www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Monday, April 18, 2011

'ബൂലോക' സാഹിത്യസേവ തുഞ്ചന്‍പറമ്പില്‍


Monday, April 18, 2011
Mathrubhumi
തിരൂര്‍: ബ്ലോഗെഴുത്തിന്റെ അനന്ത സാധ്യതകള്‍ ചര്‍ച്ചചെയ്ത് ഭാഷാപിതാവിന്റെ മണ്ണില്‍ ബ്ലോഗര്‍മാരുടെ സംഗമം നടന്നു. പുതുതായി ബ്ലോഗെഴുത്തില്‍ താത്പര്യമുള്ളവര്‍ക്ക് അക്ഷരമുറ്റത്തുനിന്ന് തുടക്കംകുറിക്കാനുള്ള പരിശീലനം നല്‍കിയാണ് സംസ്ഥാനതല കൂട്ടായ്മ സമാപിച്ചത്.
ബ്ലോഗെഴുത്തുകാരുടെ നാലാമത്തെ കൂട്ടായ്മയായിരുന്നു തുഞ്ചന്‍പറമ്പില്‍ നടന്നത്. തൊടുപുഴ, ചെറായി, ഇടപ്പള്ളി എന്നിവിടങ്ങളിലായിരുന്നു ആദ്യ മൂന്ന് സംഗമങ്ങളും. വായന മരിക്കുന്നു എന്ന മുറവിളി അവസാനിപ്പിക്കാറായെന്നും ഇന്റര്‍നെറ്റില്‍ വായനയും എഴുത്തും സജീവമായി നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും കൂട്ടായ്മയുടെ വിവിധ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. ഇന്റര്‍നെറ്റിനെ വികലമായി ഉപയോഗപ്പെടുത്തുന്ന പുതുതലമുറയ്ക്ക് അതേ മാധ്യമം കൊണ്ടുതന്നെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവും കൂട്ടായ്മയ്ക്കുണ്ട്.
ബ്ലോഗെഴുത്തുകാരായ സാബു കൊട്ടോട്ടി, ഡോ.രതീഷ്‌കുമാര്‍, നന്ദു എന്നിവരാണ് നാലരമാസത്തെ പരിശ്രമത്തിനൊടുവില്‍ കൂട്ടായ്മ വിളിച്ചുചേര്‍ത്തത്. ഔപചാരികതകള്‍ ഒന്നുമില്ലാതിരുന്ന കൂട്ടായ്മയില്‍ ഉദ്ഘാടനം ഉണ്ടായിരുന്നില്ല. രാവിലെ 10ന് പരിപാടിക്കെത്തിയ 200ഓളം പേര്‍ പരസ്​പരം പരിചയപ്പെടുത്തിയാണ് സംഗമം തുടങ്ങിയത്.
പിന്നീട് മൂന്നുപുസ്തകങ്ങളുടെ പ്രകാശനം സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി നിര്‍വഹിച്ചു. ബ്ലോഗെഴുത്തുകാരുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച സുവനീര്‍ സാദിഖ് കായംകുളത്തിനും 'കാവാ രേഖ' എന്ന പുസ്തകം ഡോ.ജയന്‍ ഏവൂരിനും 'നീരുറവകള്‍' എന്ന പുസ്തകം ശിവപ്രസാദിനും നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
വിക്കിപീഡിയ എഴുത്തിനെക്കുറിച്ചും അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും ഹബീബ് ക്ലാസ്സെടുത്തു. ബ്ലോഗ് ടിപ്‌സുകളെക്കുറിച്ച് വി.കെ.അബ്ദു ക്ലാസ്സെടുത്തു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ബ്ലോഗറുമായ സജീവിന്റെ മാരത്തണ്‍ കാരിക്കേച്ചര്‍ രചനയും മീറ്റിലുടനീളമുണ്ടായിരുന്നു.
മലയാള ബ്ലോഗെഴുത്തുകള്‍ക്കുപുറമെ മലയാളികളായ ഇംഗ്ലീഷ് ബ്ലോഗര്‍മാര്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍, ബ്ലോഗെഴുത്തില്‍ താത്പര്യമുള്ളവര്‍ എന്നിവരാണ് സംഗമത്തിനെത്തിയത്. 
ബ്ലോഗ്‌ മീറ്റിന്റെ ചിത്രങ്ങളും, എന്‍റെ മീറ്റ് അനുഭവങ്ങളും ഉടന്‍ പോസ്റ്റ്‌ ചെയ്യുന്നതാണ്.

10 comments:

 1. പോസ്റ്റ്‌ നന്നായി.കൂടുതല്‍ വിശദമായ ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. തീര്‍ച്ചയായും....ഇത് മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തയാണ്.

  ReplyDelete
 3. ഈയുള്ളവനവർകളും അവിടെയൊക്കെ ഉണ്ടായിരുന്നു!

  ReplyDelete
 4. ഞാനും ഒരു പോസ്റ്റ് പോസ്റ്റി. ആരോടും പറയേണ്ട! (എന്നാലല്ലേ പറയൂ)

  ReplyDelete
 5. ബ്ലോഗ്‌ മീറ്റിന്റെ ചിത്രങ്ങളും, മീറ്റ് അനുഭവങ്ങളും ഉടന്‍ പോസ്റ്റ്‌ ചെയ്യുന്നതാണെന്നു കണ്ടു ... അതിനായി കാത്തിരിക്കുന്നു.

  ReplyDelete
 6. ബ്ലോഗ് മീറ്റിന്റെ പത്രവാര്‍ത്തകള്‍ ഇവിടെയുണ്ട്
  http://rafeeqkizhattur.blogspot.com/2011/04/blog-post.html

  ReplyDelete
 7. തുഞ്ചന്‍ മീറ്റ്, എനിക്കു സമ്മാനിച്ച നല്ല കൂട്ടുകാരാ, അനുഭവക്കുറിപ്പ് പോരട്ടെ!
  (മീറ്റിനുണ്ടായിരുന്നെങ്കിലും, ഓരോരുത്തരുടേയും അനുഭവങ്ങളറിയാനുള്ള കൗതുകം!!)

  ReplyDelete
 8. മീറ്റിന്‍റെ വിശദ വിവരങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു.

  മീറ്റില്‍ ഈറ്റ്‌ ഉണ്ടായിരുന്നില്ലേ ~

  ReplyDelete
 9. എല്ലാ ആശംസകളും നേരുന്നു
  നന്മയുടെ ഒത്തുചേരലുകൾ ഇനിയും ഒരുപാട് നടക്കട്ടെ!

  ReplyDelete
 10. വിശദമായി തന്നെ പോന്നോട്ടെ....! കാത്തിരിക്കുന്നു.

  ReplyDelete