www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Wednesday, July 6, 2011

മണ്‍സൂണ്‍ ടൂര്‍ - മറയൂര്‍,കാന്തല്ലൂര്‍

അജി ഈനാകുളം,മനോജ്‌ പ്രിന്‍സ്, ഏലിയാസ്, ബോബി, ബേസില്‍ ഈരെത്തു , റെജി, ജോമോന്‍,സാബു, ബാബു
ഇത്തവണത്തെ മണ്‍സൂണ്‍ ടൂര്‍ കാന്തല്ലൂര്‍ക്കായിരുന്നു.മൂന്നാര്‍ , മറയൂര്‍, രാജാക്കാട്, രാജകുമാരി, പൊന്മുടി ഡാം, ആനയിറങ്കല്‍ ഡാം, എന്നിവടങ്ങളില്‍  ഒക്കെ കറങ്ങി മഴയും നനഞ്ഞു ഒരു യാത്ര.കഴിഞ്ഞ വര്‍ഷം കാട്ടി കുന്നിലേക്കായിരുന്നു യാത്ര. സുഹൃദ് ബന്ധങ്ങള്‍ കൂടുതല്‍ ദൃഡമാക്കാനുള്ള എളുപ്പ വഴിയാണ് ഇത്തരം യാത്രകള്‍.ജീവിതത്തിലെ അവിസ്മരണീയമായ ഓര്‍മ്മകളാണ് എന്നെ സംബന്ധിച്ചിടത്തോളം കൂട്ടുകാരു മൊത്തുള്ളയാത്രകള്‍.
രാവിലെ 5 .30 നു പിറവത്ത് നിന്നും ഞങ്ങള്‍ കൂട്ടുകാര്‍ ടെമ്പോ ട്രാവ ലാറില്‍ യാത്ര പുറപ്പെട്ടു.ബോബി തച്ചാമറ്റം,സാബു കോട്ടയില്‍,ബാബു തുമ്പയില്‍,അജി ഈനാകുളം,ജോമോന്‍ വെങ്ങാപ്പിള്ളില്‍,ബേസില്‍ ചാലി ക്കര,ബേസില്‍ ഈരെത്തു,ഏലിയാസ് മാളിയേക്കല്‍, ജോജി ബഹനാന്‍
മനോജ്‌,പ്രിന്‍സ് പിന്നെ ഞാനും.
ചീയപ്പാറ വെള്ളച്ചാട്ടത്തിനു സമീപം.
മൂന്നാറില്‍ ഞങ്ങള്‍ എല്ലാവരും തന്നെ പലതവണ പോയിട്ടുണ്ടങ്കിലും   കാന്തല്ലൂര്‍ക്ക് പലരും ആദ്യമായാണ്. അത് കൊണ്ട് തന്നെ എല്ലാവരും നല്ല ഉത്സാഹത്തിലായിരുന്നു. മൂന്നാറിലേക്കുള്ള യാത്രയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഇടമാണ് ചീയപ്പാറ വെള്ള ച്ചാട്ടം.എത്രയോ വട്ടം ഇവിടെ വന്നിരിക്കുന്നു.വീണ്ടും ഇവിടം ഞങ്ങളെ മാടി വിളിക്കുന്നു.മഴയുടെ സമൃദ്ധിയില്‍ ഇപ്പോള്‍ വെള്ള ചാട്ടത്തിനു കൂടുതല്‍ ശക്തിയും മിഴിവും ലഭിച്ചിരിക്കുന്നു.അരമണിക്കൂര്‍ നീണ്ട ഫോട്ടോ ഷൂട്ട്‌. വെള്ള ചാട്ടത്തി നടിയില്‍പോയി വളരെ അടുത്തു നിന്നുപോലും ഞങ്ങള്‍ ഫോട്ടോയെടുക്കുകയും പ്രകൃതി ഒരുക്കിയ ഈ അത്ഭുത കാഴ്ച്ചയെ അടുത്തറിയുകയും ചെയ്തു. ത്ടര്‍ന്നു ഞങ്ങളുടെ യാത്ര പൊന്മുടി ഡാം ലക്ഷ്യമാക്കി യായിരുന്നു.കഴിഞ്ഞ വര്‍ഷം ഇവിടെ വന്നെടുത്ത ചിത്രങ്ങള്‍ ക്യാമറയില്‍ നിന്നും നഷ്ടപെട്ടിരുന്നു.ഇത്തവണ അതിന്റെ കേടു തീര്‍ക്കണം.മഴ പ്രതീക്ഷിചു വന്നത് കൊണ്ടാകും മഴ ദൈവങ്ങള്‍ ഞങ്ങളെ  ചതിക്കുന്നത്.കാര്‍മേഘങ്ങള്‍ പോലുമില്ല.വെള്ളത്തൂവല്‍,രാജാക്കാട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പി ക്കുന്ന പൊന്മുടി ഡാം അധികം സഞ്ചാരികള്‍ ഇല്ലാത്ത പ്രദേശമാണ്.തിരക്കൊഴിഞ്ഞ വിജനമായ പ്രദേശം.അര നൂറ്റാണ്ടോളം പഴക്കമുള്ള പൊന്മുടി തൂക്കു പാലം കഴിഞ്ഞ വര്‍ഷം വന്നപ്പോള്‍ പൊട്ടി പൊളിഞ്ഞു താറുമാറായി കിടക്കുകയായിരുന്നു.എന്തായാലും ഇപ്പോള്‍ പാലം വളരെ ഭംഗിയായി അറ്റകുറ്റ പണി നടത്തിയിരിക്കുന്നു.തൂക്കു പാലത്തില്‍ നിന്നുള്ള കാഴ്ച ആരുടേയും മനം കുളിര്‍പ്പിക്കും. അത്രയ്ക്ക് മനോഹരമാണിവിടം.
പൊന്മുടി തൂക്കു പാലം
പൊന്മുടി ഡാമിന്റെ നിര്‍മ്മാണാവശ്യത്തിനായി ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ നിര്‍മ്മിച്ചതാണ് ഈ തൂക്കുപാലം.
പൊന്മുടി ഡാമിന് താഴെ 
അടുത്ത ഞങ്ങളുടെ യാത്ര ആനയിറങ്കല്‍ ഡാമിലേക്കായിരുന്നു.ഇവിടെയും അധികം  തിരക്കില്ലാ യിരുന്നു. വളരെ കുറച്ചു ആളുകള്‍ മാത്രം.വളരെ കുറച്ചു സമയം മാത്രമേ ഞങ്ങള്‍ ഇവിടെ ചിലവഴിച്ചുള്ളൂ .
ആനയിറങ്കല്‍ ഡാമിന് സമീപം.
അടുത്ത ലക്‌ഷ്യം മുട്ടുകാട് ടോപ്‌ ആണ്.ഹെയര്‍ പിന്‍ വളവുകളും കുത്തനെയുള്ള കയറ്റവും റോഡിനിരുവശവുമുള്ള തേയില തോട്ടങ്ങളും,കനത്ത കോടമഞ്ഞും യാത്രയ്ക്ക് കൂടുതല്‍ ചാരുത നല്‍കി.ചരിത്രമുറങ്ങുന്ന മുനിയറകള്‍ അനേകം ഇവിടുണ്ട്.വണ്ടിയില്‍ നിന്നും ഇറങ്ങി വളരെ ദുര്‍ഘടം പിടിച്ച വഴികളിലൂടെയായിരുന്നു പിന്നീടുള്ള യാത്ര യാത്ര.ഒറ്റയടി പാത മാത്രം. പലപ്പോഴും വഴിച്ചാലുകള്‍ പോലും കാണുവാന്‍ ഉണ്ടായിരുന്നില്ല.വഴുക്കല്‍ ഉള്ള പാറയില്‍ കൂടിയുള്ള യാത്ര വളരെ അപകടം പിടിച്ചതായിരുന്നു. കാല്‍ ഒന്ന് തെറ്റിയാല്‍ വലിയ കൊക്കയിലേക്ക് പതിക്കും. എല്ലാവരും മുട്ട് കാടിലേക്ക് വന്നില്ല. ചിലര്‍ വണ്ടിയില്‍ തന്നെയിരുന്നു.അവിസ്മരണീയമായ ഒരു യാത്ര തന്നെയായിരുന്നു ഇത്. 
മുട്ടുകാട് ടോപ്പില്‍ അല്‍പ്പനേരം
ഏക്കറുകണക്കിന് പാറക്കൂട്ടങ്ങള്‍.അതിനിടയില്‍ ചരിത്ര പ്രസിദ്ധമായ മുനിയറകള്‍. കഷ്ടിച്ച് ഒരാള്‍ക്ക്‌ കിടക്കുവാനും ഇരിക്കുവാനും കഴിയുന്ന മുനിയറകള്‍ വിസ്മയ കാഴ്ച്ചതെന്നെ.
മുനിയറ. 
കൂടാതെ കൂറ്റന്‍ പാറകള്‍ക്കിടയില്‍ കൂടി  ആളുകള്‍ക്ക് കുനിഞ്ഞു മാത്രം കടക്കാവുന്ന മുന്നൂറു മീറ്ററോളം വ്യാസമുള്ള ഗുഹ ആരെയും അത്ഭുത പെടുത്തും.വളരെ പാടുപെട്ടാണ് ഞങ്ങള്‍ അതിനുള്ളില്‍ കയറി പറ്റിയത്. എങ്ങും കൂരിരുട്ടു മാത്രം. പുറത്തു നിന്നും നോക്കിയാല്‍ ഇത്ര വലിയ ഒരു ഗുഹായാണന്നു.ആര്‍ക്കും മനസിലാവില്ല.സാഹസികത ഇഷ്ടപെടുന്ന വര്‍ക്ക് ഇത്തരമൊരു യാത്ര തീര്‍ച്ചയായും ഇഷ്ടപെടും.
ഗുഹയില്‍ നിന്നുള്ള പുറം കാഴ്ച
കാന്തല്ലൂര്‍ക്കുള്ള വഴിയില്‍ മറയൂരിലെ ശര്‍ക്കര ഉണ്ടാക്കുന്ന സ്ഥല തിരഞ്ഞു ഞങ്ങള്‍ കുറെ നടന്നു. അവസാനം കണ്ടെത്തിയെങ്കിലും അവിടെ അപ്പോള്‍ ശര്‍ക്കര നിര്‍മ്മാണം ഉണ്ടായിരുന്നില്ല.നിരാശരാവാതെ ഞങ്ങള്‍ അടുത്ത കേന്ദ്രം തെരഞ്ഞു കണ്ടു പിടിച്ചു.അവര്‍ ഞങ്ങളെ ആദിത്യ മര്യാദയോട് കൂടി സ്വീകരി ക്കുകയും ശര്‍ക്കര നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ കാണിച്ചു തരുകയും ചെയ്തു.
മറയൂര്‍ ശര്‍ക്കര നിര്‍മ്മാണം
ഒരു കുടുംബം ഒന്നാകെ ശര്‍ക്കര നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നു. അഞ്ചു വയസായ കുട്ടിപോലും ഇതില്‍ സഹകരിക്കുന്നു. ഞങ്ങള്‍  എല്ലാവരും തന്നെ പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയും വാങ്ങിയാണ് അവിടന്ന്  പിരിഞ്ഞത് .
മറയൂര്‍  മൂന്നാര്‍ ടൌണില്‍ പരസ്പരം അഭിമുഖീകരിച്ചു നില്‍ക്കുന്ന ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം ദേവാലയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള മതസൌഹാര്‍ദ്ദത്തിന്റെ തെളിവാണ്.മൂന്നാറില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് കാന്തല്ലൂര്‍. മഹാ ശിലായുഗം വരെ നീണ്ടു പോകുന്ന ചരിത്രമാണ് കാന്തല്ലൂരിനു പറയാനുള്ളത്. ചരിത്ര മുറങ്ങുന്ന മുനിയറകള്‍ അനേകം ഈ പ്രദേശത്തുമുണ്ട്.പഞ്ചപാണ്ഡവരുടെ പാദസ്പര്‍ശത്താല്‍  അനുഗ്രഹീത മാണ് കാന്തല്ലൂര്‍.
മറയൂര്‍  - ആരെയും മോഹിപ്പിക്കും .
മറയൂരിലെ ചന്ദന മരങ്ങള്‍ക്കിടയിലൂടെയാണ് യാത്ര. മുനിയറകളും, ശിലാലിഖിതങ്ങളും, ഗുഹക്ഷേത്രങ്ങളും മറയൂരിലുണ്ട്.തേയില, ഏലം, കാപ്പി എന്നിവയാണ് മുഖ്യതോട്ട വിളകള്‍.ആകെയുള്ള കൃഷിഭൂമിയുടെ നല്ലൊരു ഭാഗം ഇവയാണ്. ടാറ്റാ ടീ ലിമിറ്റഡ്, ഹാരിസണ്‍ മലയാളം, തലയാര്‍ എസ്റ്റേറ്റ് എന്നിവയാണ് പ്രധാന തേയില തോട്ടങ്ങള്‍.
സബര്‍ജില് 
കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, പട്ടാണി, വെളുത്തുള്ളി, ബീന്‍സ് എന്നീ പച്ചക്കറികള്‍ വട്ടവട, കാന്തല്ലൂര്‍, മൂന്നാര്‍ എന്നീ പഞ്ചായത്തുകളില്‍ നല്ലതോതില്‍ കൃഷി ചെയ്തു വരുന്നു.കാന്തല്ലൂര്‍ എത്തിയപ്പോള്‍ ഏകദേശം വൈകിട്ട് അഞ്ചു മണിയായിരുന്നു. എങ്ങും കൃഷിയിടങ്ങള്‍. കാബേജ് വേണമോ എന്ന് ചോതിച്ചു വന്ന കുട്ടിയോട് വേണ്ട എന്ന് പറയാന്‍ ബാബു ചേട്ടന് കഴിഞ്ഞില്ല.
കാബേജ് തോട്ടത്തില്‍ ബാബുച്ചേട്ടന്‍. 
അങ്ങനെ കാബേജ് തോട്ടത്തിലേക്ക്. കുട്ടികള്‍ ഞങ്ങള്‍ക്ക് കാബേജ് പറച്ചു തന്നു. ആദ്യമായാണ് കാബേജ് തോട്ടം കണ്ടത്.അടുത്ത യാത്ര സബര്‍ജില്ലും, സ്ട്രോബറിയും ഒക്കെ വിളയുന്ന ഫാമിലെക്കാണ്. ഞങ്ങള്‍ വളരെ നിര്‍ബന്ധിചിട്ടാണ് ഫാമിന്റെ കവാടം വരെയെകിലും കടക്കാന്‍ ഉടമ സമ്മതിച്ചത്. എല്ലാവരും ഇവിടന്നു സ്ട്രോബറി വാങ്ങി. കിലോ 100 രൂപ. സ്ട്രോബറി മരത്തിലാണ് ഉണ്ടാകുന്നത് എന്നാണു ഞാന്‍ കരുതിയിരുന്നത്. ഇത്തിരി പോന്ന ഒരു ചെടിയിലാണ് സ്ട്രോബറി ഉണ്ടാകുന്നത് എന്ന് ഇപ്പോഴാണ് മനസിലായത്. കടയില്‍ നിന്ന് മാത്രം വാങ്ങി കഴിച്ചിട്ടുള്ള സബര്‍ജില്‍ ഇതാ കണ്മുന്നില്‍. കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത മര തക്കാളിയും ഫാമില്‍ കണ്ടു.
സ്ട്രോബറി
കൂടുതല്‍ ഒന്നും കാണുവാന്‍ ഫാം ഉടമ സമ്മതിച്ചില്ല.ഫാം ഉടമയോടും നാട്ടുകാരോടും യാത്ര പറഞ്ഞു ഞങ്ങള്‍ 6.30 ഓടു കൂടി കാന്തല്ലൂരില്‍ നിന്നും യാത്രയായി.എല്ലാവര്‍ക്കും നല്ല വിശപ്പുണ്ട്. മൂന്നാറില്‍ എത്തിയിട്ടുവേണം ഭക്ഷണം കഴിക്കാന്‍.വണ്ടി മൂന്നാര്‍ ലക്ഷ്യമാക്കി നീങ്ങി.മൂന്നാറില്‍ എത്തി ഭക്ഷണം കഴിച്ചതിനു ശേഷം ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.എന്നെന്നും ഓര്‍മ്മിക്കാന്‍ ഒരു പിടി നല്ല ഓര്‍മ്മകളും അനുഭവങ്ങളുമായി  രാത്രി 11 .30 നു ഞങ്ങള്‍ പിറവത്ത് തിരിച്ചെത്തി.
വഴിയരികില്‍ കണ്ട ആള്‍ താമസമില്ലാത്ത ഭവനം.
മറയൂരില്‍ നിന്ന് കാന്തള്ളൂര്‍ക്കുള്ള വഴിയില്‍ പാറകള്‍ക്ക് മുകളില്‍ കണ്ട  കുരിശു പള്ളി 
വഴിയില്‍ കണ്ണ് തട്ടിയവ

13 comments:

  1. നിങ്ങളെയൊക്കെ മുന്നെ അറിയുന്നതുകൊണ്ടാവും ഫാമുടമ കടത്തിവിടാതിരുന്നത്...!!!!

    ReplyDelete
  2. ഹായ് രജി ....വിചാരിക്കുമ്പോള്‍ എവിടെയും പോകാന്‍ കഴിയുന്ന നിങ്ങളോടുള്ള അസൂയ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട്‌ പറയട്ടെ വളരെ നന്നായിരിക്കുന്നു. ഇതില്‍ പറയുന്ന എല്ലായിടങ്ങളിലും പോകാന്‍ കഴിഞ്ഞില്ലെങ്കിലും ചില സ്ഥലങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്. ഈ വായന എന്നെ എന്റെ പഴയ കോളേജ് യാത്രകളിലെക്കാന് കൂട്ടികൊണ്ട് പോയത് .വളരെ രേസാവഹമായിരുന്ന ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലഘട്ടങ്ങളെ കുറിച്ച്
    ഒരിക്കല്‍ കൂടി ഈ കുറിപ്പ് എന്ന കൂട്ടികൊണ്ട് പോയി. വരുന്ന ഞങ്ങളുടെ അവധിക്കാല യാത്രയില്‍ മൂന്നാര്‍ കൂടി ഉള്‍പെടുത്താന്‍ നോക്കുന്നുണ്ട് .ഫോടോസില്‍ കുറച്ചു പ്രകൃതി രമണീയത കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കില്‍ ഇതിലും മനോഹരമായേനെ .

    ReplyDelete
  3. ഹായ് ആശ...മഴയും മഴക്കാറും കാരണം കൂടുതല്‍ പ്രകൃതി ദൃശ്യങ്ങള്‍ എടുക്കുവാന്‍ സാധിച്ചില്ല.പ്രതികരണത്തിന് നന്ദി

    ReplyDelete
  4. ചിത്രങ്ങളും, വിവരണങ്ങളും നന്നായിരിക്കുന്നു..

    ReplyDelete
  5. നല്ല യാത്ര. ആശംസകള്‍..

    ReplyDelete
  6. അതെ..മേല്‍ക്കമന്റില്‍ പറഞ്ഞപോലെ റെജി കൊതിക്കുന്ന എവിടേക്കും പറന്ന് ഇങ്ങനെ ഞങ്ങളെ കൊതിപ്പിക്കുകയാണ്‍..
    ഈ ചിത്രങ്ങളും യാത്രാ വിവരണവുമൊക്കെ കണ്ടിട്ട് സത്യത്തില്‍ ക്യാമറയും തൂക്കി പ്പിടിച്ച് കൂടെ
    "കൂയ്..നിക്ക് ഞാനുമുണ്ടേ..." എന്ന് പറഞ്ഞ് ഓടിവരാന്‍ മനസ്സ് കൊതിക്കുന്നു...
    ആര്‍ത്തുലച്ച് പെയ്യുന്ന മഴയും കാടും മലമ്പാതകളും വല്ലാതെ കൊതിപ്പിക്കുക തന്നെ ചെയ്യുന്നു...

    മനോഹരമായ ഈ യാത്രക്കും വിവരണത്തിനും അന്ഭിനന്ദനങ്ങള്‍ !!!!

    ReplyDelete
  7. ശര്‍ക്കരയും സബര്‍ജില്ലിയും ഒക്കെ കാണിച്ചു കൊതിപ്പിച്ചു ... :)

    ReplyDelete
  8. സ്ട്രബെര്രി ഉണ്ടോ?...നല്ല യാത്ര ആയിരുന്നിരിക്കണം അല്ലെ...പിന്നെ പടങ്ങള്‍ കുറഞ്ഞു പൊയ് എന്ന് തോന്നി...

    ReplyDelete
  9. യാത്ര അടിപൊളിയാക്കി അല്ലെ

    ReplyDelete
  10. കാണാന്‍ കൊതിക്കുന്ന സ്ഥലങ്ങള്‍. ഈ യാത്രാ വിവരണത്തിന് ഫോട്ടോകള്‍ക്കും നന്ദി റെജി

    ReplyDelete
  11. അപ്പോൾ യാത്രാവിവരണത്തിലും കേമനാണ് അല്ലേ ഭായ്

    ReplyDelete
  12. ഹാവൂ! കൊതിയാവുന്നു , അവിടെയൊക്കെയോന്ന് കറങ്ങാന്‍ , നല്ല ഫോട്ടോസ് കുറച്ചൂടെ ആവാമായിരുന്നു.

    ReplyDelete
  13. റെജിച്ചേട്ടാ യാത്രാവിവരണം എനിക്കിഷ്ടപ്പെട്ടു.. വളരെ നന്നായിരിക്കുന്നു. നിങ്ങളുടെ ബ്ലോഗിൽ പറന്നു നടക്കുന്ന ആ ട്വിറ്റർ പക്ഷിയെ ഞാൻ വെടിവെച്ച് കൊല്ലും.. ഇത് സത്യം സത്യം സത്യം.. ആ പക്ഷി എന്റെ വായനയെ അലോസരപ്പെടുത്തി...ഹും.

    ReplyDelete