www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Saturday, March 5, 2011

മൂന്നാര്‍ കൊളുക്കുമല യാത്രാ വിവരണം.

മനസിന്നു മറയില്ല... ഇനി  ഞങ്ങള്‍ പിരിയില്ല...വീ ആര്‍ ഫ്രണ്ട്സ്
മൂന്നാറിലേക്ക് പലതവണ പോയിട്ടുണ്ടങ്കിലും  ഇത്തവണത്തെ യാത്ര വളരെ രസകരമായിരുന്നു . ജീവിതത്തില്‍ ഓര്‍ത്ത്‌ വെക്കാന്‍ പറ്റിയ ഒരു യാത്ര. പിറവത്ത് നിന്നും രാവിലെ 8 മണിക്ക് ഞങ്ങള്‍ ആറുപേര്‍ യാത്ര തുടങ്ങി. ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ബോബി തച്ചാമാറ്റം ,സാബുകോട്ടയില്‍,ജോര്‍ജ് നടൂപിള്ളില്‍,ജിതിന്‍ കൊമ്പനാല്‍, സജി, പിന്നെ ഞാനും. പോകുന്ന വഴിക്ക് കോതമംഗലം പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ ചീയപ്പാറ വെള്ളച്ചാട്ടം ലക്ഷ്യമാക്കി യാത്ര തിരിച്ചു. ചീയപ്പാറ വെള്ളചാട്ടത്തിനരുകില്‍  വണ്ടി  നിര്‍ത്തുമ്പോള്‍ സമയം പത്തുമണി. 
വിശന്നു തുടങ്ങി....എങ്കിലും വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയില്‍ ഞങ്ങള്‍ വിശപ്പിനെ അവഗണിക്കുക തന്നെ  ചെയ്തു. വേനലിന്റെ തീക്ഷണതയില്‍ വെള്ളച്ചാട്ടത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും സഞ്ചാരികള്‍ക്ക് കുറവൊന്നുമില്ല. അത്യാവശ്യം ഫോട്ടോസും തട്ട് കടയില്‍  നിന്ന് ഒരു ചായയും കഴിച്ചു.
ഈ സമയം ബോബി അവിടെ വന്ന ഒരു കുടുംബത്തെ ഫോട്ടോ എടുത്തു സഹായിക്കുകയാണ്. കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേര്‍ ഉണ്ടങ്കില്‍ അവന്‍ എന്ത് സഹായവും ചെയ്യും. യാത്രാമധ്യേ  കണ്ട  ഒരു കള്ള് ഷാപ്പ്‌ ഞങ്ങളെ വളരെ ആകര്‍ഷിച്ചു. നല്ല വിശപ്പ്‌...കയറുക തന്നെ. തെറ്റിദ്ധരിക്കരുത് ഞങ്ങള്‍ അങ്ങനെ കള്ള് കുടിയന്മാരോന്നും അല്ലകേട്ടോ.ഷാപ്പില്‍ നല്ല കപ്പയും മീന്‍ കറിയും ഉണ്ടായിരുന്നു. കൂടാതെ ബീഫ് ,ചിക്കന്‍, ലിവര്‍ പോര്‍ക്ക്‌ അപ്പം ഇവയെല്ലാം പരീക്ഷിച്ചു. അപ്പോഴാണ്‌ രണ്ടു മദാമമാര്‍ അവിടേക്ക് കയറി വന്നത്. അവര്‍ ഞങ്ങളെ പരിജയപെടാന്‍ വന്നു. ഫോട്ടോ എടുക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധം.ഷാപ്പിനകത്തും  പുറത്തും നിന്നുള്ള ഫോട്ടോസെക്ഷന് ശേഷം അവിടന്ന് പടിയിറങ്ങി. അവര്‍ ഞങ്ങളെ കൈവീശിയാത്രയാക്കി. 
കപ്പയും മീനും...കൊതിയാവുന്നുണ്ടോ?
വീണ്ടും ഞങ്ങള്‍ യാത്ര തുടര്‍ന്ന്. മൂന്നാര്‍ ലക്ഷ്യമാക്കി. മുതിരപ്പുഴ, ചന്തുവരായി, കുണ്ടല എന്നീ മൂന്നു നദികളുടെ സംഗമസ്ഥലമാണ് മൂന്നാര്‍ . അത് കൊണ്ടാണ് ഇതിനു മൂന്നാര്‍ എന്ന് പേര് വന്നത്. ഇന്ത്യയിലെ  ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാര്‍ . ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയര്‍ന്ന  ഉദ്യോഗസ്ഥരും മാനേജര്‍ മാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവര്‍ക്ക്  താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറില്‍  ഉണ്ട്. സായ്പന്മാരെ വളരെയധികം ആകര്‍ഷിച്ച  ഒരു പ്രദേശമാണ് മൂന്നാര്‍. ഉച്ചയോടു കൂടി ഞങ്ങള്‍ താമസ സ്ഥലമായ "ഗോണ്‍സാവല്‍സ് വില്ലയിലെത്തി. ബോബിയുടെ ഫ്രണ്ടിന്റെ  ആണ് ഞങ്ങള്‍ താമസിക്കുന്ന വില്ല. ബോബിയാണ് ഇതിന്‍റെ നടത്തിപ്പ്.  അധികം  തണുപോന്നുമില്ല...എങ്കിലും ഒരു കൂളിംഗ് ഉണ്ട്. എല്ലാവരും റൂമിലെത്തി  ഫ്രഷ്‌ ആയി. ഞാനും ബോബിയും കൂടി ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പുറപെട്ടു. 
സദ്യയുടെ ചിട്ടവട്ടം 
എന്നെ സമ്മതിക്കണം 
 പാചകം ഞങ്ങള്‍ തന്നെ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഞങ്ങള്‍ ഒരു നീണ്ട ഷോപ്പിംഗ്‌ തന്നെ നടത്തി. ചിക്കനും, ചപ്പാത്തി ഉണ്ടാക്കാനുള്ള മാവും, പിന്നെ അത്യാവശ്യം സാധനങ്ങളും വാങ്ങി ഞങ്ങള്‍ തിരിച്ചു വന്നു. പിന്നെ നടന്നത് ഒരു യുദ്ധം തന്നെ ആയിരുന്നു. ഞങ്ങളിലെ  പാചക കഴിവുകള്‍ ഓരോരുത്തരായി പുറത്തെടുത്തു. കിച്ചന്‍ യുദ്ധക്കളം ആയി. ജോര്‍ജ് അരിഞ്ഞ സവാളയുടെ ഷേപ്പ് കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല. ഞാന്‍  ചപ്പാത്തി കുഴച്ചു മടുത്തു. ചപ്പാത്തി കണ്ടു പിടിച്ചവനെ എന്റെ മുന്പിലെങ്ങാനും കണ്ടാല്‍  തല്ലി കൊല്ലും. ചപ്പാത്തി പരത്തിയപ്പോള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും ഭൂപടം കൊണ്ട് അടുക്കള നിറഞ്ഞു.
ചിക്കന്‍ മസാല മേടിച്ചന്കിലും മുളക് പൊടി വാങ്ങാന്‍ മറന്നു പോയിരുന്നു. മല്ലി പൊടി ധാരാളം  ഉണ്ടായിരുന്നു. കയ്യില്‍ കിട്ടിയതെല്ലാരും വാരി ഇട്ടു. ചിക്കന്റെ ആള് സാബു ചേട്ടനും ജോര്‍ജ് ഉം ആയിരുന്നു. ചിക്കന്‍ അടുപ്പത്തു വച്ചിട്ട് സാബു ചേട്ടന്‍ കുളിക്കാന്‍ പോയി. ഞാന്‍ ടി വി യില്‍ കണ്ണും നട്ടിരുന്നും പോയി. സാബു ചേട്ടന്‍ കുളികഴിഞ്ഞു തലയും തുവര്‍ത്തി അടുക്കളയിലേക്കു ഓടുന്നത് കണ്ടു. ഞങ്ങളെല്ലാവരും പിറകെ ഓടി. ചിക്കന്‍ റെഡി....ആ കോഴി എന്തോ മഹാ പാപം ചെയ്തിരുന്നു. പൊടി പോലുമില്ല കണ്ടു പിടിക്കാന്‍... വെന്തു കലങ്ങി പോയി. എല്ലാവരും മുഖത്തോടു മുഖം നോക്കി. നോട്ടം പൊട്ടിച്ചിരിയിലേക്ക് മാറുവാന്‍ അധികം  സമയം വേണ്ടി വന്നില്ല. ചിക്കന്‍ സാമ്പാര്‍ ................ബോബി ഉറക്കെ വിളിച്ചു പറഞ്ഞു.....ഞങ്ങള്‍ ഏറ്റു വിളിച്ചു. ചപ്പാത്തി ഞങ്ങള്‍ ഒരു കണക്കിന് ചുട്ടെടുത്തു. അമ്മമാരെ ഞങ്ങള്‍ എല്ലാവരും സ്തുതിച്ചു. ജോര്‍ജ് മാത്രമേ മുന്‍പ് പാചകം ചെയ്തു പരിജയമുള്ളൂ.
ചിക്കന്‍ വറുത്തത്...
ഭക്ഷണത്തോടൊപ്പം  ഡാന്‍സും 
 അവന്റെ അമ്മ അമേരിക്കയില്‍ പോയപ്പോള്‍ മൂന്നു മാസം അവന്‍ വീട്ടില്‍ സ്വന്തം പാചകമാണന്നു  പറഞ്ഞിരുന്നു. അവന്‍ സത്യം വെളിപെടുത്തി..അച്ചാറും പപ്പടവും ചമ്മന്തിയുമാല്ലാതെ വേറൊന്നും മൂന്നു മാസം അവന്‍ കഴിച്ചിട്ടില്ല...ചിരിച്ചി ചിരിച്ചു ഞങ്ങള്‍ മടുത്തു. ഭക്ഷണം കഴിക്കുനതിനു വേണ്ടി റെരസിനു മുകളില്‍ ടേബിള്‍ ഒരുക്കി. ചപ്പാത്തിയും ചിക്കന്‍ സാമ്പാറും ഞങ്ങള്‍ രുചിയോടെ കഴിച്ചു. ആര്‍ക്കും ഒരു പരാതിയും ഇല്ല...വല്ലവന്റെയും കല്യാണത്തിനു പോയി തിന്നിട്ടു ചിക്കന്‍ ശരിയായില്ല എന്ന് പറഞ്ഞു പോരുന്നവനൊക്കെ ഒരു പരാതിയും ഇല്ലാതെ കഴിക്കുന്ന കാഴ്ച കാണേണ്ടത് തന്നെ ആയിരുന്നു.ഭക്ഷണത്തിനു ശേഷം ക്യാമ്പ്‌ ഫയര്‍ ഒരുക്കിയിരുന്നു... പിന്നെ അവിടെ നടന്നതൊന്നും വര്‍ണ്ണിക്കാന്‍ കഴിയില്ല....ബോബിയുടെയും സാബു ചേട്ടന്റെയും  ഡാന്‍സ് കണ്ടു  ഇങ്ങനെയും ഡാന്‍സ് കളിക്കാമോ  എന്ന് ഞാനും ജിതിനും അടക്കം പറഞ്ഞു. എപ്പോഴാണ് ഉറങ്ങിയത് എന്ന് സത്യമായിട്ടും ഓര്‍ക്കുനില്ല....
കോഴി കൂവാതെ തന്നെ ഞങ്ങള്‍ എഴുനേറ്റു. ഇന്നത്തെ യാത്ര കൊളുക്കുമലയിലേക്കു ആണ്....( സോറി...മൂന്നാര്‍ ഞങ്ങള്‍ എപ്പോഴും വരുന്ന സ്ഥലം ആണ്.അത് കൊണ്ട് മൂന്നാറില്‍ കറങ്ങി സമയം കളഞ്ഞില്ല.)തലേദിവസത്തെ പെര്‍ഫോമന്‍സ് മൂലം കൊളമായി കിടന്ന റൂമും കിച്ചനുമെല്ലാം ക്ലീന്‍ ചെയ്തു, കുളിച്ചു കുട്ടപ്പനായി എല്ലാവരും വണ്ടിയില്‍ കയറി... 
ഈ മനോഹര തീരത്ത്‌ തരുമോ ഇനിയൊരു ജന്മം കൂടി...

കൊളുക്കുമല ..വര്‍ണ്ണിക്കാന്‍ വാക്കുകളില്ല...ചിന്നകനാല്‍ വഴി സൂര്യനെല്ലി വരെ കാറിലായിരുന്നു യാത്ര  .കൊളുക്കുമലയിലേക്ക് ജീപ്പ് മാത്രമേ പോകൂ. ഹാരിസണ്‍ മലയാളത്തിന്റെ  തേയിലത്തോട്ടങ്ങളിലെ കൊളുന്തുകളുമായി പോകുന്ന ട്രാക്‍ടറുകള്‍ക്ക് വേണ്ടി ഉണ്ടാക്കിയ വഴിയിലൂടെ പത്തു കിലോമീറ്റര്‍ സ്പീഡില്‍  ജീപ്പ്  യാത്ര ഒരനുബവമായിരുന്നു. മുകളില്‍ എത്തുന്നതുവരെ ഫസ്റ്റ് ഗിയറില്‍ത്തന്നെയാണ് യാത്ര. ഞങ്ങളുടെ മുന്‍പിലുള്ള ജീപ്പില്‍ ഒരു സായിപ്പും മദാമ്മയുമാണ്.മദാമ്മ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നുണ്ടങ്കിലും നടക്കുന്നില്ല.
12 ഹെയര്‍പിന്‍ വളവു കഴിഞ്ഞു വേണം മുകളില്‍ എത്താന്‍.വളവു ഒറ്റയടിക്ക് ജീപ്പ് കയറുന്നില്ല.പിറകിലേക്ക് എടുത്തു വീണ്ടും കയറണം. കൊളുക്കുമല കേരള തമിഴ്നാട് അതിര്‍ത്തിയാണ്. ഇടതു കേരളം വലതു തമിഴ്നാട്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ടി എസ്റ്റേറ്റ്‌ കൊളുക്കുമലയാണ്.ഞങ്ങളുടെ തലയ്ക്കു മുകളില്‍ "തിപാട മല". മേഘങ്ങള്‍ ഞങ്ങള്‍ക്ക് ചുറ്റും നൃത്തം  വെച്ചു.എക്കോ പോയിന്റില്‍ ഇറങ്ങി നിന്ന് എല്ലാവരും ആര്‍ത്തു വിളിച്ചു. തമിഴ്നാടിനെ കുറെ തെറിയും വിളിച്ചു. മുല്ലപെരിയാര്‍ തന്നെ കാരണം. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊളുക്കുമല ടി ഫാക്ടറി ഞങ്ങള്‍ സന്ദര്‍ശിച്ചു. ഇനി ഞാന്‍ കൂടുതല്‍ ഒന്നും വിവരിക്കുനില്ല.. ഈ ചിത്രങ്ങള്‍ കണ്ടു നിങ്ങളുടെ മനസിന്റെ കടുപ്പം പോലെ നിങ്ങള്‍ വിലയിരുത്തൂ. 
"തിപാട മല"യുടെ സമീപം.
ഒരു രക്ഷാപ്രവര്‍ത്തനം 

12 comments:

  1. എല്ലാവരും കൂടി… ജോറാക്കിയല്ലെ…
    ങാഹ്.. എന്തെല്ലാം ഞമ്മള് കണ്ട് സഹിക്കണം… :)

    ReplyDelete
  2. ആഹ..അടിച്ചു പോളിച്ചല്ലേ? ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ട്! ആശംസകള്‍!

    ReplyDelete
  3. ചിത്രങ്ങളും വിവരണങ്ങളും മനോഹരമായിട്ടുണ്ട്

    ReplyDelete
  4. മാഷേ ഈ ചിന്നകനാൽ എന്നുപറയുന്നത് എവിടെയാണ്‌ മൂന്നാറിൽ നിന്ന് എത്ര ദൂരം?
    പോസ്റ്റ് അടിപൊളി...

    ReplyDelete
  5. ആശാനെ സൂപ്പര്‍ , നല്ല യാത്ര . നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത് പോലെ ഒരു സുഖം . നന്ദി , ആശംസകള്‍

    ReplyDelete
  6. നല്ല വിവരണവും ചിത്രങ്ങളും...

    ReplyDelete
  7. നല്ല ചിത്രങ്ങള്‍, നന്നായിയിരിക്കുന്നു..

    ReplyDelete
  8. അവതരണം അസ്സലായി...
    ചിക്കന്‍ സാമ്പാറും......
    ഇങ്ങനെ ചില അവസരങ്ങളില്‍ എങ്കിലും
    നിങ്ങള്‍, ഞങ്ങള്‍ പാവം പെണ്ണുങ്ങളെ
    സമ്മതിച്ചു തരുമല്ലോ... ആശ്വാസം...

    ReplyDelete
  9. Very nicely said..! I think you are a great fan of trekking.. Try Dhoni forest/Nelliampathy.. I recommend these places. I done a trekking here couple of weeks back. Gave an immense experience..! My wishes.

    ReplyDelete
  10. ആശാനേ...
    വെറുതെ കൊതിപ്പിക്കല്ലേ....!

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. വിവരണം ഗൊള്ളാം...
    യാത്രകള്‍ ഇഷ്ടമാണെന്ന് അറിഞ്ഞതില്‍ സന്തോഷിക്കുന്നു.ചില യാത്രാ വിവരണങ്ങള്‍ എന്റെ ബ്ലോഗിലും ഉണ്ട്. സമയം കിട്ടുമ്പോള്‍ അങ്ങോട്ടൊക്കെ ഒന്ന് വരൂ

    ReplyDelete