ബീന ബേബി |
കാരുണ്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പുണ്ണ്യകര്‍മ്മമായ ആതുരസേവന രംഗത്ത്
മലയാളി നേഴ്സുമാര്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. അവരുടെ സേവന മനോഭാവം പ്രശംസനീയവുമാണ്.കേരളത്തില്‍ നേഴ്സിംഗ്
പഠനത്തിനു പോകുന്ന മിക്ക കുട്ടികളും വായ്പ്പയെടുത്താണ് പഠിക്കുന്നത്.
പക്ഷെ പഠിപ്പു കഴിയുന്ന കുട്ടികള്‍ രണ്ടു വര്‍ഷം ബോണ്ട് നോക്കാന്‍
നിര്‍ബന്ധിതരാകുന്നു. ബോണ്ടില്ലങ്കില്‍ 50.000 രൂപ കെട്ടിവെയ്ക്കണം
സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍. പരമോന്നത നീതിപീഠം നിയമാനുസൃതം ബോണ്ട്
സമ്പ്രദായം നിറുത്തലാക്കിയെങ്കിലും ഇപ്പോഴും ഈ അനീതി തുടരുന്നു.
ആശപത്രികളുടെ ധാര്‍ഷ്ട്യത്തിന് വഴങ്ങി അവരുടെ പീഡനങ്ങള്‍ പുറത്തു പറയാതെ
ജീവിതം തള്ളി നിക്കുന്ന അനേകം പെണ്‍കുട്ടികള്‍ ഉണ്ട് നമുക്ക് ചുറ്റും.
പീഡനം സഹിയ്ക്ക വയ്യാതെ ബാന്ദ്രകുര്‍ള കോംപ്ളക്സിലുള്ള ഏഷ്യന്‍ ഹാര്‍ട്ട്
ഇന്‍സ്റിറ്റിയുട്ടില്‍
ഐ.സി. വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന തൊടുപുഴ കൊല്ലന്‍പുഴ തോപ്പില്‍
കോട്ടയില്‍ വീട്ടില്‍ ബീനാബേബി (23)യെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍
കണ്ടെത്തിയത്. ഹോസ്റല്‍മുറിയിലുള്ള മറ്റുള്ളവര്‍ ഡ്യൂട്ടിയിലായിരുന്ന
സമയത്താണ് സംഭവം നടന്നത്.12 മണിക്കൂറാണ് ഇവിടത്തെ ജോലിസമയം. ആഴ്ച അവസാനം
അവധി ലഭിക്കുന്നില്ലെന്നു
മാത്രമല്ല മറ്റാരെങ്കിലും ജോലിക്ക് വന്നില്ലെങ്കില്‍ ആ ജോലിഭാരംകുടി
മറ്റുള്ളവര്‍ ചെയ്യേണ്ട അവസ്ഥയാണ്. ജോലി ഭാരം കൂടിയതോടെ ഇവിടെ നിന്ന്
മാറാമെന്ന് കരുതിയാലും ബോണ്ട് നല്‍കിയതിനാല്‍ അതിനും കഴിയ്യാത്ത അവസ്ഥ.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പോലും ഇന്ന് നിലനിക്കുന്നത് നെഴ്സുമാരെ ആശ്രയിച്ചാണ്.എന്തിനും ഏതിനും സമരം ചെയ്യുന്ന നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളോ
മനുഷ്യാവകാശ സംഘടനകളോ ഇവരുടെ രോദനം കേള്‍ക്കുന്നില്ല.നിയമസഭയില്‍ എല്ലാ
നിയമങ്ങളും കാറ്റില്‍ പറത്തി മുന്നണികള്‍ പോര്‍വിളികള്‍ നടത്തുമ്പോള്‍
യഥാര്‍ത്ഥ ജനകീയ പ്രശ്നങ്ങള്‍ വിസ്മരിക്കപ്പെട്ടു പോകുന്നു.പത്രങ്ങള്‍
സെന്‍സേഷന്‍ ന്യൂസ് തേടി പേന ഉന്തുമ്പോള്‍ "ബീനാ ബേബി" മാര്‍ ചരമ
കോളങ്ങളില്‍ മാത്രം ഒതുങ്ങി പോകുന്നു.മൃഗങ്ങള്‍ പീഡിപ്പിക്കപെട്ടാല്‍ പോലും
ചോദിക്കാന്‍ അനേകം സംഘടനകളുള്ള രാജ്യത്താണ് ഇത്തരം മനുഷ്യാവകാശ ധ്വംസനം
നടക്കുന്നത്.പാട് പെട്ട് പഠിപ്പിച്ച മാതാപിതാക്കളോടുള്ള കരുതല്‍ ഓര്‍ത്ത്
പാവപ്പെട്ട നേഴ്സുമാര്‍ എല്ലാത്തിനും വിധേയപ്പെട്ടു ജോലി ചെയ്യാന്‍
നിര്‍ബന്ധിതരാകുന്നു. അനാവശ്യ കാര്യങ്ങള്‍ പോലും ഊതിപെരുപ്പിച്ചു വന്‍
വാര്‍ത്തയാക്കുന്ന ചാനലുകളോ ആതുര സേവന രംഗത്തെ ഇത്തരം അനീതികളെ
കണ്ടില്ലാന്നു നടിക്കുന്നു. ആശുപത്രികളിലെ അസൌകര്യങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യപെടുമ്പോഴും , ഇത്തരം അസൌകര്യങ്ങളില്‍ ജോലി ചെയ്യാന്‍
നിര്‍ബന്ധിതരാകാന്‍ വിധിക്കപ്പെട്ടവരെ നാം കണ്ടില്ലാന്നു
നടിക്കുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ ട്രേഡ് യൂണിയനുകള്‍ നോക്കു കൂലി
ലഭിക്കാന്‍ വേണ്ടി സമരം ചെയ്യുമ്പോള്‍ ഭരണകൂടം കാഴ്ചക്കാര്‍ മാത്രം
ആകുന്നു.പാവപെട്ട നഴ്സുമാര്‍ അതിജീവനത്തിനുവേണ്ടി സമരം ചെയ്യുമ്പോള്‍
പോലീസ് നെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയും നാം കാണുന്നു.ആതുര
സേവനം വെറും ബിസിനസ് ആയി മാത്രം കാണുകയും പാവപ്പെട്ടവന്റെ ജീവന് പുല്ലു
വില മാത്രം കണക്കാക്കുകായും ചെയ്യുന്ന ആശുപത്രി അധികൃതരില്‍ നിന്നും
എന്നാണു നമുക്ക് നീതി ലഭിക്കുന്നത്. ഒരുപാട് മോഹങ്ങളുമായി മഹാനഗരത്തില്‍ ജോലിതെടിയെത്തിയ ബീനാബേബി ആശുപത്രി
അധികൃതരുടെ കൊടിയ പീഡനം ഏറ്റു ജീവിതത്തോടു വിട പറഞ്ഞിരിക്കുന്നു. ഇനി
ആര്‍ക്കും ഈ ഗതി വരാതിരിക്കണമെങ്കില്‍ നാം ഓരോരുത്തരും ഉണര്‍ന്നു
പ്രവര്‍ത്തികേണ്ടിയിരിക്കുന്നു.
വെള്ള പ്രാവുകള്‍ എന്നും ,ഭൂമിയിലെ മാലാഖമാര്‍ എന്നുമൊക്കെ അറിയപ്പെടുന്ന നമ്മുടെ നേഴ്സ് പെണ്‍കുട്ടികളുടെ ദൈന്യത അവര്‍ക്ക് ആശുപത്രി അധികൃതരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാന്‍ പോലും അവകാശമില്ല ഒരുപക്ഷെ വിവാഹിതയ്യായാല്‍തന്നെ പ്രസവിക്കാന്‍ പാടില്ല . ഇത്തരം പീടനങ്ങല്‍ക്കെതിരെ നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
ReplyDeleteഇന്നും ഇതെല്ലാം നാല് കോളങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി കൂടിയ വാര്‍ത്തകള്‍ മാത്രമാണ്... ഒരു നേഴ്സുനെ വിവാഹം കഴിക്കാന്‍ പോലും ഭയപ്പെടുന്ന സമൂഹമാണ് നമുക്ക് ചുറ്റും.... പക്ഷെ ഒരു കുഞ്ഞു മണ്ണില്‍ ആദ്യം പ്രസവിച്ചു വീഴുന്നത് ഒരു നേഴ്സുന്റെ കയില്‍ ആണെന്ന കാര്യം പലപ്പോഴും നമ്മള്‍ ബോധപൂര്‍വം മറക്കുന്നു
ReplyDeleteകാലിക പ്രാധാന്യമുള്ള ലേഖനം. അനാമികയുടെ കമന്റും ഇഷ്ടായി. പൊതുവേ സമൂഹത്തിനു നേഴ്സ്മാരോട് എന്തോ ഒരു പുച്ഛം ഉള്ളതായി എനിക്കും തോന്നിയിട്ടുണ്ട്.
ReplyDeleteഇതുപോലുള്ള ഒരുപാട് ബീന ബേബി - മാര്‍ ഈ മഹാനഗരത്തിലുമുണ്ട്. പല കഥകളും എന്റെ സുഹൃത്തുക്കളില്‍ നിന്നും കേള്‍ക്കാനിടയായിട്ടുണ്ട്.
ReplyDeleteബോണ്ട് വാങ്ങുന്ന പരിവാടി നിര്‍ത്തലാക്കിയതായി അടുത്തായി പത്രത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.
പാവം കുട്ടികള്‍
ReplyDeleteഈ വാര്‍ത്ത പത്രത്തില്‍ കണ്ടിരുന്നു. സങ്കടകരമായ കാര്യം തന്നെ. റജി പറഞ്ഞത് ശരിയാണ്. ഇതിനോടൊക്കെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് തികഞ്ഞ അവഗണനയാണ്.
ReplyDeleteതാങ്കള്‍ വളരെ ശക്തമായി കാര്യങ്ങള്‍ പറഞ്ഞു, എല്ലാവരും വായികട്ടെ ഇത്
ReplyDeleteഇവിടെ ആരുടെ താത്പര്യ സംരക്ഷണത്തിനാണ് മുന്‍ഗണന
ReplyDeleteജനതയുടെ ജീവിക്കാനുള്ള അവകാശത്തിനോ അതോ ഏതാനും ചിലയാളുകളുടെ ആര്‍ത്തി പൂണ്ട കാടന്‍ മനസ്സിനോ..?
വളരെ ശക്തമായ രീതിയില്‍ പറഞ്ഞിരിക്കുന്നു.
എല്ലാവരുടെയും കണ്ണ് തുറക്കേണ്ടിയിരിക്കുന്നു. സന്ദര്‍ഭോചിതമായി ഈ പോസ്റ്റ്.
ReplyDeleteനമ്മള്‍ ചര്‍ച്ചചെയ്യേണ്ട ഒരു വിഷയമാണിത്.അതികാരികള്‍ക്ക് അധികാരപ്പനിമൂര്ചിച്ചു നടക്കുമ്പോള്‍ ഇതോന്നും കാണാനും കേള്‍ക്കാനും അവര്‍ക്കെവിടെ സമയം
ReplyDeleteനല്ല പോസ്റ്റ് റെജി. നേഴ്സുമാരുടെ അവസ്ഥ ശരിക്കും കഷ്ടമാണ്... ഇന്ത്യയ്ക്ക് പുറത്താണെങ്കില്‍ നല്ല ശമ്പളം എങ്കിലും ഉണ്ട്. നമ്മുടെ നാട്ടില്‍ അതും ഇല്ല ! മറ്റൊന്ന് കൂടിയുണ്ട്, ഇത്തരത്തില്‍ ജോലി ഭാരവും മാനസിക പീഡനവും കൂടും തോറും അവര്‍ക്ക് ജോലിയില്‍ ഉള്ള ആത്മാര്‍ഥതയും കുറയുന്നു... അത് രോഗികളുടെ അവസ്ഥയും ദുസ്സഹമാക്കും. നമ്മുടെ ഭരണാധികാരികള്‍ക്ക് ഇതൊക്കെ ശ്രദ്ധിക്കാനെവിടെയാ സമയം !!
ReplyDelete