www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Saturday, January 8, 2011

സാഗരകന്യകയുടെ വിലാപം

വളരെ ആകസ്മികമായാണ് എനിക്ക് തിരുവനന്തപുരത്തിനു  വരേണ്ടി വന്നത്. അതുകൊണ്ട് തന്നെ ക്യാമറ എടുക്കുവാന്‍ മറന്നും പോയി. ശഖു മുഖം കടപ്പുറത്തു  "മത്സ്യ  കന്ന്യക" യെ  കണ്ടപ്പോള്‍  ക്യാമറ  കയ്യില്‍ ഇല്ലാത്തത് കൊണ്ടു വിഷമം തോന്നി. പാണ്ടാണങ്കില്‍  ഇത്ര വിഷമം തോന്നേണ്ട കാര്യം ഇല്ല. പിന്നീട് എപ്പോഴെങ്കിലും  ഫോട്ടോ എടുക്കാമെന്ന് വെക്കാം. പക്ഷെ ഇനി എത്ര കാലം ഈ ശില്‍പ്പം ഇവിടെ കാണും.! സദാചാരക്കാരുടെ  കണ്ണ് ഇതിനെയും നോട്ടമിട്ടിരിക്കാം. തല്ക്കാലം എന്റെ നോകിയ എക്സ്പ്രസ്സ്‌ മ്യൂസിക്‌  ഫോണിലെ ക്യാമറ തന്നെ ശരണം.
കുസാറ്റില്‍ വെട്ടിമുറിക്കപ്പെട്ട സാഗരകന്യകയുടെ വിലാപം  ഇവിടുത്തെ  കപട  സദാചാര ക്കാരുടെ  കണ്ണ് തുറപ്പിച്ചങ്കില്‍............
കുസാറ്റിലെ സ്ത്രീ ജീവനക്കാരുടെ അസൂയ ആണ് അവരെ കൊണ്ടു സാഗര കന്ന്യകയുടെ മാറിടം മുറിക്കണ മെന്നാവശ്യപെടാന്‍ പ്രേരിപ്പിച്ചത്. സുന്ദരികളെന്നു നടിച്ചു വേഷം കെട്ടി നടക്കുന്ന തങ്ങളേക്കാള്‍ ഭംഗി ഏതോ തോട്ടക്കാരന്‍ വെട്ടിയുണ്ടാക്കിയ ശില്പ്പത്തിനുണ്ടായാല്‍ ഇവറ്റകള്‍ സഹിക്കുമോ? ഇത്ര നല്ല ചെടി ശില്‍പ്പങ്ങള്‍ മുഴുവന്‍ "നോട്ടങ്ങളും" ഏറ്റുവാങ്ങുമ്പോള്‍ എത്ര നാളാ അവിടുത്തെ "തേയിലസഞ്ചി മാറിട യൂണിയന്‍" അവഗണന സഹിക്കുക.  വല്ല നിവര്‍ത്തിയും ഉണ്ടങ്കില്‍ തുണിയുടുക്കാതെ  നടന്നേനെ ഇവറ്റകള്‍. ഫാഷന്റെ പേരില്‍ എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്.
സൃഷ്ടടികളില്‍ വച്ചേറ്റവും മനോഹരം സ്ത്രീ ശരീരം തന്നെ...സ്ത്രീയെ വരക്കാതെ എങ്ങനെ ഒരു ചിത്രകാരന് , ശില്പ്പിക്ക് ആത്മസാക്ഷാല്‍ക്കാരം  ലഭിക്കും. സ്ത്രീയുടെ അഴകളവുകള്‍ വര്‍ണ്ണിക്കാത്ത കവികളുണ്ടോ?    ശഖു മുഖം കടപുറത്തെ "മത്സ്യ കന്യക" യുടെ മാറിടം എന്നാണ് ഇനി ഇവറ്റകള്‍ മുറിക്കാന്‍ ആവശ്യപെടുന്നത്. മരണം കാത്തു കഴിയുന്നവന്റെ അവസ്ഥയല്ലേ ഈ ശില്‍പ്പത്തിനു? ഇവരോട് ഒരപേക്ഷ.....ചുരുങ്ങിയ പക്ഷം ഒരു ജീന്‍സും ബനിയനും എങ്കിലും ഇട്ടു കടപ്പുറത്ത് കിടക്കാന്‍ "മത്സ്യ  കന്ന്യകയെ അനുവദിക്കണം.സീരിയലിലും സിനിമയിലും മുഖം കാണിക്കാന്‍ "എന്തും കാണിക്കാന്‍" മടിയില്ലാത്ത മഹിളാമണികള്‍  ഈ നാട്ടില്‍ ഉള്ളപ്പോള്‍ കേവലം ഒരു കലാശിലപ്പത്തിനെതിരെ വാളെടുക്കണമോ? ചാനല്‍  അവതാരികമാരുടെ കോലം കണ്ടാല്‍ അവരുടെ എന്തൊക്കെ മുറികേണ്ടി വരും? കാലിത്തീറ്റയുടെ പരസ്യത്തിലും സ്ത്രീയുടെ നഗ്നത ഉപയോഗിക്കുന്നു.കാലികള്‍ ഇവറ്റകളെ കണ്ടാല്‍ ചുരുങ്ങിയ പക്ഷം കൊമ്പ് കൊണ്ടൊരു കുത്തെങ്കിലും കൊടുക്കും.കപട സദാചാരക്കാര്‍ ഇതൊന്നും കാണുന്നില്ലേ?
എന്താണ് ശരിയായ അശ്ലീലം? ചില വനിതാ സംഘടന കൊടുത്ത പരാതി പ്രകാരം കുസാറ്റ് രജിസ്റ്റര്‍  പരാതി സ്വീകരിച്ചു നടപടി എടുത്തന്നാണ് വേണ്ടപ്പെട്ടവര്‍ പറയുന്നത് ...കന്യകയുടെ മാറിടം ചെത്തി വിരൂപമാകിയപ്പോള്‍ ആരൊക്കെയാണ് ജയിച്ചത് ? ഈ മുല മുറിക്കല്‍  നടത്താന്‍ എന്തായിരുന്നു, അതിനു പിന്നിലെ ചേതോ വികാരം ? നഗ്ന ശില്‍പ്പങ്ങള്‍  ചിത്രണം ചെയ്തിട്ടുള്ള എത്ര ക്ഷേത്ര സംസ്കാരത്തെ കുറിച്ച ഈ "മോഹിനിമാര്ര്‍ക്ക്" എന്തറിയാം? ഭാരതത്തിന്റെ കലാ പാരമ്പര്യം ...... "ദൈവത്തിന്റെ  നാടിന്റെ "എല്ലാ പ്രശ്നങ്ങളും കഴിഞ്ഞോ ഇതോടെ? കന്യകയുടെ മാറിടം ചെത്തി  ചെത്തി വിരൂപമാക്കിയവര്‍  തന്നെ രാത്രയില്‍ മുണ്ടിട്ട്  "സദാചാരം " വെളുപ്പിക്കുന്ന വരല്ലേ ? "പൂച്ച നടത്തവും  ,വിമന്‍സ് ക്ലബ്‌ പാര്‍ട്ടിയും കഴിഞ്ഞു രാത്രി വീട്ടില്‍ വന്നു കയറുന്ന ഈ സദാചാര കൊച്ചമ്മമാരെ സഹിക്കുന്ന ഭര്‍ത്താക്കന്മാരെ  ചാട്ടക്കടിക്കാന്‍  ഇവിടെ ആളില്ലതേ പോയല്ലോ...

1 comment:

  1. വളരെ നന്നായിട്ടുണ്ട്. അധിനന്ദനങ്ങള്‍

    ReplyDelete