www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Saturday, June 25, 2011

പ്രണയ വഴിയില്‍ ...

പ്രണയം സുഖമുള്ള ഒരനുഭവവും വിശാലമായ നടപാതയുമാണ്.....പ്രണയിനിയുടെ കൈകോര്‍ത്തു ഈ തണല്‍ വഴിയിലൂടെ നടക്കുമ്പോള്‍ ലോകം എന്നിലേക്ക്‌ ചുരുങ്ങിയതായി തോന്നിയിട്ടുണ്ട്. ചിലര്‍ അതുവഴി നടക്കുമ്പോള്‍ കാലിടറിയേക്കാം.ഒരിക്കല്‍ എനിക്കും കാലിടറി....
ഇടറിവീണ വഴിയില്‍ നഷ്ടപെട്ട പ്രണയത്തെ കൈയെത്തി പിടിക്കാന്‍ " അവള്‍ " ഒരിക്കലും വരാത്ത വഴികളില്‍ പോലും അക്കാലത്ത് ഞാന്‍ കാത്തു നിന്നിരുന്നു,തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ ...
നടന്നുമറഞ്ഞ വഴിത്താരകള്‍ പോലും അന്ന് എന്നോട് പറഞ്ഞത് ഞങ്ങളുടെ  പ്രണയത്തെ കുറിച്ച് മാത്രം.
പിന്നീട് തിരിച്ചറിവിന്റെ കാലം ...
വിവാഹത്തിലെത്താത്ത പ്രണയം പരാജയമാണന്നു ആരാണ് പറഞ്ഞത്. എന്നെ സംബന്ധിച്ചിടത്തോളം ഇണയെ കണ്ടെത്താനുള്ള ഒരു മാര്‍ഗം മാത്രമായിരുനില്ല പ്രണയം.അറിഞ്ഞു കൊണ്ടോ അറിയാതെയോ  " നീ " എനിക്ക് സമ്മാനിച്ച വിരഹത്തിന്റ കഠിന വേദന എനിക്ക് പ്രിയമുള്ളതായിരുന്നു.എന്‍റെ പ്രണയം പോലെയാണ് എന്‍റെ മരണവുമെങ്കില്‍ മരണവും എനിക്ക് പ്രിയമുള്ളതാണ്. പ്രിയ സഖി...നിന്നെ ഞാന്‍ തിരിച്ചറിഞ്ഞിരിക്കുന്നു....എന്നിലേക്ക്‌ എന്റെ പ്രണയം തിരിച്ചു വന്നിരിക്കുന്നു...

14 comments:

  1. പ്രണയം പോലെ വേദന നല്‍കുന്ന മറ്റെന്താണ് ഉള്ളത്

    ReplyDelete
  2. ജീവനുള്ള ആത്മാവിന്‍റെ സംഗീതമതത്രെ പ്രണയം.

    ReplyDelete
  3. പിന്തുടരലാണ് പ്രണയം..... മൌനനൊമ്പരങ്ങളുടെ പേക്കിനാവുകളാണ് പ്രണയം...... ഇത് രണ്ടും കൈകോർക്കുന്നതാണ് ജീവിതം. ഇതിനെല്ലാമിടയിൽ ബാക്കിയാവുന്നത് കുറെ ഏറെ സങ്കടങ്ങൾ മാത്രം.

    ReplyDelete
  4. ഈ പ്രപഞ്ചം മുഴുവന്‍ പ്രണയം നിറഞ്ഞ് നില്‍ക്കുന്നു.

    ReplyDelete
  5. മനുഷ്യത്വം മനസ്സിലാക്കിയ രണ്ടു ജന്മങ്ങളുടെ സംഗമം.. നല്ല നോട്ട് ഭായ്..

    ReplyDelete
  6. "ഒരിക്കലും വരാത്ത വഴികളില്‍ പോലും അക്കാലത്ത് ഞാന്‍ കാത്തു നിന്നിരുന്നു,തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ ..."

    ഇനിയും പ്രതീക്ഷയിൽ ആണോ? അതോ വിവാഹം കഴിഞ്ഞോ?

    ReplyDelete
  7. പ്രണയം പൂത്തുനില്‍ക്കുമ്പോള്‍ അതു സ്നേഹം സന്തോഷം ആവേശം എല്ലാം ആണ്. അതു നഷ്ടപ്പെടുമ്പോള്‍ ദുഃഖം വിരഹം വേദന ഇവെയിലേക്ക് രൂപം മാറുന്നു. പക്ഷെ അതു നമുക്ക്
    തന്ന നിര്‍വ്രതി അതൊരിക്കലും മായില്ല ആ വേദന കഠിനം എങ്കിലും സുഖമുള്ളതാകുന്നത് അപ്പോഴാണ്. നിന്നിലേക്ക്‌ നിന്‍റെ പ്രണയം തിരിച്ചുവന്നതില്‍ സന്തോഷം .നന്നായിരിക്കുന്നു

    ReplyDelete
  8. പ്രണയത്തടവുകാരന്‍!!!

    ReplyDelete
  9. ഈ പ്രണയം ഇഷ്ടമായി..:)

    ReplyDelete
  10. ശരിയാണ് ...വിവാഹത്തിലെത്താത്ത പ്രണയം പരാജയമാണന്നു ആരാണ് പറഞ്ഞത്!!!

    ReplyDelete