www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Sunday, January 13, 2013

ചിറകൊടിഞ്ഞ ശലഭം


കൊടും ക്രൂരതയുടെ ഇരയായി 
വഴിയരികില്‍ ഉപേക്ഷിക്കപെട്ട്
മരണത്തെ മുഖാമുഖം കണ്ട അവളെ 
അവഗണിച്ചു കടന്നുപോയവര്‍, പിറ്റേന്നു-
കത്തിച്ച മെഴുകുതിരിയും 
"അവളുടെ" ചിത്രവും 
കൈയ്യില്‍, അടക്കിപിടിച്ചിരുന്നു.
തൊണ്ട പൊട്ടുമാറുച്ചത്തില്‍ 
അവര്‍ വിളിച്ചു പറഞ്ഞതു 
കേള്‍ക്കാതെ അപ്പോഴേക്കും 
അവള്‍ യാത്രയായിരുന്നു... 

1 comment: