പ്രിയേ ..നിനക്കെന്നെയും എനിക്ക് നിന്നെയും മനസിലാക്കുവാന്‍ കഴിയാതെ പോയല്ലോ? ഈ പ്രണയ ദിനത്തില്‍ മനസ്സ് എന്നെ ഭൂതകാലത്തേക്ക് വലിച്ചിഴച്ചപ്പോള്‍ അവിടെ ഒരു നഷ്‌ട വസന്തത്തിന്‍റെ ചിറകടി ശബ്ദം മാറ്റൊലി കൊള്ളുന്നുണ്ടായിരുന്നു.പ്രണയവും വിരഹവും ഒന്നാണന്നറിയുമ്പോള്‍ ഹൃദയത്തിന് കനം വെക്കുന്നു. പ്രണയിക്കുമ്പോള്‍ ആത്മാവുരുകുന്നുവെന്നു എവിടെയോ വായിച്ചു. വിരഹം സുഖമുള്ള ദുഃഖമാണന്നു ആരാണ് പറഞ്ഞത്. സ്മരണകളുടെ തിരയില്‍പെട്ടു മനസ്സ് പിടഞ്ഞപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി തളരുകയാണ്...എല്ലാം മറക്കാനുള്ള കരുത്തു കിട്ടിയിരുന്നെങ്കില്‍...പക്ഷെ സ്നേഹത്തിന്‍റെ രക്ത്തത്തില്‍ നിന്ന് തൊട്ട പൊട്ടെങ്ങനെ മായ്ക്കാന്‍ കഴിയും. പ്രഭാതത്തിന്റെ കുളിര്‍മ്മയോടെ നട്ടുച്ചയുടെ തീക്ഷ്ണതയോടെ ...സന്ധ്യയുടെ മനോഹാരിതയോടെ ..ഒടുവില്‍ രാവിന്റെ നിശബ്ദതയോടെ എന്നില്‍ വലയം പ്രാപിച്ച ...നഷ്ടപ്പെട്ട ആ പ്രണയസാമ്രാജ്യത്തിന്റെ ദുഖസ്മൃതികളുമായി ഏറ്റുമുട്ടി തളരുമ്പോള്‍ നീ എന്നെ സ്നേഹിച്ചിരുന്നു എന്നോര്‍ത്തു ഞാന്‍ ആശ്വസിക്കുവാന്‍ ശ്രമിക്കുന്നു.
No comments:
Post a Comment