പകലും രാത്രിയും സമമാകുന്ന ദിവസമാണ് വിഷു.വിഷു എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടി വരുന്നത് കൊന്നപ്പൂക്കളാണ്. കൊന്നപ്പൂത്തു നില്‍ക്കുന്നത് കണ്ടാല്‍ മലയാളിയുടെ മനസ് നിറയും. വിഷു സമൃദ്ധിയുടെ ഉത്സവമാണ്.വിഷുവെന്നു കേള്‍ക്കുമ്പോള്‍ എന്റെ കുട്ടികാലത്ത് നടന്ന രസകരമായ ഒരു സംഭവം ഓര്‍മ്മവരുന്നു. നാനാജാതി മതസ്ഥര്‍ ഒത്തൊരുമയോടെ കഴിയുന്ന നാടാണ് ഞാന്‍ ജനിച്ചു വളര്‍ന്ന മുളന്തുരുതി പഞ്ചായത്തിലെ തുരുത്തിക്കര എന്ന ഗ്രാമം.അതുകൊണ്ട് തന്നെ വിഷുവും ഹൈന്ദവ സുഹൃത്തുക്കളോടൊപ്പം കൂടി അടിപൊളിയായി ആഘോഷിക്കും. പച്ച പരവതാനി വിരിച്ച നെല്പാടങ്ങളും തോടുകളും അരുവികളും നിറഞ്ഞ എല്ലാം തികഞ്ഞ ഗ്രാമാന്തരീക്ഷം ആണ് അവിടം. കാവുംമുഗള്‍ എന്ന സ്ഥലത്താണ് ഞങ്ങള്‍ കൂട്ടുകാര്‍ ഒത്തു കൂടുന്നത്. അവിടെ ചെറിയ ഒരു ക്ലബും ഉണ്ടായിരുന്നു. ക്രിസ്തുമസിനു കരോള്‍ പാടാനും, വിഷുവിനു "കണികാണിക്കാനും " ഞങ്ങള്‍ ക്ലബ്ബില്‍ നിന്നും പോകാറുണ്ട്. അങ്ങനെ ഒരു വിഷു പുലരിയില്‍ അമ്പലത്തിന്റെ ചെറിയ മാതൃകയും നിര്‍മിച്ചു അതില്‍ കണി കാണുന്നതിനുള്ള സാമാഗ്രികള്‍ ഒരുക്കി ഞങ്ങള്‍ കൊച്ചു വെളുപ്പാങ്കാലത്ത് പുറപെട്ടു. ഓരോ വീട്ടിലും ചെന്ന് വീടിന്റെ മുന്‍പില്‍ "കണി" വെച്ചിട്ട് എല്ലാവരും ഒളിച്ചിരിക്കും. കൂട്ടത്തില്‍ ലീഡര്‍ പടക്കം പൊട്ടിച്ചു വീട്ടുകാരെ ഉണര്‍ത്തും.ടേപ്പില്‍ നിന്നും "കണികാണും നേരം കളഭ നേത്രന്റെ" എന്ന ഗാനം ഫീഡ് ബാക്കില്‍ ഉണ്ടാകും. മൊത്തത്തില്‍ ഒരു ഭക്തിമയം. അങ്ങനെ ഒരു വീട്ടില്‍ ചെന്നു....കണിയൊക്കെ ഒരുക്കി വച്ചു....എല്ലാം ഒ കെ...എല്ലാവരും ഒളിച്ചു,ഇനി പടക്കം പൊട്ടിച്ചാല്‍ മതി. പടക്കം പൊട്ടി... അതാ ഒരു ആര്‍ത്ത നാദം
....ആ വീട്ടിലെ പട്ടിയുടെ ആണ്. പട്ടിയുടെ പുറത്താണ് പടക്കം വീണത്. പട്ടി ചാടി വീണു.ഒളിച്ചിരുന്നവരെല്ലാം ചാടിയോടി....നാലുപറ കണ്ടത്തില്‍ നാല് കാല്‍ പാടുകള്‍ പോലും ഇല്ല.ആ ഓട്ടം ഒളിമ്പിക്സില്‍ ആയിരുന്നെങ്കില്‍ മെഡല്‍ ഉറപ്പായിരുന്നേനെ. എല്ലാവരും കുറെ അകലെ ഒത്തുകൂടി .പക്ഷെ ബിജുവിനെ മാത്രം കാണാനില്ല. എല്ലാവര്‍ക്കും പരിഭ്രമം ആയി. ഉടന്‍ തന്നെ അനെക്ഷിച്ചു പുറപ്പെട്ടു. എങ്ങും കണ്ടെത്തിയില്ല. അവസാനം മടുത്തു "ചേപ്പനത്ത് താഴുത്തുള്ള " തോടിന്റെ കലുങ്കില്‍ ഞങ്ങള്‍ ഇരുപ്പായി. നേരം വെളുത്തിട്ടില്ല. തോട് വറ്റിവരണ്ടു കിടക്കുന്നു. അതാ...തോട്ടില്‍ ഒരാള്‍ കിടക്കുന്നു. ഞങ്ങള്‍ സൂക്ഷിച്ചു നോക്കി. .അതെ മനുഷ്യന്‍ തന്നെ. ഞങ്ങള്‍ ഇറങ്ങി നോക്കി. പെട്ടന്ന് എല്ലാവരും പൊട്ടിച്ചിരിച്ചു. അത് ബിജുവായിരുന്നു. ഞങ്ങള്‍ അവനെ വിളിച്ചെഴുനേല്പിച്ചു.ഉറക്കപ്പിച്ചോടെ അവന്‍ എഴുനേറ്റു ചുറ്റും നോക്കി. .അവിടെ നടന്ന ഒന്നും പുള്ളി അറിഞ്ഞിട്ടില്ല. കണി വെച്ചിട്ട് ഒളിച്ചിരുന്നതാണ്. ഉറങ്ങി പോയി.ബിജുവിനെ കണ്ടെത്തിയ ആശ്വാസത്തില്‍ ഞങ്ങള്‍ നെടുവീര്‍പ്പിട്ടു.അന്ന് ഞങ്ങള്‍ അനുഭവിച്ച ടെന്‍ഷന്‍ ഇന്ന് ആലോചിക്കുമ്പോള്‍ ചിരിക്കാന്‍ വക നല്‍കുന്നു.

വിഷുദിനാശംസകള്‍.....!
ReplyDeleteഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.
ReplyDeletekollam nannaayirikkunnu
ReplyDelete