www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Sunday, July 17, 2011

സൂര്യനെല്ലി മുതല്‍ പറവൂര്‍ വരെ ...

 നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്.സൂര്യനെല്ലിയില്‍ തുടങ്ങി വിതുര,തങ്കമണി വഴി പറവൂര്‍, കോതമംഗലം......
അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പീഡന പരമ്പരയില്‍ കേരളം തേജസോടെ നില്‍ക്കുന്ന കാഴ്ച എല്ലാ മലയാളികളിലും രോമാഞ്ച മുണ്ടാക്കുന്നു.പത്രക്കാരും ചാനലുകാരും പുതിയ പുതിയ പീഡന വാര്‍ത്തകള്‍ക്കായി നെട്ടോട്ടമോടുന്നു.ഇരകള്‍ വീണ്ടും  വീണ്ടും വേട്ടയാടപ്പെടുന്നു. സ്വന്തം പിതാവ് തന്നെ മകളെ വിറ്റു കാശുണ്ടാക്കുന്നു.എല്ലാത്തിനും സാക്ഷിയായി പ്രതികരിക്കാനാകാതെ അമ്മ.അഞ്ചു വയസുകാരിയെ 10 വയസുകാരന്‍ പീഡിപ്പിക്കുന്നു. ഏഴാം ക്ലാസ്സുകാരിയെ എട്ടാം ക്ലാസ്സുകാരന്‍ പീഡിപ്പിക്കുന്നു.അങ്ങനെ ഓരോ ദിവസവും വ്യത്യസ്തമായ വാര്‍ത്തകളുമായി മാധ്യമങ്ങള്‍ നമ്മളെ തേടിയെത്തുന്നു.സാക്ഷര കേരളം ലജ്ജിച്ചു പോകുന്ന കാഴ്ചകള്‍. സാദാ  ഓട്ടോ ഡ്രൈവര്‍ മുതല്‍ ഡോക്ടറും സബ്ബ് ഇന്‍സ്പെക്ടറും രാഷ്ട്രിയ നേതാവും,നായരും നമ്പൂരിയും ,കൃസ്ത്യാനിയും, മുസല്‍മാനും....അങ്ങനെ നാനാജാതി മതസ്ഥര്‍ ഒത്തൊരുമിച്ചു കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തി പോരുന്ന ഈ വ്യവസായത്തിന് സര്‍ക്കാര്‍ സാമ്പത്തിക  സഹായവും പ്രഖ്യാപിച്ചു കഴിഞ്ഞു.പീഡനത്തില്‍ ഇരയായ പെണ്‍കുട്ടിക്ക് 2 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.കേരള സര്‍ക്കാര്‍ വളരെ മുന്‍പ് തന്നെ ഇരകള്‍ക്ക് സര്‍ക്കാര്‍ ജോലി  നല്‍കി പ്രോത്സാഹനം നല്‍കി വരുന്നുണ്ട്.
       രാജ്യത്ത് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി വ്യഭിചരിക്കുന്ന അനേകായിരങ്ങള്‍ ഉണ്ട്.വ്യഭിചരിക്കാന്‍ പോകാതെ മുണ്ട് മുറുക്കിയുടുത്തു കഴിയുന്ന അനേകായിരങ്ങള്‍ വേറെയുമുണ്ട്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം വൈകിട്ട് 6 നു ശേഷം പുരുഷന്മാരെ വളയ്ക്കാന്‍ നില്‍ക്കുന്ന അനേകം സ്ത്രീകളെ കാണാം.സര്‍ക്കാര്‍ ലക്ഷങ്ങള്‍ കാണിച്ചു പ്രലോഭിപ്പിച്ചാല്‍ ഇനി ഇവരെല്ലാം ബലാല്‍സംഗം ചെയ്യപ്പെടാന്‍ ആഗ്രഹിക്കുന്ന കാലം വിദൂരമല്ല.ലക്ഷങ്ങള്‍ കിട്ടിയപ്പോള്‍ വിദേശ മാഗസിന് വേണ്ടി ഉടു തുണിയുരിയാന്‍ നമ്മുടെ പെണ്‍കുട്ടികളുടെ റോള്‍ മോഡലായ ഐശ്വര്യറായി പോലും തയാറായി.പിന്നെ പാവപെട്ട പെണ്‍കുട്ടികളുടെ കാര്യം പറയാനുണ്ടോ? ഇന്നേ വരെ പീഡകര്‍ക്ക്  തക്കതായ ശിക്ഷ നേടികൊടുക്കുവാന്‍ ഒരു സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.മാധ്യമ വിചാരണയോട് കൂടി എല്ലാം അവസാനിക്കുന്നു.രാവിലെ പത്രമെടുത്താല്‍ ചിലര്‍ പ്രാദേശിക പേജ് നോക്കുന്നു, മറ്റു ചിലര്‍ ചരമ പേജ് നോക്കുന്നു. മറ്റു ചിലര്‍ പീഡന വാര്‍ത്ത മാത്രം തിരയുന്നു.(ഇതൊരു അസുഖമാണോ?) ഇവര്‍ക്കായി ഒരു പീഡന പേജ് പത്രത്തില്‍ എന്നാണാവോ തുടങ്ങുന്നത്.ഈ പീഡനോല്സവത്തിനു പ്രോത്സാഹനമായി മലയാള സിനിമ രംഗവും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. രതി നിര്‍വേദത്തിന്റെ വന്‍ വിജയത്തിന് ശേഷം ഇതാ  "അവളുടെ രാവുകള്‍". കൂടാതെ മറ്റനേകം മസാല ചിത്രങ്ങള്‍ മലയാളിയുടെ രുചി മനസിലാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.ഇതും വന്‍ വിജയമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് സംശയമില്ല. ഷക്കീല വീണ്ടും തിരിച്ചു വരുമോ എന്നതാണ് ഇപ്പോള്‍ നാട്ടുമ്പുറത്തെ ചായക്കടകളില്‍ മുഖ്യചര്‍ച്ച.തകര്‍ച്ച നേരിടുന്ന മലയാള സിനിമയ്ക്ക് ഒരു ഉയിര്‍ത്തെഴുനെല്‍പ്പിനു അവസരമൊരുങ്ങിയിരിക്കുന്നു.സിനിമാലോകം മലയാളിയുടെ ആസ്വാദന നിലവാരം തിരിച്ചറിഞ്ഞിരിക്കുന്നു.
മലയാളത്തുന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി അനേകം കഥകളും കവിതകളും എഴുതിയങ്കിലും അവരുടെ " എന്‍റെ കഥ "  ആണ് മലയാളിയ്ക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്‌. എല്ലാവരും അത് വാങ്ങി വായിച്ചു "ആസ്വദിച്ചതിനു"  ശേഷം പ്രിയ കഥാകാരിയെ ആക്ഷേപിക്കുന്ന കാഴ്ചയാണ് സാംസ്കാരിക കേരളം കണ്ടത്.മനസുകൊണ്ടും ശരീരം കൊണ്ടും, ചിന്ത കൊണ്ടും താന്‍ ചെയ്തതെല്ലാം അല്‍പ്പം ഭാവനയും കൂടി ചേര്‍ത്തു ഉറക്കെ പറയാനുള്ള  ആര്‍ജ്ജവം മാധവിക്കുട്ടി കാട്ടിയപ്പോള്‍ , ഹൃദയം കൊണ്ട് മോശം കാര്യങ്ങള്‍ ചിന്തിക്കുകയും രാത്രിയുടെ മറവില്‍ അത് പ്രവര്‍ത്തിക്കുകയും, അദരം കൊണ്ട് നല്ലത് പറയുകയും ചെയ്യുന്ന ശരാശരി മലയാളി പ്രിയ കഥാകാരിയെ മോശക്കാരിയായി മാത്രം കണ്ടു താന്‍ പഠിച്ച വിശ്വാസപ്രമാണങ്ങള്‍ക്ക് അടിവരയിട്ടു. 
മലയാളി "എല്ലാം" അടിച്ചമര്‍ത്തി ജീവിക്കുന്നതിന്റെ കുഴപ്പങ്ങളാണ് ഏറെയും. അവസരങ്ങള്‍ക്കായി അവന്‍ കാത്തിരിക്കുന്നു. അവസരങ്ങള്‍ മുതലാക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഇവിടെ ആണ്‍ പെണ്‍ വ്യത്യാസം പോലും ഇല്ല.അതിന്റെ തെളിവാണ് സ്ത്രീകളില്‍ വര്‍ദ്ധിച്ചു വരുന്ന പരപുരുഷ ബന്ധം.സ്ത്രീകളുടെ വലകളില്‍ പെടുന്ന പുരുഷന്മാരുടെ കണക്കെടുക്കാന്‍ ആരും ഇത് വരെ മുതിരാതിരുന്നത് ഭാഗ്യം. അല്ലങ്കില്‍ ആ പേര് ദോഷവും കേരളത്തിനു സ്വന്തമായേനെ.
                                                                                                         ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍

12 comments:

 1. പീഡനം ഇനി കലാമേളകൾക്ക് ഒരു മൽസര ഇനമാക്കാം സമ്മാനം കിട്ടാത്തവർക്കും 2ലക്ഷം കിട്ടുമല്ലോ...?

  ReplyDelete
 2. റെജി ഭായി വളരെ ശക്തമായി ഇവരെ കല്ലെറിഞ്ഞു
  ഞാനും എന്റെ ശക്തിയില്‍ ഒരു ഏറ് വച്ചു കൊടുക്കുന്നു
  നല്ല പോസ്റ്റ്
  ആശംസകള്‍

  ReplyDelete
 3. സൂര്യനെല്ലി മഹാന്‍ ഭാവിയില്‍ രാഷ്ട്രപതി ആയേയ്ക്കുമെന്നു ഒരു ശ്രുതിയുണ്ട് !!! ആര്‍ഷഭാരതം !!!!!!

  ReplyDelete
 4. പീഡനം ഇന്ന് പത്രങ്ങള്‍ക്കു ആഘോഷിക്കാന്‍ ഉള്ള ഒരു വാര്‍ത്തയും. അത് ആസ്വദിക്കാന്‍ നാം ഉള്‍പ്പെടെയുള്ള വായനക്കരും...................പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരവും, മറ്റുള്ളവരുടെ നിര്‍ബന്ധപ്രേകാരവും മറ്റുള്ളവര്‍ക്ക് കീഴടങ്ങുമ്പോള്‍ ഇവിടെ നശിക്കുന്നത് നമ്മുടെ സംസ്കാരമാണ്
  ഇന്ന് ബന്ധങ്ങളുടെ പവിത്രത എങ്ങോ പൊയ് മറഞ്ഞു. അച്ഛന് മകള്‍ ആര് ?????????? സഹോദരന് സഹോദരി ആര്..........ഇവിടെ അച്ഛനും അമ്മയും ഇല്ലാ ഇന്ന് ഉള്ളത് ആണും പെണ്ണും മാത്രം .!!!!!!!!!!!! ഈ യുഗം കലിയുഗം എന്ന് ഇവ ഇപ്പോഴും നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു

  ReplyDelete
 5. പീഡന വാര്‍ത്തകള്‍ കൊടുക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാനല്ലോ. ടി വി തുറന്നാല്‍ കുറ്റകൃത്യങ്ങളുടെ പരിപാടികളുടെ khosha യാത്ര !
  ഇവര്‍ കൊടുക്കുന്ന വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നവര്‍ക്ക് നാളെ എന്ത് സംഭവിക്കുന്നു എന്ന് പറയാനുള്ള ബാധ്യത ഇവര്‍ക്കുണ്ട്...നിര്‍ഭാഗ്യവശാല്‍ അതില്‍ ഇവര്‍ക്ക് താല്പര്യം ഇല്ല. പുതിയ കഥകള്‍ വരികയാണല്ലോ..

  മീറ്റിനു ശേഷം ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..

  സ്നേഹപൂര്‍വ്വം വില്ലേജ് മാന്‍

  ReplyDelete
 6. വളരുന്ന തലമുറയ്ക്ക്‌ നാം കൊടുക്കുന്ന പ്രചോതനമാണല്ലോ അവർ ഏറ്റെടുക്കുന്നത്‌. ഇപ്പോൾ നാം കൊടുക്കുന്നപ്രചോതനമാണു "രതിനിർവ്വേതം" . ഇപ്പോൾ അച്ചൻ മകളെ ബലാൽസംഗം ചെയ്തു എന്നതിനുപകരം ........................മകൻ ബലാൽസംഗം ചെയ്തു എന്നാകും ഇനി കോൾക്കുക. ഇവിടുത്തെ ബുദ്ധിജീവികൾ പറയുന്നതുപോലെ കുരുന്നു കുഞ്ഞുങ്ങൾക്ക്‌ ലൈംഗിക വിദ്ധാഭ്യാസം കൊടുക്കാത്തതുകൊണ്ടല്ല അവർക്കുമുന്നിൽ നാം കാട്ടിക്കൊടുക്കുന്ന ഈ മാതിരി ചിത്രങ്ങൾ ആണു് ഒരളവുവരെ ഇതിനോക്കെക്കാരണം.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. സാംസ്കാരിക കേരളം......
  ദൈവത്തിന്റെ സ്വന്തം നാട്........
  എന്തൊരു പുകിലായിരുന്നു
  ഇപ്പോള്‍ ആകെപ്പാടെ മാറിയില്ലേ
  നാളെ ചരിത്രത്തില്‍ കേരളം ഇങ്ങനെ അടയാളപ്പെടുത്തും
  അച്ചന്‍ മകളെ കാമിച്ചു അന്യര്‍ക്കുവില്‍ക്കുന്ന പുത്തന്‍ മുതലാളി
  അച്ചനും അമ്മയും കണ്ട് വെച്ച് മറന്ന ബ്ലൂസീടി കണ്ടു അയല്‍പക്കത്തെ അഞ്ച് വയസ്സുകാരിയില്‍ പരീക്ഷണം നടത്തുന്ന കുട്ടിക്കൊലയാളി
  പെണ്ണിറച്ചിയുടെ വിപണന മൂല്യം കേരളത്തില്‍ അടിക്കടി വര്‍ദ്ധിക്കുന്നതിനാല്‍ കേരള ഗവണ്മെന്റിന്റെ മേല്‍നോട്ടത്തില്‍ പുതിയ പെണ്ണിറച്ചി തെരുവ്
  ഇനി കേരളം
  അഥമന്മാരുടെ ..
  കാമാസക്തരുടെ
  ഇറച്ചി വില്‍പ്പനക്കാരുടെ
  സ്വന്തം നാട്..

  www.sunammi.blogspot.com

  ReplyDelete
 9. മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു ധരണിയി -
  ലാശ്വാസമയുള്ളതല്ലയൊന്നും
  വറ്റുന്നു സൌരഭ്യമാകെയീ വാടിയില്‍
  ചരിത്രമാകുന്നുവോ സത്യധര്‍മ്മങ്ങളും ?

  ReplyDelete
 10. >>മനസുകൊണ്ടും ശരീരം കൊണ്ടും, ചിന്ത കൊണ്ടും താന്‍ ചെയ്തതെല്ലാം അല്‍പ്പം ഭാവനയും കൂടി ചേര്‍ത്തു ഉറക്കെ പറയാനുള്ള ആര്‍ജ്ജവം മാധവിക്കുട്ടി കാട്ടിയപ്പോള്‍ , ഹൃദയം കൊണ്ട് മോശം കാര്യങ്ങള്‍ ചിന്തിക്കുകയും രാത്രിയുടെ മറവില്‍ അത് പ്രവര്‍ത്തിക്കുകയും, അദരം കൊണ്ട് നല്ലത് പറയുകയും ചെയ്യുന്ന ശരാശരി മലയാളി പ്രിയ കഥാകാരിയെ മോശക്കാരിയായി മാത്രം കണ്ടു താന്‍ പഠിച്ച വിശ്വാസപ്രമാണങ്ങള്‍ക്ക് അടിവരയിട്ടു. <<
  Reji ശരിയായി പറഞ്ഞു ...

  ReplyDelete
 11. രതി നിർവേദത്തെയും അവളുടെ രാവുകളേയും ഒരു മസാല പടമായി അങ്ങിനെ അങ്ങ് തരം തിരിക്കാമോ?

  അവളുടെ രാവുകൾ സിനിമയുടെ കഥാതന്തു എന്ത് മനോഹരമാണ്.
  അതേ പോലെ ആദ്യ രതി നിർവേദവും.

  പുതിയ രതി നിർവേദം ഒരു മസാല പടമാണെന്ന് പറയുന്നത് ഞാൻ യോജിക്കുന്നു.

  ആദ്യ രതി നിർവേദത്തിൽ മീശ മുളച്ചുവരുന്ന പ്രായത്തിലുള്ള ഒരു പയ്യന്റെ മനസ്സിൽ രതിയെപ്പറ്റിയുള്ള ആദ്യ അറിവുകൾ, വികാരങ്ങൾ എന്നിവയെപ്പറ്റിയാണ് പറയുന്നത്. അത് ഒരു മസാല ചിത്രം എന്ന് പറയാൻ പറ്റില്ല.

  രണ്ടാമത്തേതിൽ ഒരു ചെറുപ്പക്കാരൻ മദാലസയായ ഒരു പെണ്ണിനെ വളച്ചെടുക്കുന്നതു മാത്രമായി.
  അതുകൊണ്ട് തന്നെ രണ്ടാമത്തേതിനെ ഈ ഗണത്തിൽ പെടുത്താം.

  പിന്നെ ഷക്കീലയെപ്പറ്റിയാണെങ്കിൽ അവരുടെ പടം കണ്ടിട്ടുള്ളവർക്ക് അറിയാം രതിനിർവേദത്തിൽ ശ്വേതാമേനോൻ കാണിച്ച അത്രയും മേനീ പ്രദർശനം പോലും പല സിനിമകളിലും ഷക്കീല കാണിച്ചിട്ടില്ല..

  ReplyDelete
 12. കാഴ്ച്ച വയ്പ്പ് പൌരാണിക കാലം മുതലുള്ള ഒന്ന്നാണ് . അത് ഇനി നിര്‍ത്തുക അത്ര എളുപ്പമല്ല

  ReplyDelete