www.rejipvm.blogspot.com എന്‍റെ ഹൃദയ സ്പന്ദനത്തിലേയ്ക്ക് സ്വാഗതം

Followers

Saturday, November 26, 2011

ഷൂട്ടിംഗ്...

മരണത്തെ മുന്നില്‍ കണ്ടു 
നിലയില്ലാകയത്തില്‍ മുങ്ങി താഴുമ്പോള്‍ 
സഹജീവികളുടെ കരുണ തേടി
കൈകള്‍ നീട്ടുമ്പോള്‍ 
തനിക്കു നേരെ നീളുന്ന കൈകള്‍
അവ്യക്തമായവള്‍ കണ്ടു ...
പക്ഷെ ,തുറന്നു വച്ച മൊബൈല്‍ ഫോണുകള്‍ 
ആയിരുന്നു ആ കൈകളിലെല്ലാം.!

16 comments:

  1. മനുഷ്യത്വം മരവിക്കുമ്പോള്‍ സംഭവിക്കുന്നത്.

    ReplyDelete
  2. ഇതൊക്കെയല്ലേ പുതിയ ട്രെന്‍ഡ് എന്നൊക്കെ പറയുന്നത്
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  3. രക്ഷിക്കെണ്ടാവര്‍ 'ശിക്ഷിക്കുന്ന'ദുരവസ്ഥ !

    ReplyDelete
  4. ഇത് നടന്ന സംഭവം ..കഴിഞ പെരുന്നാളിന്നു എറണകുളത്തു നടന്നത് ..പുഴയില്‍ ചാടിയ പെണ്‍കുട്ടിയെ രക്ഷിച്ച ചെറുപ്പക്കാരന്‍ പറഞ്ഞത്‌ അയാള്‍ ആള്‍ക്കൂട്ടം കണ്ടു ഓടി വന്നപ്പോള്‍ കണ്ടത്‌ ആളുകള്‍ കാഴ്ച കണ്ടു നോക്കിയിരിക്കുന്നത്..അക്കൂട്ടത്തില്‍ പലരും സംഭവം മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നത്രേ...
    http://www.harithakamblog.blogspot.com

    ReplyDelete
  5. ഈ സംഭവം കേട്ടിരുന്നു!! എന്തൊരു മനുഷ്യരാണ് !!!

    ReplyDelete
  6. വളരേ ഖേദിക്കുന്നു....മനുഷത്തമില്ലാത്ത മനുഷ്യര്‍.....

    ReplyDelete
  7. വളരെ കാലികം
    ആശംസകള്‍ ഭായി

    ReplyDelete
  8. മനുഷത്തമില്ലാത്ത മനുഷ്യര്‍.....
    ആശംസകള്‍.........

    ReplyDelete
  9. അയ്യോ കവിത ആണെങ്കിലും ഇതൊക്കെ സത്യമാണല്ലേ .....അന്നാല് വെള്ള ചാട്ടത്തില്‍ ഒലിച്ചു പോകുന്ന കണ്ടപ്പോ തന്നെ നിക്ക് സന്കടായി ....ചാച്ചു പറയും അതൊന്നും കാണരുത് കാന്തരീന്നു ....

    ReplyDelete
  10. കലികാലം .. അല്ലാതെന്ത് പറയും..

    ReplyDelete
  11. നല്ല കവിത ....
    പറഞ്ഞത് 100% സത്യം.

    ReplyDelete
  12. അക്ഷരം പ്രതി ശരി തന്നെ..

    ReplyDelete
  13. വളരെ ശരിയാണ്
    പലപ്പോഴും കേട്ടു കൊണ്ടിരിക്കുന്ന സത്യങ്ങള്‍

    ReplyDelete