www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Wednesday, April 27, 2011

പിറവികള്‍ക്കുമേല്‍ കത്തി വെക്കുന്നവര്‍

പത്തുമാസം ചുമന്ന്, നൊന്തു പെറ്റതാ നിന്നെ ഞാന്‍'' -എന്ന് എത്ര അമ്മമാര്‍ക്ക് ഭാവിയില്‍ പറയാന്‍ പറ്റും.പണക്കൊതി മൂത്ത് സ്വകാര്യ ആശുപത്രികള്‍ "പിറവികള്‍ " ക്കുമേല്‍ കത്തി വെക്കുമ്പോള്‍ സാക്ഷര കേരളം ലജ്ജിക്കുന്ന വാര്‍ത്തകള്‍ പത്രതാളുകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പുറത്തുവരുന്നു. തുടര്‍ച്ചയായ അവധി ലഭിക്കുന്നതിനായി ചേര്‍ത്തല താലൂക് ഹോസ്പിറ്റലില്‍ 2 ദിവസത്തിനുള്ളില്‍ 22 സിസേറിയനുകള്‍  നടത്തി, അമ്മമാരെ ആശുപത്രി വാരാന്തയിലൂടെ കിടത്തി മനുഷ്യ മനസാക്ഷിയെ  ഞെട്ടിച്ചിരിക്കുകയാണ് സാക്ഷര കേരളം. കേരളത്തില്‍ താലുക്ക് ഹോസ്പിറ്റലിലും മറ്റു ഗവണ്‍മെന്റ് ആശുപത്രികളിലും പോകുന്നത് സാധാരണക്കാര്‍  മാത്രമാണ്.കോഴ കൊടുത്ത് മെഡിക്കല്‍ സീറ്റ്‌ വാങ്ങി ഡോക്ടര്‍ ആകുന്ന ഇവറ്റകള്‍ക്ക്  എങ്ങനെ സാധാരണക്കാരനെ സേവിക്കാന്‍ കഴിയും. മെഡിക്കല്‍ എത്തിക്സ് പോലും കാറ്റില്‍ പറത്തി എന്തിനും ഏതിനും കൈകൂലി വാങ്ങി പടിച്ചുപോയ ഇവരെ സംബന്ധിച്ചിടത്തോളം ഇത് നിസാര കാര്യം തന്നെ. കേരളത്തില്‍  ആരോഗ്യരംഗത്ത് നടന്നു വരുന്ന കെടുകാര്യസ്ഥതയുടെ അവസാന ഉദാഹരണമാണ് ഇത്. ഇതിനു ഗവണ്മെന്റിനെ മാത്രം പഴി പറഞ്ഞിട്ട് കാര്യമുണ്ടോ? അവധി ദിവസങ്ങളില്‍ പ്രസവങ്ങള്‍ ശല്യമാവരുത്  എന്ന് കരുതിയാണ് ഡോക്ടര്‍മാര്‍ ഈ മാരത്തോണ്‍ കത്തിവെപ്പ് നടത്തിയത്. ഒരു രീതിയില്‍ പറഞ്ഞാല്‍ ഇത്  പ്രകൃതിയോടുള്ള വെല്ലുവിളിയാണന്നും പറയാം.അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ അടിത്തറയാണ് പേറ്റുനോവ്.പേറ്റു നോവിന്റ  നീണ്ട സമയത്തിനൊടുവില്‍  തന്‍റെ കുഞ്ഞിനെ കാണുന്ന അമ്മയുടെ സന്തോഷം എത്ര വലുതാണ്‌. ഇനിയുള്ള കാലം  എത്രപേര്‍ക്ക് ഇതിനുള്ള ഭാഗ്യം ലഭിക്കും.കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ചേര്‍ത്തല താലൂക് ആശുപത്രിയില്‍ നടന്ന 671 പ്രസവങ്ങളില്‍  400 ഉം സിസേറിയനുകളാണ്.സ്വകാര്യ ആശുപത്രിയിലെ കണക്കു ഇതിലും എത്രയോ അധികം ആയിരിക്കും.സത്യം പറഞ്ഞാല്‍ ഇതിലും എത്രയോ മോശം കാര്യങ്ങളാണ് നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ നടക്കുന്നത്.കൈക്കൂലിയില്ലാതെ ഒരു ഓപ്പറെഷന്‍   പോലും നടക്കുന്നില്ല.പാവപെട്ട രോഗികളെ അനാവശ്യമായ സ്കാനിംഗ് നടത്തിചു  സ്വകാര്യ സ്കാനിംഗ് സെന്‍റെറുകളെ സഹായിക്കുന്നു.മനുഷ്യത്വം മരവിച്ച ഡോക്ടര്‍മാരെ സൃഷ്ട്ടിക്കുന്ന നമ്മുടെ സ്വകാര്യമെഡിക്കല്‍ കോളേജ്കള്‍ നിയന്ത്രിക്കാന്‍ നിയമം ഉണ്ടാക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയപാര്‍ട്ടികളും മറ്റു സാമൂഹ്യ സംഘടനകളും  ഇതിനുവേണ്ടി ജനകീയസമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കട്ടെ. നമ്മുടെ അമ്മമാര്‍ പേറ്റുനോവറിഞ്ഞു ഭാവിതലമുറകള്‍ക്ക്‌ ജന്മം കൊടുക്കട്ടെ.

6 comments:

  1. എന്തു ചെയ്യും പലർക്കും ഇന്നു സിസേറിയൻ മതി... നമ്മുടെ മക്കളെങ്കിലും ഇനി പേറ്റുനൊവറിഞ്ഞു ഭാവി തലമുറക്കു ജന്മം നൽകട്ടെ....
    ആശംസകൾ.

    ReplyDelete
  2. എന്തു ചെയ്യും പലർക്കും ഇന്നു സിസേറിയൻ മതി... നമ്മുടെ മക്കളെങ്കിലും ഇനി പേറ്റുനൊവറിഞ്ഞു ഭാവി തലമുറക്കു ജന്മം നൽകട്ടെ....
    ആശംസകൾ.

    ReplyDelete
  3. ഈ വിഷയത്തില്‍ ഒരു പോസ്റ്റിടണം എന്ന് കരുതിയതായിരുന്നു... ഇനിയിപ്പോ നോക്കട്ടെ... ഞങ്ങളുടെ വര്‍ഗത്തിന് അപമാനമാകാന്‍ കുറെ കിരാതന്മാര്‍ ഇറങ്ങിക്കോളും വെള്ളക്കൊട്ടും കറുത്ത മനസ്സുമായി... ഇത് പോലുള്ള ഒരു സംഭവം തിരൂരും ഉണ്ടായിരുന്നു.

    ReplyDelete
  4. കലികാലം.... അല്ലാതെന്തു പറയാന്‍!

    ReplyDelete
  5. പുതിയ കമ്പോള സംസ്കാരത്തിൽ മലയാളികൾ ദാരുണമായി അടിമപ്പെടുന്നതിന്റെ നേർക്കാഴ്ചകളാണ് പുതിയ സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്

    ReplyDelete
  6. ഇനിയും എന്തെല്ലാം കാണണം...?

    ReplyDelete