മാനന്ദദാനാമൃത പാരിജാതം
മനുഷ്യ പത്മേഷു രവി സ്വരൂപം
പ്രണൌമി തുഞ്ചെത്തെഴുമാര്യപാദം"
തുഞ്ചന്‍ പറമ്പിലെ സമാരക മന്ദിരത്തിനു മുന്‍പില്‍ എഴുതി വച്ചിരിക്കുന്ന വരികള്‍ മനസ്സില്‍ ആവാഹിച്ചു ഭാഷാപിതാവിനു പ്രണാമമര്‍പ്പിച്ചു ഞാന്‍ എഴുതി തുടങ്ങട്ടെ...
എഴുത്തച്ഛന്റെ ജന്മം കൊണ്ട് ധന്യമായ തുഞ്ചന്‍ പറമ്പ്....സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും തറവാട് .... കിളി കൊഞ്ചല്‍ കേട്ട് കേട്ട് കയ്പ്പ് പോയ കാഞ്ഞിരമരത്തിനും ഇവിടത്തെ പുല്‍ കോടികള്‍ക്ക് പോലും പറയാനുണ്ട് മലയാള ഭാഷയുടെ പിറവിയെ പറ്റി.
തുഞ്ചന്‍ പറമ്പിലെ തത്ത |
രണ്ടു മാസം മുന്‍പ് തുഞ്ചന്‍ പറമ്പിലെ ബ്ലോഗ് മീറ്റിനു വരും എന്ന് പറഞ്ഞു "കൊട്ടോട്ടിക്കാരന്" കമന്റ് അയച്ചപ്പോള്‍ ഓര്‍ത്തില്ല ഏപ്രില്‍ 17 ഞായറാഴ്ച ഓശാനയാണന്നു.പോകണോ വേണ്ടയോ എന്ന് ചിന്തിച്ചതിനു ശേഷം അവസാനം പോകാന്‍ തന്നെ തീരുമാനിച്ചു. "ബൂലോകത്തെ" ഒരിക്കലും കണ്ടിട്ടില്ലാത്ത സുഹൃത്തുക്കളെ കാണാനുള്ള അവസരം നഷ്ട പെടുത്തെണ്ടന്നു തന്നെ തീരുമാനിച്ചു.രാവിലെ കൊട്ടോട്ടിയെ വിളിച്ചു ഞാന്‍ വരുന്നുണ്ടന്നു പറയുകയും താമസ സൗകര്യം ഉണ്ടന്ന് ഉറപ്പു വരുത്തുകയും ചെയ്തു. അങ്ങന ഞാന്‍ വെള്ളിയാഴ്ച എറണാകുളത്തുനിന്നും "നേത്രാവധി എക്സ്പ്രെസ്സിനു" തിരൂര്‍ക്ക് യാത്ര തിരിച്ചു.ഭാഗ്യം കൊണ്ട് ട്രെയിനില്‍ വലിയ തിരക്കില്ല.ഒന്ന് മയങ്ങി....വൈകിട്ട് 6 .15 നു തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി.ആദ്യമായിട്ടാണ് തിരൂരില്‍. നല്ല വിശപ്പ് ...ചായയും ചപ്പാത്തിയും കഴിച്ചു.ഇനി കൊട്ടോട്ടിക്കാരനെ ഒന്ന് വിളിക്കാം...വിളിച്ചു....! ഓട്ടോ പിടിച്ചു തുഞ്ചന്‍ പറമ്പില്‍ എത്താന്‍ അറിയിപ്പുകിട്ടി. ഒട്ടും താമസിച്ചില്ല...തുഞ്ചന്‍ പറമ്പില്‍ എത്തി. സമയം 6.30 . ഗേറ്റ് അടഞ്ഞു കിടക്കുന്നു. വീണ്ടും കൊട്ടോട്ടിയെ വിളിച്ചു. സഹായവുമായി കൊട്ടോട്ടി ഹാജര്‍...മലയാള ഭാഷയുടെ തറവാട്ടു മുറ്റത്തേക്കു കയറി വലതുകാല്‍ വച്ച് ഞാന്‍ കയറി. "താങ്കള്‍ മനസ്സില്‍ കണ്ട രൂപമാണോ എനിക്ക്?" കൊട്ടോട്ടിക്കാരന്റെ ചോദ്യം. അല്ലന്നു എന്റെ ഉത്തരം."ഒരു ലുക്ക് ഇല്ലന്നെ ഉള്ളൂ...ഞാനും എല്‍ എല്‍ ബി യ... ഹ ഹ ഹ ... മഹത്തായ സലിം കുമാര്‍ വചനം ഓര്‍ത്ത് പോയി." ഞങ്ങള്‍ ഡോര്‍മെട്രിയി ലേക്ക് നടക്കുമ്പോള്‍ "പൊന്‍മളക്കാരനെ" കണ്ടു. ഹസ്തദാനം ചെയ്തു പരിജയപെട്ടു. തൊട്ടടുത്തു തന്നെ പാവത്താന്‍ എന്തോ ആലോചിച്ചു കൊണ്ട് നില്‍ക്കുന്നു. "ഇത് നമ്മുടെ പാവത്താന്‍ എന്ന് കൊട്ടോട്ടി പരിജയപ്പെടുത്തിയപ്പോള്‍ തന്നെ എനിക്ക് ആളെ മനസിലായിരുന്നു.അങ്ങനെ റൂമിലെത്തി. റൂമില്‍ അഞ്ചാറുപേര്‍ ലാത്തിയടിച്ചു ഇരിക്കുന്നു. ഞാന്‍ "കൂതറ" ഹാഷിം ....ഹ ഹ ഹ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കൂതറ എന്ന് കേള്‍ക്കാത്തവര്‍ ബൂലോകത്ത് വിരളം. പിന്നെ നന്ദു, കിടന്നു കൊണ്ട് പുസ്തകം വായിച്ചു കൊണ്ടിരുന്ന എസ് എം സാദിഖ്, സ്പെഷ്യല്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആയി വിരമിച്ച ഷെരീഫ് കൊട്ടരക്കരെയെയും പരിജയപെട്ടു. എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോവാനുള്ള തിരക്കിലായിരുന്നു. ഞാന്‍ കഴിച്ചിട്ട് വന്നതിനാല്‍ അവരുടെ കൂടെ പോയില്ല. ഞാനും സാദിഖ് ചേട്ടനും തന്നെയായി. ഞങ്ങള്‍ "ബൂലോക" വിശേഷങ്ങള്‍ പരസ്പരം പങ്കു വച്ച് സമയം കളഞ്ഞു. ഉള്‍കാഴ്ച എന്ന തന്റെ ബ്ലോഗിനെക്കുറിച്ച് സാദിഖ് ചേട്ടന്‍ പറഞ്ഞപ്പോള്‍ എന്‍റെ മൊബൈലില്‍ ഉള്‍കാഴ്ചയ്ക്കായി ഞാന്‍ തിരഞ്ഞു. റേഞ്ച് അല്‍പ്പം കുറവുണ്ടങ്കിലും നെറ്റ് കിട്ടി. എന്നോട് "about me " വായിക്കാന്‍ പറഞ്ഞു. "യുവത്വത്തിന്റെ പടിവാതിക്കല്‍ വെച്ച് കാലുകള്‍ തളര്‍ന്നു വീല്‍ചെയറിലേക്ക് അമര്‍ന്നുപോയവന്‍ ഞാന്‍. എങ്കിലും,ചിരിക്കുന്നു...ചിന്തിക്കുന്നു... ഉത്സാഹഭരിതനാകുന്നു. പക്ഷേ, അനുഭവങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും തീക്ഷ്ണാനുഭവങ്ങള്‍ പലപ്പോഴും കടുക്മണിക്കുള്ളിലേക്ക് ഉള്‍വലിയാന്‍ പ്രേരണയായിട്ടുണ്ട്. അപ്പോഴൊക്കയും "നീ നിന്നെക്കാള്‍ താഴ്ന്നവരിലേക്ക് നോക്കു" എന്ന പ്രവാചകവചനം മുറുകെ പിടിച്ച് മുന്നോട്ടുള്ള സഞ്ചാരപഥത്തിന് വെളിച്ചം പകരുന്നു. ..etc " ഞാന്‍ വായിച്ചു നിറുത്തി...ഞാന്‍ സാദിഖ് ചേട്ടന്റെ മുഖത്തേക്ക് നോക്കി... ഒരു ഭവമാറ്റവും ഇല്ല. ഇത്രയും നേരം വര്‍ത്തമാനം പറഞ്ഞിട്ടും എനിക്ക് മനസിലായില്ല സാദിഖ് ചേട്ടന്റെ അവസ്ഥ. 15 വര്‍ഷമായി അനുഭവിക്കുന്ന വേദനകള്‍ കേട്ടപ്പോള്‍ എന്‍റെ കണ്ണ് നിറയാതിരിക്കാന്‍ ഞാന്‍ വളരെ പ്രയാസപെട്ടു. പക്ഷെ ഒരു നിരാശയും അദ്ദേഹത്തിന്റെ മുഖത്തോ വാക്കുകള്‍ക്കോ, ഉണ്ടായിരുനില്ല. എല്ലാം തികഞ്ഞ ആത്മ വിശ്വാസത്തിലാണ് സാദിഖ്ചേട്ടന്‍ മീറ്റിനെത്തിയിരിക്കുന്നത്.
കൊട്ടോടി ബ്ലോഗുന്നു.... |
ഭക്ഷണം കഴിച്ചതിനു ശേഷം പോയവരെല്ലാം എത്തിയിരിക്കുന്നു. വീണ്ടും സജീവമായ ചര്‍ച്ചകള്‍.എങ്ങനെ നാളത്തെ പരിപാടി ഭംഗിയാക്കാം. അതാണ് എല്ലാവരുടെയും മനസ്സില്‍. കാര്ട്ടൂണിസ്റ്റ് സജീവേട്ടന് കാരികേച്ചര്‍ വരക്കാനുള്ള പേപ്പര്‍ കട്ട് ചെയ്യാനുള്ള ഒരുക്കത്തിലാണ് കൊട്ടോട്ടി. പേപ്പറിന്റെ അളവിനെകുറിച്ചുള്ള ആരോഗ്യകരമായ തര്‍ക്കം അവസാനം സജീവേ ചേട്ടനെ കാള്‍ ചെയ്യാന്‍ കൊട്ടോട്ടിയെ നിര്‍ബന്ധിതനാക്കി. തര്‍ക്കം തീര്‍ന്നു. പേപ്പര്‍ 15 മിനിട്ടിനുള്ളില്‍ റെഡിയായി. അപ്പോഴാണ് പഞ്ചാരഗുളികയുമായി ഡോ ആര്‍ കെ തിരൂര്‍ എത്തിയത്.ഡോക്ടര്‍ മുഖ്യ സംഘാടകനാണ്. എന്തോ ആവശ്യത്തിനു പുറത്തു പോയതായിരുന്നു. പെട്ടന്ന് റൂമിലേക്ക് വന്ന വളരെ പൊക്കം കുറഞ്ഞ കറുത്തിട്ടു ആളെ ചൂണ്ടി കാട്ടി "കൂതറ" പറഞ്ഞു...ഇത് "തോന്ന്യാസി". തോന്ന്യാസിയെയും ബൂലോകത്ത് എനിക്ക് പരിജയമുണ്ട്. പേരു പോലെയൊന്നും അല്ല ഡീസെന്റ് ആണന്നു ആരോ പറഞ്ഞു.
പൊന്‍മളക്കാരന്‍ ജയചന്ദ്രന്‍ സാര്‍ നാളെ ബ്ലോഗിലെ ആദ്യ പോസ്റ്റ് ഇടുന്നതിന്റെ ത്രില്ലില്‍ ആണ്. ലാപ് ടോപ്പില്‍ അദ്ദേഹം അതിന്റെ പണിയിലാണ് .ടൈപ്പിംഗിലെ അക്ഷര തെറ്റ് തിരുത്താന്‍ കൂതറയും ഞാനും സഹായിച്ചു. (പൊന്‍മളക്കാരനു മലയാളം ടൈപ്പിംഗ് അല്‍പ്പം വശകുറവുണ്ട്.) അപ്പോഴാണ് അടുത്ത പ്രശ്നം. ഷെരിഫ് സാറിന്റെ ബ്ലോഗിലെ ഫോളോവെര്‍സിനെ കാണാനില്ല. ഗുരുതരമായ പ്രശനം കൂതറ ഈസിയായി കൈകാര്യം ചെയ്തു. സാറ് ഹാപ്പി. ആരോ ഒരു പാക്കറ്റ് ചിപ്സ് കൊണ്ടുവന്നു. എല്ലാവരും അതിലും കൈകടത്തല്‍ നടത്തി. കൂതറ വലിയ ഒരു "നൂലുണ്ട "കൊണ്ടുവന്നു. കഴുത്തിലിടാനുള്ള ടാഗ് ആണ്. ഇത് മുറിച്ചാണ് ബാഡ്ജില്‍ ഇടേണ്ടത്. കൊട്ടോട്ടിക്കു ഇതൊട്ടും പിടിച്ചില്ല. ഈ ചരടാണോ കഴുത്തിലിടുന്നത്....അത് വേണ്ട..കൊട്ടോട്ടി നയം വ്യക്ത്തമാക്കി.എന്റെയും അഭിപ്രായം ഇതായിരുന്നു. പ്ലാസ്റിക് ചരട് ഉപയോഗിക്കില്ല...കൂതറയും നയം വ്യക്ത്തമാക്കി.കൂതറ പ്രകൃതി സ്നേഹിയാണ്. പൊന്‍മളക്കാരന്‍ കൂതറയെ സപ്പോര്‍ട്ട് ചെയ്തു. അങ്ങനെ ആ പ്രശ്നം തീര്‍ന്നു. ഞാനും പൊന്‍മളക്കാരനും ചേര്‍ന്ന് ചരട് മുറിച്ചു. കൂതറ ബാഡ്ജില്‍ ഹോള്‍ പഞ്ച് ചെയ്തു. ഈ സമയം ഡോക്ടറിന്റെയും നന്ദുവിന്റെയും നേതൃത്വത്തില്‍ ഹാളില്‍ കസേരകള്‍ നിരത്തി.നാളെ വരാമെന്ന് പറഞ്ഞു.നന്ദുവും ഡോക്ടറും വീട്ടില്‍ പോയി എപ്പോഴോ ഞങ്ങളും ഉറങ്ങി.
തുഞ്ചന്‍ പറമ്പിലെ മലയാള സാഹിത്യ മ്യുസിയം |
ഫോട്ടോ പെട്ടന്നെടുക്കൂ...എനിക്ക് വേറെ പണിയൊണ്ട്... |
സിന്ധുവും ഞാനും രെജിസ്ട്രേഷന്‍ കൌണ്ടറില്‍ ഇരുന്നു. എല്ലാവരെയും അത്ഭുത പെടുത്തുന്ന രീതിയിലാണ് മീറ്റിനു ആളുകള്‍ എത്തികൊണ്ടിരുന്നത്. മീറ്റിനു അല്ലാതെയും സന്ദര്‍ശകര്‍ എത്തുന്നുണ്ട്.എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കാമുകി കാമുകര്‍ മാത്രം.പ്രേമിക്കാന്‍ ഇതിലും നല്ല സ്ഥലം ലോകത്ത് കാണത്തില്ല.ആരുടേയും ശല്യം ഇല്ലാതെ പഞ്ചാരയടിക്കാം.ഷെരിഫ് സാറിന്റെ പോലും മനമിളകി ഈ കാഴ്ചകള്‍ കണ്ടിട്ട്. 10 വയസുള്ള ബ്ലോഗര്‍ മുതല്‍ 70 വയസുള്ള ബ്ലോഗര്‍ വരെ തുഞ്ചന്‍ പറമ്പിലേക്ക് എത്തിതുടങ്ങി. . 10 മണിക്ക് തന്നെ പരിചയപ്പെടുത്തല്‍ ആരംഭിച്ചു.
രെജിസ്ട്രേഷന്‍ തിരക്ക് |
മലമ്പുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ലതിക സുഭാഷ് മീറ്റിനെത്തിയപ്പോള്‍. |
"കുറച്ചു ഉന്നക്കായ് ഉണ്ട് "... |
ഒരു ഉന്നക്കായ് എനിക്കും കിട്ടി. ഐസിബി..... വളരെ നന്ദി. ഈ സാധനം ഞാന്‍ ആദ്യമായിട്ടാ കഴിക്കുന്നത്. കൊള്ളാം അടിപൊളി. തുടര്‍ന്ന് വിക്കീപീഡിയ എഴുത്തിനെകുറിച്ചും മറ്റു സാങ്കേതികവശങ്ങളെ കുറിച്ചും ഹബീബ് സാര്‍ ക്ലാസ് എടുത്തു.രെജിസ്ട്രേഷന്‍ കൌണ്ടറില്‍ ഇരുന്നതിനാല്‍ എനിക്ക് ക്ലാസ് കേള്‍ക്കാന്‍ കഴിഞ്ഞില്ല.
സുവനീര്‍ പ്രകാശനം |
പിന്നീട് മൂന്നുപുസ്തകങ്ങളുടെ പ്രകാശനം സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി നിര്‍വഹിച്ചു. ബ്ലോഗെഴുത്തുകാരുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച സുവനീര്‍ സാദിഖ് കായംകുളത്തിനും 'കാവാ രേഖ' എന്ന പുസ്തകം ഡോ.ജയന്‍ ഏവൂരിനും 'നീരുറവകള്‍' എന്ന പുസ്തകം ശിവപ്രസാദിനും നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
"വാഴക്കോടന്‍ " വരക്കപെടുന്നു. |
സമയം 1 .30. സദ്യ ആരംഭിച്ചിരിക്കുന്നു. തുടക്കത്തില്‍ നല്ല തിരക്ക്. വിപുലമായ പച്ചക്കറി സദ്യയാണ് ഒരുക്കിയിരിക്കുന്നത്.
ആരും ഒരു പരാതിയും പറയില്ല. എല്ലാവരും നിറമനസോടെ സദ്യ ഉണ്ടു ഞാനും. മൂന്നാമത്തെ പന്തിയില്‍ ഇരുന്നു. സിന്ധുവായിരുനു കൂട്ട്. നല്ല അടിപൊളി പാലട.... എന്താ വായില്‍ വെള്ളമൂറൂന്നുണ്ടോ? സദ്യ ഉണ്ടതിന് ശേഷം സിന്ധുവും ഞാനും കണക്കു നോക്കാന്‍ ഇരുന്നു. 30 മിനിട്ടുകൊണ്ട് കണക്കു റെഡി. സിന്ധുവിന് നേരത്തെ പോകണം... കൊട്ടോട്ടിയോടു സുവനീര്‍ ഒന്ന് കാണണമെന്ന് സിന്ധു ആവശ്യപെട്ടു. മുറിയില്‍ സുവനീര്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്ഥലം കൊട്ടോട്ടി പറഞ്ഞുതന്നു.
ആരും ഒരു പരാതിയും പറയില്ല. എല്ലാവരും നിറമനസോടെ സദ്യ ഉണ്ടു ഞാനും. മൂന്നാമത്തെ പന്തിയില്‍ ഇരുന്നു. സിന്ധുവായിരുനു കൂട്ട്. നല്ല അടിപൊളി പാലട.... എന്താ വായില്‍ വെള്ളമൂറൂന്നുണ്ടോ? സദ്യ ഉണ്ടതിന് ശേഷം സിന്ധുവും ഞാനും കണക്കു നോക്കാന്‍ ഇരുന്നു. 30 മിനിട്ടുകൊണ്ട് കണക്കു റെഡി. സിന്ധുവിന് നേരത്തെ പോകണം... കൊട്ടോട്ടിയോടു സുവനീര്‍ ഒന്ന് കാണണമെന്ന് സിന്ധു ആവശ്യപെട്ടു. മുറിയില്‍ സുവനീര്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്ഥലം കൊട്ടോട്ടി പറഞ്ഞുതന്നു.
സുവനീര്‍ കാഴ്ച ...ജിക്കു, കൂതറ, പാവത്താന്‍, സിന്ധു, പിന്നെ ഞാനും. |
ഞങ്ങള്‍ ആരോടും പറയാതെ കൊട്ടോട്ടിയുടെ ബെഡിന്റെ അടിയില്‍ നിന്നും സുവനീര്‍ കൈക്കലാക്കി. ഇത് കണ്ടു റൂമില്‍ ഉണ്ടായിരുന്ന എല്ലാവരും ഓടിക്കൂടി. അയ്യോ ഇതിവിടിരുന്നിട്ടു ഞങ്ങള്‍ അറിഞ്ഞില്ലല്ലോ എന്ന് ചിലര്‍ അടക്കം പറഞ്ഞു. എല്ലാവരും കൂടി സുവനീര്‍ കണ്ടു. എല്ലാവര്‍ക്കും നല്ല അഭിപ്രായം. ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഞാന്‍ വീണ്ടും മീറ്റിലേക്ക് തിരിച്ചു വന്നു.
ഇപ്പോള്‍ ബ്ലോഗ് ടിപ്‌സുകളെക്കുറിച്ച് വി.കെ.അബ്ദുമാഷ് ക്ലാസ്സ് എടുക്കുകയാണ്. പുതിയതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് ഉപകാരപെടുന്ന ക്ലാസ്സ്. ബ്ലോഗ് പുലികളും ബ്ലോഗിനിമാരും ഈ സമയം പുറമേ നടന്നു പരിജയപെടലിന്റെ തിരക്കിലായിരുന്നു.ചിലര്‍ ട്രെയിന്‍ സമയം നോക്കി സ്ഥലം കാലിയാക്കി. ജുവൈരിയസലാം കുടുംബ സമേതം വന്നു എല്ലാവരെയും ഞെട്ടിച്ചു. മുള്ളൂര്‍ക്കാരനും, വാഴക്കോടനും, ജഗനാഥന്മാസ്റ്ററും, കിങ്ങിണികുട്ടിയും ജിക്കു , പത്രക്കാരന്‍ , അഞ്ജലി അനില്‍ , ബ്രൈറ്റ്, നാമുസ്, ഫെമിന ഫാറൂഖ്, ഡോ.ജയന്‍ ഇങ്ങനെ പലരെയും കാണാനും പരിജയപെടാനും ഈയുള്ളവന് സാധിച്ചു. മീറ്റ് അവസാനത്തിലേക്ക് അടുക്കുകയാണ്. കൊട്ടോട്ടിക്കാരനും, കൂതറയും ചേര്‍ന്ന് ബ്ലോഗ് ക്രിയേറ്റ് ചെയ്യുന്ന രീതികള്‍ പുതിയ ബ്ലോഗര്‍മാരെ പഠിപ്പിക്കുന്നു.
അല്പം "ബൂലോക" ചര്‍ച്ച. |
65 വയസുള്ള രാഘവന്‍ ചേട്ടന്‍ വളരെ ശ്രദ്ധയോടെയാണ് ക്ലാസ് കേള്‍ക്കുന്നത്. ചേട്ടന്‍ നല്ല എഴുത്തുകാരനാണ്.പല മാസികകളിലും കഥകള്‍ അച്ചടിച്ച് വന്നിട്ടുണ്ട്. അദ്ദേഹം കുറെ സംശയങ്ങള്‍ എന്നോടും ചോദിച്ചു. എന്‍റെ ഫോണ്‍ നമ്പറും വാങ്ങിയാണ് പോയിരിക്കുന്നത്. ഞാന്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ഞാനും നന്ദുവും ചേര്‍ന്ന് കുറച്ചു ഫോട്ടോകള്‍ കൂടി എടുത്തു. തുഞ്ചന്‍ സ്മാരകത്തിന്റെയും, കയ്ക്കാത്ത കാഞ്ഞിരത്തിന്റെയും എല്ലാം മുന്‍പില്‍ നിന്ന് കുറച്ചു ചിത്രങ്ങള്‍..... ജീവിതത്തില്‍ എന്നും സൂക്ഷിച്ചു വെക്കാന്‍ പറ്റിയ ചിത്രങ്ങളും ഒരു പിടി നല്ല ഓര്‍മ്മകളും, കുറെ നല്ല സൌഹൃദങ്ങളും നേടി ഞാന്‍ തുഞ്ചന്‍ പറമ്പിനോട് യാത്ര ചോദിച്ചു. കൊട്ടോട്ടിക്കും കൂട്ടര്‍ക്കും അഭിമാനിക്കാം ഇത്തരം ഒരു മീറ്റ് ഭംഗിയായി നടത്തിയതിനു .
നന്ദുവിന്റെ സ്വഭാവം സജീവേട്ടനും മനസിലായി. ബസ് സ്റ്റോപ്പില്‍ വായിനോക്കിനില്‍ക്കുന്ന നന്ദുവിന്റെ ചിത്രം |
ഫ്ലാറ്റ് കിട്ടാനല്ല. .....(വാഴക്കോടന്റെ ഗാനാലാപനം ) |
ഒരുമാതിരി "കൂതറ" ക്ലാസ് |
NB: ഇത് മീറ്റിന്റെ ആധികാരികമായ ഒരു റിപ്പോര്‍ട്ട് അല്ല. എന്റെ കണ്ണിലൂടെ....എന്റെ അനുഭവങ്ങളിലൂടെ.... എല്ലാം തികഞ്ഞ എന്റെ പരിമതിക്കുള്ളില്‍ നിന്നുകൊണ്ടുള്ള ഒരു ചെറിയ വിവരണം.
മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതില്‍ പങ്കെടുത്തതിന്‍റെ ഒരു പ്രതീതിയുണ്ടാക്കുന്നുണ്ട് ഈ പോസ്റ്റിന്റെ വായന.ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ .
ReplyDeleteമീറ്റിനെ കുറിച്ച് എല്ലാവരും വിത്യസ്തമായി തന്നെ പറഞ്ഞു. അതുകൊണ്ട് തന്നെ ഓരോ പോസ്റ്റും ഓരോ അനുഭവമാണ്.
ReplyDeleteനന്നായി
നല്ല വിവരണം റെജി.
ReplyDeleteതുഞ്ചൻപറമ്പ് ബ്ലോഗ് മീറ്റ് കാഴ്ച്ചകൾ ഇവിടേയുണ്ട്
ReplyDeleteചെറുവാടി പറഞ്ഞ പോലെ, മീറ്റിനെ കുറിച്ച് വായിച്ച ഓരോ പോസ്റ്റും ഓരോ അനുഭവം ആയി തോന്നി.
ReplyDeleteനന്നായി വതരിപ്പിച്ചു റെജി, അഭിനന്ദനങ്ങള്‍ ...
നന്നായി എഴുതി.
ReplyDeleteമീറ്റിനേക്കാളും എനിക്കിഷ്ട്ടായി നമ്മുടെ ആ രാത്രി. രാവിലത്തെ ചായ കുടി
(കാശ് മാഷല്ലേ കൊടുത്തെ?)
തലേന്ന് രാത്രി മുതല്‍ തന്നെ നിങ്ങളുടെ കൂടെ ഉണ്ടായിട്ടും എന്നെക്കുറിച്ച് ഒരു (ചീത്ത )വാക്ക് പോലും പറയാത്ത ഈ പോസ്റ്റ് ഞാന്‍ ബഹിഷ്കരിക്കുന്നു...
ReplyDeleteവിവരണം നന്നായി മാഷെ ഫോട്ടോയും !! ആശംസകള്‍
മുൻ തീരുമാനം മാറ്റി തുഞ്ചൻ പറമ്പിൽ കിടക്കാതെ തലേദിവസം തിരൂർ ഗ്രീൻ സിറ്റി ഹോട്ടലിൽ താമസിച്ചതിൽ വലിയ നിരാശതോന്നി. തുഞ്ചൻപറമ്പിൽ സൌകര്യമുണ്ടാകുമോ എന്ന സംശയം കാരണം ആണ് എനിക്കും മുമ്പേ തിരൂരിലെത്തിയ തബാറക്ക് മുറിയെടുത്ത് കാത്തിരുന്നത്.
ReplyDeleteഈ പോസ്റ്റ് മീറ്റിനെക്കുറിച്ചുള്ള നല്ല വിവരണമായി. ഞാൻ ഒരു ചെറിയ പോസ്റ്റേ ഇട്ടുള്ളൂ. വിശദമായത് പിന്നാലേ ഇടാമെന്നു വച്ചതാണ്, മീറ്റ് സംബന്ധിച്ച് പലരും ഇതുപോലെ നല്ലനല്ല പോസ്റ്റുകൾ ഇട്ടുകഴിഞ്ഞതിനാലും ഇനിയും ഇടുമെന്നതിനാലും ഞാൻ ഇനി ഒരു പോസ്റ്റിനു ചിലപ്പോൾ മിനക്കെട്ടേയ്ക്കില്ല. പക്ഷെ മീറ്റിൽ എല്ലാവരും എടുത്ത ഫോട്ടോകൾ ഒന്നു കളക്റ്റ് ചെയ്ത് ആരെങ്കിലും ഒരു പ്രത്യേക ബ്ലോഗ് തുടങ്ങി അതിൽ ഇട്ടെങ്കിൽ കൊള്ളാമായിരുന്നു. ചിത്രങ്ങൾ എടുത്തുപോയ ചിലരെയൊന്നും പിന്നെ ഈ വഴി കാണുന്നുമില്ലല്ലോ!
മുൻ തീരുമാനം മാറ്റി തുഞ്ചൻ പറമ്പിൽ കിടക്കാതെ തലേദിവസം തിരൂർ ഗ്രീൻ സിറ്റി ഹോട്ടലിൽ താമസിച്ചതിൽ വലിയ നിരാശതോന്നി. തുഞ്ചൻപറമ്പിൽ സൌകര്യമുണ്ടാകുമോ എന്ന സംശയം കാരണം ആണ് എനിക്കും മുമ്പേ തിരൂരിലെത്തിയ തബാറക്ക് മുറിയെടുത്ത് കാത്തിരുന്നത്.
ReplyDeleteഈ പോസ്റ്റ് മീറ്റിനെക്കുറിച്ചുള്ള നല്ല വിവരണമായി. ഞാൻ ഒരു ചെറിയ പോസ്റ്റേ ഇട്ടുള്ളൂ. വിശദമായത് പിന്നാലേ ഇടാമെന്നു വച്ചതാണ്, മീറ്റ് സംബന്ധിച്ച് പലരും ഇതുപോലെ നല്ലനല്ല പോസ്റ്റുകൾ ഇട്ടുകഴിഞ്ഞതിനാലും ഇനിയും ഇടുമെന്നതിനാലും ഞാൻ ഇനി ഒരു പോസ്റ്റിനു ചിലപ്പോൾ മിനക്കെട്ടേയ്ക്കില്ല. പക്ഷെ മീറ്റിൽ എല്ലാവരും എടുത്ത ഫോട്ടോകൾ ഒന്നു കളക്റ്റ് ചെയ്ത് ആരെങ്കിലും ഒരു പ്രത്യേക ബ്ലോഗ് തുടങ്ങി അതിൽ ഇട്ടെങ്കിൽ കൊള്ളാമായിരുന്നു. ചിത്രങ്ങൾ എടുത്തുപോയ ചിലരെയൊന്നും പിന്നെ ഈ വഴി കാണുന്നുമില്ലല്ലോ!
നന്നായിരിക്കുന്നു വിവരണം. നന്ദി.
ReplyDeleteനല്ല വിവരണം...
ReplyDeleteനന്ദി...
മീറ്റിന്റെ ‘കൂതറ‘യില്ലാത്ത വിവരണം നന്നായി.ഇതില്‍ നിന്നും ചില ഭാഗങ്ങള്‍ കടാം കൊണ്ട് എന്റെ അടുത്ത പോസ്റ്റ് ഉടന്‍...
ReplyDeleteവിവരണം അസ്സലായി. അഭിനന്ദനങ്ങള്‍!
ReplyDeleteമീറ്റിനെ സംബന്ധിച്ച് പലപോസ്റ്റുകളിലൂടെയും ഊളി ഇട്ടു. കൃത്യം ഡയറിക്കുറിപ്പ് പോലുള്ള പോസ്റ്റ് ഇതൊന്നേ ഉള്ളൂ. ഒന്നും അധികമില്ല, ഒന്നും കുറവുമില്ല.ഒരു കാര്യം പറയാതെ ഒഴിഞ്ഞു. കാപ്പിക്ക് ഹോട്ടലില്‍ കാശ് കൊടുത്ത കാര്യം. അത് കൂതറ കണ്ട് പിടിച്ചു. ചിത്രങ്ങളും തരക്കേടില്ല. അപൂര്‍വ ചിത്രങ്ങള്‍ എന്റെ വക പുറകേ വരുന്നുണ്ട്...പ്രതീക്ഷിക്കുക.
ReplyDeleteഈ വായന മറ്റൊരു അനുഭവമായി....
ReplyDeleteനല്ല വിവരണം. സംഘാടകനാനെന്കിലും ഈയുള്ളവനെ ആര്‍ക്കും അറിയാന്‍ വഴിയില്ല.ഓടിനടന്നു പരിചയപ്പെടെണ്ട സമയത്ത് ചായയും ചോറും വിളംപേണ്ട തിരക്കിലായിരുന്നു.
ReplyDeleteനല്ല വിവരണം ...........
ReplyDeleteഞാന്‍ കണ്ടതില്‍ വെച്ച് എറ്റവും നല്ല വിവരണം. ഇത്തരം വിവരണങ്ങളാണ് വായനക്കാര്‍ പ്രതീക്ഷിക്കുന്നത്. ചിത്രങ്ങള്‍ വിരണത്തിന് മിഴിവേകുന്നു.
ReplyDeleteവളരെ നല്ല വിവരണം,റെജി.മീറ്റില്‍ പങ്കെടുത്ത സന്തോഷം ഇരട്ടിച്ചു വരുന്നു.ആശംസകള്
ReplyDeleteതുഞ്ചനും കുഞ്ചനും മോയീങ്കുട്ടിവൈദ്യരും അക്ഷരങ്ങൾക്കൊണ്ട് വെളിച്ചംതീർത്ത മണ്ണിലെ ബ്ലോഗേഴ്സ്മീറ്റ്...... ഒട്ടേറെ പോസ്റ്റുകൾ വായിച്ചു.... വളരെ നല്ല വിവരണം
ReplyDeleteആശംസകൾ!
നല്ല പോസ്റ്റ്!
ReplyDeleteഎന്റെ വക ചിത്രങ്ങൾ ദാ ഇവിടുണ്ട്.
http://jayanevoor1.blogspot.com/2011/04/blog-post_19.html
റെജി ബായി ഇന്നാണ് നിങ്ങളുടെ രണ്ടുപോസ്റ്റും ഒന്ന് ശെരിക്കും വായിക്കാന്‍ സമയം കിട്ടിയത്
ReplyDeleteവളരെ നല്ല ഒരു മീറ്റ്നടന്നു എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞത് ഈ വിവരണത്തില്‍ നിന്നാണ്, ഞ്ഞങ്ങള്‍ ജിദ്ദകാര്‍ നടത്തിയ മിറ്റ് വളരെ രസകരവും വിക്ഞാന പ്രതവുമായിരുന്നു
പക്ഷെ തുഞ്ചന്‍ മീറ്റ് ഫേസ്ബുക് മലായാളം ഗ്രൂപില്‍ കിട്ടിയ ചില വിവരണങ്ങള്‍ ഞങ്ങളെ വളരെ നിരാശരാകിയിരുന്നു
പക്ഷെ ഇപ്പോ മനസ്സിലായി അതില്‍ വലിയ ഒരു കഴമ്പ് ഉണ്ടായിരുന്നു എന്ന്
നല്ല വിവരണം
ആശംസകള്‍..വളരെ നല്ല വിവരണം..
ReplyDeleteവളരെ നല്ല വിവരണം റജീ, മീറ്റിനു വരാഞ്ഞ ദുഃഖം മാറി :-)
ReplyDeleteനല്ല പോസ്റ്റ്!
ReplyDeleteസുന്ദരമായ ഒരുമീറ്റനുഭവ വിവരണം കേട്ടൊ ഭായ്,അതും തലേദിവസത്തെ അത്താഴൂട്ട് തൊട്ട്...
ReplyDeleteഓശാന പിറന്നാൾ കൂടാണ്ട് ...
ഞങ്ങൾക്കൊക്കെ നടക്കാതെ പോയ ആശ കളാണ് ഇവിടെയൊക്കെ താങ്കൾ പങ്കുവെച്ചിരിക്കുന്നത് ...
അതിൽ വളരെയധികം സന്തോഷം ...കേട്ടൊ ഭായ്
Bahut Khoob!!! :)
ReplyDeleteനന്നായിരിക്കുന്നു ഈ വിവരണം... അവിടെ വന്നു പങ്കെടുത്തെങ്കില്‍ കൂടി എനിക്ക് ഇത്രയധികം ആസ്വദിക്കാന്‍ പറ്റിയില്ല.. വരുന്ന മീറ്റുകള്‍ തമ്മില്‍ കാണാം എന്ന പ്രത്യാശയോടെ....
ReplyDeleteറജി സൂപ്പര്‍..!!!!!!! ഒരു പ്രൊഫഷനല്‍ ടച്ച്.. അഭിനന്ദനങ്ങള്‍. ഒന്നു വിളിക്കുമോ?..9746610644
ReplyDeleteഅല്ലാ മാഷേ ആ മത്താപ്പിനെ ഭയന്ന് ചിത്രാരന്‍ മീറ്റിന് വന്നില്ലേ? പുള്ളിയല്ലേ സോവനീറ് വേണോന്ന് പറഞ്ഞിരുന്നേ
ReplyDeleteസജ്ജീവേട്ടന്റെ പിന്നാലെ റെജീം എനിക്കിട്ട് പണി തന്നല്ലേ? നല്ല വിവരണം. ഇനിയൊരു മീറ്റ് കൂടീട്ടു വേണം പലരേയും പരിചയപ്പെടാന്‍.
ReplyDeleteഒടുവിൽ ഞാനും ഇവിടെ എത്തി.
ReplyDeleteഇനി ഞാൻ സ്ഥിരം പുള്ളിയാണ് കോട്ടോ അച്ചായാ.
ഫോൺ നമ്പർ ഈ നമ്പരിൽ അറിയിക്കുക
oo... sorry : 9497336262
ReplyDeleteമീറ്റിനെത്താത്തവര്‍ക്ക് മീറ്റിനെക്കുറിച്ചറിയാന്‍
ReplyDeleteകഴിയും ഇവിടെ നിന്നും. അങിനന്ദനങ്ങള്‍
ഇവിറ്റെ വരാന്‍ വൈകിപ്പോയി.
ReplyDeleteഎന്റെ അര്‍ധനഗ്ന ചിത്രം കൊടുത്ത് എന്നെ അപമാനിക്കാനുള്ള ശ്രമത്തെ അപലപിക്കുന്നു.
(കുറെ നാളായി പതിവില്ലാതെ പെണ്ണുങ്ങളുടെ മെയിലുകളും ഫോണ്‍ കോളുകളുമൊക്കെ ധാരാളം വരുന്നു. ഇപ്പോഴല്ലേ കാര്യം മനസ്സിലായത്.പടം കണ്ട് ആരാധികമാരായവരാണ്)