കലാലയങ്ങളില്‍ നിന്നും രാഷ്ട്രീയത്തെ പടിയിറക്കിയപ്പോള്‍ കുട്ടികളെല്ലാം സുരക്ഷിതരായി എന്ന് ആശ്വസിക്കുന്ന മാതാപിതാക്കള്‍ നമുക്ക് ചുറ്റും ഉണ്ട്.അരാഷ്ട്രീയവല്‍ക്കരിച്ച ക്യാമ്പസില്‍ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികളിലെ പ്രതികരണ ശേഷിയൊക്കെ എന്നേ നഷ്ടപെട്ടിരിക്കുന്നു. തങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്ന മേഖലകളിലൊന്നും ശബ്ദ മുയര്‍ത്താന്‍ ഇപ്പോഴത്തെ കുട്ടികള്‍ക്കാവുന്നില്ല.
വര്‍ഷങ്ങളായി നേഴ്സുമാര്‍ അര്‍ഹമായ കൂലി ലഭിക്കാതെ ചൂഷണം ചെയ്യപ്പെടുന്നു.നേഴ്സുമാര്‍ താങ്കളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ വൈകി പോയി എന്ന് തന്നെ പറയേണ്ടി വരും. പണ്ടൊക്കെ സ്കൂളില്‍ പോകുമ്പോള്‍ ബസ് സ്റ്റോപ്പില്‍ ബസ് നിറുത്തിയില്ലങ്കില്‍ പിറ്റേ ദിവസം ബസ് സ്കൂളിനു മുന്‍പില്‍ തടയുന്ന പതിവുണ്ടായിരുന്നു.ഇപ്പോഴത്തെ കുട്ടികള്‍ ബസ് സ്റ്റാന്‍ഡില്‍ മറ്റു യാത്രക്കാര്‍ കയറി ബസ് പുറപ്പെടുന്നതിനു തൊട്ടു മുന്‍പുവരെ ബസിനു പുറത്തു വെയിലും കൊണ്ട് കാത്തു നില്‍ക്കുന്നു.വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്ളപ്പോള്‍ ഒരു ബസ് ജീവനക്കാരനും ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിക്കില്ലായിരുന്നു.
ക്യാമ്പസുകളില്‍ റിയാലിറ്റി ഷോകളെ കുറിച്ചും,ഫാഷനെ കുറിച്ചും, അതിലും ഉപരി സെക്സിനെ കുറിച്ചും മാത്രമേ ചര്‍ച്ച ചെയ്യപ്പെടുന്നുള്ളൂ. ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ കൂടി മാത്രമേ അല്‍പ്പമെങ്കിലും സാമുഹിക ചര്‍ച്ചകള്‍ ഇന്നത്തെ യുവത്വം നടത്തുന്നുള്ളൂ. പക്ഷെ അതും ചിലപ്പോഴൊക്കെ അന്യന്‍റെ സ്വകാര്യതയിലുള്ള ഇടപെടലുകളായി മാറുന്നു.മൊബൈല്‍ ഫോണും ഇന്റര്‍ നെറ്റും ചിലപ്പോഴൊക്കെ യുവാക്കളെ മുറിക്കുള്ളില്‍ മാത്രമൊതുങ്ങുവാനും പ്രേരിപ്പുക്കുന്നുണ്ട്.
എല്ലാത്തിനും ഗുണവും ദോഷവും ഉള്ളത് പോലെ ക്യാമ്പസ് രാഷ്ട്രീയത്തിനും ഗുണവും ദോഷവും ഉണ്ട്.കാമ്പസുകളില്‍ നിന്നും രാഷ്ട്രീയത്തെ തുടച്ചു നീക്കിയതിന് ശേഷം സാംസ്ക്കാരികമായ എന്ത് പുരോഗതിയാണ് കേരളത്തിലെ യുവത്വത്തിനുണ്ടായത്?പുരോഗതി അധികം കാണാനില്ലന്കിലും മൂല്യചുതി അനേകം കാണാനുണ്ട്.പഠനത്തിനു ശേഷം മറ്റൊന്നിനെക്കുറിച്ചു ചിന്തിക്കാനില്ലാത്ത കുട്ടികള്‍ക്കിടയില്‍ സെക്സും ,മദ്യവും, മയക്കുമരുന്നും കടന്നുവരുന്നു.സാമൂഹിക പ്രശ്നങ്ങളില്‍ ഇത്തരക്കാര്‍ കാഴ്ചക്കാര്‍ മാത്രമാകുന്നു. സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന ഒരു സമൂഹം വളര്‍ന്നു വരുന്ന അപകടകരമായ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.ചില കുട്ടികളാകട്ടെ വീട്ടില്‍ നിന്നും പഠിക്കാന്‍ മാത്രം വിട്ടതു കൊണ്ട് റോഡില്‍ ഒരു അപകടം സംഭവിച്ചാല്‍ പോലും കണ്ടില്ലന്നു നടിക്കും.കണ്മുന്‍പില്‍ സഹയാത്രികയുടെ മാനത്തിനു ആരെങ്കിലും വിലപറഞ്ഞാല്‍ ഇത്തരക്കാര്‍ ഉറക്കം നടിക്കും.സഹജീവികളുടെ നിലവിളികള്‍ക്ക് ചെവി കൊടുക്കാന്‍ ഇവര്‍ക്ക് സമയമില്ല .വേണമെങ്കില്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി സൌഹൃദ സദസുകളില്‍ കാട്ടി കേമത്തം പറയും.എന്തിനേറെ സ്വന്തം അവകാശങ്ങള്‍ ചോദിച്ചു വാങ്ങാന്‍ പോലും ഇവര്‍ക്ക് സാധിക്കുന്നില്ല. സാമൂഹിക ബോധം ഇല്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന നമ്മുടെ വിദ്യാഭ്യാസ രീതി പൊളിചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

(ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം ക്യാംപസുകളില്‍ രാഷ്ട്രീയം നിരോധിച്ചതു കൊണ്ടാണന്നു എനിക്കഭിപ്രായമില്ല. ഇത് ഒരു കാരണം മാത്രം ആകാം. )
കാമ്പസ് രാഷ്ട്രീയം അതിന്റെ മൂര്‍ദ്ദന്യത്തില്‍ അഴിഞ്ഞാടിയിരുന്ന തൊണ്ണൂറുകളില്‍ മയക്കുമരുന്നുകളും മദ്യവുമൊക്കെ ഇന്നത്തെപ്പോലെ കാമ്പസിന്റെ ഒരു ഭാഗം തന്നെയായിരുന്നു. സമൂഹത്തിന്റെ നിഖിലമേഖലകളെയും കാര്‍ന്നുതിന്നുന്ന മൂല്യച്യുതി കാമ്പസ്സിലേക്കും കടന്നുകയറിയതിന്റെ കാരണം തിരക്കി സമയം കളയേണ്ടതില്ല. കാലം പകര്‍ന്നുകൊടുത്ത വിഷം മറ്റ് മേഖലകളെന്ന പോലെ കാമ്പസും ഏറ്റുവാങ്ങി എന്ന് മാത്രം. പണത്തിന്റെ ആധിക്യവും കമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുടെ അനിയന്ത്രിതമായ ഉപയോഗവും ഈ ദുരവസ്ഥക്ക് കാരണമാണ്.
ReplyDeleteതൊണ്ണൂറുകളിലും അതിനു മുന്‍പും റാഗിങ്ങുകളും കാമ്പസ് പീഡനങ്ങളും നമ്മുടെ സാസ്കാരികകേരളത്തില്‍ അനവധി വാര്‍ത്തയായി മാറിയിട്ടുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പതാകകളില്‍ പൊതിയാന്‍ കുരുന്നു ദേഹങ്ങള്‍ ഇന്നത്തെ കാമ്പസുകളില്‍ കിട്ടാനില്ല എന്നത് മാത്രമേ ഒരു വ്യത്യാസമുള്ളൂ.
പഴയരാഷ്ട്രീയ പ്രബുദ്ധമായ ക്യാമ്പസുകളില്‍ നിന്നിറങ്ങിയവര്‍ തന്നെയാണിന്ന് സദാചാരപ്പോലീസ് എന്ന മുള്ളുമാലയും പിടിച്ച് പരക്കം പായുന്നത്- പ്രതികരിക്കുന്നവര്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍!!!
ലേഖനം നന്നായി
ReplyDeleteഅഭിപ്രായത്തിനോടൈക്യം :)
ഇന്നത്തെ കുട്ടികള്‍ക്ക് സാമുഹ്യ വിഷയങ്ങളില്‍ പ്രതികരണശേഷി തീരെ ഇല്ല എന്നത് സത്യം... അവര്‍ക്ക് രാഷ്ട്രിയ ബോധം ഇല്ല എന്നത് മറ്റൊരു സത്യം... എന്നാ അത് ക്യാമ്പസ് രാഷ്ട്രിയം നിരോധിച്ചത് കൊണ്ട് ഒന്നുമല്ല... ഒരിക്കലും അത് കാരണവും അല്ല.. ഇന്നത്തെ കുട്ടികളുടെ രാഷ്ട്രിയ ബോധാമില്ലായ്മ ഒരു കണക്കിന് പറഞ്ഞാ മുതലെടുത്ത പ്രസ്ഥാനമാണ് എസ്.എഫ്. .ഐ എന്നത് ഒരു സത്യമാണ്. ഇന്നത്തെ വിദ്യാഭ്യാസം എങ്ങനെ സമൂഹത്തില്‍ ജീവിക്കണം എന്നല്ല എങ്ങനെ കാശു ഉണ്ടാക്കണം എന്ന് മാത്രം ആണ്... അങ്ങനെ വരുമ്പോ മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ പലരും ഉറക്കം നടിക്കുകയും അന്ധരും ബധിരരും മൂകരും ആകും....
ReplyDeleteപൊതുവേ മദ്യത്തോട് ആഭിമുഖ്യം കൂടിയില്ലേ? വിദ്യാര്‍ത്ഥിരാഷ്ട്രീയകാലത്ത് പഠിച്ചിറങ്ങിയ യുവാക്കള്‍ ഇന്ന് വളര്‍ന്ന് സാമാന്യം നല്ല മദ്യപരൊക്കെ ആയിരിയ്ക്കുന്നു. കാരണം വേറെ എന്തൊക്കെയോ ആണ് റെജി. ഉലക്ക വിഴുങ്ങിയിട്ട് ചുക്കുകഷായം
ReplyDeleteലേഖനത്തിന്റെ ആത്യന്തികമായ ലക്‌ഷ്യം ഇന്നത്തെ യുവ സമൂഹത്തിന്റെ മാറിപ്പോയ കാഴ്ച്ചപ്പാടുകലാനെങ്കില്‍ അതില്‍ വിദ്യാര്‍ഥി രാക്ഷ്ട്രീയത്തിനു കാര്യമായി ഒന്നും ചെയ്യാനാവില്ല എന്നു തന്നെയാണ് എന്റെ വിശ്വാസം.
ReplyDeleteകാരണം ഒരു കോളേജിലെ മുഴുവന്‍ കുട്ടികളില്‍ ആകെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ സജീവ രാഷ്ട്രീയ പ്രവര്‍ത്തകരുള്ളൂ ബാക്കിയുള്ളവര്‍ സമരം എന്ജോയ് ചെയ്യുകയോ, നിര്‍ബന്ധിതമായി അതിലേയ്ക്ക് വലിച്ചിഴക്കപ്പെടുകയോ ചെയ്യുന്നു. പിന്നെ രാക്ഷ്ട്രീയം വേണമെന്നുള്ളവര്‍ക്ക് അത്പുറത്തും ആകാമല്ലോ.
മാറേണ്ടത് സമൂഹത്തിന്റെയും മാതാപിതാക്കളുടെയും വിദ്യാഭ്യാസ സബ്രതായത്തോടുള്ള കാഴ്ചപ്പാടാണ്.
ഇന്നു എത്രകുട്ടികള്‍ സ്കൂളിലെ എന്‍..സി.സി., എന്‍. എസ. എസ്. പോലുള്ള സംഘടനയിലുണ്ട്,? എത്രപേര്‍ സ്കൂള്‍ സ്പോര്‍ട്സ്, ആര്‍ട്സ് മേളകളില്‍ പങ്കെടുക്കുന്നു.? ആ നേരംകൂടെ ടുഷന്‍ കൊടുക്കുന്നതിനെപ്പറ്റിയല്ലേ ചിന്തിക്കുന്നത്? എന്തിനു? വീടിനടുത്തുള്ള കൂട്ടുകാരുമായി വൈകുന്നേരങ്ങളില്‍ സൊറപറയാനും, കളിക്കാനും വിടുമോ? ഒരു കുട്ടിയുടെ വ്യക്തിത്വ വികസനം ഇങ്ങനെയൊക്കെയാണ് രൂപപ്പെടുന്നത്. അല്ലാതെ പുറത്തുള്ള രാഷ്ട്രീയ നേതാക്കളാല്‍ നിയന്തിക്കപ്പെടുന്ന കാമ്പസ് കുട്ടി രാക്ഷ്ട്രീയത്തിലൂടെയല്ല.
You said very well
Deleteഞാൻ വരും തലമുറയെ ഭയക്കുന്നു!!
ReplyDeleteനാളെ ചിലപ്പോൾ ഈ അധുനികതയുടെ മായാലോകത്തിൽ ഓളംതള്ളി നടക്കുന്ന കുരുന്നുകൾക്ക് മനുഷ്യത്ത്വമ്പോലും ഉണ്ട് എന്ന് വരില്ല
ലേഖനം നന്നായി. ജോസ് ലെറ്റിന്റെ കമന്റിനടിയില്‍ ഒരൊപ്പ്.
ReplyDelete"എല്ലാത്തിനും ഗുണവും ദോഷവും ഉള്ളത് പോലെ ക്യാമ്പസ് രാഷ്ട്രീയത്തിനും ഗുണവും ദോഷവും ഉണ്ട്.കാമ്പസുകളില്‍ നിന്നും രാഷ്ട്രീയത്തെ തുടച്ചു നീക്കിയതിന് ശേഷം സാംസ്ക്കാരികമായ എന്ത് പുരോഗതിയാണ് കേരളത്തിലെ യുവത്വത്തിനുണ്ടായത്?പുരോഗതി അധികം കാണാനില്ലന്കിലും മൂല്യചുതി അനേകം കാണാനുണ്ട്."
ReplyDeleteകാര്യങ്ങൾ മനസ്സിലാകുന്ന കാലം മുതൽ നന്മയെ കുറിച്ച് പറഞ്ഞ് പഠിപ്പിക്കുക... രക്ഷിതാക്കൾ ആ തരത്തിൽ മാതൃക കാട്ടുക. എങ്കിലും ചുറ്റുവട്ടങ്ങൾ നമ്മെ പലതിലേക്കും മാടിവിളിച്ച്കൊണ്ടിരിക്കും.അപ്പോൾ ഒരു പരിധിവരെ പിടിച്ച് നിൽക്കുക, നല്ലത് സ്വീകരിക്കുക, നന്മയിൽ സഞ്ചരിക്കുക. അല്ലാതെന്ത് പറയാൻ?
ReplyDelete