 |
കൊച്ചി ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുത്ത ബ്ലോഗര്‍മാര്‍ |
 |
കൊച്ചി ബ്ലോഗേര്‍സ് മീറ്റിന്റെ വാര്‍ത്ത മലയാള മനോരമയില്‍. ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായിക്കാണാം .
|

കൊച്ചി: "ബൂലോകത്തെ" ബ്ലോഗര്‍ സുഹൃത്തുക്കളെ കാണാനും പുതിയ ബ്ലോഗര്‍മാരെ പരിജയപ്പെടാനും ഒരവസരം കൂടി. രാവിലെ എഴുനേറ്റു കുളിച്ചൊരുങ്ങി ബാഗും തൂക്കിയിറങ്ങുമ്പോള്‍ മനസ് നിറയെ എന്തെന്നില്ലാത്ത സന്തോഷം. തലേ ദിവസം വൈകിട്ട്
പൊന്മളക്കരാന്‍ വിളിച്ചിരുന്നു.അദ്ദേഹം പുറപ്പെട്ടുകഴിഞ്ഞു, തലേദിവസമേ എത്തും. വരുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയേണ്ടി വന്നു. തുഞ്ചന്‍ പറമ്പ് മീറ്റിന്റെ തലേദിവസം അന്ന് അവിടെ ഉണ്ടായിരുന്ന ആര്‍ക്കും തന്നെ മറക്കുവാന്‍ പറ്റാത്ത ഓര്‍മ്മകളാണ്.പൊന്മളക്കാരനോട് നാളെ കാണാമെന്നു പറഞ്ഞു ഫോണ്‍ വച്ചു.
പിറവം ബസ് സ്റ്റാന്‍ഡില്‍ വന്നു നിന്ന് ആദ്യം വന്ന എറണാകുളത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പില്‍ കയറി. 1 മണിക്കൂറിനുള്ളില്‍ എറണാകുളത്തു എത്തും ആശ്വാസമായി. 3 കിലോമീറ്റര്‍ പിന്നിട്ടു മാമലക്കവലയില്‍ എത്തിയപ്പോള്‍ ബസ് വലത്തോട്ടു തിരിഞ്ഞു. അയ്യോ! ബസ് "വളഞ്ഞ" വഴിക്കാണ്. ഇത് വഴി ലിമിറ്റഡ് സ്റ്റോപ്പ് പോകുമെന്ന് ഞാന്‍ അറിഞ്ഞില്ല. അര മണിക്കൂര്‍ വൈകും. അതിലുപരി ബസ് യാത്രയുടെ വിരസത. ഓര്‍ഡിനറി ബസ് പോലെ എല്ലാ സ്റ്റോപ്പിലും നിറുത്തുന്നു.ബസ്സില്‍ ഇരുന്നു
സാദിക്കയെ ഒന്ന് വിളിച്ചു വരുന്നുണ്ടോ എന്നറിയാന്‍ .ഫോണ്‍ എടുക്കുന്നില്ല.അര്‍ദ്ധമയക്കത്തിലേക്ക് ഞാന്‍ വഴുതിവീണു.8.30 നു കലൂര്‍
ബസ് സ്റ്റാന്‍ഡില്‍ എത്തി.തൊട്ടടുത്ത് കണ്ട ഹോട്ടലില്‍ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.വീണ്ടും ബസ്സിലേക്ക്.കച്ചേരിപടിയിലെ മയൂര പാര്‍ക്ക് ആണ് ലക്‌ഷ്യം.പോക്കറ്റില്‍ കിടന്നു ഫോണ്‍ ചിലക്കു
ന്നു.സാദിക്ക തിരിച്ചു വിളിക്കുന്നു.വരുന്നില്ലന്നു സങ്കടത്തോടെ പറഞ്ഞു. തിരക്കിലാണത്രേ. തൊടുപുഴയില്‍ കാണാമെന്ന ഉറപ്പും നല്‍കി ഫോണ്‍ വച്ചു. ബസ് കച്ചേരിപ്പടിയില്‍ എത്തി.മയൂരപാര്‍ക്ക് എവിടെയാണോ ആവോ?
2 വാര്‍ഷം എറണാകുളത്തു ജോലിചെയ്യുകയും ,ഇപ്പോഴും മാസത്തില്‍ 4 തവണ യെങ്കിലും എറണാകുളത്തു വരാറുണ്ടങ്കിലും എനിക്ക് മയൂര പാര്‍ക്ക് അറിയില്ല.വീണ്ടും പൊന്മളക്കാരനെ വിളിച്ചു.ശീമാട്ടിയുടെ എതിര്‍വശത്താണത്രെ.അങ്ങനെ ഞാനും മയൂര പാര്‍ക്കില്‍ എത്തി.ഹോട്ടല്‍ പെട്ടന്ന് ആരുടേയും കണ്ണില്‍ പെടില്ല. ചെറിയ ഇടനാഴി ഉണ്ട്. അഞ്ചാം നിലയിലാണ് മീറ്റ്. ലിഫ്റ്റില്‍ കയറുമ്പോള്‍ പണ്ട് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ ലിഫ്റ്റില്‍ കുടുങ്ങിയ കാര്യം ഓര്‍മ്മ വന്നു.ഭാഗ്യം ഇവിടെ കുഴപ്പമില്ലാതെ മുകളില്‍ എത്തി. മനോരാജ് തിടുക്കപെട്ട് പുറത്തേക്ക് വരുന്നുണ്ട്. ആദ്യമായാണ് കാണുന്ന തെങ്കിലും പെട്ടന്ന് മനസിലായി.പരിജയപെട്ടു.ഹാളിന്റെ പ്രവേശന കവാടത്തില്‍ തന്നെ രെജിസ്ട്രേഷന്‍ കൌണ്ടര്‍.ഡോക്ടറും പൊന്മളക്കാരനും അവിടുണ്ട്.അധികം ആരും എത്തിയിട്ടില്ല. ഒമ്പതാമത്തെ ആളായി ഞാനും രെജിസ്റ്റര്‍
ചെയ്തു.മഞ്ഞുതുള്ളിയും അമ്മയും ആദ്യം തന്നെ സീറ്റ് പിടിച്ചിരിക്കുന്നു.ജോയും നന്ദകുമാറും ചേര്‍ന്ന് ഫോട്ടോ പ്രദര്‍ശനത്തിന്റെ ഒരുക്കത്തിലാണ്. ഞാന്‍ ക്യാമറ എടുത്തു കുറച്ചു ഫോട്ടോസ് എടുത്തു. കുറച്ചു നേരം
രെജിസ്ട്രേഷന്‍ കൌണ്ടറില്‍ സഹായിക്കാന്‍ കൂടി.
ഷെരീഫ് കൊട്ടാരക്കര,സെന്തില്‍,കാര്ട്ടൂണിസ്റ്റ് സജീവേട്ടന്‍, സിയ,മത്താപ്പ്, മണികണ്ടന്‍, കാര്‍ന്നോര്‍,ജിക്കു വര്‍ഗീസ്,ഇ എ സജിം തട്ടത്തുമല, മഹേഷ് വിജയന്‍ കേരളദാസനുന്നി സാര്‍ എന്നിങ്ങനെ ഓരോരുത്തര്‍ ആയി എത്തിത്തുടങ്ങി.ബ്ലോഗര്‍ മാര്‍ എടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നു.എല്ലാ ബ്ലോഗേര്‍സിനും വോട്ടു ചെയ്യാനുള്ള അവസരം ഉണ്ട്. രെജിസ്ട്രേഷന്‍ കൌണ്ടറില്‍ നിന്നും ലഭിച്ച ഫോമില്‍ എല്ലാവരും വോട്ടു രേഖപ്പെടുത്തി പെട്ടിയിലിടുന്നു.10 മണിക്ക് തന്നെ മീറ്റ് ആരംഭിച്ചു.പതിവ് യോഗനടപടികള്‍ ഒന്നും തന്നെയില്ലന്നു മുഖ്യ സംഘാടകനായ ഡോക്ടര്‍ ജയന്‍ ഏവൂര്‍ പറഞ്ഞു.പരിചയപെടലിലൂടെ മീറ്റ് ആരംഭിച്ചു. ബ്ലോഗര്‍ സെന്തില്‍ ചാനല്‍ അവതാരകര്‍ പോലും തോല്‍ക്കുന്ന രീതിയില്‍ വളരെ വ്യത്യസ്തമായി ബ്ലോഗര്‍മാരെ പരിജയപ്പെടുത്തി തുടങ്ങി.സെന്തിലിന്റെ ചോദ്യങ്ങളില്‍ ചിലര്‍ വിയര്‍ക്കുകയും മറ്റു ചിലര്‍ സരസമായി മറുപടി പറയുകയും ചെയ്തു.കവിതകള്‍ ചൊല്ലിയും സിനിമാ ഗാനങ്ങള്‍ ആലപിച്ചും ചിലര്‍ മീറ്റിനു കൊഴുപ്പുകൂട്ടി. ചിലര്‍ സ്റ്റേജിലേക്ക് വിളിക്കപ്പെട്ടു.അവര്‍ക്കായി രസകരങ്ങളായ ഗെയിമുകള്‍ സെന്തില്‍ കാത്തു വച്ചിരുന്നു.കൊട്ടോട്ടിക്കാരനും, ഷെരീഫ് സാറുമെല്ലാം സ്റ്റേജില്‍ പരീക്ഷിക്കപെട്ടു.നന്ദകുമാറും, ജോ യും ചേര്‍ന്ന് മീറ്റ് "ബൂലോകം ഓണ്‍ലൈനില്‍ " കൂടി തല്‍സമയം മാലോകരെ കാണിച്ചു. 12 മണിക്ക് എല്ലാവരും ഗ്രൂപ്പ് ഫോട്ടോയ്ക്കായി ഒരുങ്ങണമെന്നു ഡോക്ടര്‍ വക അറിയിപ്പ്. 65 ഓളം പേര്‍ ഒറ്റ ഫ്രെയിമില്‍...എല്ലാവരും സ്മൈല്‍ ചെയ്തു ഫോട്ടോയ്ക്ക് പോസ് ചെയ്തു.വീണ്ടും പരിചയപെടലും ഓര്‍മ്മപുതുക്കലും.ഗ്രൂപ്പ് തിരിഞ്ഞു ചര്‍ച്ചകളും പിരോഗമിക്കുന്നു.അഞ്ചാം നിലയിലായിലായത് കൊണ്ട് പുറത്തിറങ്ങി നടന്നുള്ള ഫോട്ടോ ഷൂട്ട് ഒന്നും നടക്കില്ല.എന്റെ നാട്ടുകാരിയായ ഒരു ബ്ലോഗറെ പരിചയപ്പെടാന്‍ കഴിഞ്ഞു എന്നുള്ളത് സന്തോഷത്തോടെ ഓര്‍ക്കട്ടെ.ഉമദേവി ചേച്ചിയുടെ നാടായ മുളന്തുരുത്തിയിലാണ് ഞാന്‍ പഠിച്ചതും 16 വയസുവരെ താമസിച്ചതും.ഇപ്പോള്‍ എറണാകുളത്തു താമസിക്കുന്ന ചേച്ചി സെയില്‍ ടാക്സ് ജീവനക്കാരിയാണ്.1 മണിയോട് കൂടി ഭക്ഷണം കഴിക്കുവാനുള്ള തിരക്കായി. ഫ്രൈഡ് റൈസും ചില്ലി ചിക്കനും റെഡി...സസ്യബുക്കുകള്‍ക്കായി ചില്ലിഗോപിയും ഉണ്ട്. ഭക്ഷണത്തിനിടയില്‍ അല്‍പ്പം മുന്‍പ് എടുത്ത ഗ്രൂപ്പ് ഫോട്ടോയുമായി ഡോക്ടര്‍ വന്നു. എല്ലാവര്‍ക്കും ഫോട്ടോയുടെ കോപ്പി റെഡി. പലരും ഞെട്ടിയോ എന്നൊരു സംശയം ...ഇത്ര പെട്ടന്ന് കോപ്പി ആയോ? ചിലര്‍ അത്ഭുതം കൂറി.പിന്നെ ഫോട്ടോ കൈക്കലാക്കാനുള്ള നെട്ടോട്ടം. ഭക്ഷണത്തിനു ശേഷം ചിലര്‍ മുങ്ങിയോ എന്ന് സംശയം. രാവിലെ കണ്ട അത്രയും ആളുകളെ ഇപ്പോള്‍ കാണാനില്ല.കവിതയും, ഗാനവുമായി വീണ്ടും മീറ്റ് സജീവമായി.കടംകഥയും കുസൃതി ചോദ്യങ്ങളുമായി സെന്തില്‍ വീണ്ടും ബ്ലോഗര്‍മാരെ സമീപിച്ചു.റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടറും ബ്ലോഗറുമായ അഞ്ചു നായര്‍ ഇതിലൊന്നും ശ്രദ്ധിക്കാതെ ക്യാമറമാനെയും കാത്തു തെക്ക് വടക്ക് നടക്കുന്നു.അവസാനം ക്യാമറമാന്‍ വരില്ലന്ന അറിയിപ്പ് ലഭിച്ചപ്പോള്‍ മുഖത്തു നിരാശ.കോതമംഗലം പീഡനത്തിന്റെ എന്തോ എക്സ്ക്ലൂസീവ് ലഭിച്ചിരിക്കുന്നു. ക്യാമറമാന്‍ അങ്ങ് പോയി. അഞ്ചുവിന്റെ അഭ്യര്‍ത്ഥനയെമാനിച്ചു ഞാന്‍ എന്‍റെ വീഡിയോ ക്യാമറയിലെ വീഡിയോ കൊടുക്കുവാന്‍ തീരുമാനിച്ചു. പക്ഷെ ഞാന്‍ ഒരു ഡിമാണ്ട് വച്ചു." ക്യാമറമാന്‍ റെജി പി വര്‍ഗീസിനോടൊപ്പം മയൂരാപാര്‍ക്കിലെ അഞ്ചാം നിലയില്‍ നിന്നും നിന്നും അഞ്ചു നായര്‍ " എന്ന് പറയണമെന്ന്.അഞ്ചു സമ്മതിച്ചു. ( തമാശയാണേ...). നിര്‍ഭാഗ്യവശാല്‍ ക്യാമറയുടെ മെമ്മറി കാര്‍ഡ് റീഡ് ആകുന്നില്ല.അഞ്ചുവിന്‍റെ മുഖത്തു വീണ്ടും നിരാശ. അവസാനം ജോയുടെ ക്യാമറയിലെ ടേപ്പ് തിരിച്ചു കിട്ടുമെന്ന ഉറപ്പില്‍ അഞ്ചുവിനു കൊടുത്ത് പ്രശ്നം പരിഹരിച്ചു.സമയം മൂന്നു മണി.മീറ്റ് അവസാന ഘട്ടത്തിലേക്ക് കടക്കുന്നു.ഉദ്ഘാടനചടങ്ങ് ഇല്ലാത്തത് പോലെ തന്നെ സമാപന ചടങ്ങും ഇല്ല.എല്ലാവരും തൊടുപുഴയില്‍ കാണാമെന്നു പറഞ്ഞു മനം നിറയെ സന്തോഷത്തോ ടെ യാത്ര പറഞ്ഞു.
മീറ്റ് ചിത്രങ്ങള്‍.
 |
ഡോ. ജയന്‍ ഏവൂര്‍ |
 |
സെന്തിലും ജോ യും |
 |
ഫോട്ടോ പ്രദര്‍ശനം |
 |
സെന്തില്‍ , ഷിജു എസ് ബഷീര്‍ |
 |
ഷര്‍ട്ട് ന്‍റെ ബട്ടന്‍സൊക്കെ ഇടണ്ടേ? |
 |
ഷെരീഫ് സാര്‍ പരീക്ഷിക്കപെടുന്നു. |
 |
ശോ! പോക്കറ്റില്‍ കാണുന്നില്ലല്ലോ... |
 |
ഞാന്‍ പൊന്മളക്കാരന്‍... |
 |
ബാലചന്ദ്രമേനോന് പഠിക്കുകയാ.... |
 |
ഒന്ന്,രണ്ടു,മൂന്നു,നാല്.... |
 |
എല്ലാം കാണുന്നവന്‍... |
 |
കുസുമകുമാരി |
 |
എന്‍റെ പേര് ശാലിനി... |
 |
രഘുനാഥന്‍ സാര്‍ |
 |
പട്ടാളത്തിനോടാ കളി... |
 |
കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷന് മത്സരിച്ചതില്‍ പിന്നെ ഇതാ എന്റെ സ്റ്റൈല്‍ ... |
 |
റെജി മലയാലപുഴ, അഞ്ചു നായര്‍, ഉമാദേവി, കുസുമകുമാരി, പിന്നെ ഞാനും. |
 |
ശാലിനിയും രഘുനാഥന്‍സാറും |
 |
ഞാന്‍ അഞ്ചു ...റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ... |
 |
അവതരണ മികവിന് അംഗീകാരം. സെന്തിലിനു സന്ദീപ് പാമ്പിള്ളി പുരസ്ക്കാരം നല്‍കുന്നു. |
 |
ഇങ്ങനെ ചിരിച്ചാല്‍ മതിയോ? |
 |
പതിവ് തെറ്റിക്കാതെ സജീവേട്ടന്‍... |
 |
ലൈവ് സംപ്രേക്ഷണം. |
 |
ഓട്ട കണ്ണിട്ടു നോക്കും.... |
 |
ഒന്നും തോന്നരുത് ...
അല്‍പ്പം വിശപ്പിന്റെ അസുഖം ഉണ്ട് .... |
 |
ഞാന്‍ കൊട്ടോട്ടി... |
 |
ദിമിത്രോയുടെ കവിതാലാപനം... |
 |
അല്‍പ്പം കവിതയുടെ അസുഖം ഉണ്ട്.... |
 |
അല്‍പ്പം കച്ചവടം.... |
 |
സന്ദീപ് പാമ്പിള്ളി, കമ്പര്‍, പൊന്മളക്കാരന്‍ പിന്നെ ഞാനും |
 |
കമ്പര്‍,ഷെരീഫ് സാര്‍, കൊട്ടോട്ടി,ദിമിത്രോ ,പൊന്മളക്കാരന്‍ പിന്നെ ഞാനും |
 |
ആഗോളതാപനത്തെ കുറിച്ച് ചെറിയ ഒരു ചര്‍ച്ച... |
അവസാനത്തെ പടവും അടിക്കുറിപ്പും കലക്കി.... ഹഹഹ..
ReplyDeletemeet news
ReplyDeleteമീറ്റ് അടി പൊളി ആയിരുന്നു ..
ധാരാളം പേര്‍ പങ്കെടുത്തു.
സീനിയര്‍ പൌരന്‍ ആയ രേഘുവേട്ടന്‍,പാലക്കാടന്‍ തുടങി
ഒന്‍പതാം ക്ലാസ് വിദ്യര്ധിനിയായ് മഞ്ഞു തുള്ളി (അവള്‍ അത്ര മഞ്ഞു തുള്ളി ഒന്നുമല്ല..ഗുണ്ടുമണി ആണ് കേട്ടോ സുന്ദരി കുട്ടി )വരെ പങ്കെടുത്തു.
ജീവിതത്തിന്റെ വിവിധ തുറകളില്‍ ഉള്ള..ചെങ്ങതിമാര്‍.ഫോടോഗ്രഫെര്മാര്..
പുണ്യാളനുംമറ്റും
മിക്കവരുടെയും ബ്ലോഗ് പേരുകള്‍ മറന്നു പോയി എന്നതാണ് വാസ്തവം..
പാട്ടുകാരും കാര്‍ട്ടൂനിസ്സ്റ്റും ..
നല്ല ഒരു അവതാരകന്‍..സെന്തില്‍..
പൂര്‍ണമായും സ്വന്തം മനസു കൊടുത്ത് പരാതികള്‍ ഇല്ലാതെ മീറ്റ് ഒരു വിജയം ആക്കാന്‍ സഹായിച്ചു ഭാരവാഹികള്‍..
ജയന്‍ ദാമോദരന്‍ മനോരാജ് തുടങ്ങിയവര്‍..
തീപ്പൊരി പോലെ അഞ്ചു..
പിന്നെ തീ നാളം പോലെ ഓറഞ്ചു നിറത്തില്‍ മുങ്ങി പൊങ്ങി മീറ്റിനു വര്‍ണ ചാരുത നല്‍കിയ കുസുമം..
പിന്നെ പേര് മറന്നു പോയ സുന്ദരികള്‍ അയ മറ്റു ബ്ലോഗേര്‍സ്
എല്ലാവരും തലക്കനം ഇല്ലാതെ എല്ലവരെയും അങ്ങോട്ടും ഇങ്ങോട്ടും പരിചയപെടാന്‍ കാട്ടിയ സൌമനസ്യം..
ആര്‍ക്കും ആരെയുംകാല്‍ മീതെ എന്നൊരു ഭാവവും ഇല്ല.പുതിയ ബ്ലോഗര്‍മാരുടെ അരങ്ങേറ്റം..പതിയെ ചുവടു വച്ച് വരുന്ന അവരെ മുതിര്‍ന്ന ബ്ലോഗര്‍മാര്‍ കൈ പിടിച്ചു സഹായിക്കുന്ന കാഴ്ച
ഔപചാരികമായ ബ്ലോഗ് മീറ്റിനും അപ്പുറം ഇതൊരു സൌഹാര്‍ദ വേദി ആയിരുന്നു
രഞ്ജിത് വന്നില്ല ഇന്നത്തെ ഒരു പോരായ്മ ഉണ്ടായിരുന്നുള്ളൂ
ജയന്‍ ഫോട്ടോകള്‍ ഇടുമെന്ന് കരുതാം
ഒറ്റവാക്കില്‍ പറഞ്ഞാല്‍
വലിയ വിജയം..തന്നെ ആയിരുന്നു ഈ മീറ്റ്
reji kavitha chollunnathu mahesh vijayan alla..nammude dimitrov from russia alle
ReplyDeleteറെജീ, ചിത്രവും വിവരണവുമെല്ലാം മനോഹരമായിരിക്കുന്നു.
ReplyDeleteപ്ക്ഷേ വായിച്ചു കഴിഞ്ഞപ്പോള്‍ രണ്ടു സംശയങ്ങള്‍...
ചോദിക്കട്ടെ...?
"തുഞ്ചന്‍ പറമ്പ് മീറ്റിന്റെ തലേദിവസം അന്ന് അവിടെ ഉണ്ടായിരുന്ന ആര്‍ക്കും തന്നെ മറക്കുവാന്‍ പറ്റാത്ത ഓര്‍മ്മകളാണ്...."
എന്താണ്‍ തലേ ദിവസം അവിടെ സംഭവിച്ചത്?
നല്ലതോ ചീത്തയോ?
മഹേഷ് വിജയന്‍ കവിത വായിക്കുന്നു എന്ന അടിക്കുറിപ്പില്‍ കണ്‍ടു. അത് മഹേഷ് വിജയന്‍ തന്നെയോ?
ഒരു കണ്ണടയും താടിയുമുള്ള ആളല്ലേ നമ്മുടെ പോക്കിരി വിജയന്‍?
പേര്‍ മാറിയോ എതോ എനിക്ക് തെറ്റിയോ?
ആശംസകളോടെ...
ആശംസകള്‍..
ReplyDeleteമീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്ത എന്നെപോലുള്ളവര്‍ക്ക് ഈ വായന ഏറെ ഉപകാരപ്രദമായി. വളരെ ഹ്രസ്വമായി എന്നാല്‍ എല്ലാ കാര്യങ്ങളും വളരെ മനോഹരമായും ലളിതമായും
ReplyDeleteപ്രദിപാദിച്ച ഈ വിവരണവും ഫോട്ടോകളും ഞാന്‍ ഏറെ ആസ്വദിച്ചുതന്നെ വായിക്കുകയും കാണുകയും ചെയ്തു. റെജീ മീറ്റില്‍ പങ്കെടുക്കുകയും പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് അതിനെ കുറിച്ച് വിശദമായി പറഞ്ഞുതരുകയും ചെയ്തതിനു ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ
ഇത്രേം പറഞ്ഞപ്പോള്‍ ഇന്ദുവിന്റെ നോട്ടിനെ കുറിച്ചും പറയാതെ വയ്യ. റെജി പറയാതെ വിട്ടുപോയ കാര്യങ്ങള്‍ മനോഹരമായിത്തന്നെ ഇതിനു ഒരു അനുബന്ധം എന്നപോലെയുള്ള ഈ കുറിപ്പും മനോഹരമായിരിക്കുന്നു . ഇന്ദു.......നന്ദി
ReplyDeleteറെജിയണ്ണാ....
ReplyDeleteതകര്‍പ്പന്‍ വിവരണം. വായിക്കുമ്പോ ശരിക്കും വന്നതിന്റെ ത്രില്‍ കാണുന്നുണ്ട്. മാക്‌സിമം എല്ലാവരേയും ഉള്‍പ്പെടുത്തി. ഇനി അടുത്ത മീറ്റ് എന്നാണാവോ....?
ഈ വിവരണത്തിനു നന്ദി...ഇത്തവണ പങ്കെടുക്കാന്‍ പറ്റിയില്ല
ReplyDeleteവളരെ നന്നായിരിക്കുന്നു വിവരണം. ഏകദേശം സമഗ്രമായിത്തന്നെ സംഗമത്തെ വിലയിരുത്തിയിട്ടുണ്ട്. ഗ്രൂപ്പ് ഫോട്ടോ എടുത്ത് രണ്ടുമണിക്കൂർ തികയുന്നതുമുൻപുതന്നെ ഡോൿടറുടെ അറിയിപ്പ് ഗ്രൂപ്പ് ഫോട്ടോയുടെ കോപ്പി എല്ലാവർക്കും ഇപ്പോൾ സൗജന്യമായി നൽകുന്നതാൺ`. ഇതു കേട്ടപ്പോൾ ശരിക്കും ഞെട്ടി. ഇത്ര വേഗമോ എന്ന് മനസ്സുപറഞ്ഞു.
ReplyDelete@indu, @ നൗഷാദ് അകമ്പാടം: തെറ്റ് ചൂണ്ടി കാട്ടിയതിനു നന്ദി.എന്റെ ഓര്‍മ്മ പിശകാണ്. പിന്നെ തുഞ്ചന്‍പറമ്പ് മീറ്റിന്റെ തലേ ദിവസം തീര്‍ച്ചയായും നല്ല ഓര്‍മ്മകള്‍ ആയിരുന്നു. അത് ഞാന്‍ വിഷദ്ധമായി പോസ്റ്റ് ചെയ്തിരുന്നു.
ReplyDeleteവിശധമായ റിപ്പോര്‍ട്ടിങ്ങിനു നന്ദി റെജീ...
ReplyDeleteആശംസകള്‍
വളരെ നല്ല രിയ്തിയില്‍ അവതരിപ്പിച്ചു.. ആശംസകള്‍..
ReplyDeleteമീറ്റ് വിശേഷങ്ങളും ചിത്രങ്ങളും നന്നായി ..
ReplyDeleteചിത്രവും വിവരണവുമെല്ലാം മനോഹരമായിരിക്കുന്നു.
ReplyDeleteവിവരണവും ഫോട്ടോസും തന്നതിന് നന്ദി
ReplyDeleteഅതിനിടക്ക് എനിക്കിട്ടു പണിതു അല്ലെ....?????
ReplyDeleteറെജീ..പോസ്റ്റു കണ്ടു കഴിഞ്ഞപ്പോള്‍ മീറ്റില്‍ പങ്കെടുത്ത പ്രതീതി.ഇപ്പോഴാ ഓര്‍ത്തെ ഇനിയും എന്തോരം എഴുത്തുകാരെ കാണാനും കേള്‍ക്കാനും ഇരിക്കുന്നു.. പറ്റിയാല്‍ എന്നെങ്കിലും നാട്ടിലൊരു സംഗമത്തില്‍ കൂടണം.
ReplyDeleteനല്ല അവതരണവും ചിത്രങ്ങളും കേട്ടോ...
ഇഷ്ടപ്പെട്ടു
ReplyDeleteപങ്ങേടുക്കാന്‍ സാധിക്കാത്തതില്‍
വിഷമമായി ..
നല്ല രിതിയില്‍ ...അവതിപ്പിച്ചു ...
ദുബൈയില്‍ ബ്ലോഗ്ഗ് മീറ്റിംഗ് ഉണ്ടാകുമോ ?
ആരെയാണ് സമീപിക്കേണ്ടത് .
സ്നേഹത്തോടെ പ്രദീപ്
മീറ്റ് കഴിഞ്ഞ് വന്നുടൻ ഒരു ചെറു പോസ്റ്റിട്ടിട്ട് കിടന്നുറങ്ങി. പിന്നെ ഇപ്പോൾ മീറ്റ്പോസ്റ്റുകൾ പരതി അഗ്രഗേറ്ററിലൂടെ നടക്കുകയായിരുന്നു. ആദ്യം കൈയ്യിൽ കിട്ടിയത് ഇതാണ്. നന്നായി. പ്രധാന ചിത്രങ്ങൾ എല്ലാമുണ്ടല്ലോ. കണ്ടതിൽ സന്തോഷം!
ReplyDeletepradeep.avide blog meet pradeepinte chumathalayanu.swantham linkil onathinu oru blog meet thudangiyal kollam ennundu ennu announce cheyyoo.blogers will sent you their thoughts
ReplyDelete'രാജശ്രീ നാരായണന്‍' എന്ന് പറഞ്ഞു ഇട്ടിരിക്കുന്ന ഫോട്ടോകള്‍ രണ്ടെണ്ണവും ശാലിനിയുടെതാണ്..
ReplyDeleteനൗഷാദ് ഭായി പറഞ്ഞ പോലെ ദേ വീണ്ടും എന്റെ പേര് ഒരു ഫോട്ടോയുടെ ചുവട്ടില്‍....അവന്‍ നാന്‍ അല്ലൈ...
എന്റെ ഫോട്ടോ ഇടാതെ പേര് മാത്രം ഇട്ടതിലുള്ള ശക്തമായ പ്രതിഷേധം ഇപ്പോള്‍ തന്നെ ആരാധകര്‍ രേഖപ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു.....എത്രയും പെട്ടന്ന് എന്റെ ഒരു പത്ത് ഫോട്ടോ എങ്കിലും ഉള്‍പ്പെടുത്തി ഒരു പുതിയ പോസ്റ്റ് ഇട്ടാല്‍ ഉടന്‍ തന്നെ ഈ ബ്ലോഗ് സുപ്പര്‍ ഹിറ്റാകുന്നതാണ്...
ഇത്രയും പെട്ടന്ന് തന്നെ ഒരു നല്ല അനുഭവക്കുറിപ്പ് എഴുതി ചിത്ര സഹിതം പോസ്റ്റ് ചെയ്തതിനെ അഭിനന്ദിക്കുന്നു..
." ക്യാമറമാന്‍ റെജി പി വര്‍ഗീസിനോടൊപ്പം മയൂരാപാര്‍ക്കിലെ അഞ്ചാം നിലയില്‍ നിന്നും നിന്നും അഞ്ചു നായര്‍ " എന്ന് പറയണമെന്ന്...ഇതാണ് ഇഷ്ട്ടമായത്..പിന്നെ പദങ്ങളും ഒക്കെ ആണ് കഴിഞ്ഞമാസം ആയിരുന്നെങ്കില്‍...കുറേപേരെ കാണാമായിരുന്നു ഹാ ഇനി ഒരിക്കല ആവാം അല്ലെ..
ReplyDelete@മഹേഷ്...
ReplyDeleteക്ഷമിക്കണം.എന്‍റെ ഓര്‍മ്മ കുറവാണ്.കുറെ അധികം പേരെ പരിജയപെട്ടു.പേരുകള്‍ ചിലത് മാറിപോയി.വീഡിയോ ഉടന്‍ പോസ്റ്റ് ചെയ്യും.അപ്പോള്‍ പരിഹരിക്കാം.
@Indu
ReplyDeleteAthe dimitrove aanu. Spelling correct aano ennariyilla
സുന്ദരൻ റിപ്പോർട്ട്!
ReplyDeleteസംഘാടകൻ ആയതുകൊണ്ട് ആദ്യാവസാാനമുള്ള ഫോട്ടോസ് എടുക്കാൻ കഴിഞ്ഞില്ല....
ഉള്ളത് ഇൻട്രു സായംകാലം പോസ്റ്റ് പണ്ണിടുവേൻ!
Thanks doctor for fathering this meet!!!!
ReplyDeleteസചിത്ര വിവരണം.
ReplyDeleteമീറ്റിനും, സംഘാടകര്‍ക്കും, പിന്നെ കുറഞ്ഞ സമയം കൊണ്ട് ഇങ്ങനെയൊരു വിഭവം ഞങ്ങള്‍ക്കായി ഒരുക്കിയ റെജിക്കും അഭിനന്ദനങ്ങള്‍.
ഏത് മീറ്റിനും ആദ്യം പോസ്റ്റ് ഇടുന്നവന്‍ ഞാന്‍ . റജി അത് ഭംഗിയായി നിര്‍വഹിച്ചതിനാല്‍ എന്റെ വക പോസ്റ്റ് ഇടുന്നില്ല.എന്നും സൂക്ഷിച്ച് വൈക്കാന്‍ ഒരു മീറ്റ് ഓര്‍മകള്‍ കൂടി. നന്ദി.
ReplyDeleteവളരെ നല്ല വിവരണം ഒരു മീറ്റ് കൂടിയതു പോലെ .. എല്ലാ മീറ്റർമ്മാരും ഇതു പോലെ എഴുതി ബ്ലോഗിലിടൂ.. പങ്കെടുക്കാൻ പറ്റാത്ത ബ്ലോഗർമ്മാർക്ക് ഇതൊരു പ്രചോദനമാകട്ടെ അവരെ ഞാൻ കണ്ണൂർക്ക് പൊക്കിക്കോളാം. എല്ലാവർക്കും കണ്ണൂർ മീറ്റിലേക്ക് സ്വാഗതം . കേട്ടാ മറക്കണ്ട .. സെപ്തമ്പർ 11 http://kannurmeet.blogspot.com
ReplyDeleteമീറ്റില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചില വ്യക്തികളില്‍ ഒരാള്‍
ReplyDelete-റജി ചേട്ടന്‍ ...
പോസ്റ്റ് ഗംഭീരമായി!!ഒരെണ്ണം പോലും വിടാതെ എല്ലാം പിടിച്ചു.
:)
മീറ്റിയവർക്കും ഈറ്റിയവർക്കും എല്ലാം ആശംസകൾ...
ReplyDeleteറെജി ,
ReplyDeleteഅസ്സല്‍ ! ഏതാനും കലക്കന്‍ ആശംസകള്‍
കയ്യോടെ പിടി.
നന്നായിട്ടുണ്ട് രജി,അഭിനന്ദനങ്ങൾ.
ReplyDeleteസ്ഥലത്തുണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ ഞാനും ഒരു പോസ്റ്റിട്ടുണ്ട്.
ഫോട്ടോസ് ഒന്നും ശരിയായിട്ടില്ല എന്നാലും വച്ചു കാച്ചിയിട്ടുണ്ട്.കയറി നോക്കുമല്ലോ..
ജിക്കൂന്... എന്താഡാ നിനക്കെന്നെ ഇഷ്ടല്ലേ..ഹും...
ഈ പോസ്റ്റും റെജിയുടെ വീഡിയോയും കണ്ടു കഴിഞ്ഞപ്പോ വരാന്‍ പറ്റാത്തതിന്റെ സങ്കടം കുറച്ചു മാറിട്ടോ ... ഒത്തിരി നന്ദിട്ടോ...
ReplyDeleteനല്ല വിവരണം.
ReplyDeleteആശംസകളോടെ.
സസ്നേഹം
മത്താപ്പിനു തീപിടിച്ചതും ആഗോള താപന ചർച്ചയും രസകരമായി...
ReplyDeleteതീരാനഷ്ടത്തിന്റെ ഒരേടുകൂടി....
ഇനി തൊടുപുഴ വച്ചു കാണാം...
റിപ്പോര്‍ട്ട് കാണാതെ നടക്കുകയായിരുന്നു.
ReplyDeleteവിശദവിവരങ്ങളോടെ എഴുതിയതില്‍ സന്തോഷം.
സഘാടനത്തിന്റെ ഒരു ഭാഗം ഏറ്റെടുത്തത് കാരണം, മിക്കവരേയും നന്നായി പരിചയപ്പെടാന്‍ കഴിഞ്ഞില്ല , ലൈവ് മുറിയുന്നതിന്റെ പ്രശ്നങ്ങള്‍, അതന്വേഷിച്ചുള്ള വിളികള്‍ക്ക് സമാധാനം ബോധിപ്പിക്കല്‍ , ഫോട്ടോ തയ്യാറാക്കല്‍, പിന്നെ, അപ്പുറത്തെ കെട്ടിടത്തിലെ മിനി മീറ്റിങ്ങും :) ........ അടുത്ത മീറ്റുകളില്‍ എല്ലാവരെയും വിശദമായി പരിചയപ്പെടണം.
ReplyDeleteകലക്കൻ വിവരണം മാഷെ...അഭിനന്ദനങ്ങൾ
ReplyDeleteമീറ്റില്‍ പങ്കെടുത്ത അനുഭവം
ReplyDeleteനല്ല മീറ്റ് റിപ്പോർട്ട് ,ഒപ്പം നല്ല പടങ്ങൾ അതിലും നല്ല തലവാചകങ്ങളൂമായി കാഴ്ച്ചവെച്ചിരിക്കുന്നൂ..കേട്ടൊ റെജി ഭായ്
ReplyDeleteറെജി നന്നയിട്ടെഴുതി. മീറ്റ് നല്ലതായി അനുഭവപെട്ടു
ReplyDeleteഎന്‍റ ഇനിഷ്യലൊക്കെ മാറ്റിയോ???????????
ReplyDeleteചേച്ചി ക്ഷമിക്കണം, ഒരബദ്ധം ഏതു പോലിസ് കാരനും പറ്റും. തിരുത്തിയിട്ടുണ്ട്.
ReplyDeletereji.. nalla report.. meetukal samghatippikkan erangiyappozhe a doctorodu paranjatha venda venda ennu.. kandille.. oru post edan polum pattunnilla.. motham kattappoka.. nalla vivaranam.. kooduthal namukk thodupuzhayil parichayappedam ..
ReplyDeleteഎന്റെ വക നാരദനും ബ്ലോഗേഴ്സ് മീറ്റും എന്നൊരു റിപ്പോര്‍ട്ട് തുള്ളലായി എന്റെ palayanan.blogspot.com എന്ന ബ്ലോഗിലുണ്ട്. വായിച്ചു കമന്റിക്കൊല്ലാന്‍ എല്ലാവര്‍ക്കും ലൈസന്‍സു നല്കുന്നു.
ReplyDeleteഅപ്പോൾ എന്റെ കമന്റ് ഇവിടെ വീണില്ല. അല്ലേ? നേരത്തെ വന്ന് വായിച്ചതാണല്ലോ. എന്നാൽ ദാ ഇട്ടിരിക്കുന്നു. മീറ്റ് സംബന്ധിച്ച എല്ലാ പോസ്റ്റുകളിലും സന്തോഷത്തിന്റെ പൂത്തിരി കത്തുന്നുണ്ട്! ആശംസ്കൾ!
ReplyDeleteനന്നായിട്ടുണ്ട്.പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമം തോന്നുന്നു....
ReplyDeleteഅബസ്വരങ്ങള്‍.com
നന്നായി എഴുതി.
ReplyDeleteസാദിക്ക വരാം എന്നു പറഞ്ഞിട്ട് വീണ്ടും പറ്റിച്ചു...
ReplyDelete