"ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍" ഒരു ജലപ്രളയത്തിനായി ഇനി എത്രനാള്‍ കാത്തിരിക്കണം. "പേടകം പണിയാന്‍ ദൈവം ആരെ ചുമതലപെടുത്തും.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ കൊണ്ട് ഓരോ ദിവസവും ടെലിവിഷനും പത്രങ്ങളും നമ്മളെ തേടിയെത്തുകയാണ്. " സൗമ്യ" നമ്മളില്‍ ഒരു നൊമ്പരമായി മനസ് നീറ്റുമ്പോള്‍ ഇതാ തമിഴ് ബാലിക ധനലക്ഷ്‌മി യുടെ അതിദാരുണ മരണവും വാര്‍ത്തകളില്‍ നിറയുന്നു. ക്രൂരതയുടെ പര്യായമായി ഗോവിന്ധചാമിയും അഭിഭാഷകന്റെ ഭാര്യ സിന്ധുവും നമ്മളില്‍ ഞെട്ടലുളവാക്കുന്നു. സൗമ്യയെ വനിതാ സംഘടനകളും മാധ്യമങ്ങളും ഏറെകുറെ മറന്നു കഴിഞ്ഞിരിക്കുന്നു. മാധ്യമങ്ങള്‍ക്ക് പുതിയവ കിട്ടിയിരിക്കുന്നു.
അവര്‍ അതിന്റെ പിന്നിലെ "കാരണങ്ങള്‍" ന്യൂസ് ഡസ്കില്‍ ഇരുന്നു തലനാരിഴകീറി പരിശോധിച്ച് വിചാരണ ചെയ്തു ചാനലിന്റെ റേറ്റ് ഉയര്‍ത്തുന്നു. സൗമ്യയുടെ നേരെയുള്ള ആക്രമണം സ്ത്രീകളുടെ നേരെയുള്ള പുരുഷന്മാരുടെ കടന്നു കയറ്റമാണ് എന്ന് പറഞ്ഞു വിലപിക്കുന്ന വനിതാ സംഘടനകളോട് സഹതപിക്കാനേ ഞങ്ങള്‍ ആണുങ്ങള്‍ക്ക് കഴിയുകയുള്ളൂ. ഞങ്ങള്‍ക്കുമുണ്ട് അമ്മയും പെങ്ങന്മാരും. സൗമ്യ ഞങ്ങളുടെയും പെങ്ങളാണ്. ഗോവിന്ധചാമിയെ പോലുള്ളവര്‍ നാടിനു ഭീഷണി ഉയര്‍ത്തുബോള്‍ ആണ്‍ പെണ്‍ വ്യത്യാസം മറന്നു നമുക്ക് നേരിടാം. വനിതാ സംഘടനകളെ സംബന്ധിചിടത്തോളം "സജീവമാവാനുള്ള" പിടിവള്ളി മാത്രമാണ് സൗമ്യയെ പോലുള്ളവര്‍. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം എന്നൊക്കെ പറഞ്ഞു ഇവറ്റകള്‍ ചാനലുകളില്‍ "തമ്മിതല്ലും". വനിതാ ബോഗി എന്ജിന് മുന്‍പില്‍ പിടിപ്പിക്കണമെന്നുവരെ ഇവറ്റകള്‍ ആവശ്യപെടും. എവിടെ സ്ത്രീകള്‍ പീഡിപ്പിക്കപെടുന്നുവോ അതിന്റെയെല്ലാം പിന്നില്‍ ഒരു സ്ത്രീയും ഉണ്ടാവും. അശക്തരായവര്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ നമ്മുടെ നാട്ടില്‍ പീടിപ്പിക്കപെടുന്നു. അതാണ് സത്യം. ഓരോ ദുരന്തങ്ങള്‍ ഉണ്ടാവുമ്പോഴും അതിന്റെ കാരണങ്ങള്‍ തേടി പോകുന്നതല്ലാതെ ദുരന്തങ്ങള്‍ എങ്ങനെ ഒഴിവാക്കാം എന്നതിന്റെ കുറിച്ചോ അതിനു വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നതിനെകുറിച്ചോ ചാനലുകളില്‍ അല്ലാതെ ഉത്തരവാധിത്തപെട്ട അധികാരികളുടെ ഇടയില്‍ യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ല. ആര്‍ക്കും ആരെയും സഹായിക്കാന്‍ ഉള്ള മനസില്ല. അതാണ് സത്യം .പരസ്യമായി പൊതു നിരത്തുകളില്‍ ആരും ആക്രമിക്കപെടാവുന്ന അവസ്ഥ. സഹായിക്കാന്‍ ചെന്നാല്‍ കോടതി കയറി ഇറങ്ങേണ്ടി വരുമെന്ന പേടി, അല്ലങ്കില്‍ താന്‍ പോകുന്ന സ്ഥലത്തു സമയത്ത് എത്തിചെരുന്നതിനുള്ള വ്യഗ്രത. അതിന്റെ ഇടയില്‍ സഹജീവിയുടെ നിലവിളികള്‍ക്കു കാതോര്‍ക്കാന്‍ എവിടെ നേരം. എല്ലാവരും ജീവിക്കാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലിലാണ്. സ്വാര്‍ത്ഥത മനുഷ്യനില്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ജീവന്‍ രക്ഷിക്കാന്‍ ഒരു "ചങ്ങല" വലിക്കാന്‍ പോലും നാട്ടിലെ നിയമത്തെ പേടിച്ചു കൈകള്‍ ഉയര്‍ത്താന്‍ ഭയക്കുന്ന മനുഷ്യരുള്ള നാട്ടില്‍ മനുഷ്യ ചങ്ങലകള്‍ തീര്‍ത്ത് ശക്തി തെളിയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, ചാനല്‍ ചര്‍ച്ചകളില്‍ മാത്രം മുഴുകുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍, കോഴ വാങ്ങി കീശവീര്‍പ്പിക്കുന്ന ഉദ്യോഗസ്ഥര്‍, നീതി ദേവതയുടെ കണ്ണ് മൂടികെട്ടിയിരിക്കുന്നത് മാക്സിമം മുതലാക്കുന്ന ജഡ്ജിമാര്‍...

തല്‍കാലം നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെ മാത്രമേ ജീവിക്കാന്‍ പറ്റൂ. വിതൂര ഭാവിയില്‍ പോലും ഒരു മാറ്റത്തിന് സാധ്യത കാണുന്നില്ല.
വീട് വിട്ടിറങ്ങുന്ന പെണ്മക്കള്‍ ജീവനോടെ തിരിച്ചു വരുന്നതിനു വേണ്ടി വേണ്ടി അമ്മമാര്‍ വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കട്ടെ!.
ചാനലുകാര്‍ ദുരിന്തങ്ങള്‍ക്കായി കാതോര്‍ക്കട്ടെ.
രാഷ്ട്രിയ, സാംസ്കാരിക നേതാക്കള്‍ ക്യാമറകള്‍ക്ക് മുന്‍പില്‍ ഞെട്ടല്‍ രേഖപെടുത്തട്ടെ.
നമ്മുടെ നാട്ടില്‍ ഇങ്ങനെയൊക്കെ മാത്രമേ ജീവിക്കാന്‍ പറ്റൂ. വിദൂര ഭാവിയില്‍ പോലും ഒരു മാറ്റത്തിന് സാധ്യത കാണുന്നില്ല.
ReplyDeleteപ്രതികരണം കൊള്ളാം!
Word verification കഷ്ടാണ് ട്ടോ :)
ഇനിയുമൊരു ദുരന്തം നാം കേള്‍ക്കാതിരിക്കട്ടെ
ReplyDeleteപ്രിയ വാഴക്കോടന്‍... വേര്‍ഡ് വേരിഫിക്കേഷന്‍ മാറ്റിയിട്ടുണ്ട്.
ReplyDeleteദുരന്തങ്ങൾ ആവർത്തികപെടുന്നു… നമ്മൾ ഞെട്ടികൊണ്ടിരിക്കുന്നു.. എവിടെ ചെന്നവസാനിക്കും ദൈവമേ..!!
ReplyDeleteവനിതാ ബോഗി എന്ജിന് മുന്‍പിലോ
ReplyDeleteനടുക്കോ പിടിപ്പിച്ചാല്‍ എല്ലാം നേരെയാവുമോ?
എന്തിനാണ് സ്ത്രീകള്‍ക്ക് വേറെ കംപാര്‍ട്ട്മെന്റ്റ്?
ആണുങ്ങളെ അല്ല അകറ്റി നിറുത്തേണ്ടത്,
മനുഷ്യമൃഗങ്ങളെയാണെന്ന് എത്ര സൗമ്യമാരുടെ
അനുഭവം കണ്ടാലും വനിതാ സംഘടനകള്‍ പഠിക്കില്ല.
നല്ല പോസ്റ്റ് .... അഭിനന്ദനങ്ങള്‍.
ഇനിയെങ്കിലും ആര്‍ക്കും വരണ്ടാ എന്ന് പ്രാര്‍ഥിക്കാം!
ReplyDeleteസൗമ്യയുടെ ഗതി ഇനി ആര്‍ക്കും വരാതിരിക്കാന്‍ ഭരണകൂടവും പൊതുജനങ്ങളും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. അപകടങ്ങള്‍ ഉണ്ടായി കഴിഞ്ഞു അതിനെകുറിച്ചോര്‍ത്ത് ദുഖിച്ചിട്ടു എന്ത് കാര്യം?
ReplyDeleteഇതുപോലെ എത്ര സംഭവങ്ങൾ!
ReplyDeleteആരുണ്ടീ വിലാപങ്ങളൊക്കെ കേൾക്കാൻ ഇവിടെ....
'ഫെമിനിസ്റ്റുകൾ' അവർക്ക് വേറെ പണിയൊന്നുമില്ലല്ലൊ......
എല്ലാ ആശംസകളും!