പലരെയും പലതിനെയും ഓര്‍മ്മിപ്പിച്ചാണു ഓരോ വരിയും, ഓരോ ഈണവും, ഓരോ ശബ്ദവും കടന്നു പോകുന്നത്. അതു ചിലപ്പോള്‍ പ്രണയമാകാം, മറ്റു ചിലപ്പോള്‍ വിരഹമാകാം. ചിലപ്പോള്‍ വാത്സല്യമാകാം, അല്ലെങ്കില്‍ സൗഹൃദമാകാം. ഒരോ വരിയിലും പ്രണയവും സന്തോഷവും നിറഞ്ഞു നില്‍ക്കുന്ന ഗാനം, മനസ്സിനു വിങ്ങല്‍ മാത്രം സമ്മാനിക്കുന്ന അപൂര്‍വ്വമായ അനുഭവമാണു എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ് എന്ന ഗാനം നമുക്ക് നല്‍കുന്നത് . എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്..." എന്നു പാടിയ യുവ ഗായകന്‍ നിശ്ശബ്ദതയുടെ ലോകത്തേക്ക് യാത്രയായിട്ട് രണ്ടു വര്‍ഷം തികയുന്നു. 'ഇവര്‍ വിവാഹിതരായാല്‍' എന്ന സിനിമയിലെ ഈ ഹിറ്റ് ഗാനം പാടിയ സൈനോജ്, രക്താര്‍ബുദം ബാധിച്ച് 2009 നവബര്‍ 22 നു നമ്മെ വിട്ടു പിരിഞ്ഞു. കൈരളി ചാനലിലെ 'സ്വരലയ ഗന്ധര്‍വ്വ സംഗീതം' 2002 ലെ സീനിയര്‍ വിഭാഗം ജേതാവായിരുന്നു. നിരവധി ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്.
'വാര്‍ ആന്‍ഡ് ലവ്' എന്ന സിനിമയിലൂടെ പിന്നണി ഗാന രംഗത്ത് കടന്നു വന്ന സൈനോജ്, ഓര്‍ക്കുക വല്ലപ്പോഴും എന്ന ചിത്രത്തില്‍ വയലാറിന്റെ 'താമരപ്പൂക്കളും ഞാനുമൊന്നിച്ചായി' എന്ന കവിത ആലപിച്ച് ശ്രദ്ധേയനായി. 'ഇവര്‍ വിവാഹിത രായാല്‍' എന്ന സിനിമയിലെ "എനിക്കു പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്..." സൈനോജ് എന്ന ഗായകനെ കൂടുതല്‍ പ്രശസ്തനാക്കി. അതിനു ശേഷം കെമിസ്റ്ററി, ജോണ്‍ അപ്പാറാവു ഫോര്‍ട്ടി പ്ലസ്സ് (തെലുങ്ക്) എന്നീ ചിത്രങ്ങളില്‍ പാടി. ജീവന്‍ ടി. വി. യില്‍ നാലു മണിപ്പൂക്കള്‍ എന്ന ലൈവ് പരിപാടിയുടെ അവതാരക നായിരുന്നു.ആള്‍ ഇന്ത്യ റേഡിയോ നടത്തിയ മത്സരത്തില്‍ ലളിത ഗാനത്തിനും ഗസല്‍ ആലാപനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ആറാം ക്ളാസ്സ് മുതല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ സൈനോജ്, കര്‍ണ്ണാടക സംഗീതത്തില്‍ ദേശീയ സ്കോളര്‍ ഷിപ്പ് നേടി. ചിറ്റൂര്‍ ഗവ. കോളേജില്‍ പഠിക്കുമ്പോള്‍ കോഴിക്കോട് സര്‍വ്വ കലാശാലാ യുവ ജനോല്‍സ വത്തില്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷം കലാ പ്രതിഭയായിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം ഉണ്ട്. സ്റ്റേജ് പരിപാടികളിലൂടെ ഗള്‍ഫ് പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായ ഈ കലാകാരന്റെ അകാലത്തിലുള്ള വേര്‍പാട് പ്രവാസി മലയാളികളായ സംഗീതാ സ്വാദകരേയും ഏറെ വിഷമിപ്പിക്കുന്നു.സംഗീത സംവിധായകന്‍ എം ജയചന്ദ്രനൊപ്പം സഹായിയായി സംഗീത സംവിധാന രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു സൈനോജ്. പിറവം കക്കാട് താണിക്കുഴിയില്‍ തങ്കപ്പന്‍ - രാഗിണി ദമ്പതികളുടെ മകനാണ്.പിറവത്തിന്റെ അഭിമാനമായിരുന്ന സൈനോജിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരുപിടി കണ്ണീര്‍ പൂക്കള്‍...
പ്രണാമം ഈ കലാപ്രതിഭക്ക്.........................
ReplyDeleteഅകാലത്തില്‍ പൊലിഞ്ഞ ആ യുവ പ്രതിഭക്ക് എന്‍റെ പ്രണാമം
ReplyDeleteറോസാപൂക്കള്‍ പൂക്കുന്നതും പൊഴിയുന്നതും ദൈവം തീരുമാനിക്കുന്നു .... എല്ല്ലാം നല്ലതിന് ... എന്റെ പ്രിയ സുഹൃത്തിനു എന്റെ കണ്ണ് നീര്‍ പൂക്കള്‍
ReplyDeleteപ്രണാമം
ReplyDeletePranaamam....
ReplyDeleteഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരുപിടി കണ്ണീര്‍ പൂക്കള്‍...
ReplyDeleteതന്‍റെ പാട്ടുകളിലൂടെ, പ്രിയപ്പെട്ടവരുടെ ഓര്‍മകളിലൂടെ അദ്ദേഹം ജീവിക്കും... ഓര്‍മ്മകള്‍ക്ക് മരണമില്ലല്ലോ..
ReplyDeleteസംഗീത ലോകത്ത് ഇനിയും ഒരുപാടു ഉയരെണ്ടിയിരുന്ന സൈനോജ്.... ഈ ഗായകന്റെ ഓര്‍മയ്ക്ക് മുന്നില്‍ ഒരു പിടി കണ്ണീര്‍ പൂക്കള്‍ ..... പ്രണാമം !
ReplyDeleteപ്രണാമം ഓര്‍മ്മകള്‍ക്ക് മരണമില്ല
ReplyDeleteഅകാലത്തില്‍ അസ്തമിച്ചുപോയ ആ നല്ല കലാകാരന് എന്റെയും പ്രണാമം
ReplyDeleteഅദ്ദേഹം മരണമില്ലാതെ ജീവിക്കുന്നു.
ReplyDeleteതന്‍റെ പാട്ടുകളിലൂടെ, പ്രിയപ്പെട്ടവരുടെ ഓര്‍മകളിലൂടെ...
മണ്‍മറഞ്ഞ ഗായകന് സ്‌നേഹത്തിന്റെ സ്മരണാഞ്ജലി...കൈരളി ഗന്ധര്‍വ സംഗീതം വിജയി ആയിരുന്നു അല്ലെ
ReplyDeleteസൈനോജിനെ പറ്റി മുന്‍പേ കേട്ടിരുന്നു...
ReplyDeleteഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലെ പാട്ട് ഇഷ്ടമായിരുന്നു...
ഇദ്ദേഹത്തിന്റെ കൂടുതല്‍ ഗാനങ്ങള്‍ നമുക്ക് കേള്‍ക്കാന്‍ ഭാഗ്യമില്ലാതെ പോയി...
ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം...