല്ലെങ്കില്‍ ഇനി എന്തിനു, ഇപ്പോള്‍ നീ എനിക്ക് ആരോ , ഞാന്‍  നിന്‍റെ ആരാ..? ആരുമല്ല ! എന്നിട്ടും എനെറെ സ്വപ്നങ്ങളില്‍ നീ എന്തിനു വരുന്നു?ഒരിക്കലും പുലരരുതേ എന്ന് എനെ കൊതിപ്പിക്കുന്നു? മധുര നിറങ്ങള്‍ വിതറുന്നു...! എന്നാല്‍ യാഥാര്‍ത്യം അത് സ്വപ്നമാണ്, ദൈര്‍ഘ്യം കുറവാണു, പുലരുമ്പോള്‍ വേദനയാണ്,മനസ്സിന്‍റെ തേങ്ങലാണ് . അസഹനീയമായത് കൊണ്ടു സഖീ ഞാനൊന്നു അപേക്ഷികട്ടേ, ഇനിയെങ്കിലും എന്നെ നോവിക്കല്ലേ ഒരു സ്വപ്നം കൊണ്ടു പോലും !!!!!!!!!!!!!!!!!!!!!!!!!!!!!.

4 comments:

  1. Reji awesome dialogs . Past is past never forget that.You are blessed with many talents.So drow your own map man.Suni USA

    ReplyDelete
  2. ഇത് സത്യമാണോ? അതോ കഥയോ....? അനുഭവ കുറിപ്പാണന്നു കരുതുന്നു. കാമുകി ഇപ്പോള്‍ എന്തെടുക്കുന്നു....
    Nimmy Kottayam.

    ReplyDelete
  3. kollam.....nannayirikkunnu....!!! vakkukalku pirakil, olippichu vecha vedana...ithilum adhikamayirikkum alle????

    ReplyDelete